“””””””””എന്താടി മയിരേ വിളിച്ചേ…..??””””””””
കൊരവള്ളിക്ക് പിടിച്ച് അവളെ പൊക്കി നിർത്തുമ്പോ, ശ്വാസം പോലും കിട്ടാതെ അവൾ എന്റെ കൈകൾക്കുള്ളിൽ കിടന്ന് പിടഞ്ഞു. അച്ഛനുമമ്മയും ആവോളം എന്നെ എതിർക്കുന്നുണ്ട്. ശ്വാസം മുട്ടി ചാകട്ടെന്ന് തന്നെ കരുതിയതാണ്., പിന്നെ കഷ്ട്ടക്കാലത്തിന് അവളെങ്ങാനും ചത്താ ജയിലിൽ പോയി കിടക്കേണ്ടി വരും, പിന്നെയാരാ എന്റെ ചീക്കുട്ടിയോടൊപ്പം ജീവിക്കാ…..?? അതോർത്തപ്പോ ദേഷ്യം പോലും ഞാൻ മറന്നു.
“””””””””നിന്റെ ഏട്ടനെന്ന് പറേണെ പൊലയാടിയോട് പറഞ്ഞേക്ക് ഇനി എന്റെ കണ്മുന്നിൽ കണ്ട് കഴിഞ്ഞാൽ അവനെ കൊന്ന് കളയോന്ന്……!!”””””””””””
പിടി വിട്ട് ഞാൻ അവളോട് ചീറി.
“””””””””ഒരു വേലക്കാരിക്ക് വേണ്ടി അവൻ അവന്റെ ചേട്ടനെ കൊല്ലും പോലും. ഈ കണക്കിന് ഇവൾക്ക് വേണ്ടി നീ ഞങ്ങളേം കൊല്ലില്ലാന്ന് എന്താ ഉറപ്പ്…..!!””””””””””
“””””””””അച്ഛാ, ഇവളെന്റെ പെണ്ണാ. പണ്ട് തൊട്ടേ മനസ്സിൽ കൊണ്ട് നടന്ന ഈ ദേവന്റെ പെണ്ണ്. മൂത്ത മോന് കാമം മൂത്തപ്പോ ഇവളെ കിട്ടിയുള്ളൂ അവന്റെ കഴപ്പ് തീർക്കാൻ. ഞാനപ്പോ ചെന്നില്ലായിരുന്നേ എന്റെ ചീക്കുട്ടി…., ഇവളിപ്പോ എന്റെ ഭാര്യാ…..!!”””””””””
“””””””””എന്നാ ഭാര്യയും ഭർത്താവും കൂടെ കേട്ടോ, നിന്റെയൊന്നും കഴപ്പ് ഈ വീട്ടിൽ നടക്കില്ല…..!!””””””””””
“”””””””””അതിനാർക്ക് വേണോഡോ തന്തേ താൻ കെട്ടിപ്പൊക്കിയാ ഈ തറവാട്…..?? ഞങ്ങള് പോവാ, ഇനി ആര് പെറ്റാലും ചത്താലും ഈ നശിച്ചിടത്തേക്ക് ഇല്ല. വാ ചീക്കുട്ടി……!!”””””””””””
എല്ലാരേം ഒന്ന് നോക്കി, ഉള്ള ദേഷ്യമൊക്കെയും നിയന്ത്രിച്ചു വച്ചു. അവളുടെ കൈയും പിടിച്ച് എല്ലാം മറന്ന് ഒരു പുതു ജീവിതം തുടങ്ങാനായി ട്രെയിൻ കേറി. മാമന്റെ വീട്ടിൽ മനഃപൂർവം പോവാത്തതാ, കാരണം ഓർമ്മകൾ അവിടെ നിന്നാലും വേട്ടയാടും. അത് വേണ്ട. സീറ്റ് കണ്ടെത്തി അവിടിരുന്നു. എന്റെ പെണ്ണിന്റെ മുഖമാകെ നിരാശയിലാണ്. കണ്ടിട്ട് സഹിക്കുന്നില്ല. എന്റെ വലത് കൈയിൽ ചുറ്റിപ്പിടിച്ച് തോളിലേക്ക് തല ചായ്ച്ച് അവളിരുന്നു. കാവലായി എന്റെ കൈകളുള്ളപ്പോൾ എന്റെ പെണ്ണിനിനി ഒരാപത്തും ഉണ്ടാവില്ല. അവളിനി അനുഭവിക്കാൻ പോവുന്നത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ ആയിരിക്കും.
“””””””””””എണ്ണാച്ച് ബ്രദർ അപ്പിടിയെ മൂഞ്ചിയിലെ രത്ത കറയായിറുക്കെ….””””””””
സൂക്ഷിച്ച് നോക്കി കൊണ്ട് മുന്നിലിരിക്കുന്ന തമിഴ് പയ്യൻ തിരക്കി.
“”””””””””ഒണ്ണുമേയില്ല ബ്രദർ. ചിന്നതാ ഒരു ഗലാട്ടാ…..!!””””””””””
“””””””””””ഒക്കെ താനേ…….??”””””””””
“””””””””ഒക്കെ താൻ……!!”””””””””””
എന്റെ ചീക്കുട്ടി ഇപ്പോ നല്ല മയക്കത്തിലാ. പാവം, ഉറങ്ങിക്കോട്ടെന്ന് ഞാനും കരുതി. രണ്ട് സ്റ്റേഷൻ വരെ ആ പയ്യൻ എനിക്ക് നല്ലൊരു കമ്പനി തന്നിരുന്നു. പിന്നീട് അവനും പോയി.
“”””””””””വടേ വടേ വടേ വടേ വടേ….”””””””””
നീട്ടി വിളിച്ച് വരുന്ന കച്ചോടക്കാരന്റെ ശബ്ദം കേട്ടാണ് എന്റെ തോളിൽ നിന്നുമവൾ തല പൊക്കി നോക്കുന്നേ.
“”””””””””വാങ്ങി തരട്ടെ…..??””””””””””
“””””””””മ്മ്……”””””””””””
രണ്ട് പേപ്പർ പ്ളേയിറ്റ് വാങ്ങി പൈസയും കൊടുത്ത് ഞാൻ, ഒരു പ്ളേയിറ്റ് സീറ്റിലും വച്ച് മറ്റൊന്ന് ചീക്കുട്ടീടെ കൈയിലും കൊടുത്തു. ബലം കൊടുത്ത് പിച്ച് എടുക്കുമ്പോ അവൾ വേദനയാൽ കൈ പിന്നോക്കം വലിച്ചു.
“”””””””””ഇങ്ങ് താ വാവേ…..”””””””””‘
സങ്കടത്തോടെ ഞാനത് കൈയിൽ വാങ്ങി. പിച്ച് പിച്ച് ഞാനവൾക്ക് വായിൽ വച്ച് കൊടുത്തു. അതെല്ലാം കഴിക്കുമ്പോഴും അവളുടെ മനസ്സ് വേറെവിടെയോ ആയിരുന്നു.
“”””””””””ചീക്കുട്ടി……””””””””””
എന്നലാ വിളി പോലുമവൾ കേട്ടിരുന്നില്ല. എന്റെ കൂടെയിരിക്കുമ്പോഴും ഞാൻ പിച്ച് കൊടുക്കുന്നത് കഴിക്കുമ്പോഴും അവളുടെ മനസ്സ് തകർന്ന് പോയിരുന്നു. അത്രക്കല്ലായിരുന്നോ നടന്നത്.
