ദിവ്യാനുരാഗം – 7

ഞാൻ വാക്കുകളിൽ പൂർണമായും എൻ്റെ ക്ഷമാപണം അവൾക്ക് മുന്നിൽ തുറന്നു കാട്ടി…

” അയ്യോ…താനെന്തൊക്കെയാ ഈ പറേന്നെ… എനിക്ക് നൂറ് ശതമാനം അർഹതപ്പെട്ടതാ താൻ തന്നത്…എൻ്റെ ബുദ്ധിയില്ലായ്മയ്ക്ക് കീട്ടേണ്ട സമ്മാനം അത്രേ ഉള്ളൂ…അതിന് ഇങ്ങനെ ഒന്നും പറയല്ലേ പ്ലീസ്… പിന്നെ വീണ്ടും ദേഷ്യം മാറാതെ തല്ലാൻ വന്നതാണെന്ന് കരുതിയ ഞാൻ ആദ്യം അങ്ങനെ പറഞ്ഞത്…അല്ലാതെ ഞാൻ അത് അപ്പോഴേ വിട്ടു… ”

അവളെന്റെ വാക്കുകൾ കേട്ട് ഞെട്ടികൊണ്ട് പറഞ്ഞു…

” എന്നാലും സോറി… ഞാൻ ചെയ്യ്ത തെറ്റ് തെറ്റലാതാവില്ല…അതൊന്ന് നേരിട്ട് പറയാൻ വന്നതാ…പിന്നെ ഇയാളുടെ കൂട്ടുകാരി വിളിച്ചിരുന്നു ഏതോ ബസ്സുകാരുമായി എന്തോ പ്രശ്നമുണ്ടാക്കി കരഞ്ഞിരിപ്പാണ് എന്നൊക്കെ പറഞ്ഞു…അത് ചോദിക്കാൻ വിട്ടു…എന്താ ഉണ്ടായെ…? ”

ഞാൻ ഒടുവിൽ എൻ്റെ ക്ഷമാപണവും പ്രശ്നത്തിൻ്റെ കാരണവും അവളോട് തിരക്കി…അത് കേട്ടതും അവളുടെ മുഖം ഒന്നൂടെ സങ്കടത്താൽ മാറുന്നത് ഞാൻ കണ്ടു…

” അത് പിന്നെ…ഞാൻ വരുന്ന വഴിക്കൊരു ബസ്സുമായി ആക്സിഡന്റായി…പാരഡൈസ് അതാണ് ബസ്സ്….അത് ഓവർ സ്പീഡിൽ വന്നതാ…പക്ഷെ ഭാഗ്യം കൊണ്ടൊന്നും പറ്റിയില്ല… ”

അവള് എന്നെ നോക്കി താഴ്ന്ന സ്വരത്തിൽ പറഞ്ഞു…

” ഒന്നും പറ്റിയില്ലല്ലോ പിന്നെന്തിനാ ഇയാള് കരഞ്ഞിരിക്കുന്നേ… ”

ഞാൻ സംശയ ഭാവത്തിൽ അവളോട് ചോദിച്ചു…

” അത് പിന്നെ ആ ബസ്സിലെ ഡ്രൈവർ ഞാൻ സ്പീഡിൽ വന്നതാണെന്നൊക്കെ പറഞ്ഞെന്നെ ഒരുപാട് ചീത്ത വിളിച്ചു…ഒരു പെണ്ണോടാണ് പറയുന്നതെന്ന ബോധം പോലുമില്ലാതെ കേട്ടാൽ അറക്കുന്ന വാക്കുകൾ…എൻ്റെ വീട്ടുകാരെ കൊണ്ടും ഒരുപാട് ചീത്ത പറഞ്ഞു…അതാ പിന്നെ എനിക്ക്… ”

അവള് സങ്കടത്തോടെ എന്നെ നോക്കി വിവരിച്ചു…

” പാവം എൻ്റമ്മ…മരിച്ചുപോയിട്ടും ഞാൻ സ്വസ്ഥത കൊടുക്കുന്നില്ലാന്ന് പറയുന്നുണ്ടായിരിക്കും അല്ലേടോ… ”

അത്രനേരം അടക്കിവെച്ച കണ്ണീരിന് അവളുടെ ആ വാക്കുകളെ തടുക്കാൻ കഴിഞ്ഞുകാണില്ല…അതായിരിക്കാം ഒരു ഏങ്ങലടിയോടെ അതും പറഞ്ഞവൾ ഉള്ളിലേക്കോടിയത്….ഒന്ന് സമാധാനിപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല…ആ വാക്കുകൾ കേട്ട് എൻ്റെ കണ്ണിൽ നിന്ന് പോലും രണ്ട് തുള്ളി കണ്ണീര് പൊടിഞ്ഞു…

കുറച്ചു നേരത്തെ നിൽപ്പിന് ശേഷം ഞാൻ റൂമിലേക്ക് തിരിച്ചു നടന്നു…കാരണം അവളെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകളില്ല….പക്ഷെ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ മനസ്സിൽ ഒരു തീരുമാനം എടുത്തിട്ടുണ്ടായിരുന്നു…റൂമിലെത്തിയതും ഞാൻ അവന്മാരോട് കാര്യങ്ങളൊക്കെ പറഞ്ഞു…ഞാൻ പോയ സമയം നന്ദു മുന്നേ നടന്ന കാര്യവും അവന്മാരോട് പറഞ്ഞുകൊടുത്തിരുന്നു….

” പാവം ഡാ അവള്….നീ സോറി പറഞ്ഞത് നന്നായി…. ”

ഞാൻ പറഞ്ഞ് തീർന്നതും എൻ്റെ തോളിലൂടെ കൈയിട്ട് ശ്രീ പറഞ്ഞു…അഭിയും അതുവും അതിനെ പിൻതാങ്ങി… പക്ഷെ നന്ദു മാത്രം ഒന്നും പറഞ്ഞില്ല…

” ഡാ നന്ദു നിനക്കെന്നോട് ദേഷ്യാണോ… ”

അവൻ ഒന്നും സംസാരിക്കാത്തത് കണ്ട് ഞാൻ അവനെ നോക്കി ചോദിച്ചു…

” പോടാ അതൊന്നുമല്ല…മറ്റവനിട്ട് രണ്ട് പൊട്ടികണായിരുന്നു…ആ ബസ്സ് ഡ്രൈവറെ… ”

ഞാൻ പറഞ്ഞു തീർന്നതും നന്ദുവിൻ്റെ മറുപടി വന്നു…

” അതാണോ…അത് ഞാൻ അവളുടെ ആ പോക്ക് കണ്ടപ്പോളെ തീരുമാനിച്ചതാടാ…നാളെ അവനെ നമ്മള് തൂക്കിയിരിക്കും… ”

ഞാൻ അവനെ നോക്കി ഒരു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു… അതോടെ അവന്മാർക്കും ആവേശമായി…

” എന്നാ പ്ലാൻ പറ മോനേ… ”

നന്ദു എൻ്റെ അടുത്ത് വന്നു ചിരിച്ചുകൊണ്ട് ചോദിച്ചു…

” പ്ലാൻ ഒന്നുമില്ല… നാളെ ഇവിടെ നിന്നും നമ്മൾ നേരത്തെ എറങ്ങി വീട്ടിലേക്ക് വിടുന്നു… പിന്നെ കുളിച്ച് മാറി നീ എന്നെ ഇവിടെ തട്ടുന്നു…അതിന് ശേഷം ഇവന്മാരും നീയുകൂടി നമ്മുടെ കോളേജിന്ന് ബാക്കി പിള്ളേരേം കൂട്ടി സ്റ്റാൻഡിലേക്ക് വിടുന്നു… പാരഡൈസ് ആണ് ബസ്സ് അതിന് രാവിലെ ഒരു ട്രിപ്പ് ഉണ്ട്…അതിനെ നിങ്ങള് അവിട് പിടിച്ച് വെക്കുമ്പോഴേക്കും ഇവിടെ നിന്ന് ഞാൻ അവളോട് കോളേജിലേക്ക് ഒരു ലിഫ്റ്റ് തരുവോന്ന് ചോദിച്ച് എങ്ങനെയേലും അവളേം കൂട്ടി അവിടെ എത്താം… എന്താ സെറ്റല്ലേ… ”

ഞാനെന്റെ കുഞ്ഞു തലയിൽ ആലോചിച്ചു വച്ച പ്ലാൻ അവന്മാരോട് പറഞ്ഞു…

” വോ…മതി അത് മതി….അപ്പൊ അവൾക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ… ”

ഞാൻ പറഞ്ഞു തീർന്നതും നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു…അതിന് ഞാനും അവനെ നോക്കി ചിരിച്ചു

” ഡാ എൻ്റെ ഒരു സംശയം എന്തിനാ നേരത്തെ വീട്ടിൽ പോകുന്നേ… ഇവിടുന്നു ഡയറക്റ്റ് പോയാൽ പോരെ… ”

ശ്രീ അവൻ്റെ സംശയം മുന്നോട്ട് വച്ചു…

” എൻ്റെ പൊന്നു മൈരേ അതല്ലേ പറഞ്ഞേ കോളേജിൽ പോയി പിള്ളേരെ കൂട്ടണമെന്ന്… അല്ലാതെ നമ്മള് മാത്രം പോയ സ്റ്റാൻഡിൽ ഉള്ള ബസ്സുകാരൊക്കെ കൂടി നമ്മളെ ചവിട്ടി കൂട്ടും…. ”

ഞാൻ അവൻ്റെ സംശയത്തിനുള്ള മറുപടി കൊടുത്തു…

” ആന്നേ…അവന്മാര് നെഞ്ചത്തൂടെ വണ്ടി കേറ്റു… പിന്നെ ആകെയുള്ള ഒരു പ്രശ്നം ഗിരിജാൻ്റി വരുന്നതിനു മുന്നേ ഇവനെ ഇവിടിട്ടുപോകുന്നതാ… ”

അഭി അതുവിനെ നോക്കി പറഞ്ഞു…

” ഓ പിന്നെ ഞാൻ പൈതലാണല്ലോ ഒന്ന് പോടാ…അമ്മ വരുമ്പൊ ഞാൻ പറഞ്ഞോളാം….പക്ഷെ ഡാ എൻ്റെ പേരിൽ ഒന്ന് പൊട്ടിക്കണേടാ… ”

അതു ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

” അത് ഞാനേറ്റടാ… ”

” ഞാനും… ”

അഭിയും ശ്രീയുമായിരുന്നു അവന് മറുപടി കൊടുത്തത്… അതിന് ഞങ്ങളെല്ലാവരും ഒന്ന് പുഞ്ചിരിച്ചു…

പിന്നെ ഫുഡ് കഴിച്ച്… എന്തൊക്കെയോ സംസാരിച്ച് കുറച്ച് സമയം തള്ളി നീക്കിയ ശേഷം പതിവിലും നേരത്തെ കിടന്നുറങ്ങി… പിന്നെ പ്ലാൻ ചെയ്ത പോലെ ഇച്ചിരി നേരത്തെ എഴുന്നേറ്റ് വീട്ടിലേക്ക് വിട്ടു… വീട്ടിലെത്തിയതും ഇന്നലെ
ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതിന് അമ്മയുടെ കൈയ്യിന്ന് കണക്കിന് കിട്ടി… പിന്നെ നേരത്തെ എത്തിയത് എന്താണെന്നും ചോദിച്ചു… അതിനൊക്കെ ഒരോ കള്ളങ്ങളും പറഞ്ഞ് പെട്ടെന്ന് തന്നെ ഒന്ന് കുളിച്ച് ഫ്രഷായി കോളേജിലേക്കുള്ള ഒരുക്കവും കഴിഞ്ഞ് പോകാൻ ഒരുങ്ങി… അമ്മ കഴിക്കാൻ നിർബന്ധിച്ചെങ്കിലും തിരക്കുണ്ട് കാൻ്റീനിൽ നിന്ന് കഴിക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി… പിന്നെ വണ്ടിയുമെടുത്ത് പെട്ടെന്ന് തന്നെ നന്ദുവേയും പിക്ക് ചെയ്യ്ത് ഹോസ്പിറ്റലിൽ തന്നെ തിരിച്ചെത്തി… അപ്പോഴേക്കും സാധാരണ ഞങ്ങൾ ഇറങ്ങാറുള്ള സമയം ആവാറായിരുന്നു…അതോടെ എന്നെയും ഇറക്കി നന്ദു സ്റ്റാൻഡിലേക്ക് വിട്ടു… ബാക്കി രണ്ടും കോളേജീന്ന് പിള്ളേരെ കൂട്ടി അവിടെയെത്തികാണും…

അങ്ങനെ കുറച്ചു നേരത്തെ പാർക്കിംഗ് ഏരിയയിലെ കാത്തിരിപ്പിനൊടുവിൽ ദിവ്യ നടന്നു വരുന്നത് ഞാൻ കണ്ടു… അതോടെ ഞാൻ അവളുടെ വണ്ടിക്ക് അരികിലേക്ക് പതുങ്ങി നിന്നു…. ആളുടെ മുഖത്ത് സാധാരണയുള്ള ചിരിയും കളിയുമൊന്നുമില്ല…അവള് വണ്ടി തിരിച്ച് സ്റ്റാർട്ട് ആക്കിയതും ഞാൻ പെട്ടെന്ന് എവിടെനിന്നോ എന്നപോലെ പുറകിലേക്ക് ചാടി കേറി…

Leave a Reply

Your email address will not be published. Required fields are marked *