ദേവനന്ദ – 3 7

അവളുടെ ആ ദയനീയ ഭാവം കണ്ടു ആ പുന്നാര മോനെ ബസ്സിൽ നിന്ന് പിടിച്ചിക്കി രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് തോന്നി..

ഒന്നും അറിയാത്ത പോലെ ഞാൻ അവർക്കിടയിലേക്ക് കയറി നിന്നു..

” ന്താണ് ചേട്ടാ അവിടെ തന്നെ നിന്നാൽ പോരെ. എന്തിനാ ഇതിനിടയിലേക്കു കയറി വരുന്നേ ? ഈ സ്ഥലം ഇല്ലാത്തിടത്ത്. … “

ആ തിരക്കിനിടക്ക് ഞാൻ അവരുടെ ഇടയിലേൽക്കു കയറി നിന്നു എന്ന ഭാവത്തിൽ അവൻ എന്നോട് ചോദിച്ചു.

പക്ഷെ എനിക്ക് അറിയില്ലേ അവന്റെ അസുഖം….

ഞാൻ ഒന്നും മിണ്ടാതെ അവനെ ഒന്ന് ചിരിച്ചു കാട്ടി കൈ നീട്ടി അവന്റെ കിടുങ്ങാ മണിയിൽ കയറി പിടുത്തമിട്ടു… ഒന്ന് ഞരിച്ചു………..

” അആഹ് ചേട്ടാ.. വിട് വിട്…. വേദനിക്കുന്നു…. “

അവൻ വളരെ പതുക്കെ എനിക്ക് കേൾക്കാവുന്ന രീതിയിൽ പറഞ്ഞു …. അല്ല അപേക്ഷിച്ചു…..

ന്നിട്ടും ഞാൻ പിടി വിടുന്നില്ലെന്നു കണ്ട അവൻ കരയാനെന്ന വണ്ണം ആയി.. അവൻ അവന്റെ കൈ കൊണ്ട് എന്റെ കൈ തട്ടി മാറ്റാൻ നോക്കി എങ്കിലും എന്റെ പിടി മുറുകിയതല്ലാതെ ഒരു പ്രയോജനവുഇല്ലായിരുന്നു

” ചേട്ടാ.. ചേട്ടാ.. എനിക്കറിയില്ലാരുന്നു അത് ചേട്ടന്റെ ആളാണെന്നു.. അആഹ്…. .. ഒന്ന് വിട് ചേട്ടാ ഞാൻ ഇനി ഇങ്ങനെ ചെയ്യൂല്ല… “

അവൻ മാപ്പപേക്ഷിച്ചതോടെ ഞാൻ കൈ എടുത്തു. .. പിന്നെ അവനെ ആ പരിഹാസരത്തു പോലും കണ്ടിട്ടില്ല …. കോളജിനു മുന്നിൽ ബസിറങ്ങിയതേ അവളോടി എന്റെ അടുത്ത് വന്നു…

” ആ ചെക്കനെ നോവിക്കണ്ടായിരുന്നു.. “

ഒപ്പം നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു…

മറുപടി എന്നോണം ഞാൻ ഒന്ന് പുഞ്ചിരിച്ചു. പകരത്തിനു അവളും..

” ബസിൽ എന്നും ഇതുപോലെ തിരക്കാണോ. ? “

” മ്മ്.. അതെ. ഞാൻ എന്നും മുന്നിലാ നിക്കറുള്ളൂ.. ഇന്ന് പക്ഷേ പെട്ട് പോയതാ.. “

ഞങ്ങളുടെ വരവ് അത്ഭുതത്തോടെ നോക്കി നിന്ന ഹരിയുടെ അടുത്തേക്ക് ഞാൻ തിരിഞ്ഞത് കണ്ടു ഒരു യാത്രയും പറഞ്ഞു അവൾ നടന്നകന്നു .

” എന്താ ഇവിടെ സംഭവിക്കുന്നത് ? ” ഞാൻ കഴിഞ്ഞ ദിവസം നടന്നതെല്ലാം അവനോട് വിശതമായി പറഞ്ഞു കേൾപ്പിച്ചു…. കേട്ട് കഴിഞ്ഞപ്പോൾ ഹരിക്ക് ഒരു സംശയം…

” അളിയാ.. ഇനി നീ പറഞ്ഞത് തന്നെ ആണോ ശരി ?
അവൾ ഇനി പാവത്തെ പോലെ അഭിനയിക്കുന്നതാണെങ്കിലോ…? ആ വീട്ടിൽ നീ മാത്രം അല്ലെ അവളവിടെ നിൽക്കുന്നതിൽ ഇഷ്ട്ടമില്ലാതെ ഇരുന്നത്. അപ്പോൾ ഒരു നുണ കഥ പറഞ്ഞു നിന്നെയും അവളുടെ വശത്താക്കിയതാണെങ്കിലോ ?? “

അപ്പോളാണ് ഹരി പറഞ്ഞതിലും ഒരു സാധ്യത ഉണ്ട് എന്ന് തോന്നിയത്.

” നീ ഒരു മണ്ടന് ആയത് കൊണ്ട് അവൾ പറഞ്ഞത് വിശ്വസിച്ചു. ഇപ്പൊ അവൾക് നിന്റെ വീട്ടിൽ അവളുടെ ആവശ്യം കഴിയുന്ന വരെ നിക്കാം…. “

” ശെരിയാണ്. എന്നെ കൂടി അവളുടെ വലയിലാക്കിയാൽ പിന്നെ അവൾക്ക് എന്റെ വീട്ടിൽ ആരുടേയും ശല്യമില്ലാതെ താമസിക്കാം… “

അപ്പോൾ എന്റെ മനസ്സിൽ ഇന്നലെ എന്നോട് സങ്കടങ്ങൾ വിവരിച്ച ദേവനന്ദയുടെ മുഖം തെളിഞ്ഞു. അതിലവൾ പുറത്തു കരഞ്ഞു കൊണ്ട് ഉള്ളിൽ ചിരിക്കുന്നതായി എനിക്ക് തോന്നി….. അവൾ എന്നെ പറഞ്ഞു പറ്റിച്ചതാണ് എന്ന് മനസ്സിലുറപ്പിക്കുമ്പോൾ ആണ് ഹരി അടുത്ത അഭിപ്രായവും ആയി മുന്നോട്ടു വന്നത്.

” അല്ലാളിയാ ഇനി ഞാൻ പറഞ്ഞത് പോലെ അവൾ പാവം ആണെങ്കിലോ..? അവള് പറഞ്ഞത് മുഴുവൻ സത്യം ആണെങ്കിലോ ? “

” എടാ കോപ്പേ.. നീ ഏതെങ്കിലും ഒന്ന് ഉറപ്പിച്ചു പറ…. ഒരു വക രണ്ടു തന്തയുള്ളമാതിരി പെരുമാറാതെ ……. “

” അളിയാ അളിയാ .. നീ ദേഷ്യപ്പെടല്ലേ… നീ എനിക്ക് വൈകിട്ട് വരെ സമയം താ… അതിനുള്ളിൽ ഞാൻ കണ്ടു പിടിച്ചു തരാം ഏതാ സത്യം.. ഏതാ കള്ളം എന്ന്…. “

അന്ന് വൈകുന്നേരം ആകുന്ന വരെ മനസ്സിലെന്തൊക്കെയോ ഒരു വേദന പോലെ…. ഹരി പറഞ്ഞത് പോലെ അവളെന്നെ പറഞ്ഞു പറ്റിച്ചതാണോ? അതോ അവൾ പറഞ്ഞത് സത്യം ആണോ ? രണ്ടു ചിന്തകളും മാറി മാറി മനസ്സിൽ തെളിഞ്ഞു വന്നു… അവൾ പറഞ്ഞത് എല്ലാം സത്യം ആകാൻ ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചു. അവൻ വരുന്നത് വരെ സമയം തള്ളി നിക്കാൻ ഞാൻ വളരെ ബുദ്ധിമുട്ടി…
” അളിയാ അവൾ പറഞ്ഞതെല്ലാം സത്യം ആണെടാ… അവളുടെ അമ്മ ഒരു കേസ് കെട്ട…. “

Leave a Reply

Your email address will not be published. Required fields are marked *