ദി ഡിമോൺസ് – 1 2അടിപൊളി  

ആക്കിൻ : പ്രേബോ ആ ദിവസം നിങ്ങൾ ആരാണെന്നു നിങ്ങൾ അറിയും ആ ഒരു ദിവസത്തിനാണ് കുറെ വർഷങ്ങൾ ആയി ഹായാക്കി വംശകർ കാത്തിരിക്കുന്നത് അന്ന് അങേക്ക് അങ്ങേയുടെ എല്ലാ ശക്തിയും ലഭിക്കും

ഞാൻ : എനിക്ക് താല്പര്യം ഇല്ലെങ്കിലോ ഇതിനൊന്നും ഞാൻ കുട്ടു നിൽക്കില്ല അപ്പോ എന്താ ഉണ്ടാവുന്നെ നോക്കാലോ

ഷോരി : അങ് മരിക്കും പിന്നെ അങ്ങയുടെ വേണ്ടപ്പെട്ടവരും ഈ ഞാനും ഈ ഭൂമിയും കൂടെ ഹായാക്കി വംശവും..

ഇത്രെയും പറഞ്ഞു ഷോരി തല തായ്തി നിന്നു

ലോന : അങ്ങേക്ക് വേണ്ടി ആണ് ഞങ്ങൾ വന്നത് ഈ ഒരു കാര്യം നടന്നില്ലെങ്കിൽ ഒരു ജീവന്റെ അംശം പോലും ബാക്കി ഉണ്ടാവില്ല

യോറിൻ : അതെ പ്രേബോ ആ ദിവസം തന്നെ ആ വാൾ ഉയർത്തെയുന്നേൽക്കണം ഇല്ലെങ്കിൽ…

യോറിൻ തന്റെ വാക്കുകൾ നിറുത്തി

ഞാൻ : അപ്പൊ എന്നെ ആരോ കൊല്ലും എന്നാണോ നിങ്ങൾ പറയുന്നേ എന്തിന് ആര്… ഇപ്പൊ ആ മൃഗം എന്നെ കൊല്ലാൻ വന്നതും ഈ പറയുന്നത് ആണോ ആരു കൊല്ലുമെമെന്നാ….

ഷോരി : മോർഘോഷി വംശം

ഷോരി ഒറ്റ വാക്കിൽ പറഞ്ഞു നിർത്തി

ഞാൻ : അതാരാ

ആകിൻ : പിശാചുക്കളുടെ കൂട്ടം

യോറിൻ : ടെൻകെർത്തിൽ ഹായാക്കി വംശത്തെ ഇല്ലാതാകുന്ന പിശാചിന്റെ ഗോത്രം

ലോന : അവരിൽ നിന്നും ഹായാക്കി വംശത്തെ കാക്കുന്നവർ ആണ് നമ്മൾ

ഷോരി : ആ ഗോത്രത്തിന്റെ തലവൻ ആണ് ലുമിയാസ് വോർഗുരോത് അവനു ഇപ്പൊ വേണ്ടത് നിന്റെ മരണം…കാരണം അവന്റെ മരണം നിന്റെ കൈകൊണ്ടു ആയിരിക്കും.. എന്നത് നിശ്ചയം പെടുത്തിയ കാര്യം ആണ് അങ്ങനെ സംഭവിക്കാതിരിക്കാൻ ആണ് ആ ദിവസം വരും മുന്നേ നിന്നെ കൊല്ലുന്നത്…

പ്രേബോ നിങ്ങളുടെ ഇനിയും ഉള്ള സംശയം ആ ദിവസം അത് സംഭവിച്ചാൽ മാത്രെമേ മനസ്സിലാവുകയുള്ളു

 

ഞാൻ : ഇല്ലെങ്കിൽ എന്റെ കുടുംബം ഞാൻ ഈ ഭൂമി എല്ലാം നശിക്കും അല്ലെ..

ആക്കിൻ : അതെ

ഞാൻ : ആ ദിവസം എപ്പോഴാ അല്ല എന്താ ആ ദിവസം നടക്കുന്നെ ഇതിനു വേറെ വഴി ഒന്നും ഇല്ലെ എല്ലാവരെയും രക്ഷിക്കാൻ

ഷോരി : അങ്ങേയുടെ കൈ ഒന്ന് നീട്ടു

ഞാൻ :അതെ എന്നെ അങ്ങേ എന്നൊന്നും വിളിക്കണ്ട ഹർഷ അതാ എന്റെ പേര് അത് വിളിച്ച മതി അല്ല എന്റെ കൈ എന്തിനാ നിട്ടുന്നെ

ഷോരി : ശെരി ഹർഷ കൈ കാണിക്കു എനിക്കു വേറെ ഒരാളിൽ നിന്നും കൈ മാറി കിട്ടിയ ഓർമ്മകൾ അങ്ങേയെ കാണിക്കാൻ ആണ് ആ വാൾ അങ്ങ് കൈകൽ ആകിയില്ലെകിൽ അതിന്റെ ബൗശത്തുകൾ എന്താണെന്നുള്ള കൈമാറി കിട്ടിയ ഭാവിയിലെ ഓർമ്മകൾ.

ശേഷം ഷോരി എന്റെ കൈയിൽ കൈ കോർത്തു എന്നിട്ടു പതുക്കെ കണ്ണുകൾ അടച്ചു

ഞാൻ : അല്ല ഇതിപ്പോ എന്താ

പെട്ടെന്ന് എന്റെ കണ്ണുകളിലേക് ഏഴു നിറമുള്ള മഴവില്ലിനെ വെല്ലുന്ന വെളിച്ചം കയറി പതുകെ മുന്നിലെ കാഴ്ച്ചകൾ തെളിഞ്ഞു വരുന്നു ….പരന്നു കിടക്കുന്ന ചോരകളം ചുറ്റും കുടൽ മാലകളും കൈ കാലുകളും……. എന്റെ കൈ കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുന്നു ചുറ്റും ശവങ്ങൾ ചോരയുടെ ചൂടും മണവും കുറെ ഭീകര രൂപങ്ങൾ ചത്ത ശരീരങ്ങൾ വലിച്ചു കൊണ്ട് പോവുന്നു എന്റെ ശരീരത്തിന് ഒന്ന് അനങ്ങാൻ പോലും കഴിയാത്തവിധം ശരീരം വേദനിക്കുന്നു ആളുകളെ പിശാചുക്കൾ വലിച്ചുകൊണ്ട് ഒരു തായ്ച്ചയിലേക്ക് എറിയുന്നു ചുട്ടു പഴുത്ത തീ ജ്വാലയിലേക്കു എനിക്കു ചുറ്റും ഒരു നരകം തന്നെ രൂപപെട്ട പോലെ പെട്ടന് ഒരു നിലവിളി ഞാൻ നേരെ നോക്കി ഒരു വലിയ ഭീകര രൂപം കുട്ടത്തിലെ തലവൻ ലുമിയാസ് വോർഗുരോത് അവന്റെ കൈക്കുള്ളിൽ പിടയുന്ന സ്ത്രീ രൂപം

നാൻസി…. ഞാൻ എന്റെ ചുണ്ടിൽ മദ്രിച്ചു

ലുമിയാസ് അവളെ വലിച്ചു കൊണ്ട് എന്റെ അടുത്തേക് വന്നു എന്നിട്ടു എന്റെ കണ്ണിലേക്കു നോക്കി പെട്ടെന്ന് തന്റെ കൈകൊണ്ടു നാൻസിയുടെ നെഞ്ചിൽ കുത്തിയിറക്കി

പെട്ടെന്ന് ഒരു നിലവിളിയയോടെ ഞാൻ ഞെട്ടി തായെ വീണു

ഞാൻ : ഞാൻ ഇപ്പൊ ഇപ്പൊ കണ്ടത് ഞാൻ

എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ശരീരം മരവിച്ചു

എന്റെ ജീവന് തുല്യം സ്നേഹിക്കുന്ന നാൻസിയുടെ മരണം ഞാൻ മുന്നിൽ കണ്ടു എന്റെ കൈ കാലുകൾ തളരാൻ തുടങ്ങി

ഷോരി : ഹർഷൻ സ്വപ്നത്തിൽ പോലും കാണാൻ ആഗ്രഹികത്താണ് ഇപ്പൊ കണ്ടത് എന്ന് അറിയാം ഇങ്ങനെ ഒന്നും ആവാതിരിക്കാൻ ഒന്നേ ചെയ്യാൻ ഉള്ളു ആ വാൾ ഉയതേയുന്നേൽക്കണം

Leave a Reply

Your email address will not be published. Required fields are marked *