ദേവേട്ടന്റെ ചീക്കുട്ടി – 2 2

 

“”””””””””ഇനി നിന്നെ എന്റെ കണ്മുന്നിൽ കണ്ടാൽ കൊന്ന് കളയും ഞാൻ നായേ……!!””””””””””””

 

അവന്റെ മുഖത്ത് നോക്കി മാറാത്ത ദേഷ്യവും കടിച്ച് പിടിച്ച് ഞാൻ പറഞ്ഞു. നിലത്തെന്റെ കാലേ വീണ് തേങ്ങുവായിരുന്ന ചീക്കുട്ടീടെ തോളിൽ താങ്ങി ഞാനെഴുന്നേൽപ്പിച്ചു.

 

“””””””””””വാടാ……”””””””””””

 

അവളേം പൊതിഞ്ഞ് പിടിച്ച് ഞാൻ നടന്നു, എന്റെ മുറിയിലേക്ക്……!!

 

വാതിലും അടച്ച് ഞാനവളെ കട്ടിലിലിരുത്തി കൂടെ ഞാനും, എന്റെ മുഖത്ത് നോക്കി വിതുമ്പുവായിരുന്ന അവൾ എന്നെ വരിഞ്ഞ് മുറുക്കി പിന്നീട് ഒരു പൊട്ടിക്കരച്ചിൽ തന്നായിരുന്നു.

 

“”””””””””കരയാതെ……””””””””””

 

“””””””””ഞാനെന്റെ കൂടെപ്പിറപ്പിനെ പോലെ കണ്ടാളല്ലേ ഏട്ടാ…….?? എന്നിട്ടും….., എന്നിട്ടും എന്നെ…….””””””””””

 

ഇട്ടിരുന്ന ബനിയനിൽ മുറുകെ പിടിച്ചവൾ ഓരോന്ന് പറഞ്ഞ് കരയുമ്പോ, എന്ത് പറഞ്ഞെന്റെ ചീക്കുട്ടിയെ ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു.

 

“”””””””””ഏട്ടാ……”””””””””””

 

എത്രയോ നേരം അവൾ കരഞ്ഞു. ഉള്ളിലെ സങ്കടം കണ്ണുനീരിനാൽ മാറുമെങ്കിൽ മാറിക്കോട്ടെ എന്ന് ഞാനും കരുതി.

 

“””””””””എന്താടാ…..??”””””””””

 

“”””””””””ഏട്ടൻ പറഞ്ഞ പോലെ നമ്മക്കെങ്ങോട്ടേലും പോവാ. എനിക്ക് പേടിയാ ഇവിടെ നിക്കാൻ. ന്നേ ല്ലാരും ചേർന്ന് കൊല്ലും. ഇങ്ങനെ വേദനിപ്പിച്ച് കൊല്ലും. നിക്ക്….., പേടിയാ ഏട്ടാ നമ്മക്ക് പോവാ. അമ്മ എന്നോട് ക്ഷേമിച്ചോളും. പോവാ ഏട്ടാ നമ്മക്ക് പോവാ……”””””””””””

 

“”””””””പോവാം വാവേ, നമ്മക്ക് പോവാം…..!!”””””””””

 

“””””””””എനിക്ക് പേടിയാ. എല്ലാരും ചേർന്നെന്നെ കൊല്ലും, പോവാം ഇവിടുന്ന് എങ്ങോട്ടേലും പോവാ ഏട്ടാ. എന്നേ കൊല്ലുമെട്ടാ. ചൂട് വെള്ളത്തിൽ എന്റെ കൈ മുക്കും. എരിവുള്ള ചൂട് കറി എന്റെ മേത്തൊഴിക്കും. കണ്ണില് മൊളക് പൊടിയിടും. ഇസ്തിരി പെട്ടി ചൂടാക്കി അതും മേത്ത് വക്കും. കരയാനെ എനിക്ക് നേരവുള്ളൂ ഇവിടെ, ഇത്രേം കാലം എല്ലാം സഹിച്ച് ജീവിച്ചതേ ഏട്ടന് വേണ്ടിട്ടാ….. നമ്മക്ക് പോവാം ഏട്ടാ ഇല്ലേ ഓരോരുത്തരായി ഓരോ രീതിയില് എന്നെയിങ്ങനെ ഉപദ്രവിച്ച് കൊന്നോണ്ടേയിരിക്കും…….!!”””””””””

 

മനസ്സ് തളർന്ന് അവളോരോന്ന് പറയുമ്പോ, അതെല്ലാം എന്റെ ചീക്കുട്ടി അനുഭവിച്ചതാന്ന് എനിക്ക് മനസ്സിലായിരുന്നു. കഴിഞ്ഞത് ഓർത്ത്‌ കരഞ്ഞിട്ടോ സങ്കടപ്പെട്ടിട്ടോ ഇനിയെന്ത് കാര്യം…..?? എന്നാലും കേട്ടതെല്ലാം കാതിനുള്ളിൽ തന്നെ കിടന്നിങ്ങനെ പ്രതിഫലിക്കുവാ. ഉള്ളം പൊള്ളിയടരുമ്പോഴും ഒന്നും ചെയ്യാനാവാതേ ഞാൻ കൂടുതൽ ചേർത്ത് പിടിക്കുവായിരുന്നു അവളെ……!!

 

“”””””””””ചീക്കുട്ടി….,”””””””””””

 

കരച്ചില് മാറി എങ്ങലടി കേട്ടപ്പോ അവളുടെ മുഖമുയർത്തി ഞാൻ വിറയലോടെ വിളിച്ചു. എന്റെയാ വിളി കേട്ടിട്ട് അടഞ്ഞു പോയ കണ്ണുകൾ അവൾ തുറന്നു. ഒരുതുള്ളി കണ്ണുനീര് പുറത്തേക്ക് വീഴുന്നതും കരഞ്ഞ് കലങ്ങി ചുവപ്പ് അടിച്ച കണ്ണുകളും കണ്ടെന്റെ ചങ്ക് പിടഞ്ഞുപ്പോയി.

 

“””””””””വേണ്ടടാ, ഇനിയൊരു നിമിഷം നമ്മക്ക് ഇവിടെ നിക്കണ്ട, പോവാം ചീക്കുട്ടി എങ്ങോട്ടേലും നമ്മക്ക് പോവാം. വായോ….””””””””””

 

ഞാൻ എഴുന്നേൽക്കുമ്പോ എന്റെ തോളിലേക്ക് തല ചേർത്ത് വച്ചവളും എഴുന്നേറ്റു. അവളേം ചേർത്ത് വട്ടം പിടിച്ച് എന്റെ ബാഗും എടുത്ത് തോളിലിട്ട് ഒന്നും എടുക്കാനില്ലാത്തത് കൊണ്ട് തന്നെ വാതിലും തുറന്ന് വീടിന് പുറത്തേക്കിറങ്ങി. ഒച്ചയും അനക്കവുമൊന്നും കേക്കാനില്ല, ജീവനും കൊണ്ടോടി കാണും. അവളെ ചേർത്ത് ഞാൻ കുടിലിലേക്ക് നടന്നു. എടുക്കേണ്ടത് ഒക്കെയെടുത്തെന്റെ ബാഗിലാക്കി.

 

“”””””””””ഏട്ടാ എനിക്കൊന്ന് കുളിക്കണം……!!””””””””””

 

എന്റെ മറുപടിക്ക് കൂടി കാക്കാതെ എന്നെ വിട്ട് മാറിയവൾ ഒരു മൂലക്കിരുന്ന പെട്ടിയിൽ നിന്നും തുണിയും തോർത്തും എടുത്ത് പുറത്തേക്കിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *