“””””””””””””ഒരു കട്ടൻ……!!”””””””””””
വഴിയരികിൽ ആദ്യം തുറന്നിരുന്ന, എന്നും കേറാറുള്ളതുമായ ചായക്കടക്ക് മുന്നിൽ ചെന്ന് നിന്ന്, വാർദ്ധക്യത്തെ പോടാ പുല്ലേന്നുള്ള മട്ടിൽ അവഗണിച്ച് നിൽക്കുന്ന മെലിഞ്ഞ ശരീരത്തിന് കൊമ്പൻ മീശ വച്ച ആളോട് പറഞ്ഞു. മൂപ്പരും എന്നും കാണാറുള്ള ഒരു ചിരിയോടെ ഗ്ലാസ് കഴുകി അതിലേക്ക് കട്ടൻ ചായ പകർന്ന് തന്നൂ. നല്ല ചൂട് ഉണ്ടായിരുന്നു എന്നാലും ഈ വെളുപ്പങ്കാലത്തെ തണുപ്പിന് ഇതാ നല്ലത്. ഊതിയൂതി കുടിച്ചു.
കുടിച്ച് തീർന്ന ഗ്ലാസും ഇരുപതിന്റെ പുതിയ കാല നോട്ടും കൊടുത്ത് ഒരു സലാമും പറഞ്ഞ് ഞാനവിടുന്ന് തിരിച്ചു. പിന്നീന്ന് വിളിച്ച് പറയുന്നുണ്ട്, ബാക്കി ന്ന്. എന്നാൽ കൈ കൊണ്ട് വേണ്ടാന്നുള്ള മട്ടിൽ കാണിച്ച് ഞാൻ വീണ്ടും നടക്കാൻ തുടങ്ങി.
സൈലന്റ് മോഡിൽ കിടന്ന ഫോൺ പോക്കെറ്റിൽ കിടന്ന് വിറക്കുമ്പോ ഇതാരാ ഈ അതിരാവിലെ എന്നുള്ള മട്ടിൽ ഞാൻ ഫോൺ കയ്യിലെടുത്തു.
“”””””””””❤️ ചീക്കുട്ടി ❤️””””””””””
ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് ചെറു മന്ദഹാസത്തോടെ ഞാൻ ഫോണെടുത്തു.
“”””””””””ഹലോ ദേവേട്ടാ….!!””””””””””
അതി രാവിലെയുള്ള കോച്ചുന്ന തണുപ്പിലും ഉള്ളം നീറുവായിരുന്ന എനിക്കപ്പൊ ഒരു കുളിരായി അവളുടെ വിളിയെത്തി.
“””””””””””പറ ചീക്കുട്ടി…..”””””””””””
“””””””””ഞാനിന്നലെ ഉറങ്ങിട്ടില്ല അറിയോ….??”””””””””””
“””””””””എന്ത് പറ്റി എന്റെ പെണ്ണിന്….?? വയ്യേടാ……??””””””””””
“”””””””വയ്യാത്തത് കൊണ്ടൊന്നുമല്ല……!!”””””””””””
“”””””””””””പിന്നേ……??””””””””””””
“””””””””””ഇന്നല്ലേ ദേവേട്ടൻ വരണേ….?? ഇന്നലെ മുതലേ കാത്തിരിക്കുവാ ഞാൻ…..!!””””””””””
“””””””””എന്റെ ചീക്കുട്ടി, നിന്നെ കൊണ്ട് തോറ്റു. ഞാനങ്ങോട്ട് തന്നല്ലേ വരണേ….?? വെറുതെ ഉറക്കവും കളഞ്ഞ് വല്ല അസുഖവും വിളിച്ച് വരുത്താൻ വേണ്ടി. ഇപ്പഴേ ആരോഗ്യമില്ല. അതെങ്ങനെ വല്ലതും കുടിച്ചാലല്ലേ ശരീരത്തിൽ പിടിക്കൂ….!!”””””””””””
“”””””””””ദേഷ്യപ്പെടല്ലേ ദേവേട്ടാ….!!””””””””””
“”””””””””ദേഷ്യപ്പെട്ടത് അല്ല പെണ്ണേ, ഞാൻ കാര്യം പറഞ്ഞതാ. പിന്നേ ഞാൻ വരുമ്പോ എന്താ എന്റെ പെണ്ണിന് കൊണ്ട് വരണ്ടേ….??””””””””””
“””””””””””എനിക്കൊന്നുമേണ്ട. എന്റെ ദേവേട്ടനിങ്ങ് വന്നാ മതി……!!”””””””””””
“”””””””””അതെന്താ ഒന്നും വേണ്ടത്തെ….?? എന്റെ ചീക്കുട്ടിക്ക് ഇഷ്ട്ടള്ള കല്ലുമുട്ടായി ഞാനിന്നലെ വാങ്ങി ബാഗിൽ വച്ചിട്ടുണ്ട്….!!””””””””””
“”””””””””ആണോ…..??””””””””””
“””””””””””ആഹ്ന്നേ…..!!”””””””””””
“”””””””””ദേവേട്ടാ, എപ്പളാ ഇങ്ങെത്താ….??”””””””””””
“””””””””ഞാൻ സന്ധ്യക്ക് മുന്നേ എത്തൂടാ….!!”””””””””
“‘””””””””ഞാൻ കാത്തിരിക്കും…..!!””””””””””
“”””””””””കാത്തിരുന്നോ, പക്ഷെ ആരോഗ്യം മറന്ന് കാത്തിരിക്കണ്ടാട്ടോ….!!””””””””””
“”””””””””മ്മ്., ഞാൻ വിളിക്കാവേ. ദേവികാമ്മ എഴുന്നേറ്റൂന്ന തോന്നണേ…..!!”””””””””””
“””””””””””പെണ്ണേ……”””””””””
ഫോൺ കട്ട് ചെയ്യാൻ പോയവളെ ഞാൻ വിളിച്ചു.
“””””””””എന്തോ…..??”””””””””
“”””””””””സുഖാണോടി നിനക്കവിടെ….?? അതോ പഴയത് പോലൊക്കെ തന്നെയാണോ….??”””””””””””
ഉള്ള് പൊട്ടിയാണ് ഞാനത് ചോദിച്ചത്……!!
“””””””””മ്മ്…..!!””””””””””
ആ മൂളലിൽ ഉണ്ടായിരുന്നു, എന്റെ പെണ്ണ് അനുഭവിക്കുന്ന, അനുഭവിച്ചോണ്ടിരിക്കുന്ന വേദന……!! കൂടുതൽ ഒന്നും പറയാനില്ലാതെ മറുതലക്കൽ കാളും കട്ടായി. ഒരുപക്ഷെ അവൾ കരയുവാവും. വിളിക്കുമ്പോ കുളിർ പെയ്ത മനസ്സ് വാക്കുമ്പോ കനൽ പെയ്തു.
