ദേവനന്ദ – 3 7

അവളെന്റെ എതിരെയുള്ള കസേരിയിൽ കൈ പിടിച്ചു നിന്നു.

” ഉറങ്ങുന്നില്ലേ? “

എന്റെ ചോദ്യത്തിന് ” ഇല്ല ” എന്നവൾ തോളനാക്കി കാട്ടി .

” എനിക്ക് പേടിയാ അവിടെ ഒറ്റക്ക്…. “

അവൾ മടിച്ചു മടിച്ചു ഒരുവിധം പറഞ്ഞൊപ്പിച്ചു.

” പേടിയോ.. എന്തിനാ പേടിക്കണേ “

” അറിയില്ല. പണ്ടുതൊട്ടേ ഒറ്റക്ക് കിടന്നു ശീലം ഇല്ല. അച്ഛൻ ഉള്ളപ്പോ ഒക്കെ അച്ഛന്റെ കൂടെയേ ഉറങ്ങാറുള്ളു.. പിന്നെ……. . “

അവൾക്കത് പറയാൻ മടി ഉള്ളതുപോലെ തോന്നി.

” പിന്നെ… അച്ഛനില്ലാത്തപ്പോ ഞാൻ അടുത്ത വീട്ടിലാ കിടക്കുന്നെ.. എനിക്ക് അവിടെ പേടിയാ.. ആരൊക്കെ എപ്പോളൊക്കെയാ കേറി വരണേ എന്ന് പോലും അറിയില്ല. അപ്പുറത്തെ വീട്ടിലെ കാവ്യയും ഞാനും ഒരുമിച്ചു പഠിച്ചതാ….. പക്ഷെ ഈ അടുത്ത് അവരവിടുന്നു വീട് മാറി പോയി.. “

ഒരു നിരാശയോടെ അവൾ പറഞ്ഞു നിർത്തി.

” അമ്മ എന്നും അവരോട് വഴക്കരുന്നു…. എന്നും ചീത്ത വിളിക്കും. ആ പാവം പെണ്ണും അതിന്റെ അമ്മയും ഒന്നും പറയാൻ പോകാറില്ല. എങ്കിലും ചീത്ത പറയും. ഒരു കാര്യത്തിൽ അവര് പോയത് നന്നായി. ഇച്ചിരി സമാധാനം കിട്ടുല്ലോ.. “

ആരോടെന്നില്ലാതെ പറഞ്ഞു തീർത്തവൾ എന്റെ മുഖത്തേക്ക് നോക്കി.. അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ കണ്ടിട് അവൾക് നാണം വന്നെന്നു തോന്നുന്നു …

” അയ്യോ നന്ദുവേട്ടൻ ടീവി കണ്ടോ.. . ഞാൻ വെറുതെ ഓരോന്ന് പറഞ്ഞു… “

” ഉറക്കം വരുന്നില്ലേ ഇവിടെ ഇരിക്ക്. “

പറഞ്ഞു തീരേണ്ട താമസം എന്റെ മുന്നിലുള്ള കസേരയിൽ എനിക്ക് എതിരെ അവൾ ഇരുന്നു.

” നന്ദുവേട്ടൻ ആ മുറിയിൽ തന്നെ കിടന്നോ.. ഞാൻ താഴെ തറയിൽ കിടന്നോളാ. ഇല്ലേ എനിക്ക് ഇന്ന് ഉറക്കം വരില്ല… “

ഞാൻ ശെരി എന്ന അർഥത്തിൽ തല അനക്കി..

“, ആ വീട്ടിൽ ഒറ്റക്ക് കിടക്കാൻ എനിക്ക് പേടി ആയിരുന്നു. . അച്ഛനുള്ളപ്പോ മാത്രേ ഞാൻ ആ വീട്ടിൽ കിടന്നുറങ്ങാറുള്ളു അതും അച്ഛന്റെ കൂടെ. അങ്ങനെ ശീലം ആയി പോയതാ.. ഇന്ന് രാത്രി ഞാൻ കരയത്തില്ല.. ചേട്ടൻ ധൈര്യമായി ഉറങ്ങിക്കോ…. “

അവളുടെ സംസാരം കേട്ട് എനിക്ക് ചിരി ആണ് വന്നത്. എത്ര നിശ്കളങ്കമായാണ് അവൾ സംസാരിക്കുന്നത്…. ചേറു വെള്ളത്തിലെ താമര ആണിവൾ. ആ ചേറു നിറഞ്ഞ കുടുംബത്തിലെ കളങ്കമില്ലാത്ത താമര.

“എന്തിനാ ചിരിക്കണേ…? “

” വെറുതെ അല്ല അമ്മ മുതൽ ഏട്ടൻ വരെ തന്റെ ഫാൻ ആയത്. “

ഞാൻ പറഞ്ഞതിന് അർദ്ധം മനസിലാകാതെ അവൾ ഇരുന്നു.

” തന്റെ അച്ഛനു എന്തായിരുന്നു ജോലി ? “

” കൂലിപ്പണിയാ… എല്ലാ ജോലിയും ചെയ്യും. രാത്രി എന്നോ പകലെന്നോ അച്ഛന് നോട്ടം ഇല്ല. എന്ത് പണിക്കും പോകും. എന്താ പണിന്നു ചോദിച്ച അച്ഛന് ശെരിക്കു അറിയില്ല… ! “

” അപ്പൊ തന്റെ കാര്യങ്ങൾ ഒന്നും തന്റെ കൂട്ടുകാർക്കു പോലും അറിയില്ലേ ? “

” ഇല്ല ഞാൻ പറഞ്ഞിട്ടില്ല.. ! എന്റെ അവസ്ഥ മനസിലാക്കിയാൽ അവര് ചിലപ്പോ എന്നെ ഒഴിവാക്കിയാലോ എന്ന് പേടി ഉണ്ട് എനിക്ക്. അങ്ങനെ ഉള്ളൊരു വീട്ടിലെ കുട്ടി ആകുമ്പോൾ ഞാനും അങ്ങനെ ആയിരിക്കും എന്നല്ലേ കരുതൂ.. “

മനസ് നിഷ്കളങ്കമാണെങ്കിലും ചിന്താഗതിയിൽ അവളെന്നേക്കാൾ ഏറെ മികച്ചത് ആന്നെന്നു എനിക്ക് തോന്നി പോയി..

” ഏട്ടൻ അഞ്ജുവിനെ കണ്ടു അല്ലെ ? “

” മ്മ്. “

” കഴിഞ്ഞ ദിവസം കൂട്ടുകാരന്റെ കൂടെ എന്റെ പിറകെ നടക്കുന്നത് കണ്ടപ്പോൾ തോന്നി അവളോട് ചേട്ടൻ എന്നെ പറ്റി ചോദിക്കും എന്ന്. ! “

അവളൊരു ആക്കിയ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു .. ഞാൻ ഒരു വല്ലാത്ത ചിരിയിലത് ഒതുക്കി തീർത്തു.

” അവളാണ് കോളേജിൽ എനിക്ക് ആകെ ഉള്ള കൂട്ട്. അവൾക്ക് അറിയാം എന്നെ കുറിച്ചെല്ലാം. ഞാൻ പറഞ്ഞു ഏട്ടനോട് ഒന്നും പറയണ്ടാ എന്ന്. “

ഇവൾ ആള് കൊള്ളാമല്ലോ എന്നെന്റെ മനസ്സ് പറഞ്ഞു.

അവളെങ്ങനെ വാ തോരാതെ അഞ്ജുവിനെ കുറിച്ചും അവരുടെ സൗഹൃദത്തെ കുറിച്ചും ഓരോ കാര്യങ്ങളും പറഞ്ഞു കൊണ്ടേ ഇരുന്നു. കേട്ടിരിക്കാൻ നല്ല കൗതുകം തോന്നി. ആദ്യമായാണ് ഒരു പെണ്ണ് എന്നോട് ഇത്രയും മനസ് തുറന്നു സംസാരിക്കുന്നത്. ക്രിക്കറ്റ് തലക്ക് പിടിച്ചു നടന്നത് കൊണ്ടാകാം പ്രേമമൊന്നും ശെരി ആകാതെ ഇരുന്നത്. ദേവുവിന്റെ മുന്നിൽ ഞാൻ വെറും കേൾവിക്കാരനായിരുന്നു. ആരെയും സംസാരിച്ചു മയക്കാൻ ഉള്ള കഴിവ് ഈ പെണ്ണിനുണ്ടെന്നു എനിക്ക് തോന്നി. അല്ലെങ്കിൽ ഇത്രയും വെറുത്തിരുന്ന ഒരുവളോട് എങ്ങനെ ഇത്രക് അടുപ്പം തോന്നാൻ സാദിക്കും… അവളെ കൂടുതൽ അറിയാൻ അവളോട് ഒരുപാടു ചോദ്യങ്ങൾ ഒന്നും എനിക്ക് വേണ്ടി വന്നില്ല. എല്ലാം അവൾ പോലും അറിയാതെ അവൾ പറയുന്നുണ്ടായിരുന്നു……

Leave a Reply

Your email address will not be published. Required fields are marked *