ദേവേട്ടന്റെ ചീക്കുട്ടി – 1 3

 

 

അമ്പലനട സ്റ്റാന്റിൽ ബസ്സിറങ്ങി., ഇനി നടക്കാവുന്ന ദൂരമേയുള്ളൂ. ചീക്കുട്ടി ഏട്ടൻ വരുവാ…….. പുഞ്ചിരിയോടെ ഞാൻ നടന്നു. പരിചയക്കാരെ കണ്ട് ചിരിച്ച് കാട്ടിയും, വഴിയോര കടകളിൽ കേറി കണ്ണിൽ കണ്ട സാധനങ്ങൾ വാങ്ങിയും ഞാൻ നടന്നു.

 

 

MIRACLE

 

 

ആറ് മാസം കൊണ്ട് വന്ന മാറ്റം അതായിരുന്നു ദിവാകരേട്ടന്റെ ഹോട്ടലിനോട് ചേർന്ന് പണിതീർത്ത പുതിയൊരു മൊബൈൽ ഷോപ്പ്. ആ നേരം കണ്ണിലും മനസ്സിലും നിറഞ്ഞത് എന്റെ ചീക്കുട്ടീടെ കൈയിലെ കളിപ്പാട്ടത്തിന് സമാനമായ ചെറു തുണ്ട് കഷ്ണം പോലെ തോന്നിക്കുന്ന 5 അക്ക നമ്പർ ഇല്ലാത്ത ആ കുഞ്ഞ് nokia ഫോൺ ആണ്. പിന്നേ ചിന്തിക്കാൻ പോലുമുള്ള സമയം തലച്ചോറിന് നൽകാതെ ഞാൻ ഷോപ്പിലേക്ക് കേറി.

 

 

“”””””””””””എനിക്കൊരു ഫോൺ വേണം…..!!”””””””””””

 

 

കൂടുതലൊന്നും ചോദിക്കാനും പറയാനുമില്ലായിരുന്നു.

 

 

“”””””””””””ഏത് ഫോണാ ബ്രോ വേണ്ടേ…??”””””””””””

 

“”””””””””””അതിനെ പറ്റിട്ടൊന്നും എനിക്ക് വല്യ പിടി ഇല്ലാ. വില വച്ച് നോക്കുവാണേ, എന്റെ ജീവന് വേണ്ടിട്ടാ അപ്പൊ എത്രയായാലും നോക്കാം……!!”””””””””‘””

 

“”””””””””””അങ്ങനാണേ ബ്രോ OnePlus Nord CE 2 Lite 5G എടുക്കാം…….!!””””””‘”‘”””

 

“””””””””””Price എങ്ങനെയാ……??”””””””””””

 

“”””””””””””21,999 ആണ് ബ്രോ market price…..!! ഇതിൽ കൂടിയത് ഇല്ല ബ്രോ……””””””””””””

 

“”””””””””””Pack ചെയ്തോ…….!!””””””””””””

 

“””””””””””ബ്രോ card or cash……??”””””””””””

 

“”””””””””””gp ഇല്ലേ……??”””””””””””””

 

“”””””””””””ഉണ്ട് ബ്രോ……!!””””””””””””

 

 

ഞാൻ തലയാട്ടി. ഉള്ളിലൊരുപാട് സന്തോഷം തോന്നിപ്പോയി, ഇപ്പോഴാ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ചെലവാക്കുമ്പോ കിട്ടുന്ന സന്തോഷം ഞാൻ ശെരിക്കും അറിയണേ.

 

“”””””””””ബ്രോ ഇതിന്റെ ഗ്ലാസ്‌ ഒന്ന് മാറ്റണം. പിന്നേ ഒരു back cover കൂടെ ഇട്ടോ……!!”””””””””””

 

 

പോക്കെറ്റിൽ നിന്നും എന്റെ ഫോണെടുത്ത് ഞാൻ കൊടുത്തു. പത്ത് പതിനഞ്ച് മിനിറ്റിന്റെ താമസം. എല്ലാം വാങ്ങി ഭദ്രമായി ബാഗിൽ വച്ച് ഞാൻ നടന്നു. ഇനി എങ്ങുമില്ല എന്റെ ജീവന്റെ അടുത്തേക്ക്…….!!

 

 

“”””””””””””ദേവേട്ടാ……””””””””””””

 

 

എന്റെ ജീവൻ. ഈ വിളി ഇത്രേം അടുത്ത് നിന്ന് കേട്ടിട്ട് എത്ര നാളായി…..?? ആത്രയിൽ വിളക്ക് വച്ച് പഴകി കീറിയ ചേട്ടന്റെ ഭാര്യയുടെ ദാവണി ചുറ്റി നാഗരാജാവിന്റെ കറുത്ത കരി നെറ്റിയിൽ ചാർത്തി പൂർണ പ്രഭയാൽ കത്തുന്ന വിളക്കിന്റെ വെളിച്ചത്തിൽ എന്റെ ദേവീ…….!!

 

 

“””””””””””ദേവേട്ടാ……”””””””””””

 

 

ഓടി വന്നവൾ ചുറ്റും നോക്കി എന്നെ കെട്ടിപ്പിടിക്കുമ്പോ ഞാനുമത് വരെയുള്ള എല്ലാം മറന്ന് അവളെയും ഇറുക്കെ പുണർന്നിരുന്നു. ഒരുപാട് നാളത്തെ സ്നേഹം, വാത്സല്യം, സന്തോഷം, സങ്കടം, പ്രേമം, കാമം എന്തൊക്കെ വികാരങ്ങളോ അതെല്ലാം ആ ഒരു കെട്ടിപ്പിടിക്കലിലൂടെ ഞങ്ങൾ പങ്ക് വച്ചു.

 

 

“””””””””””ശ്ശോ മറന്നു, ദേവികാമ്മ എനിക്കൊരു ജോലി തന്നായിരുന്നു, ആത്രയിൽ വിളക്ക് വച്ചിട്ട് ചെയ്യാൻ. ദേവേട്ടനെ കണ്ടപ്പോ ഞാനെല്ലാം മറന്നു…..!!””””””””””

 

 

ചിരിയോടെ പറഞ്ഞവൾ തന്റെ കണ്ണുകൾ ഒപ്പി എന്നിൽ നിന്നുമകന്നു മാറി.

 

 

“”””””””””””പോവുവാ…..??””””””””””

 

“”””””””””ദേവികാമ്മക്ക് കുളിക്കാൻ വെള്ളം ചൂടാക്കണം. ഇനിയും താമസിച്ചാൽ എന്നെ വലിച്ച് കീറി ഉപ്പും തൊട്ട് വെളിയിലത്ത് വച്ച് ഉണക്കും……!!””””””””””

 

 

തമാശ രൂപേണ അവളത് പറഞ്ഞെങ്കിലും ഉള്ളിൽ പേടി തന്നായിരുന്നു ആ പാവത്തിന്.

 

 

“”””””””””ദേവേട്ടനിനി ഇവിടെ തന്നില്ലേ, എപ്പോ വേണോ കാണാലോ…..??””””””””””

 

 

പിന്തിരിഞ്ഞ് നടക്കുമ്പോഴും ആത്മഗതം പോലെയവൾ പറഞ്ഞത് ഞാൻ കേട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *