ദേവീ പരിണാമം – 2 14അടിപൊളി  

“അഹ് എന്താ ഇത്, ഞാൻ ഡ്രെസ്സ് മാറട്ടെ….”

“നിനക്ക് നമ്മൾ ആദ്യം കണ്ടത് ഓർമ ഉണ്ടോ…?”

“ആഹാ സാർ ഓർമ്മകളിൽ ആണോ…. അതൊക്കെ എനിക്ക് ഓർമ ഉണ്ട്…”അവൾ തലയിലെ തോർത്ത്‌ അഴിച്ച് തോർത്തികൊണ്ട് പറഞ്ഞു.

“എനിക്ക് മറക്കാൻ പറ്റില്ല, അന്നുതൊട്ടു ഇന്നുവരെ ഉള്ള കാര്യങ്ങൾ…. ഞാൻ നിന്റെ എന്റെ എല്ലാമായി കണ്ടു സ്നേഹിച്ചുപോയി…”

“ഹ്മ്മ് റൊമാന്റിക് ആണല്ലോ…. ഞാനും എന്റെ കുട്ടനെ വല്ലാതെ സ്നേഹിച്ചുപോയി… മതിയോ….?”

“ഞാൻ സ്നേഹിക്കുന്ന പോലെ നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ….?”അവളുടെ ടോർത്തു വാങ്ങി അവളുടെ മേൽ തുടച്ചു കൊണ്ട് അശ്വിൻ ചോദിച്ചു.

“ഹ്മ്മ്… എനിക്ക് പിന്നെ വേറെ ആരെയാ സ്നേഹിക്കാൻ ഉള്ളേ…”?

“എനിക്ക് നിന്നെ വിശ്വാസം ആണ് എപ്പോഴും…. പക്ഷെ….”

“പക്ഷെ…എന്താ…..?”അവന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കികൊണ്ട് അവൾ ചോദിച്ചു.

“പക്ഷെ മറ്റൊരുത്തന്റെ കൊച്ചിനെ സ്വന്തം പോലെ ഞാൻ വളർത്തണോ….?”

അവന്റെ ആ ചോദ്യം കേട്ട് അവൾ ഞെട്ടി. അവൾ അവനെ നോക്കി. അശ്വിന്റെ മുഖം മാറുന്നത് അവൾ കണ്ട് ഞെട്ടി. പെട്ടന്ന് കൈയിൽ ഇരുന്ന തോർത്ത് അവൻ അവളുടെ കഴുത്തിലൂടെ ചുറ്റി മുറുക്കി.അവൾ അവന്റെ പിടിയിൽ കിടന്ന് പിടച്ചു. കൈ കാലുകൾ ഇട്ട് അടിച്ചു. അശ്വിൻ ആ തോർത്ത്‌ അവളുടെ കഴുത്തിൽ ഇട്ട് ഞെരിച്ചു. നേഹയുടെ കണ്ണുകൾ തള്ളി. ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു.

“നിന്നെ ഞാൻ സ്നേഹിച്ചു, വിശ്വസിച്ചു, ആത്മാർത്ഥമായി … അതിന് നീ എനിക്ക് തന്നത്…..”

അവൻ പിടി നല്ലപോലെ മുറുക്കി. നേഹ കിടന്ന് പിടഞ്ഞു. അൽപസമയം കൊണ്ട് അവളുടെ പിടച്ചിൽ നിന്നു. അവളുടെ കയ്കാലുകൾ നിലച്ചു. അശ്വിൻ ബെഡിൽ നിന്ന് എഴുനേറ്റ് അവളെ ബെഡിൽ നിന്ന് എടുത്തു. എന്നിട്ട് അവളെ കൊണ്ട് അവൻ ബാൽക്കണിയിലേക്ക് നടന്നു. അവസാനമായി അവൻ അവളുടെ നെറ്റിയയിൽ ഒന്ന് ചുംബിച്ചു. എന്നിട്ട് അവളെ ആ ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ഇട്ടു……

തിരിച്ച് അശ്വിന്റെ റൂമിൽ എത്തിയ ദേവി കാണുന്നത് ബെഡിൽ ഇരിക്കുന്ന അശ്വിനെ ആണ്.

“അച്ചു…. നേഹയെവിടെ…?”അവൾ ചോദിച്ചു.

“അവൾ ഇനി ഇല്ല…. അവൾ പോയി….എന്റെ ഈ കൈകൾ കൊണ്ട് ഞാൻ എല്ലാം അവസാനിപ്പിച്ചു..”

“മോനെ….. അത്…..”

“ഒന്നും സംഭവിക്കില്ല…. എല്ലാം ഞാൻ നോക്കിക്കോളാം….”

“എന്നാലും മോനെ അവള്…. അത്ര വേണമായിരുന്നോ….?”

“അമ്മേ ഞാൻ അവളോട് ഷെമിക്കുമായിരുന്നു. അവള് വേറെ ഒരാളുടെ കിടന്നു, എന്നെ ചതിച്ചു. അത് എല്ലാം പോട്ടെ. അമ്മയെ അവന് വേണ്ടി അവൾ….. എന്റെ കുഞ്ഞ്… ഞാൻ എത്ര സ്വപ്നം കണ്ടു എന്ന് അറിയോ അമ്മേ….”

“മോനെ….”

“ചതിക്ക് ചതി എന്ന വാചകം അവൾ അർഹിക്കുന്നില്ല,ഒരു ഭാര്യ എന്ത് ആകാൻ പാടില്ല എന്നതിനേക്കാൾ കൂടുതൽ അവൾ ആയി.അവൾ ചെയ്തത ചതിക്ക് അവളുടെ ജീവൻ ആണ് പ്രായശ്ചിതം….പിന്നെ അവൻ അവനുള്ളത് പുറകെ വരും….”

“മോനു……”ദേവി അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു.

കതകിൽ ആരോ തട്ടുന്ന കേട്ടാണ് ഉറക്കത്തിൽ നിന്ന് ജീവ എഴുന്നേറ്റത്. വാതിൽ തുറന്ന് നോക്കിയ അവൻ കണ്ടത് തായ്‌ലൻഡ് പോലീസിനെ ആണ്. ഒന്നും മനസിലാവുന്നതിന് മുൻപ് തന്നെ അവനെ അവർ അറസ്റ്റ് ചെയ്തു.

ബ്ലാക്‌മെയ്ലിംഗ്, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി അവനെ അറസ്റ്റ് ചെയ്തു. തെളിവായി അവന്റെ ഫോണിൽ നിന്നുള്ള മെസ്സേജും മറ്റു വീഡിയോകളും പരാതികരൻ ആയി അശ്വിനും ജീവ അവളെ പതിവായി ശല്യം ചെയ്തു എന്ന് ശക്ഷിയായി ദേവിയും. തായ്‌ലൻഡ് നിയമം അനുസരിച്ച് ഒരു ലക്ഷം രൂപ പിഴയും മൂന്നു വർഷം തടവും വിധിച്ച് അവനെ തായ്‌ലൻഡ് ജയിലിൽ ആക്കി. തായ്‌ലൻഡിൽ നിന്ന് പോകുന്നതിനു മുൻപ് ദേവിയും അശ്വിനും അവനെ ചെന്ന് കണ്ടു. ജീവക്ക് അപ്പോഴും മനസിലായില്ലയിരുന്നു. എല്ലാം ചെയ്തത് അവർ ആണെന്ന്. നേഹ സ്വയം ആത്മത്യ ചെയ്തത് ആണെന്ന് ആണ് അവൻ കരുതിയത്.

“ഹായ് ഓൾഡ് ഫ്രണ്ട്‌….ഇവിടുന്ന് ഇറങ്ങിട്ട് ഇനി നിനക്ക് എന്തേലും കണക്ക് തീർക്കാൻ ഉണ്ടേൽ നേർക്ക് നേരെ വരാം. വരണം നീ… ശ്രീദേവി ടീച്ചറുടെ മകൻ അശ്വിൻ ആണ് പറയുന്നത്….”

Leave a Reply

Your email address will not be published. Required fields are marked *