അപ്പോൾ അമ്മുവോ ?
അച്ഛൻ ചോദിച്ചു
അവൾ ഇന്ന് സനലോടൊപ്പം വീട്ടിൽ പോട്ടെ ഇവിടെ ഇപ്പോൾ നമ്മളൊക്കെയില്ലേ പിന്നെ വേറെ പ്രശ്നമൊന്നുമില്ലേൽ നാളെ ഡിസ്ചാർജ് ചെയ്യും .
എന്നാൽ നിങ്ങൾ പോയിട്ട് വരൂ
പിന്നെ അമ്മൂനോട് നീ തന്നെ കാര്യം പറഞ്ഞ് മനസ്സിലാക്ക് ഇല്ലേൽ അവൾ വാശി പിടിക്കും .
പതിയെ ഞാൻ റൂമിനകത്ത് കയറി അമ്മുവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ദേവൂനേയും കൂട്ടി ബൈക്കുമെടുത്ത് വീട്ടിലേക്ക് പോയ് ആദ്യം ലക്ഷ്മി അമ്മയുടെ വീട്ടിൽ കയറി അമ്മയുടെ ഡ്രസ് എടുത്തു, എന്നിട്ട് ഞങ്ങളുടെ വീട്ടിലെത്തി കുളിച്ച് റെഡിയായ് എല്ലാരുടെയും ഡ്രസ്സും ഫോൺ ചാർജറുമെടുത്ത് കാറിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു .
റൂമിൽ എത്തിയപ്പോൾ സിന്ധൂട്ടി ഉറങ്ങുവാണ് അമ്മുവും ലക്ഷ്മി അമ്മയും സനലും അച്ഛനും കൂടി സംസാരിച്ചിരിക്കുകയാണ് ഡ്രസെല്ലാം വച്ച് ഞാനും സനലും കൂടി ഭക്ഷണമെല്ലാം വാങ്ങി
സിന്ധൂട്ടിക്ക് കഞ്ഞിയും വാങ്ങി തിരികെ എത്തി ഭക്ഷണമൊക്കെക്കഴിച്ചു കഴിഞ്ഞ് ഡോക്ടറെ കണ്ടപ്പോൾ നാളെ രാവിലെ ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു അത് ഞങ്ങൾക്ക് ഒരുപാട് സന്തോഷമായ് തിരികെ എത്തി അമ്മൂനേയും സനലിനെയും മടക്കി അയച്ച് ഞാനും അച്ഛനും കൂടി റൂമിന് വാതിൽക്കലിരുന്നു
മോനേ…..
എന്താ അച്ഛാ….
എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്….
എന്ത് കാര്യം പറഞ്ഞോളു അച്ഛാ….
ഇവിടെ വെച്ച് വേണ്ട നമുക്ക് അൽപ്പം മാറി നിൽക്കാം.
ഞാൻ ദേവൂനോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് അച്ഛനുമായ് അൽപ്പം മാറി നിന്നു
പറയൂ അച്ഛാ എന്താകാര്യം ?
മോനെ സിന്ധൂന് നടന്നത് ഒരു അപകടം തന്നെയാണോന്ന് എനിക്കൊരു സംശയമുണ്ടെടാ…
അതെന്താ അച്ഛാ ?
സിന്ധുനെ ഇടിച്ച വണ്ടി നമ്മളെത്തന്നെ ലക്ഷ്യമാക്കി വന്നതാണെടാ…
അച്ഛൻ പറഞ്ഞ് വരുന്നത് എനിക്ക് മനസ്സിലാവുന്നില്ല എന്താ ഉണ്ടായത് തെളിച്ചു പറ
മോനെ ഇന്നലെ വീട്ടിൽ നിന്നും നമ്മുടെ വണ്ടി പുറത്തേക്കിറങ്ങി ജംഗ്ഷൻ എത്തുന്നതിനു മുൻപ് തന്നെ സിന്ധൂനെ ഇടിച്ച വണ്ടി നമ്മുടെ വണ്ടിയുടെ പുറകേയുണ്ടായിരുന്നു ഞാൻ അന്നേരം അതിന് വല്യ മൈൻ്റ് കൊടുത്തില്ല പക്ഷെ അവന് കയറിപ്പോകാൻ അവസരമുണ്ടായിട്ടും അവൻ കുറച്ച് അകലം പാലിച്ച് പിന്നാലെ തന്നെ കൂടി
ഞങ്ങൾ ബാങ്കിനു വാതിൽക്കൽ വണ്ടി നിർത്തിയപ്പോൾ നമ്മുടെ വണ്ടിയുടെ കുറച്ച് പുറകിലായ് ഈ വണ്ടിയും നിർത്തി സിന്ധു എൻ്റെ കയ്യിൽ നിന്നും പൈസ വാങ്ങി മുന്നോട്ട് നടന്നപ്പോളാണ് ഞാനത് കാണുന്നത് ആ സമയം സിന്ധു റോഡിലേക്ക് ഇറങ്ങിയിരുന്നു. സിന്ധു റോഡിലേക്കിറങ്ങിയതും വണ്ടി പെട്ടെന്ന് വന്നിടിക്കുവായിരുന്നു. എറണാകുളം രജിസ്റ്റർ ആണെന്ന് തോന്നുന്നു വണ്ടി ആ ടെൻഷനിൽ നമ്പർ കൃത്യമായ് നോക്കുവാൻ സാധിച്ചില്ലെടാ പെട്ടെന് ഹോസ്പിറ്റലിലേക്ക് എത്തുകയേ ഉണ്ടായിരുന്നുള്ളു മനസ്സിൽ..
ഏയ് അത് അച്ഛന് വെറുതെ തോന്നിയതായിരിക്കും നമുക്കാരാ ഇപ്പോൾ ശത്രുക്കളായുള്ളത് .
പിന്നെ എന്തായാലും പോലീസ് അന്വേഷിക്കുന്നുണ്ടല്ലോ നമുക്ക് നോക്കാമെന്ന് പറഞ്ഞ് തിരികെ നടന്നു
എങ്കിലും അച്ഛൻ പറഞ്ഞത് വാസ്തവമാണോ?
എൻ്റെ മനസ്സ് എന്നോട് മന്ത്രിച്ചു
ഹേയ് ഞങ്ങളോട് ശത്രുത തോന്നാൻ അങ്ങനെ ആരുമില്ല എന്നൊക്കെ മനസ്സിൽ പറഞ്ഞ് തിരികെ റൂമിലെത്തിയപ്പോൾ കാണുന്നത് ദേവൂ സിന്ധൂട്ടിക്ക് കഞ്ഞികോരിക്കൊടുക്കുന്നതാണ് ഞാൻ പതിയെ അകത്തേക്ക് ചെന്ന് സിന്ധൂട്ടിയുടെ അടുത്തിരുന്നു
രാത്രി ആയപ്പോൾ അച്ഛന് വണ്ടിയുടെ താക്കോൽ കൊടുത്ത് വണ്ടിയിൽ കിടന്നോളാൻ പറഞ്ഞിട്ട് ഞാൻ റൂമിൽ കയറി ഒരു ബെഡ്ഷീറ്റെടുത്ത് താഴെ വിരിച്ചിട്ട് അതിൽ കിടന്നു കുറച്ച് കഴിഞ്ഞപ്പോൾ ദേവുവും വന്ന് എൻ്റെ കൂടെ കിടന്നു .
പിറ്റേ ദിവസം രാവിലെ തന്നെ ഡിസ്ചാജായ് ഗോപിയേട്ടൻ അച്ഛൻ്റെ കാറുമായ് എത്തി അതിൽ അച്ഛനെയും സിന്ധൂട്ടിയെയും ലക്ഷ്മി അമ്മയെയും കയറ്റി ഞാനും ദേവുവും എൻ്റെ വണ്ടിയിലുമായ് വീട്ടിലേക്ക് യാത്രയായ്
വീട്ടിലെത്തിയപ്പോൾ കണ്ണൻ ചേട്ടനും അമ്മുവും സനലും അവിടുണ്ടായിരുന്നു
അങ്ങനെ സിന്ധൂട്ടിയെ റൂമിൽ കിടത്തി ഞാൻ അൽപ്പനേരം അവിടെ ഇരുന്ന് അമ്മയോട് സംസാരിച്ചു സിന്ധൂട്ടി ഉറങ്ങിയപ്പോൾ ഞാൻ തിരികെ പോന്നു
