“എന്താ അമ്മേ എന്ത് പറ്റി…..?”അശ്വിൻ ചോദിച്ചു.
“ഒന്നുല്ല കണ്ണാ…. പെട്ടന്ന്… എന്തോ….”
“എനിക്ക് മനസിലായി അമ്മേ…. അമ്മേടെ വിഷമം ഒക്കെ മാറാനല്ലേ നമ്മൾ ഇവിടേക്ക് വന്നേ…. ചിൽ ആവ്… ദേ വേഗം ചെന്ന് നല്ല കുട്ടിയായി ഫ്രഷ് ആയി റെഡിയായി വാ….”
“ഹ്മ്മ്….”അവൾ കണ്ണുതുടച്ച് പറഞ്ഞു.
അശ്വിൻ തിരിച്ച് റൂമിലേക്ക് നടന്നു. ദേവി ബാത്റൂമിലേക്ക് കേറി. മുറിയിൽ എത്തിയല്ലോ നേഹ ബെഡിൽ ഇരുന്ന് ലാപ്പിൽ എന്തോ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.
“എന്താ അശ്വിൻ ഇത്… നേരെത്തെ വരാം എന്ന് പറഞ്ഞിട്ട്….?”അവനെ കണ്ട അവൾ ചോദിച്ചു.
“കുറച്ചു വർക്ക് ആയി പോയി ഷെമിക്ക് നീ…”
“മ്മ് വർക്ക് അല്ലെ എപ്പോഴും… ദേ വേഗം റെഡിയാവ് ഡിന്നറിന് ടൈം ആയി… ലാഗ് അടിപ്പിക്കല്ലേ…”
“ദേ വരുന്നൂടി മുത്തേ…. ഒരു അഞ്ചുമിനിറ്റ്…”അശ്വിൻ നേരെ ബാത്റൂമിലേക്ക് കേറി.
ഏകദെശം 7 മണി കഴിഞ്ഞപ്പോഴേക്കും അവർ രണ്ടുപേരും റെഡിയായി. അശ്വിൻ ഒരു റെഡ് ഷർട്ടും ബ്ലാക്ക് പാന്റും നേഹ ഒരു ബ്ലാക്ക് ബോഡി കോൺ ഗൗൺ ആയിരുന്നു ധരിച്ചത്. അതിൽ അവളുടെ ശരീരത്തിന്റെ ആകാരവടിവ് ശെരിക്കും എടുത്ത് കാണാമായിരുന്നു. അതികം തടി ഇല്ലാത്ത നല്ല ഷേപ്പ് ഉള്ള ഫിറ്റ് ശരീരം ആയിരുന്നു അവൾക്ക്. ദേവി ഒരു ബ്ലാക്ക് കളർ സാരിയും വൈറ്റ് ബ്ലൗസും ഇട്ട് പുറത്തേക്ക് വന്നു.
“വൗ യു ലുക്ക് ഫന്റാസ്റ്റിക് അമ്മേ….”ദേവിയെ കണ്ട നേഹ പറഞ്ഞു.
“ഹ്മ്മ് താങ്ക്യൂ മോളൂ…”
അവർ മൂന്നുപേരും ലിഫ്റ്റിൽ താഴേക്ക് ചെന്നു. നേരെ ഹോട്ടൽ റെസ്റ്റോറന്റിലെക്ക് കയറി. അവർക്കായി പ്രേതേകം ബുക്ക് ചെയ്ത ഫോർ ചെയർ ടേബിളിൽ അവർ ഇരുന്നു.നേഹയും ദേവിയും ഒരുമിച്ച് ഇരുന്നു
“അമ്മേ ഈ സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ടല്ലേ അശ്വിൻ…?”നേഹ ചോദിച്ചു.
“പിന്നെ എന്റെ അമ്മ എന്ത് ഇട്ടാലും ലുക്ക് അല്ലെ…. പണ്ട് ഇതിലും ലുക്ക് ആയിരുന്നു, ഫാഷൻ കോൺഷസ്… നീ ഒക്കെ മാറി നിന്നേനെ…”
“മ്മ് മോന് അമ്മേ പറ്റി പറയുമ്പോൾ അല്ലേലും നൂറ് നക്കാണ്…”
തന്നെ പറ്റിയുള്ള മക്കളുടെ സംസാരം കേട്ട് അവൾ ചെറു പുഞ്ചിരിയോടെ കേട്ടിരുന്നു. അവളുടെ മനസ്സിൽ അപ്പൊ മാറ്റ് കാര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
“അമ്മേ നമ്മുടെ ഷീജ ടീച്ചറിന്റെ മോളുടെ കാര്യം എന്തായി, ഡിവോഴ്സ് ആയോ…?”അശ്വിൻ ചോദിച്ചു.
“അഹ് അവരുടെ കേസ് വിധിയായി… ഡിവോഴ്സ് ആയി… പാവം കൊച്ച്…?
“ആയോ എന്താ പറ്റിയെ….?”നേഹ ചോദിച്ചു.
“അത് അമ്മേടെ കൂടെ വർക്ക് ചെയുന്ന ഒരു ടീച്ചറിന്റെ മോളുടെ കാര്യം പറഞ്ഞതാ…”
“എന്താ ഡിവോഴ്സ് ആവാൻ കാരണം…?”
“അത് അവളുടെ ഹസ്ബന്റിന് വേറെ ഒരുത്തി ആയിട്ട് കൂടി ബന്ധം ഉണ്ടായിരുന്നു, അവളെ ചതിക്കുന്ന അവനെ പിന്നെ അവൾ എന്ത് ചെയ്യണം…?”ദേവി ഒന്ന് കൊള്ളിച്ച പറഞ്ഞു.
“ഹ്മ്മ് ശെരിയാ… എനിക്ക് എന്തായാലും ആ ടെൻഷൻ ഇല്ല ഇവന്റെ കാര്യത്തിൽ…”നേഹ ചിരിച്ചുകൊണ്ട് പറഞ്ഞു.
നേഹയുടെ ഒരു കൂസലും ഇല്ലാത്ത മറുപടി കേട്ട് ദേവി അവളെ ഒന്ന് നോക്കിപ്പോയി. താൻ പറഞ്ഞത് കേട്ട് അവളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല.
“സോറി ഞാൻ ലേറ്റ് ആയോ….!?”
പെട്ടന്ന് ആരുടെയോ ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കിയ ദേവി ഞെട്ടി. അവളുടെ കൈ വിറക്കാൻ തുടങ്ങി. അവൻ….! താൻ ട്രെയ്നിൽ വച്ച് കണ്ടവൻ, നേഹയുടെ കൂടെ റൂമിൽ കണ്ടവൻ. അതെ അവൻ തന്നെ.
“ഏയ് ഇല്ലില്ല ഇരിക്ക് സാർ…അമ്മേ ഇതാണ് എന്റെ മാനേജർ സാർ, സറാണ് നമ്മുക്ക് ഈ ട്രിപ്പ് സെറ്റ് ആക്കി തന്നത്…”നേഹ പറഞ്ഞു.
“ഹായ് ഞാൻ ജീവ…”അവൻ അവൾക്ക് നേരെ കൈ നീട്ടി.
“ഹലോ….”അവൾ അവന് കൈ കൊടുത്തു.
അവൻ അവൾക്ക് എതിരെ അശ്വിന്റെ അടുത്ത് ഇരുന്നു. തന്നെ ഇതുവരെ കാണാത്ത പോലെ ആയിരുന്നു അവന്റെ പെരുമാറ്റം.തികച്ചും ഫോർമൽ ആയി. ഇനി ചിലപ്പോ തന്നെ അവൻ മറന്നു കാണും, അല്ലെങ്കിൽ തന്റെ മുഖം അവൻ അന്ന് കണ്ട് കാണില്ല, താൻ തിരിഞ്ഞല്ലേ നിന്നിരുന്നേ.അവൾ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. അത് അവൾക്ക് ഒരു ആശ്വാസം ഏകി. അവർ ഫുഡ് ഓർഡർ ചെയ്ത് കഴിക്കാൻ തുടങ്ങി. അവനെ കാണാൻ തന്റെ മോന്റെ അതെ പ്രായം ആണ്. അവനെക്കാളും കുറച്ചു മസിൽ ഒക്കെ ഉണ്ട്. ഭക്ഷണം കഴിക്കുമ്പോൾ എല്ലാം അവളുടെ കണ്ണ് അവന്റെ മുഖത്ത് ആയിരുന്നു. എപ്പോഴെങ്കിലും അവൻ തന്നെ നോക്കുന്നുണ്ടോ എന്ന് അവൾ വീക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ അവൻ ഒരു പിടിയും തരുന്നില്ല.
