ദേവസുന്ദരി – 11 1അടിപൊളി  

ഇനി ഞാഞ്ചിരിക്കണേ കണ്ടിട്ട് വേണം അവള് ഭദ്രകാളിയാവാൻ!!

അവൻ പറഞ്ഞവഴിയേ മുന്നോട്ട് പോയപ്പോൾ പറഞ്ഞപോലെ അവൻ റോഡ്സൈഡിൽ നിൽപ്പുണ്ടായിരുന്നു. തുറന്നുവച്ചിരുന്ന വീടിന്റെ ഗേറ്റ് വഴി കാർ അകത്തേക്ക് കയറ്റിയിട്ട് ഞാനിറങ്ങി.

“” എന്റേട്ടാ… ഒരുവാക്ക് നേരത്തേ പറയായിരുന്നില്ലേ…!! “”

ഞാനിറങ്ങിയതും പരിഭവം പോലെ പറഞ്ഞിട്ടവൻ അടുത്തേക്ക് വന്നു.

“” ഓഹ് പിന്നേ… നേരത്തേ വിളിച്ചറിയിച്ച് വരാൻ ഞാനാര് മന്ത്രിയോ…!! ഒന്ന് പോടാപ്പാ… “”

അവനെയൊന്ന് പുച്ഛിച്ചുള്ള എന്റെ മറുപടികേട്ട് താടക വാ പൊത്തി ചിരിക്കണുണ്ടായി.!!

“” അതല്ല…! നേരത്തേ പറഞ്ഞിരുന്നേ എന്തേലുവുണ്ടാക്കായിരുന്നു എന്നോർത്ത് പറഞ്ഞെയാ…!! “”

“” ഞങ്ങളതിന് സൽക്കാരത്തിന് വന്നെയല്ല…! നിന്റമ്മേക്കാണാൻ വന്നെയാ…!! “”

“” ഞാനൊന്നും പറഞ്ഞില്ല…! നിങ്ങളകത്തേക്ക് കേറിക്കേ… മാഡം അകത്തേക്ക് വാ.. “”

അവനൊരു ചിരിയോടെ പറഞ്ഞിട്ട് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

അവന് പിന്നാലെ ഞങ്ങളും അകത്തേക്ക് കയറി. അവൻ താഴെത്തന്നെയുള്ള ഒരു റൂമിലേക്ക് കയറി. പിന്നാലെ ഞങ്ങളും.

അവിടെയായിരുന്നു അവന്റെ അമ്മ കിടന്നിരുന്നത്. ഞങ്ങളെക്കണ്ട് അമ്മ എണീക്കാൻ തുനിഞ്ഞു.

“” അയ്യോ അമ്മേ..!! എണീക്കേണ്ട… കിടന്നോളു…””

ഞാനമ്മയെ തടഞ്ഞു.

“” അമ്മക്ക് ഇവരെ മനസിലായോ…! ഞാൻ പറഞ്ഞിട്ടില്ലേ… രാഹുലേട്ടൻ… ഓഫീസിലുള്ള…! ഇത് പുള്ളീടെ ഭാര്യ… ഞങ്ങടെ മാനേജർ ആണ്..! “”

അവൻ അമ്മക്ക് ഞങ്ങൾ ആരാണെന്നു പറഞ്ഞുകൊടുത്തു.

അതിനവർ ഞങ്ങളെ നോക്കിയൊന്ന് ചിരിച്ചു.
“” അമ്മക്കിപ്പോ എങ്ങനുണ്ട്…!! വേദനയുണ്ടോ…! “”

“” ഇപ്പൊ കുഴപ്പൊന്നുല്ല മോനെ… ഇടക്ക് ചെറിയ വേദന തോന്നും… വേറെ കുഴപ്പൊന്നുല്ല””

ഞാൻ ചോദിച്ചതിന് അമ്മ മറുപടി തന്നു.

“” രണ്ടാഴ്ചത്തേക്ക് കൂടെ ബെഡ്റസ്റ്റ് പറഞ്ഞിട്ടുണ്ട്… വേറെ കുഴപ്പൊന്നല്ല. മാസത്തിലൊരുതവണ ചെക്അപ്പ്‌ പറഞ്ഞിട്ടുണ്ട്… “

അമൽ വിശദീകരിച്ചു.

കുറച്ചുനേരം അവിടെ ചിലവഴിച്ച് അവൻ കൊണ്ടുവന്ന നാരങ്ങാ വെള്ളവും കുടിച്ച് ഞങ്ങൾ ഇറങ്ങാൻ തുടങ്ങി.

“” അമൽ… അയാം എക്സ്ട്രീമിലി സോറി…!! അന്ന് എന്തോ ഞാൻ നല്ല മൂഡിൽ അല്ലായിരുന്നു !. അതുകൊണ്ട് പറ്റിപ്പോയതാ..!! “”

പുറത്തിറങ്ങി യാത്ര പറയുമ്പോൾ

താടക ക്ഷമ ചോദിക്കുന്നത് കേട്ട് ഞാനവളെ മിഴിച്ചു നോക്കി. ഇവൾ ഇവനോട് ഓഫീസിൽ വച്ച് സോറി പറഞ്ഞിരുന്നെന്ന് കേട്ടിട്ട് ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷെയിപ്പോ…! ഇനിയെന്റെ കണ്ണും ചെവിയുമൊക്കെ അടിച്ചുപോയതായിരിക്കുവോ…!!

“” ഹേയ്… എന്താ മാഡം… നിങ്ങളന്ന് ചെയ്തത് നിങ്ങടെ ഡ്യൂട്ടിയല്ലേ… കേട്ടപ്പോ കുറച്ച് വിഷമം തോന്നീന്നുള്ളത് സത്യന്തന്നെയാ…! പക്ഷേ ഞാനത് മനസില് വച്ചിട്ടൊന്നുല്ല…!! “”

അങ്ങനെ കുറച്ച് നേരത്തെ സെന്റിയടി കഴിഞ്ഞ് താടക വന്ന് വണ്ടീൽ കേറി. അവനോടൊരിക്കെ കൂടി യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.

തിരിച്ച് ഫ്ലാറ്റിൽ എത്തുമ്പോ ഉച്ചയായിരുന്നു.

ചെറുതായി വിശന്നുതുടങ്ങീട്ടുണ്ട്.

പക്ഷേ കഴിക്കാനൊന്നുമിരിപ്പില്ല !.

അമ്മയുണ്ടായിരുന്നത് കൊണ്ട് ജിൻസി ഫുഡ് ഉണ്ടാക്കാറില്ലായിരുന്നു. പിന്നെ ഞങ്ങള് പുറത്തൂന്ന് കഴിക്കൂന്ന് ഓർത്താവണം അമ്മയും ഒന്നുമുണ്ടാക്കിവച്ചില്ല.

പെട്ടല്ലോ ഭഗവാനെ…!!

വീണ്ടുമെന്റെ പാചക വൈഭവം പരീക്ഷിക്കേണ്ടിവരൂന്ന് ഏറക്കുറെ ഉറപ്പായി. അതോടെ ഞാൻ യൂട്യൂബിൽ റിസർച്ച് തുടങ്ങി. എന്തായാലും അമ്മപറഞ്ഞിട്ട് വാങ്ങിവച്ച ചിക്കനിൽ കുറച്ച് ഫ്രിഡ്ജിലിരിപ്പുണ്ട്. അതുകൊണ്ട് ചിക്കനും നെയ്ച്ചോറും വെക്കാമെന്ന് കരുതി.
ഉണ്ടാക്കാനറിയില്ലേലും ആഗ്രഹിക്കുന്നേനു കാശ്കൊടുക്കണ്ടല്ലോ…! ഏത്!!.

അങ്ങനെ യൂട്യൂബിൽ കുത്തിയിരുന്ന് ഏതോ അമ്മച്ചി നെയ്ച്ചോറും ചിക്കാനുമുണ്ടാക്കുന്ന വീഡിയോ തപ്പിപ്പിടിച്ച് പണി തുടങ്ങി.

താടക പിന്നെ അമ്മുവും ജിൻസിയുമൊന്നുമില്ലെങ്കി റൂമിൽ തപസ്സിരിപ്പാണ്. പുറത്തോട്ട് ഇറങ്ങില്ല.

ഞാമ്പിടിച്ചു കടിച്ചാലോ…!!

ആദ്യം നെയ്‌ച്ചോറ് തന്നെ ഉണ്ടാക്കാമെന്ന് കരുതി. അതിന് ചെറിയറി എടുത്ത് നന്നായി കഴുകിയിട്ട് വെള്ളം വാർന്ന് പോവാനായി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *