ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 3 Like

തകർന്ന് പോയ ഈ നിമിഷത്തിലും ഞാൻ എൻ്റെ മനസ്സിനെ പറഞ്ഞ് മനസ്സിലാക്കുവാൻ ശ്രമിച്ചു .

മനസ്സിൽ അൽപ്പം ദൈര്യം സംഭരിച്ച് ഞാൻ വീണ്ടും അകത്തേക്ക് നോക്കി

‘ദൈവമേ എൻ്റെ സിന്ധൂട്ടി’……….
ഞാൻ ജീവനായ് പൊന്നു പോലെ നോക്കിയിരുന്ന എൻ്റെ സിന്ധൂട്ടി

ICU ബെഡ്ഡിൽ ബോധരഹിതയായ് കിടക്കുന്നു ഓക്സിജൻ വെൻ്റിലേറ്റർ മുഖത്ത് കണക്ട് ചെയ്തിട്ടുണ്ട്
ഡോക്ടർമ്മാർ സമീപത്ത് നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട് .

രാവിലെ എന്നെ കൊഞ്ചിച്ച് എന്നോടൊപ്പം ചിരിച്ചു കളിച്ചു നടന്ന എൻ്റെ സിന്ധൂട്ടി ഇപ്പോഴിതാ ഈ വാതിലിനപ്പുറം താനെവിടെയാണെന്ന് പോലും അറിയാതെ മരുന്നുകളുടെ സെഡേഷനിൽ മയങ്ങിക്കിടക്കുന്നു

എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ആകാഴ്ച….

അധികനേരം അവിടെ പിടിച്ചു നിൽക്കുവാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ഞാൻ നിറഞ്ഞ കണ്ണുകളുമായ് അച്ഛൻ്റെ അടുത്തേക്ക് ചെന്നു
ഞാൻ അടുത്തേക്ക് ചെന്നതും ഗോപിയേട്ടൻ അച്ഛൻ്റെ അടുത്ത് നിന്നും മാറി അപ്പുറത്തായ് ഇരുന്നു, ഞാൻ പതിയെ അച്ഛൻ്റെ അടുത്തായ് ഇരുന്നു.

അച്ഛാ എന്താ ഉണ്ടായത് ?

സിന്ധൂട്ടിക്ക് എന്താ സംഭവിച്ചത് ?

എൻ്റെ ചോദ്യം കേട്ടതും അത് വരെ ആരോടും ഒന്നും മിണ്ടാതെയിരുന്ന അച്ഛൻ എൻ്റെ മുഖത്തേക്കൊന്ന് നോക്കിയിട്ട് “മോനേ”…. എന്ന് വിളിച്ച് ഉറക്കെക്കരഞ്ഞു.

ജീവിതത്തിൽ ഇന്ന് വരെ അച്ഛൻ കരയുന്നത് ഞങ്ങളാരും കണ്ടിട്ടില്ല
അച്ഛൻ്റെ കരച്ചിൽ കണ്ടിട്ട് കണ്ണൻ ചേട്ടൻ വീണ്ടും അച്ഛനെ ആശ്വസിപ്പിക്കുകയാണ്

ഒരു നിമിഷം അച്ഛനോട് എന്താ നടന്നതെന്ന് ചോദിക്കാൻ തോന്നിയ നിമിഷത്തെ ഓർത്ത് ഞാൻ സ്വയം പഴിച്ചു.

മോനേ….
ഗോപിയേട്ടൻ്റെ വിളികേട്ടാണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ചെത്തിയത്

മോൻ ഒന്ന് എൻ്റെ കൂടെ വരാവോ ? ഗോപിയേട്ടൻ ചോദിച്ചു

ഞാൻ തലയാട്ടിക്കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് ഗോപിയേട്ടനൊപ്പം നടന്നു അമ്മുവും ദേവുവും ഇപ്പോൾ ലക്ഷ്മി അമ്മയുടെ മടിയിൽ കിടക്കുകയാണ് രണ്ട്പേരും ഒരുപാട് കരഞ്ഞിട്ടുണ്ട്. മുഖമാകെ വാടിയിരിക്കുന്നു രണ്ടാളുടെയും

ഞങ്ങൾ നടന്ന് നടന്ന് ആശുപത്രിയുടെ ആളൊഴിഞ്ഞ ഒരു ഭാഗത്തെത്തി, ഗോപിയേട്ടൻ സംസാരിച്ചു തുടങ്ങി

മോനേ ഞങ്ങൾ ഇന്നലെ തൃശ്ശൂർ പോയില്ലേ അത് ഒരു സ്ഥലക്കച്ചവടവുമായ് ബന്ധപ്പെട്ടാണ്
പക്ഷെ വിലയുടെ കാര്യത്തിൽ അത് ഒത്ത് വന്നില്ല
കുറച്ച് നേരം ഞങ്ങൾ അവരോട് സംസാരിച്ചു നോക്കി അവർ അടുക്കുന്നില്ലാന്ന് കണ്ടപ്പോൾ ഞങ്ങൾ അവിടെ നിന്നും തിരികെപ്പോന്നു

പക്ഷെ അച്ഛന് സ്ഥലം ഭയങ്കരമായ് ഇഷ്ടപ്പെട്ടു തിരികെ പോരുമ്പോൾ വണ്ടിയിലിരുന്ന് ആ സ്ഥലത്തിൻ്റെ മനോഹാരിതയെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്.

വിലയുടെ കാര്യത്തിൽ പിന്നോട്ട് പോന്നതാണ് നമ്മളോട് ആദ്യം പറഞ്ഞ വിലയല്ല അവർ നേരിൽ കണ്ടപ്പോൾ പറഞ്ഞത് അതൊരു പക്ഷെ അച്ഛന് സ്ഥലം ഇഷ്ടമായത് കൊണ്ടായിരിക്കാം അവർ പിന്നെയും കൂട്ടിപ്പറഞ്ഞത്

ഞങ്ങൾ അവിടെ നിന്ന് തിരികെ ഷോപ്പിലേക്കെത്തി.

അച്ഛൻ അവിടെ കണ്ണൻ സാറിനോട് സംസാരിച്ചിരുന്നു ഞാൻ വണ്ടിയുടെ താക്കോൽ അച്ഛനെ ഏൽപ്പിച്ച് ഒരു ഓട്ടോ പിടിച്ച് തിരികെ വീട്ടിലേക്ക് പോന്നു .

ഇന്ന് രാവിലെ ഒരു ഒമ്പതരയായ്ക്കാണും അച്ഛനെന്നെ ഫോണിൽ വിളിച്ചു പറഞ്ഞു അവർ വിളിച്ചായിരുന്നു ആദ്യം നമ്മളോട് പറഞ്ഞ റേറ്റിന് തന്നെ സ്ഥലം തരാമെന്ന്
എഴുതിക്കുവാനായുള്ള കാര്യങ്ങൾക്കായ് എത്രയും വേഗം അങ്ങോട്ട് ചെല്ലാൻ പറഞ്ഞു
അതുകൊണ്ട് നീ എത്രയും വേഗം വാ നമുക്ക് അവിടെ വരെ പോകാന്ന്.
ഞാൻ വേഗം റെഡിയായ് ഒരു 10 മണിയോട് കൂടി മോൻ്റെ വീട്ടിലെത്തി
ഞങ്ങൾ യാത്ര തിരിക്കാനായ് ഇറങ്ങിയതും സിന്ധുക്കുഞ്ഞ് വന്ന് അച്ഛനോട് പറഞ്ഞു ഒരു 5 മിനിട്ട് ഞാനും വരുന്നു എന്നെ ആ ബാങ്കിനു മുന്നിൽ ഇറക്കണമെന്ന് അങ്ങനെ കുറച്ച് കഴിഞ്ഞപ്പോൾ സിന്ധുക്കുഞ്ഞ് വന്ന് വണ്ടിയുടെ പുറകിൽ കയറിയിട്ട് അമ്മുമോളെ ഫോണിൽ വിളിച്ച് പറഞ്ഞു നീ വേഗം
വീട്ടിലേക്ക് ചെല്ല് ദേവൂട്ടി അവിടെ തനിച്ചേ ഉള്ളൂന്ന്
വണ്ടി ഓടി ബാങ്കിനു മുന്നിലെത്തി ഞങ്ങൾക്ക് തിരക്കുണ്ടായിരുന്ന കാരണം റോഡിന് മറുപുറത്താണ് വണ്ടി നിർത്തിയത്
സിന്ധുക്കുഞ്ഞ് വണ്ടിയിൽ നിന്നുമിറങ്ങി അച്ഛനോട് തിരിച്ച് ഓട്ടോയ്ക്ക് പോരാനായ് ഓട്ടോക്കാശും വാങ്ങി നമ്മുടെ വണ്ടിയുടെ മുന്നിലൂടെ റോഡ് ക്രോസ് ചെയ്തു പോയതും പെട്ടെന്ന് ഒരു കറുത്ത കാർ വന്ന് സിന്ധുക്കുഞ്ഞിനെ ഇടിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *