ദേവസുന്ദരി – 5

Related Posts


വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ഇത്ര വൈകിയെങ്കിലും അതിന് കണക്കായ ക്വാണ്ടിറ്റി ഇന്നത്തെ കണ്ടന്റിന് കാണില്ല. ഇപ്പൊ ഇത് തരാൻ കരുതിയതല്ല. എനിക്ക് 19 തൊട്ട് സെമെസ്റ്റർ എക്സാം ആണ്. നമ്മടെത് നല്ല സാറുമ്മാർ ആയതുകാരണം sem എക്സാം ഉണ്ടാവില്ല എന്നുംപറഞ്ഞു പോർഷൻസ് തീർക്കാതെ അടുത്ത സെമിന്റെ ക്ലാസ്സ്‌ തുടങ്ങി. ഇപ്പൊ ആകെ ഊംഫി ഇരിക്കേണ്. നോട്ട്സ് ഓക്കെ ഒപ്പിക്കുന്ന തിരക്കിൽ ആയിരുന്നു. ഇടക്ക് കിട്ടിയ സമയത്ത് എഴുതിയതാണ് ഇത്രയും. ഇനി എക്സാം കഴിഞ്ഞേ അടുത്ത പാർട്ട്‌ കാണൂ. പിന്നേ ഇതിന് പരലൽ ആയി kadhakal.com ഇൽ വരുന്ന ഒരു കഥ കൂടെ ഉള്ളതിനാൽ വൈകിയാൽ എന്നോട് ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു 🚶.

ലാപ്പിൽ ഓഫീസിന്റെ വെബ്സൈറ്റിൽ കയറി എന്റെ ഐഡിയിൽ ലോഗിൻ ചെയ്ത് അതിന്റെ ബാക്കി ചെയ്യാൻ തുടങ്ങി. അരമണിക്കൂറിൽ അത് തീർക്കുക എന്നത് ശ്രെകരമായ ജോലിയാണ്. അതുമീ വയ്യാത്ത അവസ്ഥയിൽ. സമയം കഴിയുന്തോറും ബോഡി വല്ലാതെ വീക്കാവുന്നത് എനിക്കറിയുന്നുണ്ടായിരുന്നു. ഒപ്പം വെട്ടിപ്പൊളിക്കണപോലുള്ള തലവേദനയും.

ഒരുകണക്കിന് അത് ചെയ്‌തുതീർത്ത് തടകയുടെ മെയിലിലേക്ക് അയച്ചുകൊടുത്തു. അവിടന്ന് എണീക്കാൻ ശ്രെമിച്ചതുമെന്റെ കണ്ണിലേക്കിരുട്ടുകയറി. ഇരുന്നിരുന്ന കസേരയോടെ പിന്നിലേക്ക് മലർന്നടിച്ചുവീഴുന്നത് ഒരുസ്വപ്നത്തിലെന്നപ്പോൾ ഞാനറിയുന്നുണ്ടായിരുന്നു.

തുടരുന്നു.

പാതി ബോധത്തിൽ അനങ്ങാൻ പോലുമാവാതെ ഹാളിൽ കിടക്കുമ്പോഴും എന്തൊക്കെയോ അവ്യക്തമായ ശബ്ദങ്ങൾ എന്റെ ചെവിയിലെത്തുന്നുണ്ടായിരുന്നു.

ആരുടെയോ “അയ്യോന്നുള്ള അലർച്ച വലിയ കുഴിയിൽനിന്ന് കേൾക്കണതുപോലെയാണ് എന്റെ തലച്ചോറ് തിരിച്ചറിഞ്ഞത്.

എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാവാതെ അനങ്ങാനോ ഒന്ന് ഒച്ചവെക്കാനോപോലുമാകാതെ കിടന്ന എന്റെ ബോധം പൂർണമായി മറഞ്ഞു.

പിന്നീട് ബോധം വീഴുമ്പോൾ ഞാനേതോ ഹോസ്പിറ്റൽ കിടക്കയിലായിരുന്നു. ക്യാനുല വഴി ഞരമ്പിലേക്ക് ഇറ്റുവീഴുന്ന ഗ്ലൂക്കോസ്‌ എന്റെ ക്ഷീണം ഒരു പരിധി വരെ കുറച്ചിരുന്നു.

മുറിയിലൊന്ന് കണ്ണോടിച്ചതും ബെഡിനടുത്ത് തന്നെയുള്ള ഒരു കസേരയിൽ ഇരുന്നുറങ്ങുന്ന ജിൻസിയെയാണ് ഞാൻ കണ്ടത്.

ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവളായിരിക്കണം എന്നെ ഇവിടെയെത്തിച്ചതെന്ന് എനിക്ക് തോന്നി.

ഞാനൊന്ന് മുരടനക്കിയതും മയക്കത്തിൽനിന്നവൾ ഞെട്ടിയുണർന്നു.
” താനുണർന്നിട്ട് കുറേ നേരമായോ… സോറി ഇന്നലെ നൈറ്റ്‌ ഷിഫ്റ്റ്‌ ആയിരുന്നു. അതിന്റെ ക്ഷീണത്തിൽ ഞാനൊന്ന് മയങ്ങിപ്പോയി. ഇപ്പോഴെങ്ങനുണ്ട് രാഹുൽ… ”

” കുഴപ്പമില്ല ജിൻസി… പക്ഷെ എന്തോ ഒരു ക്ഷീണം പോലെ ”

” അത് വൈറൽ ഫീവറിന്റെയാണ്. താനെന്നെയൊന്ന് പേടിപ്പിച്ചൂട്ടോ… ഡോർ തുറന്നുകിടക്കണകണ്ട് കുറേ നേരം ബെല്ലടിച്ചു. എന്നിട്ടും കാണാത്തൊണ്ടാ ഞാനകത്തു കയറിയത്. അപ്പോഴല്ലേ ബോധമില്ലാണ്ട് കിടക്കണത്. പൾസ് ഒക്കെ ലോ ആയായിരുന്നു. പിന്നെ നേരെയിങ്ങു കൊണ്ടുവന്നു. ഞാനിവിടാട്ടോ വർക്ക് ചെയ്യണത്. അല്ല താൻ രാവിലെയൊന്നും കഴിച്ചില്ലേ…? ”

ഞാൻ അവളെന്നോക്കിയൊന്ന് ചിരിച്ചുകാണിച്ചു.

” ഫ്ലാറ്റിൽ ഫുഡ്‌ ഒന്നും ഇരിപ്പില്ലായിരുന്നു. എനിക്ക് കുക്കിംഗ്‌ അത്ര വശമില്ല. പുറത്തൂന്നാണിപ്പോ കഴിക്കണത്… ”

ഞാനവളെനോക്കിയൊന്ന് ഇളിച്ചുകാണിച്ചു.

” അല്ലാഡോക്ടറെ എന്നെപ്പോഴാ ഡിസ്ചാർജ് ചെയ്യുന്നേ…? ”

ഞാൻ ചോദിച്ചത് ഇഷ്ടപ്പെടാത്തപോലെ അവളെന്നെ കൂർപ്പിച്ചോന്ന് നോക്കി.

” തലപൊങ്ങിയില്ല… അതിനുമുന്നേ അവന് വീട്ടിൽ പോണോന്ന്. നോക്കട്ടെ വൈകീട്ട് ആവുമ്പോ പറയാം….!

ഹാ..!! പിന്നേ ഇതാ തന്റെ ഫോൺ… ഏതോ ഒരു താടക കുറേ നേരമായി വിളിക്കണു. ”

അവളൊരു കള്ളച്ചിരിയോടെ പറഞ്ഞ് ഫോൺ എനിക്ക് നേരെ നീട്ടി.

ഞാൻ നന്നായിട്ടൊന്ന് ഞെട്ടി. അവൾക്കറിയില്ലല്ലോ താടക അവളുടെ ഉറ്റസുഹൃത്ത് അഭിരാമിയാണെന്ന്.

എന്റെ ഞെട്ടല് കണ്ട് അവളൊന്ന് ഊറിചിരിച്ചു.

“താൻ ഞെട്ടുവൊന്നും വേണ്ടടോ… ഞാൻ കാൾ എടുത്തൊന്നുവില്ല. കാൾ എടുത്ത് വയ്യാണ്ട് കിടക്കുവാണെന്ന് പറയാന്നു കരുതിയതാ… പിന്നേ അതാരാണ് എന്നറിയാത്തൊണ്ടു വേണ്ടാന്ന് വച്ചിട്ടാ.. ”

അവളുടെ മറുപടി ഒരല്പം ആശ്വാസം എനിക്ക് പകർന്നു.

കാൾ എടുക്കാത്തത് എന്തായാലും നന്നായി… ഇല്ലായിരുന്നേ ഒരുപക്ഷെ രണ്ടുങ്കൂടെ കിടന്നകിടപ്പിലെന്നെ പരലോകത്തേക്കയച്ചേനെ.

ഞാൻ മറുപടിയൊന്നും പറയാതെ വെറുതെയിളിച്ചു കാണിച്ചു.
” തനിക്കിവിടെ റിലേറ്റീവ്സ് ഒന്നുമില്ലേ… ആരെയെങ്കിലും വിളിച്ചറിയിക്കണോ. ”

കുറച്ചുനേരം എന്തോ ചിന്തിച്ചിരുന്നശേഷം അവളെന്നോട് ചോദിച്ചു.

അവൾക്ക് ചുറ്റുമൊരു ദിവ്യപ്രകാശവും ചിറകുമൊക്കെ ഉള്ളതുപോലെ എനിക്ക് തോന്നണുണ്ടായിരുന്നു. ഒരു മാലാഖയെപ്പോലെ.

” ബന്ധുക്കൾ ഒക്കെ നാട്ടിലാണ്. പിന്നെയിവിടെ ഒരു ഫ്രണ്ട് ഉണ്ട്. പക്ഷേ അവളെ ഇപ്പൊ അറിയിക്കാണ്ടിരിക്കുന്നതാണ് നല്ലത്. ഫ്ലാറ്റിലെത്തിക്കഴിഞ്ഞ് ഞാൻ വിളിച്ചുപറഞ്ഞോളാം. ”

അതിന് അവളൊന്ന് മൂളി.

പിന്നേ ഫോണെടുത്ത് ആരെയോ വിളിച്ചു.

” ഡീ… നീ തിരക്കിലാണോ. ”

” എങ്കിൽ പെട്ടന്ന് എന്റെ ഹോസ്പിറ്റലിലേക്ക് വന്നേ… ”

ഞാൻ സംശയത്തോടെ അവളെ നോക്കിനിന്നു

” നിനക്ക് വേണ്ടപ്പെട്ടരാളിവിടെ വയ്യാണ്ട് കിടപ്പുണ്ട്… ആഹ് അതൊക്കെ വരുമ്പോ കണ്ടാമതി പെട്ടന്ന് വാ… ”

അത് പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്ത് എന്നെനോക്കി ചിരിച്ചു.

” നിന്റെ മാഡത്തെയാ വിളിച്ചേ…! അവസാനം അറിയിച്ചില്ലാന്ന പരാതി കേക്കണ്ടല്ലോ ”

അവള് പറഞ്ഞതുകേട്ട് ഇറങ്ങി ഓടിയാലോന്ന് ഒരുനിമിഷം ചിന്തിച്ചതാണ്. പക്ഷേ ഈയവസ്ഥയിൽ അതിന് ആവാതില്ലാത്തൊണ്ട് ആ ചിന്ത അവിടെത്തന്നെ കുഴിച്ചിടേണ്ടി വന്നു.
അല്പം മുൻപ് മുന്നിലിരിക്കണത് ഒരു മാലാഖ ആണെന്നൊക്കെ എനിക്ക് തോന്നിയതായിരുന്നു. പക്ഷേ മാലാഖയുടെ വേഷത്തിൽ വന്ന പിശാചാണെന്ന് ഇപ്പഴല്ലേ മനസിലായെ.

ഞാൻ ദയനീയമായി അവളെയൊന്ന് നോക്കി.

അവൾ അതൊന്നും ശ്രെദ്ധിക്കാതെ ആ സമയംകൊണ്ട് ഫോണിൽ മുഴുകിയിരുന്നു.

ഞാനെന്തിനാണ് താടകയെ ഇങ്ങനെ പേടിക്കണത് എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു. എന്നാൽ തൃപ്തികരമായ ഒരുത്തരം എനിക്ക് കണ്ടുപിടിക്കാനായില്ല എന്നതാണ് സത്യം.

ചിന്തകളുടെ ലോകത്ത് വിഹരിച്ചിരുന്ന ഞാൻ ജിൻസിയുടെ ഫോൺ റിങ് ചെയ്യണത്കേട്ട് അത്യാവശ്യം നന്നായിട്ടൊന്ന് ഞെട്ടി.

ഇനിയതുമിവള് കണ്ടോ എന്ന സന്ദേഹത്തോടെ അവളെ നോക്കിയെങ്കിലും അവളെന്നെ ശ്രെദ്ധിച്ചിട്ടില്ല എന്ന്കണ്ടതും എനിക്കാശ്വാസമായി. അവൾ എന്നെനോക്കിയൊന്ന് ചിരിച്ച് കാൾ അറ്റൻഡ് ചെയ്ത് പുറത്തേക്കിറങ്ങിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *