ദർശന – 1 1

ഞാൻ നോക്കുമ്പോൾ കൂർക്കം വലിച്ചു ഉറങ്ങുകയാണ് എന്റെ അച്ഛൻ……

“ഒമു പോയോ.…?”

“ഓ അവനോട്‌ ഒരു 7 മണി ആയപ്പോ ഞാൻ പോകാൻ പറഞ്ഞു… ഞങ്ങളൊക്കെ ഇല്ലേ ഇവിടെ….നീ നല്ല ഉറക്കായിരുന്നു അതാ വിളിക്കാഞ്ഞേ….നിനക്ക് വിശക്കുന്നില്ലേ ഞാൻ കഞ്ഞി എടുത്ത് തരാം…..”

അമ്മ പോയി ബാഗിൽ നിന്നും പ്ലേറ്റ് എടുത്തു..

“ഹേ എന്തുറക്ക ഇത് ഒന്ന് എഴുന്നേറ്റെ… ആശുപത്രിയാ ഇത്… മനുഷ്യാ… നിങ്ങളോടാ….”
അച്ഛൻ ചാടി എഴുന്നേറ്റു….അച്ഛൻ എഴുന്നേൽക്കുന്നത് കണ്ടപ്പോ ചിരി അടക്കാൻ കഴിഞ്ഞില്ല….അവരും എന്റെ കൂടെ കൂടി ചിരിച്ചു….അച്ഛൻ നേരെ മുഖം കഴുകാൻ ആയി പോയി….അമ്മ പ്ലേറ്റ് ലേക്ക് കഞ്ഞിയും പിന്നെ ഒരു മൂഡിയിൽ കുറച്ച് അച്ചാറും ചമ്മന്തിയും ഇട്ടു….ആവി പാറുന്ന കഞ്ഞി….കണ്ടിട്ട് എന്തോ കൊതി ആകുന്നു… ഞാൻ വീണ്ടും എഴുന്നേറ്റ് ഇരിന്നു….അമ്മ എനിക്ക് ആവി പാറുന്ന കഞ്ഞി ഊതി വായിൽ വച്ച് തന്നു….. എന്തൊരു സുഖാണ് ഇങ്ങനെ കഴിക്കാൻ….എത്ര കാലായി അമ്മ കഴിപ്പിച്ചിട്ട്….. ഞാൻ ആസ്വദിച്ചു കുടിച്ചു… രണ്ട് സിപ് കഞ്ഞി കുടിച്ചപ്പോഴേക്കും എന്റെ വേദന പമ്പ കടന്നതായി തോന്നി….

മുഖവും കഴുകി അച്ഛൻ അടുത്തേക്ക് വന്നു….

“എങ്ങനെ ഉണ്ടെടാ… കുറവുണ്ടോ…… ഞാൻ വന്നപ്പോ നീ നല്ല ഉറക്കായിരുന്നു…..” ഞാൻ ആണെന്ന് തലയിട്ടി….

“എടി ഞാൻ എന്നാ പോട്ടെ……. ഇവിടെ പിന്നെ നിന്നിട്ടും കാര്യം ഇല്ലല്ലോ സ്ത്രീകൾക് അല്ലേ നിക്കാൻ പറ്റു….. അച്ഛൻ അവിടെ ഒറ്റക്ക് ആണേ…” ആരതിയുടെ അമ്മയെ നോക്കിയാണ് അത് പറഞ്ഞത്…..ആരതിയുടെ മമ്മ ഓ എന്ന് പറഞ്ഞു തലയാട്ടി… അമ്മ കഞ്ഞി അവിടെ കിടക്കയിൽ വച്ച് അച്ഛനെ യാത്രയാക്കാൻ പോയി……

അമ്മ തിരിച്ചു വരുമ്പോൾ കാണുന്നത് ആരതിയുടെ അമ്മയുടെ തോളിൽ തലയും വച്ചു കഞ്ഞി കുടിക്കുന്ന എന്നെയാണ്‌….എനിക്ക് എന്തോ വല്ലാത്ത സന്തോഷം തോന്നി….. അമ്മ പിന്നെ വന്ന് വാങ്ങാൻ നിന്നില്ല….

“മോക്ക് കുറച്ച് കഞ്ഞി എടുക്കട്ടെ….”അവളോടാണ് മമ്മിയുടെ ചോദ്യം….

“ഓ….തന്നോ മമ്മി……”

മമ്മിയാ ആരുടെ മമ്മി….

മമ്മി അവൾക്കു കൊടുത്ത് തുടങ്ങിയപ്പോഴേക്കും ഞാൻ കഞ്ഞി കുടിച്ച് കഴിഞ്ഞിരുന്നു….ആരതിയുടെ മമ്മി എനിക്ക് മുഖം തോർത്തി തന്നു…… ഞാൻ ചെരിഞ്ഞു കിടന്നു… ആരതി ഒരു പുഞ്ചിരിയോടെ മമ്മി നീട്ടുന്ന സ്പൂൺ ആസ്വദിച്ചു കഴിക്കുകയാണ്….. എന്തോ ചെറിയ കുശുമ്പൊക്കെ തോന്നിയെങ്കിലും ആ കാഴ്ച്ച കാണാൻ നല്ല ഭംഗി ആയിരുന്നു…… അധിക നേരം അങ്ങനെ ഇരിക്കാൻ എന്റെ ശരീരം എന്നെ അനുവദിച്ചില്ല… ഞാൻ എപ്പോഴോ ഉറങ്ങി….

രാവിലെ എണീറ്റപ്പോൾ മമ്മിയെ എവിടെയും കാണുന്നില്ല അടുത്ത കട്ടിലിൽ ആരതിയുണ്ട്….. ആരതിയുടെ അമ്മയെയും കാണുന്നില്ല….ഞാൻ എഴുന്നേറ്റ് തലയണ പുറകിലേക്ക് വെച്ച് ഇരിന്നു……
“ആ നീ എണീറ്റോ….. എന്റെ തലയും പൊട്ടിച്ചു വെച്ചിട്ട് ദ്രോഹി……”

“ന്താ “….. അവൾ പറഞ്ഞത് ഞാൻ കേട്ടില്ല… അവൾ പിന്നെ വിശദീകരിക്കാൻ ഒന്നും നിന്നില്ല…..

“മമ്മി എന്തേ….?

“മമ്മിമാർ അലക്കുവാൻ പോയേക്കുവാ…..”

“ഓ…ഡോ ഇന്നലെ അറിയാതെ ഞാൻ അവനോട് സംസാരിച്ചു കൊണ്ട് സ്റ്റെപ് ഇറങ്ങി വന്നത് കൊണ്ട് കണ്ടില്ല.. സോറി…..”

“ഓ കൊഴപ്പൂല്ല… ന്താലും സംഭവിച്ചു പോയില്ല….”

ന്ത്‌ മുരഡ്‌ സ്വഭാവമാ ദൈവമേ ഇത്…….

“അതേ ഡാ … മിനിഞ്ഞാന്ന് താൻ കാണിച്ചത് എന്തോ എനിക്ക് ഇഷ്ടായില്ല… അതാ ഞാൻ അന്ന് അങ്ങനെ ചൂടായെ… സോറി….ഞാൻ ഇന്നലെ വന്ന് സോറി പറയാൻ ഇരിക്കുവായിരുന്നു….. ആ പിന്നെ പ്രൊപോസൽ മാത്രെ ഇഷ്ടാവാതെ ഉള്ളൂ കേട്ടോ… യുവർ പെർഫോമൻസ് വോസ് എക്സലന്റ്……”

“എടോ അവിടെ നിന്ന് ചാടി കേറി പറഞ്ഞു ആളാവാൻ ഒന്നും അല്ല….എന്തോ ചാടി കേറി പറഞ്ഞില്ലെങ്കിൽ വേറെ ആരേലും കൊണ്ടോകുമോന്ന് വെച്ച് ചെയ്തതാ…..”

അവൾ ഒന്ന് ചെറുതായി ചിരിച്ചു….

“അതിന് എനിക്ക് ലൈൻ ഇല്ലെന്ന് തന്നോട് ആരാ പറഞ്ഞെ?….”

ഞാൻ അങ്ങനെ ഞട്ടിതരിച്ചൊന്നും ഇല്ലെങ്കിലും എനിക്ക് എന്തോ ചെറിയ ഒരു വിഷമം തോന്നി……

“സോറി ഞാൻ അതും ആലോചിക്കേണ്ടത് ആയിരുന്നു….എന്തോ ആ സ്റ്റേജ് ഇൽ നിക്കുമ്പോൾ ഞാൻ നല്ല കോൺഫിഡന്റ് ആയിരുന്നു… എന്തോ ഭയങ്കര കംഫർട് ആയിട്ടാണ് ഞാൻ പാടിയത്… ചെലപ്പോ തന്നെ ഇമ്പ്രെസ്സ് ചെയ്യിക്കണ്ടത് കൊണ്ടാകാം….. ആ ഫോം ഇൽ അങ്ങ് പറഞ്ഞു പോയി….എന്തായാലും റിയലി സോറി ഫോർ ദാറ്റ്‌….”

Leave a Reply

Your email address will not be published. Required fields are marked *