ദേവീ പരിണാമം 2
Devi Parinamam Part 2 | Author : Siddharth
[ Previous Part ] [ www.kambi.pw ]
ഹായ് ഫ്രണ്ട്‌സ്, ദേവീ പരിണാമം രണ്ടാം ഭാഗത്തിലേക്ക് എല്ലാവർക്കും സ്വാഗതം.പതിവ് ശൈലിയിൽ നിന്ന്ഥ വത്യസ്തമായാണ്യി ഈ കഥ എഴുതിയിരിക്കുന്നത്ൽ. കഥയിൽ വൈകാരിക നിമിഷങ്ങൾ ഉണ്ടാവും.കഥയെ കഥയായിട്ട് കണ്ട് ആസ്വദിക്കുക. കഥാസന്ദർഭങ്ങൾക്ക് പ്രധാനം കൊടുത്ത് എഴുതിയത്കൊണ്ട് ലാഗ്തോന്നിയേക്കാം. ആദ്യ ഭാഗം വായിക്കാത്തവർ അത് വായിച്ചതിന് ശേഷം മാത്രം ഇത് വായിക്കുക.
കുറച്ചു നേരത്തെ ഉറക്കത്തിന് ശേഷം ദേവി കണ്ണ് തുറന്നപ്പോൾ അവൾ അവളുടെ റൂമിൽ ബെഡിൽ കിടക്കുകയാണ്. നടന്നത് ഒക്കെ ഒരു സ്വപ്നം ആണോ എന്ന് അവൾക്ക് തോന്നി.ബെഡിൽ നിന്ന് എഴുനേറ്റ് അവൾ ബാത്റൂമിലേക്ക് നടന്നു. കണ്ണാടിക്ക് മുന്നിൽ നിന്നവൾ മുഖം ഒന്ന് കഴുകി. കുറച്ചു നേരം അവൾ കണ്ണാടിയിൽ തന്റെ പ്രതിഭിംബം നോക്കി നിന്നു.
“അല്ല…. ഒന്നും സ്വപ്നം അല്ല…. നേഹ.. അവൻ എന്റെ മോനെ ചതിക്കുകയാണ്… എന്നാലും അവൾക്കിതെങ്ങനെ തോന്നി. സ്വന്തം മോളെ പോലെ അല്ലെ ഞാൻ കണ്ടത്. അച്ചുനോട് ഈ കാര്യം പറയണോ… പറഞ്ഞാൽ അവന്റെ കുടുംബജീവിതം താൻ കാരണം തകരില്ലേ… ഇല്ല അത് സംഭവിച്ചു കൂടാ…. ഈശ്വരാ.. എന്നെ പരീക്ഷിച്ചു മതിയല്ലേ….”കണ്ണാടിക്ക് മുന്നിൽ നിന്ന് കരയാൻ തുടങ്ങി.
തന്റെ ഭർത്താവിന് സംഭവിച്ചത് പോലെ തന്റെ മോനും…. അവളുടെ മനസ് പഴയ ഒരു ശപിക്കപ്പെട്ട രാത്രിയിൽ എത്തി.
“അമ്മേ…..”
പെട്ടന്ന് പുറത്ത് അവളെ വിളിക്കുന്നത് കെട്ടവൾ വേഗം കണ്ണീർ തുടച്ച് മുഖം കഴുകി തുടച്ച് പുറത്തേക്ക് ചെന്നു. ബാത്റൂമിന് പുറത്തിറങ്ങിയ അവൾ കണ്ടത് തന്നെ നോക്കി ചിരിച്ചുകൊണ്ട് നിക്കുന്ന നേഹയെ ആണ്. പെട്ടന്ന് അവളെ കണ്ടപ്പോ ദേവി ഒന്ന് ഞെട്ടി.
“അമ്മ എപ്പോഴാ വന്നേ…. അശ്വിൻ വന്നിലെ കൂടെ…?”അവൾ ചോദിച്ചു.
“ഇല്ല അവന് കുറച്ചു തിരക്ക് ഉണ്ടെന്ന് പറഞ്ഞു, അതുകൊണ്ട് എന്നെ ടാക്സിയിൽ കേറ്റി വിട്ടു…”
“അഹ് അമ്മേടെ മോന് എപ്പോഴും തിരക്കാ, എന്നെ നോക്കാൻ പോലും സമയം ഇല്ല…”അവൾ ഒന്ന് അർത്ഥം വച്ച് പറഞ്ഞു.
“എഹ് എന്താ മോളെ അങ്ങനെ പറഞ്ഞേ…?”
“അഹ്.. ഒന്നും ഇല്ല അമ്മേ, അശ്വിന് എപ്പോഴും തിരക്ക് അല്ലെ അതുകൊണ്ട് പറഞ്ഞതാ…”
“മോളെ…എത്ര തിരക്കായാലും ഒരിക്കലും അവനെ നീ വിഷമിപ്പിക്കരുത്…അവൻ പാവമാണ്…”
“ഈ അമ്മ എന്താ ഇങ്ങനെ ഒക്കെ പറയണേ… ദേ നമുക്ക് ഇന്ന് ഒരു സ്പെഷ്യൽ ഡിന്നറിന് പോവാം, അശ്വിനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്, ക്രത്യം ആറുമണിക്ക് റെഡിയായി ഇരിക്കണം കേട്ടല്ലോ…”ദേവിയുടെ തോളിൽ കൈ വച്ചുകൊണ്ട് അവൾ പറഞ്ഞു.
അതും പറഞ്ഞവൾ പുറത്തേക്ക് നടന്നു. കുറച്ചു മുമ്പ് താൻ കണ്ടത് ഇവളെ തന്നെ ആണോ എന്ന് വരെ ദേവിക്ക് തോന്നിപോയി. എന്തായാലും അവളോട് ഇതിനെ പറ്റി സംസാരിക്കണം. അവൾ മനസ്സിൽ തീരുമാനം എടുത്തു.
സൂര്യൻ പതിയെ വിട വാങ്ങി തുടങ്ങി. നേരം ഇരുണ്ട് തുടങ്ങി. 6 മണി കഴിഞ്ഞപ്പോൾ അശ്വിൻ ജോലിയെല്ലാം കഴിഞ്ഞ് തിരിച്ച് ഹോട്ടലിൽ എത്തി. തന്റെ റൂമിൽ പോകുന്നതിനു മുൻപ് അവൻ നേരെ അമ്മയുടെ റൂമിലേക്ക് ചെന്നു. ബെഡിൽ ഇരുന്ന് കൊണ്ട് വലിയ കണ്ണാടി ജനലിലൂടെ പുറത്തേക്ക് നോക്കി വലിയ ആലോചനയിൽ ആയിരുന്നു ദേവി.
“അമ്മേ….”അവൻ നീട്ടി വിളിച്ചു.
“അഹ് അച്ചു നീ എന്താ ഇത്ര വൈകിയേ….”അവനെ കണ്ട് എഴുനേറ്റ് നിന്ന് ദേവി ചോദിച്ചു.
“ഒന്നും പറയണ്ട അമ്മേ, ടോപ്പിക്ക് പ്രസന്റേഷൻ കഴിഞ്ഞ് റിപ്പോർട്ട് പ്രേസേന്റ് ചെയ്യാൻ പറഞ്ഞു, അത് കഴിഞ്ഞ് ഇവിടുത്തെ എംഡിയെ കാണാൻ നിന്നു, അങ്ങനെ ഫുൾ ഓട്ടം ആയിരുന്നു…. അമ്മ ഇന്ന് സേഫ് ആയി എത്തിയില്ലേ…?”
“അഹ് മോനെ കുഴപ്പമില്ലായിരുന്നു..”
“അമ്മ വേഗം റെഡി ആവ്, നമുക്ക് മൂന്നുപേരും പുറത്ത് നിന്ന് ഫുഡ് കഴിക്കാം, നേഹടെ ട്രീറ്റ് ആ…. അവളെ പോലെ പെണ്ണിനെ കിട്ടിയത് എന്റെ ഭാഗ്യം ആണല്ലേ അമ്മേ…”
അത് കേട്ട് ദേവിക്ക് തന്റെ വിഷമം നിയന്ത്രിക്കാൻ ആയില്ല.അവൾ പെട്ടന്ന് അവനെ ചെന്ന് കെട്ടിപ്പിടിച്ച് കരഞ്ഞുപോയി. ഇത്ര പാവമായ തന്റെ മോനെ അവൾ…. ദേവിയുടെ മനസ്സ് പിടഞ്ഞു.
