” ഇത് താൻ വരച്ചതാണോ? “
ഒരു ചെറു പുഞ്ചിരിയോടെ ” അതെ ” എന്നവൾ തലയാട്ടി..
” എന്തു കഴിവാണെടോ? ഒന്നും പറയാനില്ല. അടിപൊളി ആയിട്ടുണ്ട്.. ഇതൊക്കെ എങ്ങനെ കഴിയുന്നോ “
എന്റെ പ്രശംസ കേട്ട അവളുടെ മുഖം ചുവന്നു തുടത്തു വരുന്നത് ഞാൻ ശ്രധിച്ചു. അപ്പോളവൾക്ക് സൗന്ദര്യം വർദ്ധിച്ച പോലെ ഒരു തോന്നൽ.. ഇനിയും അവളെ വർണിക്കാൻ എന്റെ മനസ്സ് കൊതിച്ചു.
” ഇതല്ലാതെ വേറെ ഉണ്ടോ വരച്ചത്? നോക്കട്ടെ !”
അത്രയും പറഞ്ഞു ഞാനാ ബുക്കിന്റെ താളുകൾ മറിക്കാൻ തുടങ്ങിയതും ഓടി എത്തിയ ദേവു എൻ്റെ കയ്യിൽ നിന്നും ആ ബുക്ക് പിടിച്ചു വാങ്ങി..
” അതിൽ വേറെ ഒന്നും ഇല്ല. “
അവൾ പറഞ്ഞൊപ്പിച്ചു.
” വാ കഴിക്കാം. ഞാൻ എല്ലാം എടുത്തു വച്ചിട്ടുണ്ട്.. “
അതും പറഞ്ഞവൾ ആ ബുക്കുകൾ എല്ലാം എടുത്ത് അവളുടെ ബാഗിനകത്തേക്ക് വച്ചു. അവളുടെ ആ പ്രവർത്തിയിൽ എനിക്ക് നിരാശ തോന്നി എങ്കിലും ഞാൻ അത് മുഖത്തു കാട്ടാതെ ഞാൻ ഭക്ഷണം കഴിക്കാൻ ചെന്നിരുന്നു..
വലിയ വിഭവങ്ങൾ ഒന്നും ഇല്ലെങ്കിലും അവൾ ഉണ്ടാക്കിയ പയറു തോരനും സാമ്പാറിനും നല്ല രുചി ഉണ്ടായിരുന്നു.
” താൻ കഴിക്കുന്നില്ലേ? “
ഞാൻ ചോറ് എന്റെ പാത്രത്തിലേക്ക് പകർത്തുന്നതിനിടയിൽ ചോതിച്ചു.
അവൾ മറുപടി ഒന്നും പറയാതെ നിന്നതേ ഒള്ളു.
” എന്റെ കൂടെ ഇരിക്കാൻ പേടി ആണോ ?
സാരമില്ല വന്നിരുന്നു കഴിക്കു. അല്ലേൽ പിന്നെ ഒറ്റക് ഇരുന്നു കഴിക്കണ്ടേ? “
ഒന്നും മിണ്ടാതെ അവൾ ടേബിളിൽ എനിക്ക് എതിർ വശം വന്നിരുന്നു..
” അച്ഛന്റെ ഫോട്ടോ ഉണ്ടോ കയ്യിൽ ? “
കഴിക്കുന്നതിനിടയിൽ ഞാൻ ചോതിച്ചു.
” ഉണ്ട് “
” മ്മ്…. എവിടെയാ തുടങ്ങുക എന്നറിയില്ല. ആദ്യം പോലീസിൽ ഒരു പരാതി കൊടുത്താലോ എന്നാലോചിക്കാ…. ? “
” അത് വേണ്ട നന്ദുവേട്ടാ. പോലീസിൽ ഒക്കെ പോയാൽ അവർ ആദ്യം അന്ന്വേഷിച്ചു ചെല്ലുന്നത് എന്റെ വീട്ടിലേക്കു ആയിരിക്കും. പോലീസ് ഒക്കെ ഇടപെട്ടാൽ ചിലപ്പോ ആ രാഘവൻ…. ആയാൾ ഇവിടെ വന്നു വരെ പ്രശ്നം ഉണ്ടക്കാനും ചാൻസ് ഉണ്ട് ..ഒന്നിനും മടി ഇല്ലാത്ത ആളാ ചെകുത്താൻ… . പോലീസ് ഒന്നും വേണ്ട ഏട്ടാ…. “
അവൾ പറഞ്ഞതിലും കാര്യം ഉണ്ടെന്നു എനിക്കും തോന്നി.. അവിടെ ഒക്കെ പോലീസ് അന്ന്വേക്ഷണം വന്നാൽ അയാൾ ആ രാഘവൻ ചിലപ്പോൾ പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഉണ്ട്.. കാരണം അയാളുടെ തൊഴിൽ സ്ഥലം ആണല്ലോ ഇപ്പോൾ ഈ പെണ്ണിന്റെ വീട്.
” വേറെ എവിടെ നിന്നാ അന്ന്വേഷിച്ചു തുടങ്ങുക ? “
ഞാൻ ഒരു സംശയം എന്നോണം ചോദിച്ചു.
” അച്ഛൻ പോകാൻ സാധ്യത ഉള്ള എല്ലാ ഇടത്തും ഞാൻ അന്ന്വേക്ഷിച്ചതാ. എവിടെ ആണെന്ന് ഒരു പിടിയും ഇല്ല. ഇനി വല്ല ആപത്തും…… “
അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു ..
” ഹേയ്…. അങ്ങനെ ഒന്നും കരുതണ്ട.. “
” എനിക്ക് പേടിയാ.. അച്ഛൻ വന്നില്ലെങ്കിൽ പിന്നെ എനിക്കാരും ഇല്ല “
” അങ്ങനെ ഒന്നും സംഭവിക്കില്ല. താൻ ധൈര്യമായി ഇരിക്ക്….. ഇപ്പൊ ആ കണ്ണൊക്കെ തുടച്ചു കളഞ്ഞു ഫുഡ് കഴിക്കാൻ നോക്ക്… “
മുഖത്തൊരു പുഞ്ചിരി വരുത്തി അവൾ വേഗം കഴിച്ചെഴുന്നേറ്റു…
” താനിന്ന് അമ്മയുടെ റൂമിൽ കിടന്നോ “
കിടക്കാൻ നേരം ആയപ്പോ റൂമിലേക്കു പോകുന്നത് കണ്ട ദേവുവിനോട് ഞാൻ പറഞ്ഞു.
” വേണ്ട ഞാൻ ഇവിടെ താഴെ കിടന്നോളാ.. “
” സാരമില്ല താനവിടെ പോയി കിടന്നോ……”
എത്ര നിർബന്ധിച്ചിട്ടും അവൾ ആ മുറി വിട്ടു പുറത്തേക്കു പോകാൻ തയ്യാറായില്ല. അവസാനം ഞാൻ അവളോട് എന്റെ കട്ടിലിൽ കിടന്നു കൊള്ളാൻ ഉള്ള അനുവാദം കൊടുത്തു. ഞാൻ അമ്മയുടെ മുറിയിലും കിടക്കാം എന്ന് തീരുമാനിച്ചു.
സത്യത്തിൽ അവളെ തറയിൽ കിടത്തുന്നതിനോട് താല്പര്യം തോന്നാഞ്ഞിട്ടാണ് ഞാൻ അവളെ കട്ടിലിൽ കിടക്കാൻ നിർബന്ധിച്ചത്.
എന്തോ അവളോടുള്ള മനോഭാവം ഒറ്റ ദിവസം കൊണ്ട് തന്നെ മാറി മറിഞ്ഞതിൽ എനിക്ക് തന്നെ അത്ഭുതം തോന്നി..
കുറച്ചു നേരം ഹാളിലിരുന്നു ടീവി കാണാം എന്ന് കരുതി ഇരുന്നപ്പോൾ ആണ് ദേവുവിന്റെ വരവ്. വരണോ വേണ്ടയോ എന്ന ചിന്ത അവളുടെ മനസിലുണ്ടെന്നു അവളുടെ നടത്തത്തിൽ നിന്ന് എനിക്ക് മനസിലായി…
