ദേവീചൈതന്യ 2

ഈ ബൈക്കിന്റെ പുറകിൽ ഇരിക്കേണ്ടിയിരുന്നവൾ… അവൾ ഉണ്ടാക്കിയ മുറിവ് ഇതുവരെ ഹൃദയത്തിൽ നിന്ന് പോയിട്ടില്ല.. ഇടയ്ക്കു ഇടയ്ക്കു രക്തം വരാറുണ്ട്.. അതുകൊണ്ട് പെൺപിള്ളേരെ ദേഷ്യം ആണ്.. ഓൾ ഇന്ത്യൻസ് ആർ മൈ സിസ്റ്റേഴ്സ് എന്ന് പറഞ്ഞു നടക്കുന്നു…
എന്തിനാ ഇനിയും വെറുതെ കണ്ട പെണ്പിള്ളേര്ക്ക് കീറി മുറിക്കാൻ എന്റെ പാവം ഹൃദയത്തിനെ ഇട്ടു കൊടുക്കുന്നത് എന്ന ചിന്ത എന്നും മനസ്സിൽ ഉണ്ട്..

അതും.. എല്ലാം കഴിഞ്ഞും.. എല്ലാം എന്ന് വച്ചാൽ എല്ലാം എനിക്ക് തന്നവൾ ആണ് അവൾ. മനസും ശരീരവും.. ഞാനും അതെ. എന്നിട്ടും പണത്തിനും ജീവിത സുഖത്തിനും വേണ്ടി അതൊക്കെ മറക്കുക എന്ന് പറഞ്ഞാൽ? ആദ്യമായും അവസാനമായും ശരീരം പങ്കിട്ട പെണ്ണാണ് അവൾ.. അതൊക്കെ മറക്കാൻ 3 വർഷം ദുബായിൽ നിന്നു.

പിന്നെ നാട്ടിൽ വന്നു ഒരു ജിം വാങ്ങി നല്ല രീതിയിൽ കൊണ്ട് നടക്കുന്നു.. വെറും ജിം അല്ല… കിക്ക്‌ ബോക്സിങ് അടക്കം പഠിപ്പിക്കുന്ന ജിം ആണ്. എന്നിട്ടും അവൾ മനസ്സിൽ നിന്ന് പോയില്ല…

വേണ്ട ഇതൊക്കെ ആലോചിച്ചാൽ പ്രാന്ത് പിടിക്കും..

അപ്പോൾ വർത്തമാന കാലത്തേക്ക് വരാം…

***

ഞാൻ കുളിച്ചു ജിമ്മിൽ ഇടാറുള്ള ബനിയനും ട്രാക്ക് പാന്റും ഒരു നൈക്കി ട്രെയിനിങ് ഷുസും വലിച്ചു കയറ്റി താഴ്ത്തേക്കു ചെന്നു.

അച്ഛൻ ഇരുന്നു ന്യൂസ് കാണുന്നുണ്ട്. അമ്മ അടുക്കളയിൽ ആകും. ഞാൻ നേരെ ഫ്രിഡ്ജിൽ നിന്നും ഒരു ആപ്പിളും, ഒരു കാരറ്റും, പിന്നെ ഒരു കഷ്ണം ബീറ്റ്‌റൂട്ടും എടുത്തു വെള്ളം ഒഴിച്ച് മിക്സിയിൽ ഇട്ടു അടിച്ചു ജ്യൂസ് ആക്കി കുടിച്ചു.. ഇങ്ങനെ കുടിച്ചാൽ വളരെ നല്ലതാണു. ശരീരം നന്നായി വെളുക്കുകയും ചെയ്യും. ആരോഗ്യത്തിനും വളരെ നല്ലതാണു.

“പോയി വരാം.. “ എന്ന് പറഞ്ഞു ഞാൻ ബൈക്കിൽ കയറി.. ജിമ്മിൽ പോയി നന്നായി വർക്ക്ഔട്ട് ചെയ്തു അവിടെ എന്റെ ജോലിക്കാരനെ കാര്യങ്ങൾ ഒക്കെ പറഞ്ഞു ഏല്പിച്ചു വീട്ടിലേക്കു തിരിച്ചു വന്നു.

കല്യാണത്തിന് പോകണം. പറഞ്ഞത് പോലെ രാജേട്ടന്റെ മകളുടെ കല്യാണം ആണ്. ഞങ്ങളുടെ അയൽക്കാരൻ ആയിരുന്നു. ഞങ്ങൾ അതൊക്കെ വിട്ടു കുറച്ചു ദൂരത്തു വന്നു. ഒരു മൂന്ന് കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂട്ടോ..

ഞാൻ ഒരു കരിംനീല ഷർട്ടും, വെളുത്ത കരയുള്ള മുണ്ടും, കയ്യിൽ എന്റെ വാച്ച് കളക്ഷനിൽ നിന്ന് ഒരു റാഡോയും എടുത്തു കെട്ടി.. വുഡ്‌ലാൻഡിന്റെ ഒരു ചെരിപ്പും ഇട്ടു മുഖത്തു സൺസ്‌ക്രീനും ഇട്ടു താഴ്ത്തേക്കു വന്നു.

ഈ ബ്രാൻഡുകളുടെ പേര് കേട്ട് ഞാൻ അഹങ്കാരി ആണെന്ന് ഒന്നും വിചാരിക്കല്ലേ…. എന്തായാലും സ്നേഹിക്കാൻ ഒരു പെണ്ണില്ല.. അപ്പോൾ ബ്രാൻഡും, തുണികളെയും, അക്‌സെസ്സറിസിനെയും ബൈക്കിനെയും യാത്രയെയും സ്നേഹിക്കുന്ന ഒരു പാവം ആണ് ഞാൻ.

യാത്ര എന്ന് പറഞ്ഞാൽ അങ്ങ് ഗ്രീസിൽ വരെ പോയിട്ടുണ്ട്.. അതൊക്കെ അവിടെ നിൽക്കട്ടെ..
ഞാൻ റെഡി ആയി വന്നപ്പോൾ ‘അമ്മ ഒരു മെറൂൺ കളർ സാരി ഉടുത്തു നിൽക്കുന്നുണ്ട്. എന്റെ ചങ്കു ആണ് അമ്മ. പുള്ളിക്കാരി പറഞ്ഞ ഒരു കാര്യത്തിനൊഴികെ എല്ലാത്തിനും ഞാൻ എസ് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു.. നോ പറഞ്ഞ കാര്യം കല്യാണം ആണ്. പിന്നെ ഇതൊക്കെ അറിയാവുന്നതു കൊണ്ടും.. ആരും നിര്ബന്ധിക്കാറില്ല..

അച്ഛനും റെഡി ആയി വന്നപ്പോൾ ഞാൻ പോർച്ചിൽ നിന്നും ജീപ്പ് കോമ്പസ് ഇറക്കി. അവർ വന്നു ഗേറ്റ് അടച്ചു വണ്ടിയിൽ കയറി.

വണ്ടി കല്യാണ വീട്ടിലേക്കു വിട്ടു. അവിടെ എത്തി ഇറങ്ങി…

ആരുടെയും മുഖത്തു ഒരു സന്തോഷം കാണുന്നില്ല.. എന്താണാവോ കാര്യം.. എല്ലാവരും കൂടി നിന്ന് സംസാരിക്കുന്നു…

രാജേട്ടൻ കരഞ്ഞുകൊണ്ട് പന്തലിന്റെ ഒരു മൂലയ്ക്ക് ഇരിക്കുന്നു.. അതിനു ചുറ്റും കുറച്ചു ആളുകൾ.. ഞാൻ അച്ഛനെ നോക്കി… അച്ഛനും അകെ എന്താ നടക്കുന്നത് എന്ന് അറിയാതെ എന്റെ മുഖത്തും നോക്കി… അകെ മൊത്തം സങ്കടം.. ഇതെന്തു പറ്റി??

രാജേട്ടന്റെ അനിയൻ ഞങ്ങളെ കണ്ടു വേഗം അടുത്ത് വന്നു….

“കല്യാണം നടക്കില്ലാട്ടാ…” എന്ന് സങ്കടത്തോടെ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *