Kambi Kadha – Devasundari Part 11 | Author : Hercules
Previous Part
ഹലോ…! വൈകി… അറിയാം… തെറിവിളിക്കരുത് : ). ലാസ്റ്റ് ഇയർ ആണ്. ഫൈനൽ sem എക്സാം വരുവാണ്… അതിന് മുന്നേ റെക്കോർഡ് പ്രൊജക്റ്റ് കാര്യം ഒക്കെ സബ്‌മിറ്റ് ചെയ്യാനുള്ള നെട്ടോട്ടത്തിൽ ആണിപ്പോ. അതിനിടക്ക് കിട്ടിയ സമയം വച്ച് എഴുതിയതാണ് ഇത്. പിന്നേ… വീണ്ടും പറയുന്നു. ഞാൻ ഒരു എഴുത്തുകാരൻ അല്ല. എന്നെക്കൊണ്ട് ആവണപോലെ ഓരോന്ന് തട്ടിക്കൂട്ടുന്നു എന്ന് മാത്രം. നിങ്ങൾ പ്രതീക്ഷിക്കുന്ന ലോജിക്കോ കാര്യമായ വീക്ഷണമോ ചിലപ്പോ ന്റെ ഭാഗത്ത് നിന്ന് ഉണ്ടായീന്ന് വരില്ല.
പ്രതിഫലമായി ഒന്ന് മാത്രമേ ചോദിക്കുന്നുള്ളു…. നിങ്ങളുടെ അഭിപ്രായം. രണ്ട് വരി കുറിച്ചിടാൻ വല്യ ചിലവില്ലല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളിൽ നിന്നാണ് എനിക്ക് പറ്റുന്ന തെറ്റുകൾ ഞാൻ മനസിലാക്കുന്നതും അടുത്ത പാർട്ടിൽ അത് തിരുത്താൻ ശ്രമിക്കുന്നതും. അതുകൊണ്ട് അഭിപ്രായം അത് തുറന്ന് പറയു. ❤
വെറുപ്പിച്ചെന്നറിയാം…! എന്നാലും പറയാണ്ട് പോയാ നിങ്ങള് മൈൻഡ് ആക്കൂലാന്നെ… ഇതിപ്പോ പറഞ്ഞേയല്ലേ എന്നോർത്ത് ഒരാളെങ്കിലും റിവ്യൂ തരുവാണേ തരട്ടെ എന്നോർത്തിട്ടാ..!!
അപ്പൊ തുടരുന്നു.!
അവരുടെ ഓരോ നീക്കവും വീക്ഷിച്ച് ഒരു കറുത്ത മോഡിഫൈഡ് മാഹീന്ത്ര താർ അവരുടെ പിന്നാലെ ഉണ്ടായിരുന്നത് ഇരുവരും ശ്രദ്ധിച്ചില്ല. താറിനകത്തിരുന്ന ആരോഗ്യവാനായ യുവാവ് ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു.
“” സാർ… നമ്മുടെ പ്ലാൻ വർക്ക് ആയില്ല എന്നാണ് തോന്നുന്നത്…!! അവളെ വീട്ടിൽ നിന്ന് പുറത്താക്കി എന്ന വിവരം സത്യം തന്നെയാണ്… പക്ഷേ അവളിപ്പോഴും സന്തോഷത്തോടെയാണ് ഇരിക്കുന്നത്…!! “”
ആ യുവാവ് ഫോണിലൂടെ സന്ദേശം കൈമാറി.
“” അവൾ സന്തോഷിക്കട്ടെ….!! പക്ഷേ ആ സന്തോഷത്തിന്റെ ആയുസ്സ് തീരുമാനിക്കുന്നത് ഞാനാണ്…!!””
ഗംഭീര്യമുള്ള ശബ്ദത്തിൽ ഒരു മുഴക്കം പോലെ മറുപടി ആ യുവാവിനെ തേടിയെത്തി. അതിന് പിന്നാലെ അയാളുടെ അട്ടഹാസവും!!
**************
എയർപോർട്ടിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ പിന്നീടങ്ങോട്ട് താടക വാ തുറന്നില്ല. എന്റെയാ ഒറ്റ ഡയലോഗിൽ ഗ്യാസ്പോയിട്ടുള്ള അവളുടെയാ ഇരുത്തങ്കണ്ട് ചിരിവരുന്നുണ്ടെങ്കിലും ഞാനത് അടക്കി.
മുഖവും വീർപ്പിച്ച് വിന്റോയിലൂടെ പുറത്തേക്ക് നോക്കിയിരുന്ന താടകയെ ഞാനൊന്ന് നോക്കിപ്പോയി.
പറയുമ്പോ ആള് വല്യ സൈക്കോ ഒക്കെയാണ്!!…. പക്ഷേ പറഞ്ഞിട്ടെന്താ…!
ഇടക്ക് അവളെന്നെയൊന്ന് നോക്കും. എന്നെ നിന്നനിൽപ്പിൽ തിന്നുകളയും എന്നാണ് അവൾടെ ഭാവമെങ്കിലും അത് കണ്ടെനിക്ക് ചിരിയാണ് വരുന്നേ…! ആ നോട്ടം കാണുമ്പോ ഒറ്റയടിക്ക് ചുവരിൽ കേറ്റാൻ തോന്നുന്നുണ്ടായിരുന്നെങ്കിലും ഞാനതടക്കി.
എന്തിനാ വെറുതേ ഓരോയേടാകൂടങ്ങൾ…!
എയർപോർട്ടിൽനിന്ന് വരുന്നവഴിക്കാണ് അമലിന്റെ വീട്. അവിടെയൊന്ന് കേറാമെന്നോർത്ത് ഞാൻ വണ്ടിയോടിച്ചു. അവന്റമ്മയെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്. ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ പോകാൻ പറ്റിയില്ലല്ലോ.!
കൃത്യമായി എവിടെയാണ് എന്നറിയില്ലെങ്കിലും ഏകദേശ ഊഹം വച്ച് ഞാൻ വണ്ടിയൊടിച്ചു.
“” ഇതെങ്ങോട്ടാ…!! പറേടാ… എങ്ങോട്ടാ നീയെന്നെക്കൊണ്ടോവണേ….!! “”
ഹൈവേയിൽ നിന്ന് മറ്റൊരു റോഡിലേക്ക് കേറിയതും താടകയുടെ ചോദ്യമെത്തി. അവളൊന്ന് പേടിച്ചെന്ന് തോന്നണു. കാരണം തല്ലിക്കൊന്നാലും അമ്മ ചോദിക്കില്ല എന്ന് പറഞ്ഞ് നാവ് വായിലിട്ടിട്ട് അധികനേരമായില്ലല്ലോ!.
“” പേടിക്കണ്ട…!! കൊല്ലാന്തന്നെയാ…!! “”
ഉള്ളിൽ ആർത്തു ചിരിക്കുകയാണെങ്കിലും ഞാൻ കഷ്ടപ്പെട്ട് മുഖത്തൊരു ക്രൂരമായ ചിരിവരുത്തി താടകയെ നോക്കി.
അവൾടെ മുഖത്തൊരിറ്റ് ചോരയില്ല.! ആകെ വിളറിവെളുത്ത് പേടിച്ചരണ്ട മുഖത്തോടെയവളെന്നെ നോക്കി.!
“” കൊൽ… കൊല്ലാനോ..! “”
അവളുടെ ശബ്ദം വിറച്ചു. ഞാൻ പറഞ്ഞതിനേക്കാൾ അവളെ കുഴക്കിയത് എന്റെ മുഖത്തെ ആ ഭാവം ആയിരുന്നെന്നു തോന്നുന്നു.
“” ആഹ് കൊല്ലാന്തന്നെ…!! ന്തേലും സംശയുണ്ടോ…!””
