ദേവനന്ദ – 3 7

ഏടത്തിയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് പോലെ. കാരണം അമ്മ ആശുപത്രിയിൽ കിടക്കുന്നതിന്റെ വിഷമം ഒന്നും ഏടത്തിയുടെ മുഖത്തു കാണാൻ ഉണ്ടായിരുന്നില്ല…

” ഞാനും വരാം അമ്മേ … “

അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്ന ദേവു അമ്മയുടെ കയ്യിൽ പിടിച്ചു.പറഞ്ഞു …

” ഇന്ന് വേണ്ട മോളെ.. പിന്നെ ഒരിക്കലാകട്ടെ.. ഇന്ന് മോളെ കൊണ്ട് പോയാൽ ഇവനിവിടെ ഒറ്റക്കാകില്ലേ.. “
ദേവു വെറുതെ തല താഴ്ത്തി നിന്നതേ ഒള്ളു.

അപ്പോളേക്കും പിന്നിൽ നിന്നു വന്ന ഏടത്തി അവളെയും വിളിച്ചു അല്പം മാറി നിന്നു…

” അതെ…. ഞങ്ങൾ നാളെ ഇങ്ങു വരും.. അപ്പോളേക്കും അടി കൂടിയോ കരഞ്ഞു കാലു പിടിച്ചോ അവന്റെ ആ ദേഷ്യം തീർത്തു നല്ല കുട്ടികളായിട്ട് ഇരുന്നോണം…. “

ഏടത്തി സ്വകാര്യമെന്നു കരുതി പറഞ്ഞത് ഞാൻ വരെ കേട്ടു…

” എന്ന് വരും ഏടത്തി ? “

” നാളെ “

” അപ്പൊ അതുവരെ ഞാൻ ഒറ്റക്കോ? “

” അതിനല്ലേ ഇവളിവിടെ ഉള്ളത്. ” പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.. കാക്കക്കൂട്ടിൽ അകപ്പെട്ട കുയിൽ കുഞ്ഞിനെ പോലെ ദേവു എന്നെ ദയനീയമായി നോക്കി. ഇന്നലെ വരെ ഉള്ള എന്റെ പെരുമാറ്റം വച്ച് അവളെ ഒറ്റയ്ക്ക് കൂടി കിട്ടിയാൽ ഞാൻ അവളെ കൊല്ലാകൊല ചെയ്യുമെന്നവൾക്ക് നല്ലപോലെ അറിയാമായിരുന്നു…..

അവര് പോകുന്നത് വരെ മുറ്റത്തു തന്നെ നിന്ന അവൾ അമാന്തിച്ചാണ് വീടിനുള്ളിലെക്ക് കയറിയത്.

ഡ്രെസ്സൊക്കെ ചേഞ്ച് ചെയ്തു ഹാളിലേക്ക് വരുമ്പോൾ അവൾ എന്തോ ആലോചിച്ചിരിക്കയായിരുന്നു. കിച്ചണിൽ പോയി ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് തിരിച്ചു വരുമ്പോളും അവൾ അതെ ഇരിപ്പാണ്.
” എന്ത് പറ്റി? “

എന്റെ ചോദ്യം കേട്ട് തലയുയർത്തി നോക്കിയാ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

” ഹേയ്.. എന്ത് പറ്റി. എന്തിനാ ഇപ്പോ താൻ കരയുന്നെ ? “

എവിടെന്നോ കിട്ടിയ ധൈര്യം സംഭരിച്ചു അവൾ ചോദിച്ചു.

” എന്നെ നിങ്ങളുടെ ബന്ധുക്കളുടെ മുന്നിൽ ഒന്നും കാണിക്കാൻ കൊള്ളില്ല അല്ലേ ? ഞങ്ങൾ ഒക്കെ പാവങ്ങൾ ആയത് കൊണ്ട് ആണോ ? അതോ ഈ വീട്ടിലെ ആർക്കും എന്നെ ഇഷ്ടം ഇല്ലാത്ത കൊണ്ട് ആണോ ? “

” അതിന് ഇപ്പോ എന്താ ഉണ്ടായത്? ഇഷ്ടം അല്ലെന്നു തോന്നാൻ അവരെന്തെങ്കിലും പറഞ്ഞോ “

എനിക്ക് ഒന്നും മനസിലാവാതെ അവൾക് എതിരെ കസേരയിൽ വന്നിരുന്നു..

” പിന്നെ എന്താ അവർ നമ്മളെ കൂടെ കൊണ്ട് പോകാഞ്ഞത്? “

അവളുടെ ചോദ്യത്തിന് എനിക്ക് ചിരി ആണ് വന്നത്.

” എടൊ.. അത് എന്തിനാണെന്ന് തനിക്കിത് വരെ മനസിലായില്ലേ.ഈ . ഹോസ്പിറ്റൽ കിടക്കുന്ന അമ്മയെ കാണാൻ ആരെങ്കിലും ചിരിച്ചു കളിച്ചു പോകുവോ ? “
ശരി ആണല്ലോ എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി.

” അതൊക്കെ പോട്ടെ പോകാൻ നേരം ഏടത്തി എന്താ തന്നോട് പറഞ്ഞത് ? “

” അത് അവർ പോയിട്ടു വരുമ്പോഴേക്കും നമ്മൾ വഴക്ക്‌ ഒക്കേ പറഞ്ഞു തീർക്കണം എന്നു. “

” ആഹ് അത്രേ ഒള്ളൂ കാര്യം. അവർക്കു ഒരു വിചാരം ഉണ്ട് അവരിവിടെ ഉള്ളത് കൊണ്ടാണ് നമ്മൾ തമ്മിൽ എപ്പോളും വഴക്ക് .. അല്ലെങ്കിൽ അവരെ കാണിക്കാൻ വേണ്ടി ആണ് ഞാൻ എപ്പോളും തന്നോട് വഴക്ക്‌ ഉണ്ടാക്കുന്നതെന്ന്… അപ്പൊ നമ്മുടെ വഴക്ക് മാറ്റാൻ അവരു കണ്ടു പിടിച്ച വഴി ആണ് ഈ ആശുപത്രി നാടകം. “

” അതിന് അവർ ഇല്ലെങ്കിൽ നമ്മളുടെ വഴക്ക് എങ്ങനെ തീരാനാ? “”

” ഇതിൽ കൂടുതൽ എങ്ങനെ ആടോ ഞാൻ തന്നെ അത് പറഞ്ഞു മനസിലാക്കി തരുക. ? “

അവളുടെ നിർത്തകളങ്കമായ ചോദ്യം എനിക്ക് ചിരി ഉളവാക്കി..

” ഈ നന്ദു ഏട്ടൻ എന്താ ഈ പറയുന്നേ? എനിക്ക് ഒന്നും മനസിലാകുന്നില്ല. “

പെട്ടന്നാണ് കാളിംഗ്ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. ഞാൻ എഴുന്നേറ്റു പോയി ഡോർ തുറന്നു..

” ടൺ ടടാൺ…. “
ടൂത്ത്‌ പേസ്റ്റിന്റെ പരസ്യത്തിൽ കാജൽ അഗർവാൾ വന്നു ഡോറിന് മുന്നിൽ നിന്ന് ഇളിച്ചു കാണിക്കുന്നത് പോലെ വന്ന് നീക്കുകയാണ് നമ്മുടെ മാളു.

” ആഹാ. നീ ഇന്ന് കോളേജിലൊന്നും പോകുന്നില്ലേ ചെക്കാ. ? “

എന്നെ തള്ളി മാറ്റിക്കൊണ്ട് അകത്തേക്ക് കയറി കൊണ്ട് അവൾ ചോദിച്ചു..

” നീ ഇതിപ്പോ വന്നു ചാടി എടീ പിശാശേ “

Leave a Reply

Your email address will not be published. Required fields are marked *