കുളിച്ച് വേഷം മാറി വന്നവളെ കണ്ണിമ ചിമ്മാതെ ഞാൻ നോക്കി നിന്നു. അവളുടുത്ത സാരി, അതവളുടെ അമ്മയുടേതാ. ഒരുനിമിഷം മുന്നിൽ കണ്ടത് പോലും ഞാനാ അമ്മയെയാ, സ്നേഹിക്കാൻ മാത്രാറിയാവുന്ന ലക്ഷ്മിയമ്മയേ…….!!
“””””””””ഏട്ടാ, ചീക്കുട്ടിക്കൊരു ആഗ്രഹോണ്ട്…, നടത്തി തരോ….??”””””””””
“”””””””എന്താ വാവേ……??””””””””””
“”””””””””അമ്മേ അടക്കം ചെയ്തേക്കുന്ന മണ്ണില് വച്ച് ഏട്ടനെന്നെ താലി ചാർത്തണം. അതും അമ്മയുടെ കഴുത്തിൽ അച്ഛൻ കെട്ടി കൊടുത്ത ഈ ചരടാൽ…..!!”””””””””
മുറുക്കി പിടിച്ചിരുന്ന കൈ എനിക്ക് നേരെ നിവർത്തുമ്പോ അതിനുള്ളിൽ ഞാൻ കണ്ടു, ലക്ഷിയമ്മയുടെ കഴുത്തിൽ കിടന്ന അതേ കറുത്ത ചരടിലെ താലി. നിറയുന്ന കണ്ണുകളും വിറക്കുന്ന കൈകളുമായി ആ അമൂല്യ നിധി ഞാൻ കയ്യിലെടുത്തു.
“””””””””വാ ഏട്ടാ…….”””””””””””
എന്റെ കൈയും പിടിച്ചവൾ മുന്നോട്ട് നടന്നു. ആ നടത്തം ചെന്നവസാനിച്ചത്, അവിടെയാണ്, അമ്മയുടെ അസ്ഥിത്തറക്ക് മുന്നിൽ. ദീപം തെളിച്ച് വച്ചിട്ടുണ്ട്. അണയാതെ പ്രഭയോടെ അത് കത്തുന്നു.
“”””””””””ഇങ്ങനൊന്നും അല്ലാന്ന് അറിയാം, പക്ഷെ ഇതെന്റെ അമ്മക്ക് വേണ്ടിട്ടാ. അത് കഴിഞ്ഞ് ഏട്ടന്റെ ഇഷ്ട്ടം എവിടാന്ന് വച്ചാ നടത്താം, എങ്ങനെ വേണോ നടത്താം….””””‘”””””””
കൈകൾ കൂപ്പി എന്നെ നോക്കി അവളത് പറയുമ്പോ, മറുപടി പോലും കൊടുക്കാതെ ആ അസ്ഥിത്തറക്ക് മുന്നിൽ, അണയാത്ത ആ ദീപത്തിന് മുന്നിൽ കൈയിലിരുന്ന ചരട് ഞാനെന്റെ ചീക്കുട്ടിയുടെ കഴുത്തിൽ ചാർത്തി, ഉള്ളുരുകി മഹാദേവന് നന്ദിയും പറയുന്നുണ്ടായിരുന്നു, അതെ സമയം ഒരുപാട് പ്രാർത്ഥനകൾ വേറെയും…..!! ആ സന്തോഷ നിമിഷം ഞങ്ങളുടെ മിഴികൾ ഒരേപോലെ ഈറനായി. അത് സന്തോഷം കൊണ്ടാണോ അതോ മറ്റെന്തേലും കൊണ്ടാണോ അറിയില്ല. എന്നായിപ്പോ എന്റെ പെണ്ണിന്റെ മുഖത്ത് നിഴലിച്ച് കിടക്കുന്നുണ്ട്, ഒരു ചിരി…….!!
“”””””””””ഇനിയൊരു നിമിഷം പോലും നമ്മക്കിവിടെ നിക്കണ്ട ചീക്കുട്ടി. നിന്റെ മഹാദേവന്റെയും അമ്മയുടേയുമൊക്കെ ഫോട്ടോ ഞാനെടുത്ത് ബാഗിലാക്കി വച്ചിട്ടുണ്ട്. നമ്മക്ക് എവിടേക്കേലും പോയി സുഖായിട്ട് ജീവിക്കാം വാ…….””””””””””””
അവളുടെ കൈയും പിടിച്ച് തിരിയുമ്പോ കാണുന്നത് കൊല്ലാനുള്ള പക, അതുമല്ലെങ്കിൽ പച്ചക്ക് കത്തിച്ച് ചാമ്പലാക്കാനുള്ള തീ., കണ്ണുകളിൽ അത് മാത്രമാണ്. എന്റെ അച്ഛൻ. ഈ രാജ്യത്തിന്റെ ഉടയോൻ. അച്ഛന് പിന്നാലെ തന്നെ ഒരേ ഭാവത്തോടെ ഞങ്ങളെ നോക്കി പല്ല് ഞെരിക്കുന്ന ബാക്കിയുള്ളോര്., ആ കൂട്ടത്തിൽ അവൻ മാത്രമില്ലന്നുള്ളത് ഞാൻ ശ്രദ്ധിച്ചു.
“””””””””””തെരുവ് കൂത്തിച്ചിക്ക് ഉണ്ടായവനെ…….??”””””””””””
കിട്ടിയ തല്ലിനെക്കാൾ വേദനിച്ചത്, തന്തപ്പടിയുടെ വായിന്ന് വീണത് കേട്ടാണ് ….!!
“””””””””എടി കൂത്തിച്ചി, അന്നം തന്ന കൈയ്ക്ക് തന്നെ നീ കൊത്തി. അവൾക്ക് വേഴ്ച നടത്താൻ എന്റെ മോനെ കിട്ടിയുള്ളൂ. കൊന്ന് കുഴിച്ച് മൂടും രണ്ടിനേം.”””””””””””
“”””””””ടാ നായെ, തന്തയുടെ പേര് കളയാൻ ഉണ്ടായവൻ……!!”””””””””
കൊരച്ചോണ്ടിരുന്ന അച്ഛനേം തള്ളി മാറ്റി അമ്മ മുൻപിൽ വന്ന് ചാടിത്തുള്ളി. പിന്നീട് അച്ഛൻ അടിച്ച അതേ ഭാഗത്ത് തന്നമ്മയും അടിച്ചു.
“”””””””””നീ അമ്മ അമ്മാന്ന് വിളിച്ചതിന്റെ അർഥം ഇതായിരുന്നല്ലേടി…..??””””””””””
പാവം, എന്റെ പെണ്ണ്, അവൾ ഭയപ്പാടോടെ, കണ്ണുനീരോടെ എന്നേം മുറുകെ പിടിച്ച് നിക്കുവാണ്. അച്ഛനുമമ്മയും അവളെ പറഞ്ഞ വാക്കുകൾ കേട്ട് ഒന്നും ചെയ്യാൻ കഴിയാതെ ഉള്ളം നോന്ത് നിക്കുമ്പോഴാണ്….
“””””””””””ഈ അവരതിച്ചിക്ക് വേണ്ടി നീ എന്റെ ഏട്ടനെ തല്ലി ഹോസ്പിറ്റലിൽ ആക്കി, തടയാൻ വന്ന എന്നേം നീ അടിച്ചു. ഈ പെഴച്ചവളെ ഞാൻ…..””””””””””
അച്ഛനും അമ്മയും കഴിഞ്ഞു. ഇപ്പോ അവളാണ്., ഏട്ടത്തിയമ്മ. നേരത്തത്തെ പേടി ആ മുഖത്ത് ഇപ്പോഴും ഉണ്ട്, എന്നിരുന്നാലും അച്ഛനും അമ്മയും ഉണ്ട് എന്ന ധൈര്യത്തിലായിരുന്നു അവൾ. അച്ഛൻ പറഞ്ഞതും, അമ്മ പറഞ്ഞതുമൊക്കെ കേട്ടു, പക്ഷെ ഇന്നലെ കേറി വന്ന് ഭരണം തുടങ്ങിയ ഇവള്…….
