പക്ഷെ വേറൊരു പ്രശ്നമുണ്ട്
എന്താ ഡോക്ടർ എന്താ പ്രശ്നം
അത് ഡോക്ടർ ഹർഷൻ പറയും ഇദ്ദേഹമാണ് ഈ ഹോസ്പിറ്റലിലെ ബ്രയിൻ സ്പെഷ്യലിസ്റ്റ്
എന്താ സർ എന്താണ് കാര്യം പറയു
see mr അജിത്ത് ഞങ്ങൾ പറഞ്ഞില്ലേ തല കുറച്ച് ഫോഴ്സിലാണ് ചെന്നിടിച്ചിരിക്കുന്നത് ഇങ്ങനെ വരുന്ന കേസുകളിൽ ചിലപ്പോൾ ഓർമ്മശക്തി വീണ്ടെടുക്കാൻ കുറച്ച് സമയം എടുത്തേക്കാം ചിലപ്പോൾ അങ്ങനെ ഒരു പ്രശ്നമെ ഉണ്ടാവില്ല എന്തായാലും മയക്കം തെളിഞ്ഞാലെ നമുക്കതറിയാൻ സാധിക്കു .
ആ വാക്കുകൾ കേട്ടതും ഞാൻ ആകെ തകർന്നു അത് വരെ പിടിച്ചു നിർത്തിയ എൻ്റെ സങ്കടമെല്ലാം അണക്കെട്ട് പൊട്ടും പോലെ പൊട്ടിത്തകർന്നു ഞാൻ കരയുവാൻ തുടങ്ങി
എയ് അജിത്ത് എന്തായിത് കരയാതിരിക്കു
ഞാൻ പറഞ്ഞില്ലേ ചിലപ്പോഴെ അങ്ങനെ സംഭവിക്കൂ.
താൻ എന്താ കുട്ടികളെപ്പോലെ ഇങ്ങനെ കരയുന്നേ ഞങ്ങളൊക്കെ ഇല്ലേ ഇവിടെ
പേടിക്കാതിരിക്കു എല്ലാം ശരിയാവും നല്ലത് നടക്കുവാനായ് ദൈവത്തോട് പ്രാർത്ഥിക്കൂ ഡോക്ടർ പറഞ്ഞവസാനിപ്പിച്ചു …
ഞാൻ ഒന്നും മിണ്ടാതെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് റൂമിൽ നിന്നുമിറങ്ങി പുറത്തെത്തിയപ്പോൾ സനലിനോട് പറഞ്ഞു
സനലേ ഈ കാര്യം തൽക്കാലം നമ്മൾ രണ്ടുമല്ലാതെ വേറെ ആരുമറിയണ്ട അവർ ചോദിച്ചാൽ പ്രശ്നമൊന്നുമില്ല മരുന്നിൻ്റെ സെഡേഷൻ ആണെന്ന് പറഞ്ഞാൽ മതി ഇതൊക്കെ അവരറിഞ്ഞാൽ ചിലപ്പോൾ അവർ വീണ്ടും കരയും.
ശരി എട്ടാ സനൽ പറഞ്ഞു …..
ഞങ്ങൾ പതിയെ നടന്നവിടെ എത്തിയപ്പോൾ ടൗൺ SI യും 2 കോൺസ്റ്റബിൾമാരും കൂടി അച്ഛനോടും ഗോപിയേട്ടനോടും സംസാരിക്കുകയാണ് ഞാൻ അടുത്തേക്ക് ചെന്നു
ഇതാരാണ് എന്നെ ചൂണ്ടിക്കൊണ്ട് അച്ഛനോട് SI ചോദിച്ചു.
എൻ്റെ മോനാണ് സർ..
അച്ഛൻ മറുപടി പറഞ്ഞു
എന്താ നിങ്ങളുടെ പേര് ? എന്ത് ചെയ്യുന്നു? SI എന്നോട് ചോദിച്ചു
എൻ്റെ പേര് അജിത്ത് സെൻ്റ് ആൻ്റണീസ് കോളേജിലെ അധ്യാപകനാണ് ഞാൻ പറഞ്ഞു.
നിങ്ങൾക്ക് ആരെങ്കിലും ശത്രുക്കൾ ഉണ്ടോ?
ഏയ്യ് ഇല്ല സർ ഞാൻ പറഞ്ഞു.
എന്താ അങ്ങനെ ചോദിച്ചത്
ഏയ്യ് അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല ബിസ്സിനെസ്സ് എനിമി ആരേലും ഉണ്ടോന്നറിയാൻ ചോദിച്ചെന്നേയുള്ളൂ
SI പറഞ്ഞു
ഞാൻ വണ്ടി കണ്ടെത്താനുള്ള ശ്രമം നടത്തുന്നുണ്ട് ആ പരിസരത്തുള്ള CCTV കൾ എല്ലാമൊന്ന് പരിശോധിക്കുന്നുണ്ട് എതെങ്കിലും ഒന്നിൽ അവൻ കുടുങ്ങാതിരിക്കില്ല
എന്തായാലും പേഷ്യൻ്റിന് ബോധം തെളിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ഡോക്ടറുടെ സ്റ്റേറ്റ്മെൻ്റ് കൂടെ എടുത്തിട്ട് ഞങ്ങൾ ഇറങ്ങുവാണ്
അജിത്ത് സർ താങ്കളുടെ ഫോൺ നമ്പർ ഒന്നു കൊടുത്തേക്ക് എന്തെങ്കിലും ലീഡ് കിട്ടിയാൽ ഞാൻ വിളിച്ചറിയിക്കാം
SI പറഞ്ഞു
ഞാൻ നമ്പർ നൽകി അവിടെ നിന്നും
അല്പം മാറിനിന്ന് എൻ്റെ ഫോൺ എടുത്ത് നോക്കിയപ്പോൾ മിസ്കാളുകൾ കൊണ്ട് നിറഞ്ഞിരുന്നു
ഞാൻ ഫോണെടുത്ത് പ്രിൻസിപ്പാളിനെ വിളിച്ച് കാര്യം പറഞ്ഞു സാറിനോട് ഒരാഴ്ച ലീവും പറഞ്ഞതിനു ശേഷം കോളേജ് ഗ്രൂപ്പിലേയ്ക്ക് കാര്യങ്ങൾ പറഞ്ഞ് ഒരു വോയ്സ് മെസേജ് അയച്ചു
അതിനു ശേഷം വന്ന് ICUന് മുന്നിൽ ഇരുന്നു വൈകുന്നേരമായപ്പോൾ മറ്റ് അധ്യാപകരൊക്കെ എത്തി എൻ്റെ ബാഗും ഹെൽമെറ്റും അവർ കൊണ്ടുവന്നു നൽകി അധ്യാപകരൊക്കെ പോയതിനു ശേഷം അച്ഛൻ എന്നോട് പറഞ്ഞു അച്ഛൻ്റെ ഫോൺ വണ്ടിയിലിരിക്കുവാണ് അത് ഒന്നെടുത്തു വരാൻ ഞാൻ താക്കോലും വാങ്ങി വണ്ടിയുടെ അടുത്തെത്തി
ഡോർ തുറന്നപ്പോൾ വണ്ടിയുടെ ഉള്ളിൽ നിന്നും രക്തത്തിൻ്റെ ഗന്ധം എൻ്റെ മൂക്കിലേക്ക് അലയടിച്ചു
എന്നിലെ പേടി വീണ്ടും കൂടി കൂടി വന്നു പെട്ടെന്ന് തന്നെ ഞാൽ ഫോണുമെടുത്ത് ഡോർ ലോക്ക് ചെയ്ത് അവിടെ നിന്നും പോയി .
സന്ധ്യ അയപ്പോൾ ഞാൻ ഗോപിയേട്ടനോട് പറഞ്ഞു ഗോപിയേട്ടാ എട്ടനെന്നാൽ പൊക്കോളൂ ഇവിടെ ഞങ്ങളൊക്കെ ഉണ്ടല്ലോ പിന്നെ അച്ഛൻ്റെ വണ്ടി കൊണ്ട് പൊക്കോളു നാളെ എവിടേലും കൊടുത്തൊന്ന് സർവ്വീസ് ചെയ്യിപ്പിക്കണം
സനലേ നീ അമ്മൂനേയും ദേവൂനെയും കൂട്ടി വീട്ടിലേക്ക് പൊക്കോളൂ
പറഞ്ഞ് തീർന്നതും
