ദർശന – 1 1

അവളെന്നെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ ആണ് അവളുടെ മമ്മി എന്നെ നോക്കിയത്…..

“ഹേ മോളെ….. ഇങ്ങനെ ആണോ പറയുന്നെ… ആ മോൻ എഴുന്നേറ്റോ….അമ്മയും മോന്റെ കൂട്ടുകാരനും കൂടെ ചായ വാങ്ങാൻ പോയേക്കുവാ….തലക്ക് എങ്ങനെ ഉണ്ട്….”

” ഓ കുറവുണ്ട് ആന്റി….”

എനിക്ക് തല അനക്കാൻ കഴിയാത്ത വേദന ഉണ്ടായിരുന്നു… ആ കുരിപ്പ് എന്നെ തന്നെ നോക്കി ആപ്പിൾ കടിച്ചു തീർക്കുകയാണ്….എന്നോടുള്ള ദേഷ്യം ആപ്പിളിനോട് തീർക്കുന്നത് പോലെ……

“എന്നാ മോൻ കിടന്നോ….തലക് അധികം സ്‌ട്രെസ്സ് കൊടുക്കണ്ടാ….8 സ്റ്റിച് ഉണ്ട്….”

ദൈവമേ 8 സ്റ്റിച്ചോ….താങ്ക്സ്….

“ആന്റി ആരതിക്ക് എന്തേലും…..”

” ഈ ആപ്പിൾ കടിച്ചു തിന്നുന്നത് കണ്ട അറിഞ്ഞൂടെ ഒന്നും പറ്റിയിട്ടില്ല എന്ന്….ചെറുതായായി നെറ്റി ഒന്ന് മുറിഞ്ഞിട്ട് ഇണ്ട്….കൈമുട്ടും… വേറെ കുഴപ്പൊന്നും ഇല്ല….. ”

ഭാഗ്യം….അവൾക്കൊന്നും പറ്റിയിട്ടില്ല… അവൾക്കെന്ത് പറ്റിയാലും എനിക്ക് ഒരു പുല്ലും ണ്ടായിട്ടല്ല….. ഞാൻ കാരണം ആയത് കൊണ്ട് ഒരു വിഷമം….. എന്റെ കൈയ്യുടെ എല്ലും പൊട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു….

“ഹാ നീ എഴുന്നേറ്റോ….. ഞാൻ ചായ വാങ്ങാൻ പോയത് ആണ്…..അവൻ ഫോൺ വിളിച്ചപ്പോ ഞാൻ ശരിക്കും പേടിച്ചു….ഇവിടെ എത്തിയപ്പോഴാണ് ആശ്വാസം ആയത്….”

ഈ പറ്റിയതൊന്നും പൊരേ തള്ളേ… ഇനി ഞാൻ ചാവണം ആയിരുന്നോ… എന്നാണ് എനിക്ക് പറയാൻ തോന്നിയത്…. ഞാൻ എന്റെ പൊട്ടിയ കൈ ചെറുതായി പൊക്കിയും….വലത് കൈ കൊണ്ട് തല ചൂണ്ടിയും കാണിച്ചു….ഇതൊന്നും പൊരേ എന്നർത്ഥത്തിൽ….ആരതിയുടെ അമ്മയും എന്റെ അമ്മയും നിർത്താതെ ചിരിയാണ്….. എനിക്ക് ദേഷ്യം ആണ് വന്നത്….വെറുതെ പുറത്തേക് നോക്കുമ്പോൾ ആണ് ഒരു മൈരൻ അവിടെ നഴ്സ് നെ വായി നോക്കി നിൽക്കാണ്…… എന്നെ കണ്ടതും മൈരൻ ഇങ്ങോട്ട് വന്നു….

“ആ നീ എണീറ്റോ.. ഞാൻ വിചാരിച്ചു….. തലയടിച്ചിട്ട് നിന്റെ കാറ്റ് പോയെന്ന്….”

അമ്മ അവന്റെ വയറ്റിന് നോക്കി ഒരു കുത്ത് കൊടുത്തു….അമ്മ കൊണ്ട് വന്ന ചായ എല്ലാർക്കും എടുത്ത് കൊടുത്തു….. ആരതി ഒരു പ്രത്യേക ശബ്ദത്തതോടെ അത് ആസ്വദിച്ചു കുടിക്കുകയാണ്….അവൾ ചായ കുടിക്കുന്നത് കാണുമ്പോൾ എനിക്ക് കൊതി ആയി പോയി….എന്റെ നോട്ടം കണ്ടിട്ട് മമ്മി പറഞ്ഞു…
“മോന് ചായ വേണമായിരുന്നോ…..”

നല്ല ഒരു ചായ കുടിക്കണം എന്ന് ഉണ്ടെങ്കിലും എന്റെ ശരീരം അതിനോട് യോജിക്കുന്ന അവസ്ഥയിൽ ആയിരുന്നില്ല..

“മ് മ്..”

വേണ്ട എന്ന് പറഞ്ഞു കൊണ്ട് ഞാൻ തല ചെരിഞ്ഞു ആരതിക്ക് എതിരെ കിടന്നു… കുറച്ച് നേരം കിടന്നപ്പോഴേക്കും തിരിഞ്ഞ് കിടക്കാതെ വയ്യ….. അമ്പോ എന്തൊരു വേദന… മുറിവ് ആ ഭാഗത്തു ആണെന്ന് തോന്നുന്നു….ഞാൻ വീണ്ടും മലർന്ന് കിടന്നു….കുറച്ച് നേരം കണ്ണും പൂട്ടി കിടന്ന് അങ്ങ് ഉറങ്ങിപ്പോയി… എഴുന്നേൽക്കുമ്പോൾ എനിക്ക് നേരെ ഉള്ള ക്ലോക്ക് ഇൽ സമയം എഴുതി കണ്ടു… ഒട്ടും വ്യക്തം അല്ലത്… കണ്ണ് തിരുമ്മി ഞാൻ നോക്കി…8:30 ആയിരിക്കുന്നു….. അപ്പുറത്തെ കിടക്കയിൽ നിന്നും നല്ല ചിരിയും തമാശയും കേൾക്കാം….നോക്കുമ്പോൾ എന്തോ പറഞ്ഞു പൊട്ടി ചിരിക്കുന്ന ആരതിയെ ആണ് കണ്ടത്….. അവളുടെ അമ്മയും കുണുങ്ങി ചിരിക്കുന്നുണ്ട്.. അമ്മ കാര്യമായിട്ട് എന്തോ ചളി അടിച്ചിട്ടുണ്ട്….അവരുടെ ലെവൽ എനിക്ക് മനസിലായി….അല്ലാതെ അമ്മയുടെ കോമഡിക്ക് ആരും ഇങ്ങനെ ചിരിച്ചിട്ട് ഞാൻ കണ്ടിട്ടില്ല……വീട്ടിൽ കസിൻസ് ഒക്കെ വന്നാൽ എല്ലാരും ഭയക്കുന്നത് അമ്മയുടെ ചളിയെ ആണ്….

“ആ മോൻ എഴുന്നേറ്റല്ലോ…..”ആരതിയുടെ അമ്മയാണ് എന്നെ കണ്ടത്….. ഇത്തവണ ആരതി എന്നെ നോക്കി ദേഷ്യപ്പെട്ടില്ല….പകരം ചിരിച്ചു….പക്ഷെ അതൊരു ആക്കിയ ചിരി ആയിരുന്നു…

“ആ നീ എഴുന്നേറ്റോ… ഇപ്പൊ എങ്ങനെ ഇണ്ടെടാ….”

“മ്മ് കുറവുണ്ട്….” ഞാൻ ഒന്ന് നിവാരൻ ശ്രമിച്ചു… ആ ശ്രമം മനസ്സിലാക്കി അമ്മ എന്നെ പൊക്കി തലയണ അവിടെ ചാരി വച്ചു……

“ഓ ഈ മനുഷ്യൻ ഉറങ്ങിയോ…. ” അടുത്ത കട്ടിലിലേക്ക് നോക്കി അരയിൽ കയ്യും കൊടുത്ത് അമ്മ നിന്നു…..

Leave a Reply

Your email address will not be published. Required fields are marked *