” ഡാ ഇനി പോയി അവിടുന്ന് അലമ്പുണ്ടാക്കരുത്… ”
ചായ കുടിച്ചു കൊണ്ടിരിക്കുന്നു എന്നെ ഓർമ്മപ്പെടുത്തുന്നപോലെ അമ്മ പറഞ്ഞു…
” ശ്രമിക്കാം ഡോക്ടറെ.. ”
ഞാൻ അമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
” നീ കൂടുതൽ കിണിക്കല്ലേ… ”
തലയ്ക്ക് ഒരു കൊട്ട് തന്ന് അതും പറഞ്ഞ് അമ്മ ഉമ്മറത്തേക്ക് നടന്നു… പിന്നാലെ ചായ കുടിച്ച ശേഷം ഞാനും ഇറങ്ങി… ഉമ്മറത്തിരുന്ന അച്ഛനോടും അമ്മയോടും യാത്രപറഞ്ഞ് നന്ദുവിനെ പിക്ക് ചെയ്തു നേരെ ഹോസ്പിറ്റലിലേക്ക്…
” ഡാ ഇന്ന് നിന്നോട് മറ്റേ ആതിര എന്തോ സംസാരിക്കുന്നത് കണ്ടല്ലോ… ”
വണ്ടി പാർക്ക് ചെയ്യുമ്പൊ എന്നെ നോക്കി നന്ദു ചോദിച്ചു
” അവൾക്ക് വട്ടാ…അതിന്റെ കാര്യം വിട്ടേക്ക്… ”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് വണ്ടി പാർക്ക് ചെയ്തിറങ്ങി
” എന്താടാ മോനു നിനക്ക് ജാഡ ആണോ… അവൾക്ക് നിന്നോട് പ്രേമം ആയോണ്ടല്ലേ… “
അവൻ എന്നെ നോക്കി ഇളിച്ചു കൊണ്ടു പറഞ്ഞു
” അതിന് എനിക്ക് എന്നതാ നാറി… അവൾക്ക് ഭ്രാന്തന്നെല്ലാതെ…”
അവന് ഇത്തിരി കടുപ്പത്തിൽ തന്നെ ഞാൻ മറുപടി നൽകി
” ഓ സാറിന് ഇവിടത്തെ നേഴ്സ് കൊച്ചിനെ അല്ലേ നോട്ടം ഞാൻ അത് മറന്നു… ”
അവൻ എന്നെ നോക്കി ഇളിച്ചുകൊണ്ടു പറഞ്ഞു… അതെനിക്ക് ഇഷ്ടപ്പെട്ടില്ല ഞാൻ അവൻ ഒരു തള്ള് വെച്ച് കൊടുത്തു…. പക്ഷേ ആ തള്ള് അവനും ഇഷ്ടപ്പെട്ടു കാണില്ല… ആ നാറി എന്നെ പിടിച്ചും ഒരു തള്ള് തന്നു… പക്ഷേ ചെറിയൊരു അമളി പറ്റി അവൻ്റെ തള്ളിൽ എൻ്റെ കാല് നേരെ പോയി ഒരു തുരുമ്പ് പിടിച്ച കമ്പിയോട് തട്ടി… ഭാഗ്യം പക്ഷേ ചെറിയൊരു മുറിവേ ഉണ്ടായിരുന്നുള്ളൂ…
” ഡാ മൈരേ എൻ്റെ കാല്… ”
ഞാൻ അവനെ നോക്കി ചീറി… അതോടെ അവൻ എൻ്റടുതേക്ക് വന്നു
” ഡാ ഇത് ചെറിയ മുറിവേ ഉള്ളൂ…പക്ഷെ തുരുമ്പാ… നീ ടി ടി അടിച്ചിനോ അടുത്തെങ്ങാനും… ”
അവൻ കാല് നോക്കിക്കൊണ്ട് എന്നോട് ചോദിച്ചു..
” ഇല്ലെടാ…അതടിക്കെണ്ടി വരുമോ… ”
ഞാൻ ഗൗരവത്തിൽ അവനെ നോക്കി ചോദിച്ചു
” എടാ ചെറിയ മുറിവ് ആണെങ്കിലും ചിലപ്പോ അടിക്കേണ്ടി വരും…. വളരെ തുരുമ്പുള്ളതാ… ”
അവൻ എന്നെ നോക്കി മറുപടി പറഞ്ഞു
” ഏതു നേരത്താടാ നാറി നിനക്ക് എന്നെ തള്ളാൻ തോന്നിയെ… ”
ഞാൻ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു
” അത് ഇയാൾ എന്നെ പിടിച്ചു തള്ളിയോണ്ടല്ലേ… നിന്ന് ഡയലോഗ് അടിക്കാണ്ട വണ്ടി എടുക്ക് ഹോസ്പിറ്റലിൽ പോവാം… ”
അവൻ എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു
” നീ പൊട്ടൻ ആയിട്ട് അഭിനയിക്കുന്നാണോ മൈരേ… പിന്നെ ഇത് എവിടെയാണ്… ”
ഞാൻ അവനെ നോക്കി ചോദിച്ചു
” പറഞ്ഞപോലെ ഇതിപ്പോ ലാഭായല്ലോ
… നമ്മൾ ഹോസ്പിറ്റലിൽ അല്ലേ ഉള്ളേ… എന്നാ വേഗം വാ കാണിക്കാം… ”
ഇന്നസെന്റിന്റെ സിനിമ ഡയലോഗും അടിച്ച് ചിരിച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞ് ആ നാറി നടക്കാൻ തുടങ്ങി
” ലാഭം നിൻ്റപ്പൻ്റെ… എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… ”
പുറക്കിൽ നിന്ന് അതും പറഞ്ഞ് ഞാനും അവൻ്റെ പിന്നാലെ നടക്കാൻ തുടങ്ങി… പിന്നെ നേരെ ചെന്ന് ഡോക്ടറെ കാണിച്ചു.. അങ്ങേരും ടി ടി അടിക്കാൻ നിർദ്ദേശിച്ചു… അതോടെ നേരെ കേഷ്വാളിറ്റിയിലേക്ക് നടന്നു… അവിടെ ശ്രദ്ധയെ കണ്ടു അവളോട് കാര്യം പറഞ്ഞു.. അതോടെ തൊട്ടടുത്തുള്ള ബെഡ് കാണിച്ച് അവൾ എന്നോട് ഇരിക്കാൻ പറഞ്ഞു
” എന്തു പറ്റിയതാ… ”
ഒരു സിറിഞ്ചിൽ മരുന്നെടുത്ത് കൊണ്ട് ശ്രദ്ധ എന്നെ നോക്കി ചോദിച്ചു…
” അതൊരു തെണ്ടിയുടെ സംഭാവനയാ… ”
അടുത്തുനിൽക്കുന്ന നന്ദുവെ ഒരു നോട്ടം നോക്കി ഞാൻ പറഞ്ഞു… അതിന് അവനും ശ്രദ്ധയും ചിരിക്കുന്നുണ്ട്… പക്ഷേ എൻ്റെ ശ്രദ്ധ മൊത്തം അവളുടെ കയ്യിലുള്ള സിറിഞ്ചിൽ ആയിരുന്നു… ഒന്നാമതേ എനിക്ക് സൂചി പേടിയാ…
” ശ്രദ്ധേ ഒന്നുമെല്ലനെ കുത്തണേ… ”
ഞാൻ അവളെ നോക്കി ചമ്മിയ ഭാവത്തോടെ പറഞ്ഞു.. അതിന് അവൾ ഒരു പുഞ്ചിരി നൽകി
” അവന് ജന്മനാ സൂചി പേടിയാ…. ”
എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് തെണ്ടി നന്ദു പറഞ്ഞു
” ഒരു കാര്യം ചെയ്യ് നീ ഒരു മൈക്ക് വച്ച് എല്ലാവരെയും അറിയിക്ക്… ”
