” ആരാ അത്… എന്താ സംഭവം…. ”
അത്രയും നേരം ഇതൊക്കെ കണ്ട് നിന്ന ആതിര ഇടയ്ക്ക് കേറി ഞങ്ങളെ മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു
” കാവ്യാ മാധവൻ….എന്ത്യേ…മിണ്ടാതിരി പെണ്ണുംപിള്ളേ….ആവിശ്യം ഉള്ള
കാര്യത്തിൽ തലയിട്ടാ മതി…. ”
നന്ദു അവളുടെ ചോദ്യം കേട്ടതും കടുപ്പത്തിൽ തന്നെ മറുപടി പറഞ്ഞു…അതോടെ അവളുടെ വായടങ്ങി…
” ഡാ നന്ദു ഞാനൊന്ന് പറഞ്ഞോട്ടെ…. ”
ഞാൻ വീണ്ടും അവനെ നോക്കി പറഞ്ഞു
” നീയൊരു മൈരും പറയണ്ട…പറയണ്ടതൊക്കെ ഇതിലുണ്ട്… ”
അവനെൻ്റെ ഫോണ് കാണിച്ച് കടുപ്പത്തിൽ പറഞ്ഞു… എന്നിട്ട് തിരിഞ്ഞു നടക്കാൻ തുടങ്ങി…പക്ഷെ തൊട്ടടുത്ത നിമിഷം ഞാൻ അവൻ്റെ കൈയിൽ നിന്നും ഫോണ് തട്ടിപറച്ചോടി….
” നിക്കടാ മൈരേ…അതിങ്ങ് താടാ… ”
എൻ്റെ പിന്നാലെ ചീറിക്കൊണ്ടവൻ ഓടി…
” നിക്കത്തില്ല മൈരേ…അവന് പറഞ്ഞാലും മനസ്സിലാവില്ല… ”
ഞാൻ ഓടുന്ന ഓട്ടത്തിൽ അവന് മറുപടി കൊടുത്തു… എന്നിട്ട് ഓട്ടത്തിന്റെ വേഗത ഒന്നൂടെ കൂട്ടി പുറകെ അവനും…
” ഡാ അഭി പിടിയടാ അവനെ…. ”
ഓട്ടം ബോട്ടണിയുടെ മുന്നിൽ എത്തിയപ്പൊ ഒരു പെണ്ണിനോട് സംസാരിച്ചിരിക്കുന്ന അഭിയെ നോക്കി നന്ദു വിളിച്ചു പറഞ്ഞു…പക്ഷെ അപ്പോഴേക്കും ഞാൻ അഭിയെ തള്ളി ആ പെണ്ണിൻ്റെ മേത്തേക്ക് ഇട്ടിരുന്നു…
” സോറി അളിയാ…. ”
ഞാൻ ഓടുന്ന ഓട്ടത്തിൽ ചിരിച്ചുകൊണ്ടൊന്ന് തിരിഞ്ഞു നോക്കി അഭിയോട് പറഞ്ഞു…എന്നിട്ട് വേഗം ഞങ്ങടെ മതിലിനടുത്തേക്ക് വിട്ടു…പക്ഷെ പുറകിൽ നന്ദുവും വച്ച് പിടിക്കുന്നുണ്ട്…
” ഡാ ശ്രീ പിടിയടാ ആ മൈരനെ…. ”
മതിലിനടുതെത്തിയതും അതിന്റെ പൊറത്തിരിക്കുന്ന ശ്രീയോടായിരുന്നു ഇത്തവണ കൽപന…അത് കേട്ട് ശ്രീ വേഗം ചാടിയിറങ്ങി എന്നെ പിടിക്കാൻ വട്ടം നിന്നു….
” ശ്രീ മാറടാ….ഒരു കുപ്പി ബിയറ്…. ”
ഞാൻ ഓടുന്ന ഓട്ടത്തിൽ അവനെ നോക്കി വിളിച്ചു പറഞ്ഞു…
” ഓക്കെ യൂ കാരിയോൺ… ”
എൻ്റെ ഓഫറ് കേട്ട് ശ്രീ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു… എന്നിട്ട് മുന്നീന്ന് മാറി….അതോടെ ഞാൻ അവനേം കടന്ന് മുന്നോട്ടോടി…പക്ഷെ നന്ദു അവൻ്റെ അടുത്തെത്തിയതും ഓട്ടം നിർത്തി…മതിയായി കാണും…അതോടെ കുറച്ച് മുന്നോട്ടെത്തി ഞാനും നിർത്തി…പിന്നെ അതിക സമയം എടുക്കാതെ ആ മൈരത്തി വിളിച്ച കോൾ റെക്കോഡ് ഡെലീറ്റ് ചെയ്യ്തു….അതോടെ ഒന്ന് നെടുവീർപ്പിട്ട് അവന്മാരുടെ അടുത്തേക്ക് തിരിച്ചു നടന്നു…നന്ദു കുറച്ചു മുന്നേ പാസ്സ്‌വേർഡ് കണ്ടില്ലായിരുന്നെങ്കിൽ ഇതിൻ്റെയൊന്നും ആവശ്യമിലയിരുന്നു… അപ്പോഴേക്കും നന്ദു ശ്രീയോടെല്ലാം തുറന്ന് പറഞ്ഞ് കാണണം…
” ഡാ മൈരേ ഇവനെൻ്റോടെല്ലാം പറഞ്ഞു… വോയിസ് കേൾപ്പിക്ക് നാറീ…. ”
ഞാൻ അടുത്തെത്തിയതും ശ്രീ എന്നെ നോക്കി പറഞ്ഞു
” എൻ്റെ പൊന്നു മൈരേ നീയും അവനെ പോലെ ഒക്കെ വിശ്വസിച്ചോ… ”
ഞാൻ അവനെ നോക്കി പല്ലിറുമ്മികൊണ്ട് പറഞ്ഞു…
” പിന്നെ നീയെന്തിനാടാ ഫോണെടുത്ത് ഓടിയത്…അത് ഡിലീറ്റ് ചെയ്യാനല്ലേ… ”
എൻ്റെ മറുപടി കേട്ടതും നന്ദു ചീറി…
” ഓടിയത് അതിന് തന്നെയാ…വെറൊന്നും കൊണ്ടല്ല സത്യം അതെല്ലെങ്കിലും നീയൊക്കെ ആ വോയിസ് വെച്ച് പിന്നെ എന്നെ ഊക്കും…പക്ഷെ ഞാൻ നിങ്ങടെ മുന്നിൽ ഇപ്പൊ തന്നെ എൻ്റെ നിരപരാധിത്വം തെളിയിക്കാൻ പോകുവാ… ”
ഞാൻ അവന്മാരെ നോക്കി പുച്ഛത്തിൽ അതും പറഞ്ഞ് ഫോൺ എടുത്ത് അവളെ വിളിച്ചു… കുറച്ചു നേരത്തെ റിംഗിന് ശേഷം അവള് ഫോണെടുത്തു അതോടെ ഞാൻ അവന്മാരെ നോക്കി മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു…
” പൊലയാടി മോളെ നീ എന്തൊക്കെയാടി ഫോണിലുടെ നേരത്തെ വിളിച്ചു പറഞ്ഞേ…. ”
ഞാൻ ഫോണിലൂടെ അവളോട് കലിപ്പിൽ ചീറി…ഇതോക്കെ അവന്മാര് കാണുന്നും കേൾക്കുന്നും ഉണ്ടായിരുന്നു…
” ഹാ… ഹാ… ഹാ.. ”
എൻ്റെ ചീറലിന് മറുതലയ്ക്കൽ ഒരു പൊട്ടിച്ചിരി മാത്രം കേട്ടു…
” കാര്യം പറയുമ്പൊ ചിരിക്കുന്നോടി മൈരേ…നിന്നോടെപ്പാടി ഞാൻ കൊഞ്ചിയത്….നിന്നെ എപ്പാടി ഞാൻ ചേർത്തുപിടിച്ചേ….മേലാൽ അനാവിശ്യം പറഞ്ഞാലുണ്ടല്ലോ നിൻ്റെ വായിലെ സൺഷെയിഡ് വാർത്ത പോലുള്ള പല്ലുണ്ടല്ലോ അതൊറ്റൊന്നും ബാക്കി കാണില്ല പറഞ്ഞേക്കാം… ”
