ദേവസുന്ദരി – 11അടിപൊളി  

തിരിച്ചുവന്നു.

ഞാനവിടെ നിന്നത് അവൾ കണ്ടിട്ടില്ല. അധികം ചുറ്റിത്തിരിയാൻ നിൽക്കാതെ ഞാൻ റൂമിലേക്ക് ചെന്നൊന്ന് ഫ്രഷ് ആയി.

തിരിച്ചിറങ്ങുമ്പോൾ ജിൻസിയും അമ്മുവും എത്തിയിട്ടുണ്ട്. ഞങ്ങൾ എല്ലാരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

കഴിച്ച് കഴിഞ്ഞ് താടക ചെന്ന് എല്ലാവർക്കും ഓരോ ഗ്ലാസ് പായസം എടുത്തുകൊണ്ടു വന്നു.

“” ശ്യോ… ഞാൻ മറന്നു… നിന്നെ സാരിയിൽ കണ്ടിട്ട് പോലും ഞാൻ ഓർത്തില്ല… ഹാപ്പി ബർത്ഡേ അഭീ..!! “”

ജിൻസിയുടെ ഓവറാക്ടിങ് കണ്ട് എനിക്ക് ചിരിവന്നു.

താടക ഒരു മണ്ടി ആയോണ്ട് അവൾക്ക് മനസിലായില്ല..!!വേറാരേലുവായിരുന്നേ ജിൻസിയുടെ കളിയൊക്കെ ഇപ്പൊ വെളിച്ചത്തായേനെ..!

എല്ലാരും പായസം കുടിച്ചപ്പോൾ ഞാനൊരു സംശയത്തോടെ ഗ്ലാസിലേക്കും തടകയേയും മാറിമാറി നോക്കുകയായിരുന്നു.!! ഇനിയൊരവസരം കിട്ടിയാലവളെന്നെ കൊല്ലൂന്ന് ആണല്ലോ പറഞ്ഞേ..! ഇനിയെനിക്ക് തന്നതിൽ എന്തേലുമിട്ട് കലക്കിയിട്ടുണ്ടോന്ന് ആർക്കറിയാം.

എന്റെ മനസിലൂടെ കടന്നുപോകുന്ന ചിന്ത മനസിലാക്കിയെന്നോണം തടകയുടെ ചുണ്ടിലൊരു ചിരിവിടർന്നു.
പിന്നൊന്നും നോക്കാതെ ഞാനതെടുത്ത് വായിലേക്ക് കമിഴ്ത്തി. തെറ്റ് പറയരുതല്ലോ.

പായസത്തിന് നല്ല രുചിയുണ്ടായിരുന്നു.

“” ഹാപ്പി ബർത്ത്ഡേ…!! “”

ഞാൻ പറഞ്ഞപ്പോൾ താടക അതിന് മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

“” രാഹുൽ..!! നമുക്കിന്ന് കുറച്ച് നേരത്തേയിറങ്ങാം..!! എനിക്കൊന്നമ്പലത്തിൽ പോവണമായിരുന്നു… “”

ഞാൻ കൈകഴുകി വരുമ്പോൾ തടക എന്നോടായി പറഞ്ഞു.

“” ഹ്മ്മ്…! “”

പിറന്നാളായിട്ട് മുഷിപ്പിക്കണ്ട എന്നോർത്ത് മാത്രമാണ് ഞാനെസ്സുമൂളിയത്. വേറേതേലും ദിവസമായിരുന്നേ എന്റെ പട്ടിപോയേനെ ആവൾടെ കൂടെ.!!

ഞങ്ങൾ ഇറങ്ങി. ഓഫീസിലേക്ക് പോകുന്ന വഴിക്കുള്ള ഒരു കൃഷ്ണക്ഷേത്രത്തിലേക്കാണ് ഞാൻ വണ്ടിയൊടിച്ചത്. അമ്പലത്തിന്റെ പാർക്കിങ്ങിൽ കാർ നിർത്തിയതും താടക ഇറങ്ങി.

“” വരുന്നില്ലേ…?!!””

കാറിൽ തന്നെ ഇരുന്ന എന്നെക്കണ്ട് അവൾ തിരക്കി.

“” ഇല്ല…! താൻ പോയിവാ…!””

തെല്ലൊരു സംശയത്തോടെ എന്നെ നോക്കി പിന്നൊരു ചിരി പകർന്നുനൽകി അവളമ്പലത്തിന്റെ അകത്തേക്ക് കയറി.

അവള് നടന്നുനീങ്ങുന്നതും നോക്കി ഞാൻ കാറിൽ നിന്ന് ഇറങ്ങി ബോണറ്റിൽ ചാരിയായി നിൽപ്പ്. വലിയ അമ്പലമാണ്. പാർക്കിങ്ങിൽ ചുരുക്കം വണ്ടികളെ ഉള്ളു. നല്ല വൃത്തിയുള്ള പരിസരം. പൂജാദ്രവ്യങ്ങളുടെ വാസന ഇവിടെ വരെ ഒഴുകിയെത്തുന്നുണ്ട്. ആകെയൊരു പോസിറ്റീവ് വൈബ് കിട്ടുന്ന ഒരു അന്തരീക്ഷം.

അതും ആസ്വദിച്ചവിടെ നിൽക്കുമ്പോൾ താടക കയ്യിൽ ഒരു വാഴയിലക്കീറുമായി അമ്പലത്തിന്റെ പടികൾ ഇറങ്ങി എന്റെ അടുത്തേക്ക് നടന്നു. നെറ്റിയിൽ ചന്ദനം കൂടെ വന്നതും അവളുടെ ഭംഗി ഒന്നൂടെ വർധിച്ചപോലെ. നേർത്ത ഒരുചിരിയോടെ എനിക്ക് നേരെ നടന്നടുത്ത താടകയെ ഞാൻ നോക്കിനിന്നുപോയി.

എന്നാലടുത്ത നിമിഷമെന്റെ ഹൃദയം ഒന്ന് നിലച്ചു. താടകയുടെ നേർക്ക് പാഞ്ഞടുക്കുന്ന ഒരു കറുത്ത മഹിന്ദ്ര താർ.!!
“” ഹേയ്…!! “” ഒരു വിറയലോടെ ഞാനലറിക്കൊണ്ട് താടകയുടെ നേർക്ക് ഓടി.

അവളൊന്ന് പതറി.! അത് കഴിഞ്ഞാണ് തനിക്കുനേരെ പാഞ്ഞടുക്കുന്ന വാഹനമവളുടെ ശ്രദ്ധയിൽ പെട്ടത്.

താടക തറഞ്ഞവിടെ നിന്നുപോയി. അതവളുടെ തൊട്ടടുത്ത് എത്തിയിരുന്നു. പേടിച്ചിട്ടൊരടിപോലുമവൾക്ക് അനങ്ങാനായില്ല. അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

ആ കാഴ്ച കാണാനാവാതെ ഞാൻ തലയിൽ കൈവച്ചവിടെ ഇരുന്നുപോയി…!!

തുടരും

Leave a Reply

Your email address will not be published. Required fields are marked *