ദിവ്യാനുരാഗം – 7 Like

” അളിയാ നീ ക്ഷമി… കൈ അറിയാണ്ട് തട്ടിപ്പോയതല്ലേ… ”

എൻ്റെ ചീറല് കണ്ടതും അവൻ ആതിരയ്ക്ക് പിന്നിൽ പോയി മറുപടി പറഞ്ഞു…അവളാണെങ്കിൽ എന്താ കാര്യം എന്നറിയാതെ ഇങ്ങനെ കിളി പോയ അവസ്ഥയിൽ നോക്കി ഇരിക്കുന്നുണ്ട്….

” എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട… ”

ഞാൻ അവനെ നോക്കി കടുപ്പത്തിൽ തന്നെ പറഞ്ഞു…അപ്പോൾ തന്നെ അവളുടെ കോള് കൂടി വന്നതോടെ എനിക്ക് കേറി വന്നു…ഞാൻ നന്ദുവേയും ഫോണും മാറി മാറി നോക്കി…അത് കണ്ടവൻ ” എന്നെ കൊല്ലതിരിക്കാൻ പറ്റുവോ… ” എന്ന ഡയലോഗും പറഞ്ഞ് ചിത്രത്തിലെ നമ്മുടെ ലാലേട്ടൻ്റെ അവസ്ഥയിൽ എന്നെ ദയനീയമായി നോക്കി…അത് കേട്ടതും ഞാൻ അടുത്തുള്ള ഒരു പെന്നെടുത്തവനെ എറിഞ്ഞു…

” അർജ്ജുൻ ഗെറ്റൗട്ട്….. ”

എൻ്റെ ഏറ് കണ്ട മിസ്സെന്നെ നോക്കി ചീറി…അതോടെ അവനെ കലിപ്പിലൊന്ന് നോക്കി ഫോണും എടുത്ത് ക്ലാസിന് വെളിയിൽ വരാന്തയിലേക്കിറങ്ങി പോന്നു…അപ്പോഴേക്കും ഫോണ് കട്ടായിരുന്നു…പക്ഷെ അഞ്ച് മിനിറ്റ് കഴിഞ്ഞ് വീണ്ടും കോൾ വന്നു…

” എന്താടി പുല്ലേ നിൻ്റമായി ഇവിടെ പേറ്റ് നോവെടുത്ത് കെടക്കുന്നുണ്ടോ…ഇങ്ങനെ വിളിച്ചോണ്ടിരിക്കാൻ… ”

ഞാൻ കലിപ്പിൽ ഫോണെടുത്ത് അവളോട് ചീറി…

” അല്ല നിൻ്റമവാൻ തെങ്ങിൻ്റെ മണ്ടേന്ന് താഴോട്ട് വീണു…. പെട്ടന്നൊരു

ആംബുലൻസുമായി വാ… എന്നിട്ട് പെറുക്കി എടുത്ത് പോ… ”

എൻ്റെ മറുപടിക്ക് ഇച്ചിരി മാസ്സ് കൂട്ടി അവള് അതേ നാണയത്തിൽ ഒരു കൗണ്ടറടിച്ചു…

” അല്ലപിന്നെ ഇങ്ങോട്ട് വിളിച്ചതും പോരാ…എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്… ”

അവള് ഞാൻ എന്തേലും പറയാൻ തുടങ്ങും മുന്നേ വീണ്ടും ചീറി…അപ്പോളായിരുന്നു തെറ്റ് നമ്മുടെ ഭാഗത്താണല്ലോന്ന് ഞാൻ ഓർത്തത്….

” അത് പിന്നെ അറിയാതെ കൈ തട്ടിയതല്ലേ…അപ്പൊ തന്നെ കട്ടാക്കിയല്ലോ… പിന്നെന്തിനാ വിളിച്ച് ശല്ല്യം ചെയ്യുന്നേ… ”

ഞാൻ കാര്യം പറഞ്ഞു കൊണ്ട് തിരിച്ചടിച്ചു…

” പിന്നേ…ശല്ല്യം ചെയ്യാൻ പറ്റിയ മൊതല്….ഞാൻ ജ്യോത്സ്യനൊന്നുമല്ല നീ കൈ തട്ടി വിളിച്ചതാണെന്ന് അക കണ്ണിൽ കാണാൻ… ”

എൻ്റെ വിശദീകരണം കേട്ടതും അവള് പുച്ഛത്തോടെ മറുപടി പറഞ്ഞു…

” അത് ചിന്തിക്കാൻ ജ്യോത്സ്യം ഒന്നും പഠിക്കണ്ടടി പുല്ലേ…സ്വയം ഒന്ന് കണ്ണാടിയിൽ നോക്കിയാ മതി…നിന്നെ പോലൊരു സാധനത്തിന്റെ ഒക്കെ ആര് വിളിക്കാനാ… ”

അവളുടെ മറുപടി പിടിക്കാത്ത ഞാൻ തിരിച്ചടിച്ചു…

” ദേ…വേണ്ടാട്ടോ…എനിക്ക് ചൂടാവുന്നുണ്ടേ… ”

എൻ്റെ ചൊറിഞ്ഞ തിരിച്ചടി കേട്ടതും അവള് ദേഷ്യത്തോടെ പറഞ്ഞു…

” ആണോ…എന്നാ ആ ചൂടിൽ കൊറച്ച് റേഷനരി വേവിച്ച് നിൻ്റണ്ണാക്കിലിട്ട് മൂടടി പുല്ലേ… ”

ഞാൻ അവളെ കളിയാക്കി പറഞ്ഞ് ഫോണ് കട്ടാക്കി…എന്തൊരാശ്വാസം….പക്ഷെ തിരിഞ്ഞ് നോക്കുമ്പോൾ ആര്യ മിസ്സ് കൈയ്യും കെട്ടി എന്നെ നോക്കി നിക്കുന്നു…. അതോടെ ഞാനൊന്ന് ചമ്മി…സംസാരിച്ചതൊക്കെ കേട്ട് കാണുമോ…??

” റേഷനരി ഇല്ല ബസുമതി അരി മതിയോ..?? ”

മിസ്സ് അതേ നിൽപ്പിൽ എന്നോട് ചോദിച്ചു…അപ്പൊ എല്ലാം കേട്ടു എന്ന് സാരം

” ഹേ എന്താ… ”

ഞാൻ കേട്ടിട്ടും കേൾക്കാത്ത പോലെ അഭിനയിച്ചു…

” അല്ല റേഷനരി ഇല്ല ബസുമതി അരി മതിയോന്ന്…നല്ല അരിയാ വേവും ഗുണവും ഒക്കെ ഉണ്ട്…എന്താ ഒരു ചാക്കെടുക്കട്ടെ… ”

മിസ്സെൻ്റെ പൊട്ടൻ കളി കണ്ട് വീണ്ടും എന്നെ നോക്കി ചോദിച്ചു..

” അത് പിന്നെ മിസ്സേ… അമ്മ… വരുമ്പൊ അരി വാങ്ങാൻ……. “

” മോനേ വേണ്ട ഞാൻ തുടക്കം മുതലേ കേട്ടു…സോ ബുദ്ധിമുട്ടെണ്ടാ… ”

ഞാൻ വായിൽ വന്ന കള്ളം എങ്ങനൊക്കയോ പറഞ്ഞൊപ്പിക്കുമ്പോഴേക്കും മിസ്സ് ചാടി കേറി പറഞ്ഞു… ഞാൻ ആണെങ്കിൽ ” അടിപൊളി ബാ പോവാം… ” ആ സീനിലും ആയി….

” എന്താടാ നീയൊക്കെ ഇങ്ങനെ… ഏതവളോടാ ഈ കെടന്ന് കീറുന്നെ…നിനക്ക് ഇതിനൊക്കെ പുറത്ത് സമയം കിട്ടില്ലേ…ക്ലാസിൽ വരുമ്പോളാണോ… ഇതിനൊക്കെ സമയം… ”

എൻ്റെ മിണ്ടാട്ടം കണ്ടിട്ട് മിസ്സ് കടുപ്പത്തിൽ തന്നെ ചോദിച്ചു

” അതിന് മിസ്സേ ക്ലാസിൻ്റെ വെളിയിലല്ലേ… ”

ഞാൻ പെട്ടന്ന് വന്ന ഒരു സംശയം അങ്ങ് ചോദിച്ചു… പക്ഷെ വേണ്ടായിരുന്നില്ല…അത് കേട്ടതും മിസ്സിന്റെ മുഖത്ത് കലിപ്പ് ഭാവം വരുന്നത് കണ്ടു….

Leave a Reply

Your email address will not be published. Required fields are marked *