എന്തിനും നിന്ന് തരുന്നൊരു പാവം. എതിർപ്പ് പ്രകടിപ്പിക്കും എങ്കിൽ പോലും അവൾക്കും പൂർണ സമ്മതം തന്നായിരുന്നു എന്തിനും…….!!
“””””””””വൃത്തികെട്ട വേലെ കാണിക്കൂ….!!””””””””””
നാണത്തോടെ പറഞ്ഞവൾ കിടക്കയിൽ നിന്നുമെഴുന്നേറ്റു. എന്നാ അവളുടെ ഇടത് കൈയിൽ പിടിച്ച് ഞാൻ എന്നിലേക്ക് ചേർത്തു, പിന്നീട് കട്ടിലിലേക്ക് ചരിഞ്ഞു.
“””””””””””എന്താ മോന്റെ ഉദ്ദേശം….??”””””””””
“””””””””ഉദ്ദേശം പലത് ഉണ്ട്. ഇപ്പൊ എനിക്കെന്റെ ചീക്കുട്ടിയേം കെട്ടിപ്പിടിച്ച് കുറച്ച് നേരം കിടക്കണം. ബാക്കിയൊക്കെ പിന്നേ…..!!”””””””
“”””””””ശ്ശോ എത്ര പറഞ്ഞാലും തലേ കേറില്ല. വിട്ടേ എന്നെ, എപ്പഴാ ആരാ വരണേന്ന് മഹാദേവന് മാത്രാറിയാം…!!”””””””
കുറുകെ പിടിച്ചിരുന്ന എന്റെ കൈയും എടുത്ത് മാറ്റി, അവൾ വീണ്ടും എഴുന്നേറ്റു.
“”””””””””കൊതി കൊണ്ടല്ലേടി പെണ്ണെ…??”””””””””
“””””””””മോന് അത്രക്ക് കൊതിയാണേ അങ്ങോട്ടേക്ക് വന്നാ മതീട്ടോ….!!””””””””
എന്റെ മൂക്കിൽ പിച്ചി പറഞ്ഞവൾ എന്നെ തന്നെ നോക്കുമ്പോ ഞാനും എഴുന്നേറ്റു, അവളുടെ കൈ കോർത്ത് തന്നെ നടന്നു എന്റെ പ്രാണന്റെ കൂടെ അവളുടെ സ്വർഗ്ഗത്തിലേക്ക്……..!!
“””””””””ഞാനേ വേഗം പോയി കുളിച്ചിട്ട് വരാം. ഇവിടിരിക്കണേ, എന്നിട്ട് കെട്ടിപ്പിടിക്കേ മുത്തം വക്കേ എന്താച്ചാ ആയിക്കോ……!!””””””””””
മറിയുടുക്കാനുള്ള തുണി എടുക്കുന്നതിനൊപ്പം അവൾ പറഞ്ഞു.
“”””””””””രാവിലെ കുളിച്ചില്ലായിരുന്നോ….??”””””””””
“”””””””””കുളിച്ചു, കുളിക്കേം ചെയ്തു, ആത്രയിൽ വിളക്കും വച്ചു. സാധാരണ ജോലിയൊക്കെ കഴിഞ്ഞ് വൈകിട്ട് ഒന്നൂടെ കുളിച്ച് വിളക്കും വച്ചിട്ടാ വന്ന് കിടക്കണേ. ഇന്നിപ്പോ ഏട്ടന് വേണ്ടിട്ടാ നേരത്തെ ആക്കണേ……!!””””””””””
തിരിഞ്ഞ് നോക്കി അവളതും പറഞ്ഞ് കുളക്കടവിലേക്ക് നടന്നു.
“””””””””ഞാനും വരട്ടെ…..??”””””””””
പുറത്തേക്കിറങ്ങിയതും ഞാൻ വിളിച്ച് ചോദിച്ചു.
“””””””””””ഇപ്പൊ വേണ്ട, കല്യാണം കഴിഞ്ഞിട്ട് ആവാം…….!!”””””””””””
എന്നെ നോക്കാതെ പറഞ്ഞവൾ ചിരിയോടെ തന്റെ പാദസരവും കിലുക്കി ഓടിയകന്നു…….!!
സങ്കടങ്ങൾ ഏറെയുണ്ട് അവളെയോർത്ത്. പക്ഷെ അവളോടൊപ്പം ഉള്ള ഓരോ നിമിഷവും ഞാൻ സന്തോഷിക്കുവാണ്. അതേ പോൽ തന്നാണ് എന്റെ ചീക്കുട്ടിക്കും. ഞങ്ങളെ തമ്മിൽ പിരിക്കല്ലേ എന്റെ മഹാദേവാ. ഒരു കുറവും കൊടുക്കാതെ നിധി പോലെ ഞാനവളെ നോക്കിക്കോളാം. അവളുടെ കഷ്പ്പാടുകളും വേദനകളും എന്നെന്നേക്കുമായി അകറ്റേണമേ………
തൊഴുകൈകളോടെ ചുമരിന്മേൽ തറച്ച് കിടന്ന ഭഗവാനെ നോക്കി കണ്ണുനീരോടെ ഞാനപേക്ഷിച്ചു. ഇനി ഭഗവാനാൽ മാത്രേ ഒരു തീരുമാനം, നേരായ വഴി കാട്ടി തരാൻ സാധിക്കൂ. ചെറുപ്രായത്തിൽ മരിച്ചു പോയ അവളുടെ അമ്മക്ക് കൊടുത്ത വാക്ക് ഇതേ വരെ നിറവേറ്റാൻ എനിക്കായിട്ടില്ല, ചീക്കുട്ടിക്ക് കൊടുത്ത വാക്കെങ്കിലും എനിക്ക് നിറവേറ്റണം.
എന്റെ പ്രാണനായുള്ള പ്രാർത്ഥനകളും നേരാത്ത നേർച്ചകളുമൊക്കെയായി ഞാനിരുന്നു.
“”””””””””പകൽകിനാവ് കാണുവാ….??”””””””””
ചിരിയോടെ ഞാൻ നോക്കി, എന്നലാ ചിരിക്കും ആയുസ്സ് കുറവായിരുന്നു. കുളി കഴിഞ്ഞ് വന്നവൾ ഇട്ടിരിക്കുന്ന വേഷം കണ്ട് സഹിക്ക വയ്യാതെ ഞാൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. തുടഭാഗം കീറിയൊരു പാവാടയും, മാറിടത്തിന്റെ അവിടവിടായി പൊത്ത വീണ ബ്ലൗസും. ആരാ ആ കാഴ്ച കണ്ട് സഹിക്കാ…??
“”””””””””എന്തിനാ പെണ്ണേ ഇങ്ങനോരോന്ന് കാട്ടി വെറുതെ എന്നെ സങ്കടപ്പെടുത്തണേ…..??”””””””””””
ബ്ലൗസിലും പാവാടയിലും തൊട്ട് ഞാൻ ചോദിച്ചു. അതിനും പ്രതീക്ഷിച്ച ചിരി തന്നായിരുന്നു മറുപടി കിട്ടിയത്.
“””””””””എന്റേട്ടാ, ചെറിയ കീറൽ ഉണ്ടെന്നേ ഉള്ളൂ അല്ലാതെ ഞാൻ നോക്കിട്ട് വേറൊരു പ്രശ്നവും ഈ തുണിക്ക് കാണാനില്ല. ഇതിനിയും ഓടും കൊറേ കൊല്ലം കൂടെ.””””””””””
