ദേവർമഠം – 3 15

എന്റെ പെണ്ണെ എനിക്ക് ഇപ്പൊ ഒന്നും വേണ്ട താൻ നടക്കു നമുക്ക് റൂമിലേക്ക്‌ പോകാം….

അനു വേഗം ദേവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ ബലം പിടിച്ചു വാങ്ങി എന്നിട്ട് പറഞ്ഞു.

ദേവേട്ടൻ പൊയ്ക്കോ, ഞങ്ങള് ഇവിടെ കിടന്നോളാം…..

എവിടെ….

ഇത്രയും ദിവസം എവിടാണോ കിടന്നതു അവിടെ……..

അതും പറഞ്ഞു അവൾ ദേവന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. അനുവിന്റെ പ്രവർത്തി കണ്ടു ചിരി പൊട്ടിയ ദേവൻ ഒരു വിധത്തിൽ ചിരി അടക്കി. വായ പൊത്തി ചിരി പൂർണ്ണമായും നിയന്ദ്രിച്ചു.

അല്ലേലെ പെണ്ണ് കലിപ്പില. ഇനി ചിരിച്ചും കൂടി കണ്ട ഭ്രാന്തെടുത്തു ചിരവ കൊണ്ട് തന്റെ തലയ്ക്കു അടിക്കാനും മടിക്കില്ല.

അനു…

 

ഏയ് അനുക്കുട്ടി…

അനുവിന്റെ തോളിൽ വച്ച ദേവന്റെ കൈ അവൾ ദേഷ്യത്തിൽ തട്ടി മാറ്റി

ശെരി തോറ്റു. ഇനി അതിന്റെ പേരില് മുഖം വീർപ്പിക്കണ്ട താൻ എന്താന്ന് വച്ച പെട്ടെന്ന് ഉണ്ടാക്കൂ. പിന്നെ..കുറച്ചു എന്തേലും മതി…

അത് പറഞ്ഞു അവൻ അനുവിനെ തിരിച്ചു കുഞ്ഞിനെ വാങ്ങി അവളുടെ നെറ്റിയിൽ നെറ്റി കൂട്ടി ഒരു കുഞ്ഞു മുട്ട് മുട്ടി. എന്നിട്ട് മോളുമായി കട്ടള പടിയിൽ ചെന്നിരുന്നു. ദേവന്റെ വാക്കുകൾ കേട്ടു അനുവിന്റെ മുഖം താമര വിരിയുന്ന പോലെ വിരിഞ്ഞു. പിന്നെ അവിടെ നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു.

കിണറിൽ നിന്ന് (അടുക്കളയിൽ നിന്ന് തന്നെ എടുക്കുന്ന പഴയകാല കിണർ )വെള്ളമെടുക്കുന്നു അരി കഴുകുന്നു ഗ്യാസ് അടുപ്പിൽ കുക്കർ വയ്ക്കുന്നു. തേങ്ങ ചിരകുന്നു. അങ്ങനെ ആകെ മൊത്തം അര മണിക്കൂർ അനുവിന്റെ കുഞ്ഞു വിഭവം റെഡി.

ഈ സമയമത്രയും അവളുടെ പിന്നഴകിന്നെ തുള്ളലും മാർക്കുടങ്ങളുടെ ചാട്ടവും ദേവന്റെ കണ്ണുകൾക്ക്‌ വിരുന്നായി. അതെല്ലാം ദേവൻ കണ്ണിമ വെട്ടാതെ നോക്കി നിന്നു.ഓട്ടപ്പാചിലിന്റെ ആവും അനു നന്നായി വിയർത്തു കിതയ്ക്കുന്നുണ്ടായിരുന്നു.

അടുക്കളയിലെ തന്നെ ചെറിയ ഒരു മേശയിൽ അവൾ എല്ലാം വിളമ്പി

ഉണക്കലരി കൊണ്ട് ഉണ്ടാക്കിയ കഞ്ഞി. ജീരകവും ചിരവിയ തേങ്ങയും ഒക്കെ ചേർത്തുണ്ടാക്കിയത്. ഉണക്കലരിയുടെയും ജീരകത്തിന്റെയും മണം

ആഹ് ഹ്

ദേവൻ അത് ആഞ്ഞു വലിച്ചെടുത്തു

അടുത്ത് മറ്റൊരു പാത്രത്തിൽ ഉള്ളിയും മുളകും ഉപ്പും പുളിയും ചേർത്ത് ചതച്ചത് ഒരു കൂട്ട്. ഉപ്പിലിട്ട മാങ്ങാ ചേർത്തുണ്ടാക്കിയ ചമ്മന്തി,രാമേട്ടന്റെ വീട്ടിൽ നിന്നും അനുവിനു കൊണ്ട് കൊടുത്തതാവും മാങ്ങ.ദേവൻ മനസിൽ അങ്ങനെ വിലയിരുത്തി. പിന്നെ പപ്പടവും

സ്പൂൺ ഉപയോഗിച്ച് ദേവൻ കഞ്ഞി മാത്രം എടുത്തു ഊതി കുടിച്ചു. ഹോട്ടൽ ഫുഡ്‌ കഴിച്ചു ശീലിച്ചത് കൊണ്ടോ അതോ അനുവിന്റെ കൈപ്പുണ്യവോ,അസാധ്യ രുചി.രാമേട്ടൻ പറഞ്ഞത് എന്തായാലും വെറുതെ അല്ല.എല്ലാം ഒന്നിനൊന്നു മെച്ചം.

താനും കഴിക്ക്….

ഞാൻ ദേവേട്ടൻ കഴിച്ചു കഴിഞ്ഞു കഴിച്ചോളാം…

അത് വേണ്ട കഴിക്കുന്നെങ്കിൽ ഒരുമിച്ചു… ദേവൻ സ്പൂൺ താഴെ വച്ചതും അവൾ തനിക്കും വിളമ്പി ദേവന്റെ അടുത്തിരുന്നു. കുഞ്ഞിനെ എടുക്കാൻ കൈ നീട്ടി എങ്കിലും അവൾ ദേവന്റെ കഴുത്തിലും തൂങ്ങിയപ്പോ അനു പിന്നെ അതിനു ശ്രമിച്ചില്ല. ദേവേട്ടന്റെ ഒപ്പം ഇങ്ങനെ ഒരു നിമിഷം അതൊന്നും ജീവിതത്തിൽ നടക്കും എന്ന് പ്രതീക്ഷിക്കാതിരുന്നതിനാലാവും അവൾ കഴിക്കുന്നതിലും ശ്രെദ്ധ ദേവൻ കഴിക്കുന്നത്‌ കാണുന്നതിലായിരുന്നു. പത്രത്തിൽ കഞ്ഞി തീർന്നത് ദേവൻ തന്നെ വീണ്ടും എടുക്കുന്നത് കണ്ടപ്പോ വിശപ്പില്ല എന്ന് ദേവൻ കള്ളം പറഞ്ഞതാണെന്ന് അനുവിന് മനസിലായി.

ഇരുവരും കഴിച്ചു കഴിഞ്ഞപ്പോ ഉണ്ടാക്കിയ പാത്രം കാലി.

ദേവൻ മനസ്സിൽ പറഞ്ഞു. അനുവിനെ കൂടെ ഇരുത്തിയത് നന്നായി ഇല്ലേ ഇത് മൊത്തം താൻ കഴിച്ചേനെ. എന്തായിരുന്നു രുചി ഹോ. ഒരു രക്ഷയും ഇല്ല. മുളക് ചതച്ചത് അത് ഒരു ഒന്നൊന്നര ഐറ്റം തന്നെ.അതിന്റെ ഫാൻസ്‌ ആയോ എന്ന് പോലും തോന്നി ദേവന്. കഴിച്ച പാത്രം എല്ലാം എടുത്തു കഴുകുന്ന കൂട്ടത്തിൽ അനു ആരോടെന്നില്ലാതെ പറഞ്ഞു.

എന്തൊക്കെയാ പറഞ്ഞത് ഒന്നും വേണ്ട വിശപ്പില്ല എന്നിട്ടോ. ഇന്ന് എങ്ങാനും പട്ടിണി കിടന്നിരുന്നെ ഉറക്കത്തിൽ എന്നെ പിടിച്ചു തിന്നേനെ……

പാത്രം കഴുകി തീർത്തു എളിക്ക് കൈ കുത്തി അവൾ ദേവനെ നോക്കി ചുണ്ട് കൂർപ്പിച്ചു.

ദേവന്റെ മുഖത്തു മനസും വയറും നിറഞ്ഞതിന്റെ ആത്മ സംതൃപ്തി മാത്രമേ ഉണ്ടായിരുന്നുള്ളു.

വാതിലെല്ലാം അടച്ചു മോളെയും എടുത്തു ഇരുവരും റൂമിലേക്ക്‌ തിരിച്ചു.കോണി പടി എത്തും വരെ തന്റെ ഒപ്പം നടന്ന ദേവേട്ടൻ പെട്ടെന്ന് അകലം പാലിച്ചത് നാലഞ്ചു പടി കയറിയപ്പോളാണ് അനു ശ്രദ്ധിച്ചത്. രണ്ടു പേർക്കും ചേർന്ന് നടക്കാനുള്ള വീതി ഉണ്ടായിട്ടും ദേവേട്ടൻ മാറി നടന്നത് എന്താന്ന് നോക്കാൻ തിരിഞ്ഞ അനു കണ്ടത് തന്റെ പിന്നഴക് നോക്കി നിക്കുന്ന ദേവനെയാണ്.

അല്ലെങ്കിൽ തന്നെ പാന്റി ഇട്ടിട്ടില്ല ട്രാക് പാന്റ് ആണെങ്കിൽ ഇറുകിയതും. സാധാരണ ഡ്രസ്സ്‌ എല്ലാം ഇട്ടു നടക്കുമ്പോൾ തന്നെ പിന്ന് ഭാഗത്തിന് ആട്ടം കൂടുതലാണ്.പടി കയറുമ്പോൾ പിന്നെ പറയുകയും വേണ്ട. ആട്ടവും ഇളക്കവും തെന്നി കയറലും കൂടി വരികയെ ഉള്ളു.

വഷളൻ……

അത് പറഞ്ഞു അവൾ താഴേക്കിറങ്ങി ദേവന്റെ ചെവിയിൽ വേദനിപ്പിക്കാതെ കിഴുക്കി എന്നിട്ട് ദേവന്റെ പിന്നിൽ നിന്ന് ദേവനെ മുന്നോട്ടു തള്ളി കൊണ്ട് നടന്നു.

ദേവേട്ടനെ മുന്നിൽ നടന്ന മതി…

അതെന്താ എന്തു പറ്റി….

ദേവൻ ഒന്ന് പൊട്ടൻ കളിച്ചു

പിന്നെ ദേവേട്ടൻ കള്ളനാ….

ഞാൻ എന്തു കള്ളം ചെയ്തു അതിനു…

പിന്നെ ഒന്നും ചെയ്തില്ലേ…..

എന്താന്ന് പറയെടോ…

ദേവേട്ടൻ എന്റെ അവിടെ നോക്കാനല്ലേ പിന്നീലേക്കു നിന്നത്….

എവിടെ നോക്കാൻ….

ദേവൻ കുസൃതി ചിരി ചിരിച്ചു

ചിരിക്കല്ലേ.. ദേവേട്ടൻ എന്റെ ബാക്ക് നോക്കാനാ പിന്നിലേക്ക് നിന്നത് എന്ന് എനിക്ക് മനസിലായി….

ദൈവമേ ഇതിനു പിന്നിലും കണ്ണുണ്ടോ. ഇതിനെ സൂക്ഷിക്കണം ഇല്ലേ ഇവൾ എന്നെ എടുത്തു ഉടുക്കും അത്രയ്ക്ക് പാവം ഒന്നുവല്ല ഇവൾ. പറഞ്ഞത് അത്രയും മനസ്സിൽ ആയിരുന്നു. അങ്ങനെ ഓരോന്നു പറഞ്ഞു ഇരുവരും മുറിയിൽ എത്തി. അകത്തു കടന്ന അനു വാതിൽ അടച്ചു കുറ്റിയിട്ട് നേരെ ബാത്ത് റൂമിലേക്ക്‌ പോയി….

ശരീരം മൊത്തം വിയർത്തു ഇരിക്കുകയാണ്. കുളിച്ചിട്ടു 1 മണിക്കൂർ കഷ്ടി ആയുള്ളൂ

ബാത്‌റൂമിൽ കയറിയ പാടെ അവൾ ഡ്രസ്സ്‌ മൊത്തം അഴിച്ചു ഹാങ്കറിൽ തൂക്കി. പിന്നെ മുടി നനയാത്ത രീതിയിൽ കെട്ടിവെച്ചു ഷവർ ഓണാക്കി അതിനു താഴെ നിന്നു. തണുത്ത വെള്ളം വീണ്ടും പതിച്ചപ്പോൾ ശരീരം മൊത്തം പിന്നെയും കുളിർത്തു.ബാത്ത് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അനു വീണ്ടും കുളിക്കുകയാണെന്നു ദേവന് മനസിലായി. പെട്ടന്ന് കുളിച്ചു കൊണ്ടിരിക്കുന്ന അനുവിന്റെ മാദക മേനി ദേവന്റെ മനസ്സിൽ ഒരു സ്വപ്നം എന്ന പോലെ കടന്നു വന്നു. ഇപ്പോൾ അവൾ ഡ്രസ്സ്‌ ഇട്ടായിരിക്കുമോ കുളിക്കുക. ഏയ് ഒരിക്കലും ഉണ്ടാവില്ല. മാറാൻ റൂമിൽ വേറെ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ. ഇപ്പൊ അവൾ നൂൽ ബന്ധം ഇല്ലാതെ ആവും നിക്കുന്നത് ശരീരത്തിലൂടെ വെള്ള തുള്ളികൾ പാഞ്ഞു ഒഴുകുന്നുണ്ടാകും.നോക്കുമ്പോൾ റൂമിലെ ഹാങ്കറിൽ കിടക്കുന്നു ടവൽ. ടവൽ കിട്ടാൻ എന്തായാലും അവൾ തന്നെ വിളിക്കും.പക്ഷെ ഒന്നുറപ്പാ ഒന്നും അവൾ തന്നെ കാണിക്കില്ല. കൊതിപ്പിക്കുവേ ഉള്ളു. നിലാവെളിച്ചതിൽ ഒന്ന് കണ്ടതാണ് അവളുടെ പൂ മേനി.അതൊന്നു വെളിച്ചത്തിൽ കാണാനുള്ള കൊതി ഉണ്ട്. ചോദിക്കാനുള്ള ധൈര്യം പോരാ. പിന്നെ കണ്ടത് അവളുടെ പാൽകുടങ്ങൾ ആണ്. അതിനു ഇന്ന് ഞാൻ മാത്രമല്ല അവകാശി. കയ്യിലിരിക്കുന്ന കുറുമ്പിയെ കഴിഞ്ഞേ എനിക്ക് അതില് സ്ഥാനം ഉള്ളു. പക്ഷെ ബാക്കി മൊത്തം തനിക്കു അവകാശപ്പെട്ടതാണ്. ഒന്ന് പോയി നോക്കിയാലോ. അല്ലെ വേണ്ട അനു എന്തു വിചാരിക്കും. അങ്ങനെ മനസ്സിൽ പലതും ചിന്തിച്ചെങ്കിലും ഉടുവിൽ ടവൽ ഡോറിൽ കൊണ്ട് ഇടാം എന്ന് കരുതി അതുമായി അവൻ ബാത്ത് റൂമിലേക്ക്‌ ചെന്നു . കുഞ്ഞിനെ കൂടെ കൂട്ടാനുള്ള ജാള്യത കൊണ്ട് അവളെ തൊട്ടിലിൽ ഇരുത്തി യാണ് ദേവൻ പോയത്.

Leave a Reply

Your email address will not be published. Required fields are marked *