ദിവ്യാനുരാഗം – 7

” അതു ഇന്നലെ കൊടുക്കാൻ തന്നുവിട്ടതാ… “
അഭി ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

” ഹോ ഞാനത് മറന്നു…ഇപ്പൊ വരാവേ… ”

അഭിക്ക് പിന്നാലെ ശ്രീയും പോയി…

” മോനെ ഒന്നും കരുതല്ലേടാ…നിനക്ക് ഞങ്ങടെ ചങ്ങായി സ്പെഷ്യൽ ആയിട്ട് തന്നതാ… തന്നില്ലൽ അവൻ പിണങ്ങും… ”

ഡ്രൈവർ ചെക്കനോട് ചിരിച്ചുകൊണ്ട് പറഞ്ഞ് ശ്രീയും ഒന്ന് ചെറുതായി പൊട്ടിച്ചു… അതോടെ വെടി വഴിപാട് നല്ല വെടിപ്പായി കഴിഞ്ഞതോടെ ഞങ്ങൾ വണ്ടി വച്ച സ്ഥലത്തേക്ക് തിരിച്ചു നടന്നു…ഇതൊക്കെ കണ്ട് ആൾക്കാര് ഞെട്ടുന്നുണ്ടായിരുന്നു… പിന്നെ ഞങ്ങടെ ഒപ്പം വന്ന പിള്ളേവർക്ക് ഇത് അത്ര വലിയ പുത്തരിയൊന്നുമല്ല എപ്പോഴും കാണുന്നതല്ലേ…പിന്നെ ദിവ്യയുടെ കിളി പണ്ടെങ്ങാനും പോയതാ…അതെനി പെട്ടെന്ന് വരൂന്ന് തോന്നുന്നില്ല….

കുറച്ച് മുന്നോട്ട് നടന്നതും നന്ദുവും പിള്ളേരും വേറെ ദിശയിലേക്ക് നടന്നു…അവന്മാര് അപ്പുറത്തെ ഭാഗത്താണ് വണ്ടി വച്ചത്… പിന്നെ കോളേജീന്ന് പിള്ളാരുള്ളോണ്ട് വണ്ടി ഒക്കെ ഫുള്ളാ… അതോണ്ട് അവള് തന്നെ ശരണം….

” നീയിതേത് ലോകത്താ…വന്ന് വണ്ടി എടുക്ക്… ”

വണ്ടിയുടെ അടുത്തെത്തിയതും കിളി പാറി നടക്കുന്ന അവളുടെ നേരെ ചാവി നീട്ടിക്കൊണ്ട് ഞാൻ ചോദിച്ചു…

അതോടെ അവള് പെട്ടെന്ന് ഞെട്ടിക്കൊണ്ട് ചാവി വാങ്ങി വണ്ടി കേറി…അതോടെ ഞാനും വണ്ടിയുടെ പുറകിൽ കേറി…

“മ്മ് പോവാം… ”

വണ്ടീ കേറിയതും ഞാൻ പറഞ്ഞു… അതോടെ അവള് വണ്ടി മുന്നോട്ടേക്കെടുത്തു… യാത്രയിൽ അവളൊന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല… ഞെട്ടൽ മാത്രേ ഇപ്പൊ ഈ സാധനത്തിനുള്ളൂ….

” ഡീ ഹമ്പ്…. ബ്രേക്കിഡ്…. ”

മുന്നിലൊരു ഹമ്പ് കണ്ടതും ഞാൻ പുറകീന്ന് വിളിച്ചു പറഞ്ഞു…പക്ഷെ എവിടുന്ന്… അപ്പോഴേക്കും വണ്ടി അത് ചാടി കേറിയിരുന്നു…ഞാൻ പുറകിലിരുന്ന് ചെറുതായി ഒന്ന് തുള്ളി പ്പോയി…ഭാഗ്യം ചെറിയ സ്പീഡിൽ ആയതോണ്ട് ഒന്നും പറ്റിയില്ല..അല്ലേൽ ഞാൻ പുറകീന്ന് പറന്നേനെ…

” നീയെന്നെ കൊല്ലുവോ….കിനാവ് കണ്ട് വണ്ടി ഓടിക്കാതെ നേരെ നോക്കി ഓടിക്ക്… ”

ഞാൻ പുറകിലിരുന്ന് കണ്ണാടിയിലൂടെ അവളെ നോക്കി ചീറി…

” സോറി ഞാൻ കണ്ടില്ല… ”

അവളെന്നെ നോക്കി പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞു…അതിന് ഞാൻ ഒന്ന് മൂളിയതല്ലാതെ പിന്നൊന്നും പറഞ്ഞില്ല…പക്ഷെ എന്റെ ഭാഗ്യത്തിന് അതിന് ശേഷം അവള് ശ്രദ്ധിച്ചാണ് വണ്ടി ഓടിച്ചത്…

അങ്ങനെ കുറച്ചു സമയത്തെ യാത്രയ്ക്കൊടുവിൽ കോളേജെത്തി…ഞാൻ അവളോട് ഉള്ളിലേക്ക് എടുത്തോന്ന് പറഞ്ഞു…അല്ലാതെ പുറത്തിറങ്ങി നടക്കാൻ ഒന്നും എനിക്ക് വയ്യാ…അതോടെ അവൾ വണ്ടി ഉള്ളിലേക്കെടുത്തു…

” പാട്ടൊക്കെ ഉണ്ടല്ലോ…അപ്പൊ എന്തോ ആർട്ട്സിൻ്റെ പരിപാടി ഉണ്ട്… ”

കോളേജീന്നുള്ള പാട്ട് കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു… പിന്നെ കുറച്ച്
മുന്നോട്ട് ഞങ്ങടെ സ്ഥലത്തിനടുത്തെത്തിയതും ഞാൻ അവളോട് വണ്ടി നിർത്താൻ പറഞ്ഞു…അതോടെ അവള് വണ്ടി നിരത്തി…പിള്ളേരൊക്കെ മതിലിന് മുകളിൽ ഇരിക്കുന്നുണ്ട്… അതോണ്ട് ഞാൻ കുറച്ചു മാറിയാണ് വണ്ടി നിരത്താൻ പറഞ്ഞത്….

” അപ്പൊ താങ്ക്സ്… ”

ഞാൻ വണ്ടീന്ന് ഇറങ്ങിയതും അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…

” താങ്ക്സ് ഞാനല്ലേ പറയേണ്ടത്… എന്തിനാ ആ ഡ്രൈവറോട്…. ”

അത്രയും നേരം യാത്രയിൽ സംസാരിക്കാതെ ഇരുന്നവൾ എൻ്റെ വാക്കുകൾ കേട്ട് പറയാൻ വന്നത് പൂർത്തിയാക്കാതെ എന്നെ നോക്കി ചോദിച്ചു…

” അതിന്നലെ ഓരോന്ന് പറഞ്ഞ് മനുഷ്യനെ ഇമോഷണൽ ആക്കുമ്പൊ ആലോചിക്കണം… ”

ഞാൻ അവളുടെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു… അതോടെ അവളൊരു ചമ്മിയ മുഖഭാവത്തോടെ എന്നെ നോക്കി…

” ഡോ… പിന്നെ ഇന്നലെ ഞാൻ അറിയാതെ തല്ലി പോയതാ…സോറി… ”

പെട്ടെന്ന് ഇന്നലത്തെ കാര്യം ഓർത്ത ഞാൻ ഒന്നൂടെ അവളോട് ക്ഷമ ചോദിച്ചു…എന്ത് പറഞ്ഞാലും ഇന്നലെ ഞാൻ ചെയ്യ്തത് തെറ്റല്ലേ…

” ഹേയ് അതൊന്നു സരോല്ല്യ…ഞാൻ ഇന്നലേ പറഞ്ഞില്ലേ അതൊക്കെ ഞാൻ അപ്പോഴേ വിട്ടു… ”

അവളെന്റെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു…

” എന്തോ അത് ഓർത്തപ്പോൾ പറയാൻ തോന്നി…തൻ്റെ മുഖത്ത് സാധരണ ഉണ്ടാവുന്ന ആ ചിരിയും കളിയുമൊക്കെ ഇല്ലാതായപോലെ തോന്നി… ഒന്നാലോചിച്ചാ തന്നെ കൊല്ലാനുള്ള ദേഷ്യവുകൊണ്ട് നടന്നവനാ ഞാൻ…പക്ഷെ ഇന്നലെ നടന്ന സംഭവങ്ങളും താൻ പറഞ്ഞ കാര്യവും ഓർത്തപ്പോൾ മനസ്സിനൊരു നീറ്റലുണ്ടായി…അതാ ഇന്ന് തന്നെ മറ്റവനിട്ട് ഒരെണ്ണം കൊടുക്കാൻ തീരുമാനിച്ചേ… എന്റെ ഒരു പ്രായശ്ചിത്തമായി കൂട്ടിക്കോ…. ”

ഞാൻ അവളെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു…അതിന് അവൾ സങ്കടമോ സന്തോഷമോ എന്ന് മനസ്സിലാക്കാത്ത മുഖഭാവത്തോടെ എന്നെ തന്നെ നോക്കി നിന്നു…

” അപ്പൊ ശരി…താൻ വിട്ടോ… വണ്ടി നേരെ നോക്കി ഓടിക്കണം കേട്ടോ… ”

അവളുടെ നേരത്തെ ഉള്ള ഡ്രൈവിംഗ് ഓർത്ത് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…അതിനവൾ തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു…ആതോടെ ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി…

” ഡോ പിന്നെ രാത്രി വരുമ്പൊ ആ പഴയ ദിവ്യയെ പോലെ വന്നാ മതി…ഈ പാവത്താൻ സ്വഭാവം ഒന്നും തനിക്ക് ചേരുന്നില്ല…എനിക്കാ ദേഷ്യക്കാരി ദിവ്യയെ ആണിഷ്ടം…അതാവുമ്പോഴെ തന്നോട് പഴയപോലെ അടിക്കൂടാൻ ഒക്കെ പറ്റൂ…. ”

കുറച്ചു മുന്നോട്ടു എത്തിയതും ഞാൻ അവളെ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് മറുപടിക്ക് നിൽക്കാതെ വീണ്ടും തിരിഞ്ഞു നടന്നു…

” അജ്ജൂ…. ”

പക്ഷെ പെട്ടന്നുള്ള അവളുടെ വിളി കേട്ട് ഞാൻ ഞെട്ടി…ഞെട്ടലിന് കാരണം എനിക്ക് മനസ്സിലായില്ല… ഒരുപക്ഷെ അവളൂടെ വായീന്ന് ആ വിളി കേട്ടത് കൊണ്ടാണോ…?? അതോടെ സ്വിച്ച് ഇട്ട പോലെ നിന്നെ ഞാൻ തിരിഞ്ഞു
നോക്കി…

അപ്പോഴേക്കും വണ്ടിയും സൻ്റാൻ്റിലിട്ട് ശരവേഗത്തിൽ ദിവ്യ എന്നെ വാരിപ്പുണർന്നിരൂന്നു…. എന്താണ് സംഭവിച്ചത് എന്ന് പോലും പെട്ടെന്ന് മനസ്സിലായില്ല… നെഞ്ചിലിരുന്ന് അവള് വിതുമ്പുന്നത് എൻ്റെ ഹൃദയം അറിയുന്നുണ്ടായിരുന്നു… പക്ഷെ ഞാൻ ഒന്ന് പ്രതികരിക്കാൻ പറ്റാതെ ശില പോലെ നിൽക്കുകയായിരുന്നു…. ഓം ശാന്തി ഓശാനയിൽ നസ്രിയയുടെ അടിവയറ്റിൽ മഞ്ഞാണ് പെയ്തതെങ്കിൽ എനിക്ക് നേരെ മറിച്ച് തലമണ്ടയിലേക്ക് ഇടിമിന്നലേറ്റത് പോലെയായിരുന്നു….ആകെ ഞാൻ കേൾക്കുന്നത് കോളേജിൽ നിന്നുള്ള പാട്ടിന്റെ വരികളാ….നമ്മുടെ ബീട്ടെക്ക് മൂവിയീലെ പാട്ട്….അത് മാത്രം….

” ഒരേ… നിലാ……
ഒരേ… വെയിൽ…..
ഒന്നായിതാ ഉൾമൊഴി….
ഒന്നായിതാ കൺവഴി…. ”

തുടരും…..

Leave a Reply

Your email address will not be published. Required fields are marked *