ദേവസുന്ദരി – 10

Related Posts


ഹായ്. പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഈ പാർട്ട്‌ തരുന്നത്. പേജിന്റെ കാര്യം ചെറുതായിട്ടൊന്ന് പരിഗണിച്ചിട്ടുണ്ട്. കൂടുതൽ തരണം എന്ന് തന്നെയാണ് എനിക്ക്. പക്ഷേ ഫോണിൽ ഉള്ള എഴുത്ത് ചടങ്ങാണ്. കുറേ നേരമിതും നോക്കി ഇരിക്കുമ്പോ അപ്പൊ തലവേദന വരും.

അപ്പൊ വായ്ച്ച് അഭിപ്രായം അറിയിക്കൂ ❤

……..

“താടകയല്ല… അഭിരാമി…”

ചെറിയൊരു ചിരിയോടെ അമ്മുവിനോട് മറുപടി പറഞ്ഞ അവൾ എന്നെയൊന്ന് തറപ്പിച്ച് നോക്കി. അപ്പോൾ അവൾക്കുണ്ടായിരുന്നത് ഇതുവരെ കണ്ട ഭവമായിരുന്നില്ല. എന്നെ ഉയിരോടെ ചുട്ടെരിക്കാനുള്ള കനലുണ്ടായിരുന്നു അതിൽ.

“കണ്ടറിയണം രാഹുൽ തനിക്കെന്താ സംഭവിക്കുക എന്ന്..”

പന്നപ്പരട്ട മനസ് വിളിച്ച് പറഞ്ഞപ്പോൾ എന്റെ ഉള്ളൊന്ന്കാളി…

അതേ കണ്ടറിയണം, എന്റെ വിധി എന്താണെന്ന്….

*******************

ജിൻസിയുടെ അടുത്തുനിന്നാണ് അന്ന് എല്ലാരും ഫുഡ് കഴിച്ചത്. അമ്മു ഇന്ന് ഇവിടെയാണ്‌.

ജിൻസിയോട് വല്യകാര്യത്തിൽ സംസാരിക്കുമ്പോഴും മനസിലെവിടോ ഒരുകൊളുത്തിവലി ഞാനറിയുന്നുണ്ടായിരുന്നു.

മനസ്സിൽ മൊട്ടിട്ടയിഷ്ടം തുറന്ന് പറയാൻ പറ്റാതെപോയതിന്റെ വിഷമം ഉള്ളിൽ നുരഞ്ഞുപൊങ്ങുന്നു. അവളോടന്ന് നേരത്തെ ഇറങ്ങാൻ പറഞ്ഞതുപോലും ആ ഇഷ്ടം തുറന്നുപറയണം എന്ന് കരുതിത്തന്നെയാണ്.

പക്ഷേ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.

ഒന്നും സംഭവിച്ചിട്ടില്ലാത്തപ്പോലുള്ള ജിൻസിയുടെ നടപ്പ് വെറും അഭിനയമാണെന്ന് എനിക്ക് മനസിലാവുന്നുണ്ടായിരുന്നു. അതാണ് എന്നെ കൂടുതൽ തളർത്തിയത്.

അതാലോചിച്ചപ്പോൾ മുന്നും പിന്നും നോക്കാതെ എടുത്തുചാടിയീ കല്യാണം നടത്തിയ അച്ഛനോടെനിക്ക് ദേഷ്യം തോന്നി.

“” ഡാ…. ഞങ്ങളീപ്പറയുന്നെ വല്ലോന്നീ കേക്കുന്നുണ്ടോ…?””

എന്റെ കയ്യിലൊന്നടിച്ചുകൊണ്ട് ജിൻസി പറഞ്ഞവാക്കുകളാണ് എന്നെ ചിന്തകളിൽനിന്ന് ഉണർത്തിയത്.

“” എന്താടി… ഞാനെന്തോ ചിന്തിച്ചിരുന്നെയാ… “”

“” ആ… കല്യാണമൊക്കെ കഴിഞ്ഞേയല്ലേ… ഇനി ചിന്തിക്കാനൊക്കെ കുറേകാണും…!! “”

പറഞ്ഞ് കഴിഞ്ഞ് ചുണ്ടകത്തേക്ക് മടക്കിയുള്ള അവലക്ഷണങ്കെട്ട അമ്മുവിന്റെ ചിരികണ്ടതും അവളുദ്ദേശിച്ചത് മറ്റേതാണ് എന്നെനിക്ക് കത്തി.
ഒരു ഞെട്ടലോടെയെന്റെ നോട്ടം ആദ്യം പോയത് താടക ഇരുന്നിടത്തേക്ക് ആയിരുന്നു.

“” ഓ… നോക്കണ്ട… പുള്ളിക്കാരിയപ്പുറത്തോട്ട് പോയിട്ട് കുറച്ചുനേരമായി… എന്തേ പോണോ…? “”

ഇതൊക്കെ കേട്ട് ജിൻസിയുടെ മുഖമാകെ വിളറിയപോലെ ആയിരുന്നു. പക്ഷേ അത് മറച്ചുപിടിക്കാൻ അമ്മുവിന്റെ കാട്ടിക്കൂട്ടലിന് സപ്പോർട്ടെന്നോണം അവളൊന്ന് ചിരിച്ചു.

“” ദേയമ്മൂ…. അല്ലേലേ ഞാൻ വട്ടായിനിക്കുവാ…. ഓരോന്ന് പറഞ്ഞെന്റെ വായീന്ന് കേട്ടാലേനിനക്ക് സമാധാനമാവത്തുള്ളോ…?!””

ഇത്തിരി കനത്തിൽതന്നെ ചോദിച്ചതും പുള്ളിക്കാരിയടങ്ങി.

“” നീയെന്നാത്തിനാ അതിനിവളെച്ചാടി കടിക്കണേ… ഇവളൊരു തമാശപറഞ്ഞേയല്ലേ…?!””

“” ഇതാണോ താമാശ… ഒരുത്തനിവിടെ ഊമ്പിത്തെറ്റിനിക്കണത് നിങ്ങക്കൊക്കെ തമാശയാണല്ലേ… അല്ലേലുവാരുടേങ്കിലും ജീവിതം കോഞ്ഞാട്ടയാവണത് കാണാനാണല്ലോ എല്ലാർക്കുവിഷ്ടം..!! ”

“” എടാ… നീയിതെന്നതൊക്കെയാ വിളിച്ച് പറയണേ….!, അവളെങ്ങനുദ്ദേശിച്ചൊന്നുവല്ല പറഞ്ഞേ…. നീയെന്തിനാ ആവിശ്യുല്ലാതെയോരോന്ന് ചിന്തിച്ചുണ്ടാക്കണേ…! “”

“” അല്ലാതെ പിന്നെയിതെന്താ…. ഞാനുമവളുന്തമ്മിൽ കണ്ടയന്നേ ഉടക്കാന്ന് നിനക്കൊക്കെ അറിയാലോ…. എന്നിട്ടുമെന്നെയിട്ട് താറ്റുന്നത് എന്റെയാവസ്ഥകണ്ട് രസിക്കാനല്ലാണ്ട് പിന്നെന്തിനാ…!? “”

ഞാൻ പറയണകേട്ട് അമ്മുവാകെ വല്ലാത്തൊരവസ്ഥയിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത് അപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാൻ ശ്രെദ്ധിച്ചില്ല. എന്നോട് വാദിക്കുന്ന തിരക്കിൽ ജിൻസിയും.

“” ഏട്ടാ….ഞാ… ഞാനൊന്നുവുദ്ദേശിച്ച് പറഞ്ഞതല്ല…. സോറി…! “”

ഒരെക്കിക്കരച്ചിലോടെ എണ്ണിപ്പറക്കിയുള്ള അമ്മുവിന്റെ വാക്കുകൾ ഞാനെന്തൊക്കെയാ വിളിച്ചുപറഞ്ഞത് എന്നതിനെപ്പറ്റി എന്നെ ചിന്തിപ്പിച്ചു.

കല്യാണത്തെപ്പറ്റിയും ജിൻസിയെപ്പറ്റിയും ഒക്കെയോർത്തപ്പോൾ തോന്നിയ ഫ്രസ്ട്രേഷൻ ഇവിടെത്തീർത്തതാണ്. പക്ഷെയത് അവളെ അത്രയും വേദനിപ്പിക്കുമെന്ന് ഞാനോർത്തില്ല… ഓർക്കാൻ പറ്റുന്ന അവസ്ഥയിലും അല്ലായിരുന്നു.

“” അയ്യേ… ഡീ കരയാണോ…. നാണക്കേട്…. അവനെ നിനക്കറിഞ്ഞൂടെ… ദേഷ്യത്തിന്റെ പുറത്തെന്തേലും വിളിച്ചുപറഞ്ഞെന്നുവച്ച് നീയിങ്ങനെ കരയുവാണോ വേണ്ട…. ഏഹ്… ഉഷാറായ്‌ക്കെ… ആഹ്…!! “”

ജിൻസിയെന്നെയൊന്ന് തുറിച്ചുനോക്കി അമ്മുവിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

ഞാനും ആകെ വല്ലാതായി.

ശ്യേ വേണ്ടായിരുന്നു…

“” അമ്മു…. “”

ഞാൻ പറയാൻ തുടങ്ങിയപ്പഴേ ജിൻസിയെന്നെ തടഞ്ഞു.

“” നീയൊന്നപ്പർത്ത് പോയേടാ… അവൾക്ക് കുഴപ്പൊന്നുല്ല…! “”

പിന്നെ അവിടെയിരിക്കാൻ തോന്നിയില്ല… അമ്മുവിനെയും ജിൻസിയേം ഒന്ന് തിരിഞ്ഞുനോക്കി ഞാൻ എന്റെ ഫ്ലാറ്റിലേക്ക് കയറി.
താടക ഉറങ്ങാൻ പോയെന്ന് തോന്നുന്നു. അവളുടെ മുറിയുടെ കതക് അടഞ്ഞുകിടപ്പാണ്. ഒന്ന് ഫ്രഷ് ആയി ഞാനും കയറിക്കിടന്നു.

മനസിലേക്ക് കടന്നുവരുന്ന ചിന്തകളെ വഴിതിരിച്ചുവിടാൻ നോക്കിയെങ്കിലും അവയെന്നെ ചുറ്റിവരിയുകയായിരുന്നു.

അങ്ങനെ ഓരോ ചിന്തകളിൽ മുഴുകി എപ്പഴോ ഉറക്കത്തിലേക്ക്.

*******************************

പിറ്റേന്ന് രാവിലേ എണീറ്റ് ഒന്ന് ഫ്രഷ് ആയി. ഇന്ന് ഓഫീസിൽ പോവാമെന്ന് കരുതി… ഇന്നലെയും ലീവ് ആയതിനാൽ ഒത്തിരി ജോലി ഉണ്ടാവും. ഇനിയും ലീവ് എടുത്ത് ഇരുന്നാൽ അത് കൂടത്തേയുള്ളു.

ഞാൻ ലിവിങ് റൂമിലേക്കു നടന്നു. തടകയുടെ റൂമിന്റെ കതക് ഇപ്പോഴും അടഞ്ഞുകിടപ്പാണ്.

ചെറുതായി വിശന്നു തുടങ്ങിയിട്ടുണ്ട്.

എത്രകാലം ജിൻസിയെ ബുദ്ധിമുട്ടിക്കാനാണ്.

ഒന്നും ഉണ്ടാക്കാൻ അറിയില്ലേലും ജിൻസിയെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനത്തിൽ ഞാൻ ആ സാഹസത്തിനുമുതിർന്നു… അത് തന്നെ പാചകം.

“എന്റീശ്വര… ഫുഡ്‌പൊയ്സൺ അടിച്ച് ചാവാണ്ടിരുന്നാ മതിയായിരുന്നു…”

സ്വന്തം കഴിവിൽ നല്ല വിശ്വാസം ഉള്ളോണ്ട് ഈശ്വരനെ വിളിച്ചുതന്നെ തുടങ്ങി.

അമ്മ ഉണ്ടായിരുന്നപ്പോൾ വാങ്ങിവച്ച സാധനങ്ങൾ ഒക്കെ ഇരിപ്പുണ്ട്. ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ ദേയിരിക്കണു രണ്ട് ദിവസം മുന്നേ അമ്മ ഫ്രിഡ്ജിൽ കയറ്റിയ ദോശമാവ്

“ഇതിപ്പോ ലാഭയല്ലോ… ”

അങ്ങനെ ഒരു പാൻ എടുത്ത് സ്റ്റവ് ഓൺ ചെയ്ത് അതിന് മേലെ വച്ചു.

പാൻ ചൂടായപ്പോൾ കുറച്ച് എണ്ണ പുരട്ടി മാവ് നടുവിൽ ഒഴിച്ച് തവി കൊണ്ട് തന്നെ പരത്താൻ നോക്കി.

ചന്ദ്രക്കല മുതൽ ഉള്ളിവടയുടെ ഷേപ്പ് വരെ ഓരോവട്ടം ഒഴിച്ച് പരത്തിയപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നു…എന്തിനേറെ അന്യഗ്രഹജീവി എന്ന് തോന്നിക്കുന്ന എത്രയെണ്ണം..!!

Leave a Reply

Your email address will not be published. Required fields are marked *