ദേവേട്ടന്റെ ചീക്കുട്ടി – 1 3

 

എന്റെ താടിയിൽ പിടിച്ച് ഇടം വലം ആട്ടി അവൾ ചോദിച്ചു.

 

“”””””””””””ചീക്കുട്ടി ഏട്ടനൊരു കാര്യം പറഞ്ഞാൽ കേക്കോ നീ…..??””””””””””

 

“”””””””””എന്തായേട്ടാ…..??””””””””””

 

“””””””””””എന്നോടൊപ്പം വാടി, നമ്മക്ക് എവിടേലും പോയി സന്തോഷത്തോടെ ജീവിക്കാം……!!””””””””””

 

എന്റെ വാക്കുകൾ അവൾക്ക് സന്തോഷം നൽകിയിരുന്നു. എന്നാൽ ഉടനെ ആ മുഖം വീണ്ടും നിരാശയിൽ താണു. അത് തന്നാണ് ഞാനും പ്രതീക്ഷിച്ചത്.

 

“””””””””””എങ്ങനായേട്ടാ….?? ന്റെ അമ്മ ഉറങ്ങണ മണ്ണല്ലേ ഇത്…..!! ഇവിടം ഉപേക്ഷിച്ച് ഞാൻ ഏട്ടനോടൊപ്പം വന്നാ എനിക്കൊരു സമാധാനവും കിട്ടില്ലേട്ടാ.”””””””””””

 

അവളെന്റെ തോളിൽ ചാഞ്ഞ് തേങ്ങുമ്പോ, അവളെ സമാധാനിപ്പിക്കാൻ പോലും അന്നേരം എന്റെ പക്കൽ വാക്കുകൾ ഇല്ലായിരുന്നു.

 

“””””””””””ഏട്ടാ, ഏട്ടത്തിയമ്മ പറേണ കേട്ടു, അനിയത്തിയെ കൊണ്ട് ഏട്ടനെ കെട്ടിക്കാൻ പോവുവാന്ന്. ഉടനെ തന്നെ വിവാഹവും ഉണ്ടാവൂന്ന്. സത്യാണോ ഏട്ടാ…..??”””””””””

 

മുഖമുയർത്തി എന്റെ കണ്ണുകളിൽ നോക്കിയവൾ ചോദിക്കുമ്പോ ദേഷ്യം തോന്നിയത് അവളോടാ, ആ ഏട്ടത്തിയമ്മയോട്.

 

“”””””””””””ഓരോരുത്തര് ഓരോന്ന് പറയും ചീക്കുട്ടി., അത് കേട്ടിട്ട് എന്റെ പെണ്ണിങ്ങനെ ഓരോന്ന് ആലോചിച്ച് കൂട്ടണ്ട. കുഞ്ഞുനാളിലെ ആത്രയിൽ വച്ച് ഞാനീ തല തൊട്ടാ സത്യം ചെയ്തേ, ചീക്കുട്ടിക്ക് ഉള്ളതാ ഞാനെന്ന് ഓർമ്മയുണ്ടോ…..??””””””””””

 

“””””””””മ്മ്…..!!”””””””””””

 

“””””””””””””പിന്നെന്താ പ്രശ്നം…..??”””””””””””

 

“””””””””””ന്നാലും ന്തോ പേടി പോലെ….!!””””””””””‘

 

“””””””””””ഒരു പേടിയും വേണ്ടാ. നമ്മള് കല്യാണവും കഴിക്കും. എന്റെ നാലഞ്ചു കുഞ്ഞുങ്ങളേം നീ പെറേം ചെയ്യും. അത് പോരെ……??”””””””””””

 

“””””””””””അഞ്ചോ…..??””””””””””

 

“””‘””””‘”””‘എന്തേ വേണ്ടേ……??”””””””””””

 

“”””””””””പിന്നെ വേണം വേണം. ഏട്ടനെന്നെ എത്ര വേണോ പെറുപ്പിച്ചോ, ഞാൻ സന്തോഷത്തോടെ പെറ്റ് നോക്കിക്കോളാം…..!!””””””””””

 

സങ്കടം മാറി ആ മുഖത്ത് നാണവും പുഞ്ചിരിയും കണ്ടു. നാണത്താൽ താഴ്ന്ന് പോയ അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ നെറ്റിത്തടത്തിൽ ഞാൻ ചുംബിച്ചു. കണ്ണുനീരാൽ ആ ചുംബനം ഏറ്റ് വാങ്ങി അവളെന്നെ കണ്ണിമ ചിമ്മാതെ നോക്കി.

 

“”””””””””മ്മ്…..??”””””””””

 

“””””””””””എത്ര നാൾക്ക് ശേഷാ എന്റേട്ടനെ ഇങ്ങനെ കാണണേ……??”””””””””

 

“”””””””””വല്ലോ മാറ്റവും ഉണ്ടോടി…..??”””””””””‘

 

“””””‘””””””ഒരു മാറ്റവും ഇല്ലാ, അങ്ങനേയുണ്ട്. കണ്ണ് കിട്ടാണ്ടിരിക്കട്ടെ…..,””””””””””

 

തലയ്ക്കുഴിഞ്ഞ് പറഞ്ഞവൾ മറുപടി എന്നെത്തന്നെ നോക്കി…..!!

 

“”‘”””””””””കിടന്നോ…..!!””””””””””

 

ഒരു ചിരിയോടെ ഞാനത് പറയുമ്പോ, നിറഞ്ഞ സന്തോഷത്തോടെ അവളെന്റെ മടിയിൽ തല ചായ്ച്ചു. അവളുടെ ഒരു നോട്ടം പോലും എന്തിനാ എന്നുള്ളത് എന്റെ മനസിന് അറിയാം. അത്രക്ക് അടുത്ത് പോയതാ രണ്ടാളുടേം ഹൃദയങ്ങൾ തമ്മിൽ……!!

 

അവളുടെ മുടികളിൽ വിരലോടിച്ച്, നെറ്റിത്തടത്തിൽ ഉരസി ഞാൻ അവളിലേക്ക്, അല്ലേ അവളോടൊപ്പം ആ ഇരുന്ന ഇടത്തിലേക്ക് ലയിച്ചു ചേർന്നുപ്പോയി.

 

 

“”””””””””സ്സ്…..””””””””””

 

കൈവിരലുകൾ പിടിച്ച് ഞാൻ തലോടുമ്പോ ഒന്ന് ഞെട്ടിയവൾ എരിവ് വലിച്ച് കൈ കുടഞ്ഞെഴുന്നേറ്റു.

 

“””””””””””എന്താ…., എന്താ ചീക്കുട്ടി…..??”””””””””””

 

അവളുടെ ആ പ്രതികരണത്തിൽ ഞാനുമൊന്ന് ഞെട്ടിപ്പോയിരുന്നു.

 

“”””””””””ഏയ്‌ ഒന്നുല്ലാ, ഒന്നുല്ലേട്ടാ……!!”””””””””

 

എന്തോ കള്ളത്തരം അവളെന്നിൽ നിന്നുമൊളിക്കുന്നുണ്ട്.

 

“””””””””””കൈ കാട്ട്, നോക്കട്ടെ…..,”””””””””””

 

“”””””””””ദേവേട്ടാ സത്യായിട്ടും ഒന്നുല്ല….!!””””””””””””

 

“””””””””””ചീക്കുട്ടി കൈ കാണിക്കാനാ പറഞ്ഞേ……??”””””””””””

Leave a Reply

Your email address will not be published. Required fields are marked *