“അതാണ് ഞാനും പറയുന്നത്… നീയിപ്പോൾ ഈ വീട്ടിലെ ഒരു അംഗം ആണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം ആണ് നടന്നത്. എന്നാലും നമ്മുടെ പരന്റ്സിനെ സങ്കടപെടുത്താൻ കഴിയില്ലല്ലോ…”
“ഉം…..”
“നീ പേടിക്കുകയൊന്നും വേണ്ട.. നമുക്ക് സമയം ഉണ്ട്.. അതുകൊണ്ടു സങ്കടപെടാതെ മോള് കിടന്നുറങ്ങാൻ നോക്ക്… എനിക്കും നല്ല തലവേദന ഉണ്ട്..”
“ഉം… ഏട്ടനും സങ്കടപെടരുത്.. ഞാൻ കാരണം..”
“എനിക്ക് സങ്കടം ഒന്നും ഇല്ല. “ എന്ന് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇനി നീ ഇങ്ങനെ കുത്തി വീർപ്പിച്ചു ഇരിക്കണ്ട.. ഇനി എന്നെ ഇഷ്ടമല്ലെങ്കിൽ അതും നമുക്ക് ഭാവിയിൽ ശരിയാക്കാം.. ഇപ്പൊ കിടന്നോളു…”
അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി…
ഞാൻ കൂടുതൽ ഒന്നും പറയാതെ ബെഡിന്റെ ഒരു സൈഡിൽ കിടന്നു…നല്ല തലവേദന ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഉറങ്ങിപ്പോയി.
***
ആരോ എന്നെ തൊട്ടപ്പോൾ ഞാൻ കണ്ണ് തുറന്നു നോക്കി.. നേരം നന്നായി വെളുത്തു.. ഇപ്പുറ വശത്തേക്ക് തിരിഞ്ഞു നോക്കിയപ്പോൾ.. ദേവിക.. ഒരു കയ്യിൽ ഒരു കാപ്പി കപ്പും പിടിച്ചു നിൽക്കുന്നു. ഒരു നേരിയ പുഞ്ചിരി ഉണ്ട് അവളുടെ മുഖത്തു..
സെറ്റ് സാരി ആണ് ഉടുത്തിരുന്നത്. നല്ല ഭംഗി…
ഞാൻ എന്തോ ആലോചിച്ചു “ഗുഡ് മോർണിംഗ്..” എന്ന് പറഞ്ഞു കാപ്പി വാങ്ങി..
“ഗുഡ് മോർണിംഗ് ഏട്ടാ.. വേഗം റെഡി ആകാൻ പറഞ്ഞു. രജിസ്റ്റർ ചെയ്യാൻ പോകണം എന്ന്…” അതും പറഞ്ഞു അവൾ ഒന്ന് പുഞ്ചിരിച്ചു…
അത് എന്നിൽ ശരിക്കും സമാധാനം ഉണ്ടാക്കി.. ഇന്നലെ കരഞ്ഞുകൊണ്ട് ഇരുന്നവർ പുഞ്ചിരിക്കുന്നു.. രാത്രിയിൽ ഞാൻ പ്രാക്ടിക്കൽ ആയി ചിന്തിച്ചതുപോലെ അവൾ ചിന്തിച്ചിരിക്കാം..
“ഞാൻ വരാം…” എന്ന് അവളോട് പറഞ്ഞപ്പോൾ അവൾ റൂമിനു പുറത്തേക്കു പോയി.
ചേച്ചി ആയിരിക്കാം, വെള്ള ഷർട്ടും മുണ്ടും മേശയിൽ വെച്ചിട്ടുണ്ടായിരുന്നു. ഞാൻ കുളിച്ചു ഒരുങ്ങി അത് എടുത്തിട്ട് താഴ്ത്തേക്കു ചെന്നു.
കുറച്ചു പേര് ഞങ്ങളുടെ ഒപ്പം വന്നു. രെജിസ്റ്ററിൽ ഒപ്പു വച്ച് മാല വീണ്ടും ഇട്ടു. അങ്ങിനെ ഒരു ചടങ്ങു കൂടി കഴിഞ്ഞു. കാറിൽ കയറിയപ്പോൾ അവൾക്കു ഒന്ന് അമ്പലത്തിൽ പോകണം എന്ന് പറഞ്ഞു.
അമ്പലത്തിൽ കാറ് നിർത്താൻ പറഞ്ഞു ഞാനും അവളുടെ ഒപ്പം ഇറങ്ങി അമ്പലത്തിൽ തൊഴുതു വന്നു. എനിക്ക് എല്ലാ ദൈവങ്ങളെയും ഇഷ്ടമാണ്. അതെല്ലാവർക്കും അറിയാം. അത് കല്യാണം നടത്തിയ ശാന്തിക്ക് നന്നായി അറിയാം. അതായിരിക്കാം അദ്ദേഹം എന്റെ പേര് പറഞ്ഞത്..
അവൾ “ഏട്ടാ…” എന്ന് മെല്ലെ വിളിച്ചപ്പോൾ ഞാൻ നിന്ന് അവളുടെ മുഖത്തേക്ക് നോക്കി.. അവൾ കുറച്ചു ചന്ദനം എന്റെ നെറ്റിയിൽ തൊട്ടു തന്നു.. എനിക്ക് വിശ്വസിക്കാൻ ആയില്ല… പിന്നെ ഒന്ന് ചിരിച്ചു ഞങ്ങൾ കാറിന്റെ അടുത്ത് ചെന്നു.. അവൾ ചന്ദനം തൊട്ടു തന്ന കാഴ്ച കണ്ടു ഏട്ടനും ചേച്ചിയും ചിരിക്കുന്നുണ്ടായിരുന്നു..
***
ഇതുപോലെ കുറച്ചു ദിവസങ്ങൾ പോയി.. അവൾ ഇപ്പോൾ എല്ലാവര്ക്കും പ്രിയപ്പെട്ടവൾ ആയി മാറി. നല്ല ആക്റ്റീവ് ആണ്. എന്നോടും സംസാരിക്കുന്നുണ്ട്.. എന്നാൽ ഞങ്ങൾക്കിടയിൽ ചെറിയൊരു ഗാപ് ഉണ്ടായിരുന്നു.. ഇടയ്ക്കു അവളുടെ വീട്ടിലേക്കും വേണ്ടപ്പെട്ടവരുടെ വീട്ടിലേക്കും മാത്രം വിരുന്ന് ഒതുക്കി.
***
ഇപ്പോൾ എനിക്ക് അലാറം ആവശ്യം ഇല്ല. അവൾ രാവിലെ 5 മണിക്ക് എണീക്കും.. കുളിച്ചു അടുക്കളയിൽ കയറും. 6 മണി ആകുമ്പോൾ എന്നെ വിളിക്കും.. രാവിലെ എനിക്ക് ജിമ്മിൽ പോകണമല്ലോ.. പിന്നെ ഉച്ചക്ക് വന്നുകൊണ്ടിരുന്ന ഞാൻ ഇപ്പോൾ രാത്രി ജിം അടച്ചാൽ മാത്രമേ വരുകയുള്ളു.. എന്തോ എനിക്കൊരു വല്ലായ്ക ആണ്… അവളെ ഇപ്പോഴും ഒന്ന് വിളിച്ചു ഇരുത്തി സംസാരിക്കാനും അടുക്കാനും ഒക്കെ ഒരു മടി… അവൾക്കും അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു…
ഇപ്പോഴും കിടത്തം രണ്ടു വശത്തു ആണ്.. ഇതുവരെ ഞാൻ അവളെ ഭാര്യാ എന്ന നിലയിൽ നോക്കിയിട്ടില്ല… ആദ്യം ഒന്ന് അടുക്കണം എന്ന് എനിക്കും തോന്നി.. എന്നാൽ അതെങ്ങനെ ചെയ്യണം എന്ന് എനിക്കും അറിയില്ലായിരുന്നു.
