ദേവസുന്ദരി – 11അടിപൊളി  

ഇടക്ക് ഒന്ന് കലിപ്പിച്ച് നോക്കും. എന്തോ ചൊറിയാൻ തോന്നിയില്ല…!! അതുകൊണ്ടുമാത്രം അവളത് മുഴുവൻ കഴിച്ചു… ഇല്ലേൽ ചിലപ്പോഴാ പാത്രമെന്റെ തലേലിരുന്നേനെ…!!

ജിൻസിയുടെ നിർബന്ധം കാരണം അമ്മു അവളുടെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. അമ്മു വൈകീട്ട് ജോലികഴിഞ്ഞ് വന്നപാടെ ഞങ്ങളുടെ ഫ്ലാറ്റിലോട്ട് വന്നു. ഉറങ്ങുവായിരുന്ന എന്നേം കുത്തിപ്പൊക്കി അവള് ജിൻസിയുടെ ഫ്ലാറ്റിലേക്ക് ചെന്നു. താടക ഉറങ്ങുവായിരുന്നെന്ന് തോന്നുന്നു. പുറത്ത് കണ്ടില്ല. സാധാരണ ജിൻസിയും അമ്മുവും ഒക്കെ ഉണ്ടെങ്കിൽ അവരുടെ കൂടെയാണ് പുള്ളിക്കാരി.

“” ഏട്ടാ…! ഒരു കാര്യം പ്ലാൻ ചെയ്യാനാ നിന്നെയിപ്പഴിങ്ങോട്ട് വിളിച്ചോണ്ട് വന്നേ…! “”

ജിൻസി എനിക്കെതിർവശത്ത് ഇരിപ്പുണ്ട്. രാത്രിയിൽ എല്ലാരുമിതുപോലെ ഇരുന്ന് സംസാരിക്കാറുള്ളതാണ്. പക്ഷേ ഇന്നെന്തിനാണ് ഇത്ര നേരത്തേ ഇങ്ങനൊരു ചർച്ച എന്ന ആലോചനയിൽ ഇരിക്കുമ്പോഴാണ് അമ്മുവിന്റെ വിശദീകരണം വരുന്നത്.

“” എന്ത് പ്ലാൻ…?! “”

“” എടാ… രണ്ടൂസം കഴിഞ്ഞാ അഭീടെ ബർത്ഡേയാണ്…!! അപ്പൊ ഒരു സർപ്രൈസ് പാർട്ടി ആയാലോ …””
“” ആയിക്കോ…!! അതിനിപ്പോ ഞാനെന്തോവേണം…!””

ഇത്തിരി പുച്ഛം കലർത്തി ഞാനത് പറഞ്ഞതും ജിൻസി പല്ല് കടിച്ചു.

“” നീയൊന്നും ചെയ്യണ്ട… ഞങ്ങളെല്ലാം സെറ്റ് ആക്കിക്കോളാം. ദൈവത്തെയോർത്ത് അത് പൊളിക്കാണ്ടിരുന്നേച്ചാമതി…!! “”

എന്റെ തണുപ്പൻ മട്ട് കണ്ട് വരിഞ്ഞു കേറിയ ജിൻസിയെന്നോട് കലിപ്പിട്ടു.

“” അതിന് നീയെന്തിനാ കിടന്ന് ചാടണേ…! ഞാനൊന്നിനും ഇടപെടാൻ വരണില്ല. നിങ്ങളെന്താന്ന് വച്ചാലായിക്കോ..!! “”

“” എടാ നീയെന്നതാ ഇങ്ങനെ… ഒന്നുല്ലേലവള് നിന്റെ ഭാര്യയയല്ലേ…!””

അവസാനമായപ്പോ ജിൻസിയുടെ ശബ്ദമൊന്നിടറിയോ?!

അവളുടെ ചോദ്യം കേട്ട് എനിക്ക് ചിരിവന്നു. അത് പക്ഷേ പുച്ഛം നിറഞ്ഞുനിന്ന ഒരു ചിരിയാണെന്ന് മാത്രം.

അതിലെ പുച്ഛം തിരിച്ചറിഞ്ഞിട്ടൊയെന്തോ പിന്നേ ജിൻസിയൊന്നും പറഞ്ഞില്ല.

അവളുടെ ചോദ്യം അന്നത്തെ സംഭവത്തെപ്പറ്റി എന്നെ ഓർമിപ്പിച്ചു.

ആര്? എന്തിന്? ഈ ചിന്തകൾ ഓരോ നിമിഷവും എന്നെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു. തടകയോടുള്ള സംശയം പൂർണമായി എന്നിൽനിന്നകന്നിട്ടില്ല എങ്കിലും സ്വയം അവളിതിലേക്ക് വന്ന് ചാടേണ്ട ആവിശ്യമുണ്ടോ എന്ന ജിൻസിയുടെ ചോദ്യമാണ് അതൊരു സംശയം മാത്രമായി നിലനിർത്തുന്നത്. എത്ര ആലോചിച്ചിട്ടും എന്നോട് ശത്രുതയോ ദേഷ്യമോ ഉള്ള മറ്റൊരാളെ എനിക്ക് കണ്ടെത്താനായില്ല.

താൽക്കാലമാ ചിന്തകൾക്ക് വിരാമമിട്ട് ഞാൻ അവരോടൊപ്പം കൂടി.

“” എന്റേട്ട… ചേച്ചിയങ്ങനെ പലതും പറയും. ഏട്ടനതൊന്നും കാര്യമാക്കണ്ട…! നിങ്ങടെ ഹെല്പ്പൂടെയുണ്ടേലെ എല്ലാം വിചാരിക്കണപോലെ നടക്കൂ…!! “”

അമ്മു ജിൻസിയുടെ പ്രസ്താവനതള്ളി രംഗത്തെത്തി.

“” ഹ്മ്മ്… ഞാനെന്ത് ചെയ്യണമെന്ന അപ്പൊ നിങ്ങള് പറയണേ…!! “”

“” അത് മറ്റന്നാൾ നിങ്ങള് ഓഫീസിൽ പോകൂലോ…!! വൈകീട്ട് എവിടെലുവൊന്ന് കറങ്ങി കുറച്ച് ലേറ്റ് ആയി ഇങ്ങ് വന്നാമാത്രം മതി…!! “”
അമ്മു നിസാരമായിപ്പറഞ്ഞപ്പൾ എന്റെ കണ്ണ് തള്ളിപ്പോയി. ടൈം ബോംബിന് കാവലിരിക്കാനാണ് കുരിപ്പ് പറയണത്.!!.

“” പിന്നേ….!! അതൊന്നും നടപടിയാവൂല… അവളേങ്കൊണ്ട് കറങ്ങാൻ…. അതും ഞാൻ… നടന്നതുതന്നെ…!””

“” ഇവിടൊക്കെ ഒന്ന് സെറ്റാക്കണ്ടേ അതുകൊണ്ടാ ലേറ്റ് ആയിവരണോന്ന് പറയണേ… കറങ്ങാൻ പോണില്ലേ വേറെ എങ്ങനേലും ഡീലേ ആക്യാ മതി..!! “”

അവൾടെ പ്ലാനത്ര പിടിച്ചില്ലേലും എന്നെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ജിൻസിയേം അമ്മുനേം കണ്ടപ്പോൾ ഞാനെസ്സുമൂളി.

ജിൻസീടെ ഫ്ലാറ്റീന്ന് അവരോടു ബൈ പറഞ്ഞ് ഞാനൊന്ന് നടക്കാനിറങ്ങി.

ബാംഗ്ലൂർ നഗരത്തിന്റെ സായാഹ്ന കാഴ്ചകൾ ഒരു അനുഭൂതിയാണ്. ഒരു ദിവസത്തിന്റെ ജോലിഭാരം ഇറക്കിവച്ച് തിരിച്ച് അവരുടെ സ്വർഗത്തിലേക്കുള്ള മടക്കം നോക്കിനിൽക്കാൻ ഒരു രസമാണ്.

കയ്യിൽ ഒരു ചോക്കലേറ്റ് പൊതിയുമായി എന്റെ മുന്നിലൂടെ ഓടിപ്പോയ ഒരുപെണ്കുട്ടിയിലെന്റെ ശ്രദ്ധ ഉടക്കി. പിന്നിപ്പോയകംബിസ്റ്റോറീസ്.കോം നിറം മങ്ങിയ ഒരിളം നീല പാവാടയും തുന്നൽ വിട്ടുപോയ ഒരു ഷർട്ടും ഇട്ട് അവളോടുകയായിരുന്നു. അവിടൊരു മരച്ചുവട്ടിൽ ഇരുന്ന ഒരു ആൺകുട്ടിയുടെ മുന്നിലാണവളുടെ ഓട്ടം എത്തിനിന്നത്. അനിയൻ ആയിരിക്കണം.!

ഒരുനിമിഷമൊന്ന് കിതപ്പടക്കി അവളാ മിഠായിപ്പൊതി അവന് നേരെ നീട്ടി. അത് കണ്ട് ആ കുഞ്ഞ് കണ്ണുകൾ വിടരുന്നതും അതിൽ വന്നുചേർന്ന തിളക്കവും ഞാനൊരു കൗതുകത്തോടെ നോക്കിനിന്നുപോയി.

അവനത് കഴിക്കുന്നതും നോക്കിയടുത്ത് തന്നെ അവളിരിപ്പുണ്ടായിരുന്നു. ഇടക്ക് അവൾക്കുവേണ്ടി അത് വച്ച് നീട്ടിയെങ്കിലും അവളത് വാങ്ങിയില്ല. അതിന്റെ രുചിയറിയണം എന്ന ആഗ്രഹം അവളുടെ കണ്ണുകളിൽ സ്പഷ്ടമായിരുന്നു. അപ്പോൾപോലും തന്റെ കുഞ്ഞനുജന്റെ സന്തോഷം മാനിക്കുന്ന അവളോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നിയെനിക്ക്.

ഞാനടുത്ത് കണ്ട കടയിൽ കയറി കുറച്ച് മിഠായിയും ബ്രഡും ഒക്കെ വാങ്ങിച്ച് അവരുടെ അടുത്തേക്ക് നടന്നു. ഞാനടുത്ത് ചെല്ലുന്നത് കണ്ട് അവളൊന്ന് പേടിച്ചോ..?!

ഞാൻ അവളെന്നോക്കിയൊന്ന് പുഞ്ചിരിച്ചു. തെല്ലോന്ന് സംശയിച്ചുനിന്നശേഷം അവളുമൊരു പുഞ്ചിരി തിരിച്ച് നൽകി.
ഞാൻ കയ്യിൽ കരുതിയിരുന്ന പൊതിയവൾക്ക് നേരെ നീട്ടി. എന്നെയും കയ്യിലുള്ള പൊതിയിലേക്കും ചെക്കൻ ഉറ്റുനോക്കുന്നുണ്ട്.

എന്നാലവളത് വാങ്ങാൻ കൂട്ടാക്കിയില്ല.

എന്റെ നിർബന്ധത്തിന് വഴങ്ങി അവസാനം അവളൊരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു.

“” നിന്ന ഹെസർന്നു (ನಿನ್ನ ಹೆಸರೇನು – നിന്റെ പേരെന്താ..!! )””

“” ക്യാ..! “”

“” നാം ക്യാ ഹേ ആപ്കാ..?!! ( നിന്റെ പേരെന്താണ് )””

“” ഇഷ..!””

“” ഉസ്‌കെ..?! (ഇവന്റെയോ )””

ഞങ്ങളുടെ സംസാരം കൗതുകത്തോടെ നോക്കിയിരിക്കുന്ന പയ്യന്റെ തലയിലൊന്ന് തലോടി ഞാൻ ചോദിച്ചു.

“” വീർ…! “”

“” ആരേവാഹ് ക്യാ നാം ഹേ…( ആഹാ എന്തൊരു പേര്..! )””

അത് കെട്ടവളൊന്ന് ചിരിച്ചു.

“” ആപ് കാഹാ സേ ഹൈൻ ? ( നിങ്ങൾ എവിടന്നാണ്? “”

“” രാജസ്ഥാൻ.. “”

“” ആപ് ഏക് അച്ചി ബഹൻ ഹെ . ജബ് ആപ് ഉസേ ചാഹ്തേ ഹൈൻ തബ് ഭീ ആപ് ഉസേ കൈണ്ടീ ദേത്തെ ഹൈൻ… ( നീ ഒരു നല്ല സഹോദരിയാണ്. നിനക്ക് ആഗ്രഹം ഉണ്ടായിട്ടും നീ അവന് മിഠായി നൽകി..)””

( ബാക്കി മലയാളത്തിൽ )

“” എനിക്കിവന്റെ സന്തോഷമാണ് വലുത്…!””

അവളൊരു ചിരിയോടെ മറുപടി നൽകി.

“” ആ പൊതിയിൽ മിഠായിയുണ്ട് എടുത്ത് കഴിച്ചോളൂട്ടോ… നിനക്ക് കൂടിവേണ്ടത് അതിലുണ്ട്… അവന് മാത്രമല്ല കേട്ടല്ലോ… “

അതിനവൾ നന്നായിട്ടൊന്ന് ചിരിച്ചു. കവിളിൽ ഒരു ചെറുനുണക്കുഴി വിരിഞ്ഞു.
“” ഞാൻ പോവട്ടെ എന്നാൽ… “”

അത് ചോദിച്ചപ്പോഴവളുടെ മുഖമൊന്ന് മങ്ങിയത് പോലെ തോന്നി. എന്നാലും ചിരിച്ചമുഖത്തോടെ അവൾ എനിക്കനുവാദം തന്നു.

Leave a Reply

Your email address will not be published. Required fields are marked *