ദേവൂട്ടി എന്റെ സ്വന്തം ദേവയാനി – 3 Like

ഞങ്ങളെങ്ങോട്ടും പോകുന്നില്ല അമ്മുവും ദേവുവും ഒരേ സ്വരത്തിൽ പറഞ്ഞു
എത്ര പറഞ്ഞിട്ടും അവർ കേൾക്കാതെ വന്നപ്പോൾ സനലിനെയും ഗോപിയേട്ടനെയും കണ്ണൻ ചേട്ടനെയും ഞാൻ തിരികെ വീട്ടിലേക്കയച്ചു. ഹോസ്പിറ്റലിൽ തന്നെ റൂം എടുത്ത് ദേവൂനെയും അമ്മൂനേയും ലക്ഷ്മി അമ്മയെയും റൂമിൽ ഇരുത്തി ഞാൻ പുറത്തേക്കിറങ്ങി

മോനേ അവരാരും ഇന്നേരം വരെ ഭക്ഷണമൊന്നും കഴിച്ചിട്ടീല്ല നീ പോയ് എന്തേലും വാങ്ങിയിട്ട് വാ അച്ഛൻ പറഞ്ഞു.

ഞാൻ വേഗന്ന് തന്നെ ക്യാൻ്റീനിൽപ്പോയ് എല്ലാർക്കും ദോശവാങ്ങിക്കൊടുത്തു എന്നിട്ട് ICUന് മുന്നിൽ ഇരുന്നു ഒരു 11 മണി കഴിഞ്ഞപ്പോഴേക്കും ദേവു വന്ന് എൻ്റെ തോളിൽ തല ചായ്ച്ച് കിടന്നു
കരഞ്ഞ് കരഞ്ഞ് തളർന്നത് കൊണ്ടാവണം ദേവു ഉറങ്ങിപ്പോയ് ഞാൻ ഓരോരോ കാര്യങ്ങൾ ഓർത്തു കൊണ്ട് എപ്പോഴോ ഉറക്കത്തിലേക്ക് വീണു

രാവിലെ സ്കാനിംഗ് എല്ലാം കഴിഞ്ഞ് ഡോക്ടർ ഹർഷൻ എന്നോട് പറഞ്ഞു ബ്ലഡ് ക്ലോട്ടായത് മാറി ഇനി പേടിക്കാനൊന്നുമില്ല ഇപ്പോൾ പേഷ്യൻ്റ് കണ്ണ് തുറന്നിട്ടുണ്ട് നിങ്ങൾക്ക് കാണണമെങ്കിൽ കയറി കാണാം
പിന്നെ ഞാൻ പറഞ്ഞത് മറക്കണ്ട ആൾക്ക് ഓർമ്മ വന്നില്ലെങ്കിൽ നിങ്ങളാരും കരയുകയോ ഒന്നും ചെയ്യരുത് എല്ലാം ശരിയാവും പേടിക്കാതിരിക്കു

ഡോക്ടറുടെ വാക്കുകൾ അൽപ്പം ആശ്വാസം നൽകിയെങ്കിലും ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ വല്ലാത്തൊരു നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നു

ഞാൻ ICU വിന് മുന്നിലെത്തി കോളിംഗ് ബെൽ അമർത്തി ഒരു നേഴ്സ് വന്ന് വാതിൽ തുറന്നു തന്നു

അകത്ത് കയറിയപ്പോൾ സിന്ധൂട്ടി കണ്ണുകൾ അടച്ചു കിടക്കുവാണ് വേദനയുടെ കാഠിന്യം ആ മുഖത്ത് കാണാം

സിന്ധൂട്ടി……….

ഞാൻ വിളിച്ചു
അമ്മ പതിയെ കണ്ണ് തുറന്നു എന്നെ നോക്കി
പരിചയമില്ലാത്ത ഒരാളെ കാണുന്ന ഭാവത്തിൽ സിന്ധൂട്ടി എന്നെ നോക്കിയപ്പോൾ അത് വരെ സംഭരിച്ച ധൈര്യമെല്ലാം എന്നിൽ നിന്നും ചോർന്നുപോയ്
എന്ത് ചെയ്യണം എന്ത് പറയണം എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ച് കുഴഞ്ഞു പോയ് അറിയാതെ തന്നെ ഞാൻ ആ ബെഡ്ഡിനു ചുവട്ടിൽ മുട്ട് കുത്തിപ്പോയ് എന്നിലെ സങ്കടത്തെ എനിക്ക് പിടിച്ച് നിർത്തുവാൻ സാധിച്ചില്ല സിന്ധൂട്ടിയുടെ വലതുകൈച്ചുവട്ടിൽ ബെഡ്ഡിലേക്ക് തല കുനിച്ച് ഞാൻ പൊട്ടിക്കരയുവാൻ തുടങ്ങി

പതിയെ ഒരു കൈ എൻ്റെ നെറുകയിൽ തലോടുവാൻ തുടങ്ങി ഞാൻ മുഖമുയർത്തി നോക്കുമ്പോൾ സിന്ധൂട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് എന്തോ സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ട്
അവിടെ നിന്നിരുന്ന നേഴ്സിനോട് അൽപ്പനേരത്തേക്ക് മുഖത്ത് നിന്നും വെൻ്റിലേറ്റർ ഒന്ന് മാറ്റുമോന്ന് ചോദിച്ചു അവർ വന്ന് മാസ്ക് അൽപ്പം മാറ്റിവെച്ചു

പൊന്നൂട്ടാ……..
ആ വിളി എൻ്റെ കാതുകളിലേക്കെത്തിയതും അത് വരെ മരിച്ച് പോയിരുന്ന എൻ്റെ മനസ്സിന് പുതുജീവൻ ലഭിച്ചു സന്തോഷത്താൽ എൻ്റെ മുഖം വിടർന്നു

പേടിച്ചു പോയോടാ നീ

മ്മ്… ഞാൻ കരഞ്ഞുകൊണ്ട് മൂളി

അങ്ങനെ ഈ സിന്ധൂട്ടി നിങ്ങളെ ഇട്ടിട്ടുപോകുമോടാ….

അതെ മതി അധികം സംസാരിച്ച് സ്ട്രെയിൻ എടുക്കണ്ടാന്ന് പറഞ്ഞ് നേഴ്സ് മാസ്ക് തിരികെ വെച്ചു .

സിന്ധൂട്ടി ഞാൻ ദാ ആ ഡോറിനപ്പുറത്തുണ്ടാവും
സിന്ധൂട്ടി ഒറ്റക്കാന്ന് കരുതി സങ്കടപ്പെടരുത് പിന്നെ ഇന്ന് തന്നെ റൂമിലേക്ക് മാറ്റാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്
ഒന്നോർത്തും പേടിക്കണ്ട ഞങ്ങളെല്ലാരും ഇവിടെ തന്നെയുണ്ടെന്ന് പറഞ്ഞ് ഒരു സിന്ധൂട്ടിയുടെ നെറ്റിയിൽ ഒരു ഉമ്മയും നൽകി പുഞ്ചിരിച്ച മുഖവുമായ് ഞാൻ പുറത്തിറങ്ങി

ഒരു ദിവസം മുഴുവൻ തീ തിന്ന എനിക്ക് സിന്ധൂട്ടിയുടെ സാമിപ്യം വലിയ ആശ്വാസമായ്
ഞാൻ റൂമിലേക്കെത്തി എല്ലാരോടും കാര്യം പറഞ്ഞു അതോടെ എല്ലാരുടെയും മുഖം തെളിഞ്ഞു കൂട്ടത്തിൽ സനലിനെയും ഗോപിയേട്ടനെയും വിളിച്ചു

ഒരു 2 മണിയൊക്കെ കഴിഞ്ഞപ്പോൾ സിന്ധൂട്ടിയെ റൂമിലേക്ക് മാറ്റി ഇപ്പോൾ കൂട്ടിരിപ്പ് ലക്ഷ്മി അമ്മയും ദേവുവും അമ്മുവുമാണ്‌ ഞങ്ങൾ റൂമിന് വെളിയിൽ ഇരുന്നു.

അച്ഛാ ഞാനും ദേവുവും കൂടി വീട്ടിൽ ചെന്ന് ഡ്രസ്സും മറ്റും എടുത്തിട്ടു വരാം

Leave a Reply

Your email address will not be published. Required fields are marked *