” ഞാനോ…?? പോടാ…അവളത് ആൻ്റിയെ കാണിച്ചോ..?? ”
അവൻ ഞെട്ടികൊണ്ട് എന്നെ നോക്കി ചോദിച്ചു… കാരണം അവന് നന്നായിട്ടറിയാം അമ്മ കണ്ടാ കിട്ടും എന്നുള്ളത്… കൂട്ടത്തിൽ ഏറ്റവും വല്ല്യ കാര്യം ഈ തെണ്ടിയെ ആണ് പുള്ളിക്കാരിക്ക്…
” നിന്ന് പെടക്കാതെ മൈരേ…അവള് കാണിക്കില്ലാന്നാ പറഞ്ഞേ…പക്ഷെ പകരം എന്നെ നന്നായി ഉഞ്ഞാലാട്ടുന്നതാണ് ഇപ്പൊ മൈരത്തീടെ ഹോബി…… ”
അവനെ നോക്കി കടുപ്പത്തിൽ അതും പറഞ്ഞ് രാവിലെ അവൻമാര് പോയതിനുശേഷം നടന്ന കാര്യം കൂടി ഞാൻ അവനോട് വിവരിച്ചു കൊടുത്തു
” അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ… പക്ഷേ ഇന്നത്തോടെ അതും പറഞ്ഞ് ശല്യം ചെയ്യില്ല എന്നവള് പറഞ്ഞില്ലേ പിന്നെന്താ പ്രശ്നം…. ”
കാര്യം മുഴുവനും കേട്ടതും അവൻ സംശയം എന്നോണം ചോദിച്ചു
” ആ ഒരൊറ്റ കാരണത്താല ഇന്നവളെ കൊല്ലാതെ ഞാൻ വിട്ടത്… ”
അവൻ്റെ ചോദ്യം കേട്ടതും ഞാൻ ഒറ്റ ശ്വാസത്തിൽ മറുപടി പറഞ്ഞു…അതിനവൻ ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല…
” ഡാ വാ… ഈ ഹവറ് ക്ലാസിൽ കേറാം ലാബായിരിക്കും…. ”
കുറച്ചു നേരം എന്തൊക്കെയോ സംസാരിച്ചിരുന്നതിനു ശേഷം ബെല്ലടിക്കുന്ന ശബ്ദം കേട്ടവൻ പറഞ്ഞു… അതിന് ഞാനും ശരിവെച്ചു ഏതാലും മറ്റേത് രണ്ടും ക്ലാസ്സിൽ ആണല്ലോ വെറുതെ അറ്റൻഡൻസ് പോകേണ്ട എന്ന് കരുതി ഞാനും അവനും ക്ലാസിലേക്ക് വിട്ടു….
” ഡാ പണി പാളി അവളാ ആര്യ…. എനി എന്തോ ചെയ്യും… ”
ക്ലാസിൻ്റെ മുന്നിലെത്തിയതും ഉള്ളിലേക്ക് നോക്കി അവൻ പറഞ്ഞു… പിന്നെ ആര്യ ഞങ്ങടെ ടീച്ചർ ആണ്…പ്രായം ഒന്നും അത്ര ഇല്ല…ആള് നല്ല ലുക്കാണ്..പക്ഷെ സ്വാഭാവം പെറ്റ തള്ള സഹിക്കൂല…ചെറുപ്പത്തിലേ കോളേജ് ലക്ക്ച്ചറർ ആയേൻ്റെ അഹങ്കാരം വേറെയും…
” മൈരേ നിനക്കല്ലേ ഇങ്ങോട്ട് വരാൻ തിടുക്കം.. എന്നിട്ടെന്നോടാണോ ചോദിക്കുന്നേ… ”
ഉള്ളിലേക്കൊന്ന് പാളിനോക്കുന്നതിനോടൊപ്പം അവനോട് ഞാൻ മറുപടി പറഞ്ഞു…അപ്പോഴേക്കും അവള് ഞങ്ങളെ കണ്ടിരുന്നു…
” അല്ല ഇതാരൊക്കെയാ… ഒരുപാട് യുഗങ്ങളായല്ലോ കണ്ടിട്ട്… എവിടെ നെറ്റിപ്പട്ടവും ആനയും ഘോഷയാത്രയുമൊക്കെ… ”
ഞങ്ങളെ കണ്ടതും മിസ്സ് കാളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…ഞങ്ങളൊന്നും മറുപടി കൊടുക്കാതെ പരുങ്ങി തന്നെ നിന്നു…
” അല്ല എനി വഴി മാറി വന്നതാണോ…??ഇങ്ങോട്ടേക്ക് ഇപ്പൊ കാണാതത്തു
കൊണ്ട് ചോദിച്ചതാണേ… ”
ഞങ്ങളുടെ പരുങ്ങല് കണ്ട് അവള് വീണ്ടും ചൊറിയാൻ തുടങ്ങി…
” ഡാ നിന്ന് കഥകളി കാണിക്കാതെ എന്തേലും പറേടാ… ”
ഞാൻ നന്ദുവെ തട്ടിക്കൊണ്ട് പറഞ്ഞു
” ഞാൻ എന്തോന്ന് പറയാനാ…നിന്റെ കല്ല്യാണമായിരുന്നൂന്ന് പറയട്ടേ… ”
അവൻ ചിരി അടക്കി എന്നോട് മറുപടി പറഞ്ഞു
” എന്നെകൊണ്ടോന്നും പറയിക്കണ്ട മൈരേ… മര്യാദയ്ക്ക് അവിടെങ്ങാനും ഇരുന്നാ പോരായിരുന്നോ… ”
ഞാൻ ശബ്ദം താഴ്ത്തി പല്ലിറുമിക്കൊണ്ടവനോടായി പറഞ്ഞു
” എന്താ രണ്ടാളും പിറുപിറുക്കുന്നെ…മനസ്സിലെൻ്റെ തന്തയ്ക്ക് വിളിക്കുവായിരിക്കും…അല്ലേ… ”
ഞങ്ങടെ കുശുകുശുപ്പ് കണ്ട് മിസ്സ് ചോദിച്ചു
” കറക്ക്റ്റ്…. ”
നന്ദു പെട്ടന്ന് ബോധമില്ലാതെ ഉറക്കെ തന്നെ പറഞ്ഞു…അതോടെ ഞാൻ മിണ്ടാതിരി മൈരേന്ന് പറഞ്ഞവൻ്റെ വായ പൊത്തി…ഇതൊക്കെ കണ്ട് ലാബ് ചെയ്യുന്ന ക്ലാസിലെ ബാക്കി എല്ലാം കിണിക്കുന്നുണ്ട്…
” അത് പിന്നെ ടീച്ചറെ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇവൻ്റെ കൊച്ചിൻ്റെ ചോറൂണായിരുന്നു…അതാ രണ്ട് ദിവസം വരാഞ്ഞെ… ”
ഞാൻ പെട്ടന്ന് വായിൽ വന്ന കള്ളം വിളിച്ചു പറഞ്ഞു…പക്ഷെ ഉദേശിച്ചതല്ല പറഞ്ഞത് എന്ന് പറഞ്ഞു കഴിഞ്ഞപ്പോളായിരുന്നു മനസ്സിലായത്…
” ആരുടേ…ഇവൻ്റെയോ…? ”
എൻ്റെ മറുപടി കേട്ടതും മിസ്സ് ചിരിച്ചുകൊണ്ട് ചോദിച്ചു.. ഒപ്പം ക്ലാസിലെ പിള്ളാരുടെ കിണി വേറെയും..നന്ദുവെ നോക്കിയപ്പോൾ അവനെന്നെ നോക്കി പല്ലിറുമ്മുന്നു…അപ്പോഴായിരുന്നു എനിക്കും അമളി പറ്റിയത് മനസ്സിലാക്കിയത്…
” അത് പിന്നെ മാറിപ്പോയി ഇവൻ്റെയല്ല…ഇവൻ്റെ ചേട്ടൻ്റെ… ”
ഞാൻ ചമ്മിയ മുഖഭാവത്തോടെ പറഞ്ഞൊപ്പിച്ചു…നന്ദു എന്നെ ഇപ്പൊ കൊല്ലും എന്നർത്ഥത്തിൽ നോക്കി ദഹിപ്പിക്കുന്നുണ്ട്…
