ദർശന – 1 1

കുറേ നേരത്തെ മൗനത്തിനു ശേഷം ഞാൻ മിണ്ടി….

” ഡാ നീ എന്താ ഒന്നും മിണ്ടാതെ… മൈരാ എനിക്ക് എന്തോ വയാത്ത പോലെ അതാ ഞാൻ ചൂടായെ… ” എന്റെ സ്വഭാവം കുറച്ചു പൊട്ടിത്തെറിക്കുന്നത് ആണെങ്കിലും ഞാൻ ആരോട് ചൂടായാലും ഇവനോട് ചൂടാകില്ല അത് ഇവനും അറിയാം…..

” എന്താടാ ഹോസ്പിറ്റലിൽ പോണോ??…”

“ഏയ്യ് ഇത് അതൊന്നും അല്ലടാ രാവിലെ എഴുന്നേൽക്കാൻ ലേറ്റ് ആയി പോയത് കൊണ്ട് പ്രഭാത കർമങ്ങൾ ഒന്നും നടന്നില്ല…..എനിക്ക് അവനോട് അവിടെ നടന്നത് പറയണം എന്നുണ്ടെങ്കിലും പറയുമ്പോൾ മുഴുവനും പറയേണ്ടി വരും എന്നറിയാവുന്നത് കൊണ്ട് ഞാൻ മിണ്ടീല…..

“ആ ഡാ എന്നെ ആ റേഷൻ കടയുടെ അവിടെ നിർത്യേക്ക് അമ്മ അവിടെ ഉണ്ടാവും ന്നാ പറഞ്ഞെ….”

ഞാൻ അവനെ റേഷൻ കടയുടെ അവിടെ ചവിട്ടി….

“എന്താ രാത്രി പരിപാടി?….”

“എനിക്കോ എനിക്ക് എന്ത് മൈര്…”

“എന്നാ പാലത്തിന്റെ അവിടേക്ക് വാ… കുറച്ചു പറയാൻ ണ്ട്…..”

“മ്മ് അതെനിക്കും തോന്നി… എന്തോ ഉണ്ടെന്ന്… ന്നാ നീ വിട്ടോ രാത്രി കാണാം “..
“ഓക്കേ ബൈ… ” ഞാൻ നേരെ വീട്ടിലേക് പോന്നു… എനിക്ക് ആകെ ഒരു മൂഡ് ഓഫ്‌ ആയിരുന്നു…. ഹാളിലിരുന്ന് അമ്മേം അച്ഛച്ഛനും ടീവീ കാണുക ആയിരുന്നു… ഞാൻ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി….. നേരെ പോയി കിടക്കയിലേക്ക് വീണു… കുറച്ചു നേരം കണ്ണും പൂട്ടി കിടക്കുമ്പോഴാണ് ആരോ മുടിയിഴകളിൽ തലോടുന്നത് അറിയുന്നത്… അമ്മയാണ്.. ഞാൻ എഴുന്നേറ്റു ഇരിന്നു…

“മ്മ് എന്താടാ എന്ത് പറ്റി… നിന്റെ മുഖത്തിനൊരു വാട്ടം..”

“ഓ പിന്നെ എന്റെയോ ഒന്ന് പോയെ അമ്മേ….ഇന്ന് നിന്ന് തിരിയാൻ പറ്റാത്ത അത്ര തിരക്ക് ആയിരുന്നു അവിടെ അതിന്റെ ഒരു ക്ഷീണം….”

അമ്മ എന്റെ മുഖം പിടിച്ചു ഉയർത്തീട് ചോദിച്ചു….

“ഇനി സത്യം പറ….”

എനിക്ക് അമ്മയുടെ മുഖം നോക്കിയിരിക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ തോന്നി ഞാൻ ആ മടിയിൽ തല വെച്ച് കുറച്ചു നേരം കിടന്നു….. അമ്മ എനിക്ക് തലയിൽ മസാജ് ചെയ്ത് തരാൻ തുടങ്ങി….

“നിന്നോടാ ഞാൻ ചോദിച്ചേ.. കേട്ടില്ലേ….

ഞാൻ എന്റെ എല്ലാ കാര്യങ്ങളും അമ്മേനോട് പറയും….(സിഗരറ്റ് വലിക്കുന്നത് ഒഴിച്ച്… അമ്മയുടെ നേരെ ഒരു ചേട്ടൻ ലങ് കാൻസർ വന്നിട്ട് ആണ് മരിച്ചത്.. അത് കൊണ്ട് തന്നെ അമ്മയ്ക്ക് സിഗരറ്റ് വലിക്കുന്നത് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്.. അച്ഛനയൊക്കെ ഓടിക്കുന്നത് കാണാം….ഒന്ന് രണ്ട് വട്ടം മണത്തിട്ട് എന്നോട് ചോദിച്ചിട്ടുണ്ട് എങ്കിലും ഞാൻ തന്ത്രപൂർവ്വം പിടിച്ചു നിന്നു )… അത് കൊണ്ട് തന്നെ എന്റെ എല്ലാ കാര്യങ്ങളും അമ്മയ്ക്കും ഒമുവിനും നന്നായി അറിയാം….

ഞാൻ നടന്ന കാര്യങ്ങളൊക്കെ വള്ളി പുള്ളി വിടാണ്ട് പറഞ്ഞു കൊടുത്തു…

“ഹാ ഹാ ഹാ ഹാ ഹാ…….അയ്യോ.. എന്റമ്മേ…”

അമ്മ വയറ് പൊത്തി ചിരിക്കാൻ തുടങ്ങി….ഇതിനു മാത്രം ചിരിക്കാൻ എന്താ ഇതിൽ….സ്വന്തം മകന്റെ അവസ്ഥ കേട്ട് ചിരിക്കുന്നോ.. ഞാൻ ആ വയറ്റിൽ ചെറിയ കുത്ത് വച്ച് കൊടുത്തു….

“ഡാ നാറി….ഏതോ ഒരു പെണ്ണ് തേച്ചു ഒട്ടിച്ചു എന്ന് വെച്ച് എന്റെ മേത്താണോ നിന്റെ അരിശം തീർക്കണ്ടേ….”

“ഹ്മ്മ് അവൾക്കെന്നെ ശരിക്കും അറീല… പെണ്ണായി പോയി അല്ലെ കാണിച്ചു കൊടുത്തേനെ….”
“ഒലത്തും നീ….ഹാ ഹാ “… എന്റെ മനസ്സ് പറഞ്ഞത് തന്നെ മമ്മീം പറഞ്ഞപ്പോ എനിക്ക് പ്രാന്ത് പിടിച്ചു മ്മ്.

” മമ്മി യു ടൂ ബ്രൂട്ടസ്….. ” ഞാൻ മടിയിൽ നിന്നും എഴുന്നേറ്റ് ബെഡിന്റെ മൂലക്ക് പോയിരിന്നു..

“എടാ എഡിസാ നിനക്ക് ഒരു വിചാരം ണ്ട് നീ ആണ് ആ കോളേജ് ലെ ചോക്ലേറ്റ് ഹീറോ എന്ന്….നിന്റെ ഈ പൈങ്കിളി പരിപാടി ഒന്നും എല്ലാരുടേം അടുത്ത് നടക്കില്ല എന്ന് മനസ്സിലായില്ലേ …..”അതും പറഞ്ഞു മമ്മി എന്റെ തുടക്ക് അടിച്ചു…

“ഡാ നീ പിണങ്ങല്ലേ….ഇതൊക്കെ കോളേജ് ലൈഫ് ന്റെ ഭാഗല്ലേ… എത്രയോ പെൺകുട്ടികൾ മോനോട് വന്നു ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട്… നീ അവരോടൊക്കെ എന്താ പറയാറ്…. അത് പോലെ അല്ലേ ഇവിടേം ഉണ്ടായുള്ളൂ… ആ കുട്ടിക്ക് നിന്നേ ഇഷ്ടായില്ല.. ഇതിൽ എന്താ ഇങ്ങനെ നിരാശപ്പെടാൻ മാത്രം….” എനിക്ക് ആകെ ദേഷ്യം വന്നു… അല്ലേ തന്നെ പ്രാന്ത് പിടിച്ചു നിക്കുവാ അപ്പോഴാ അമ്മേടെ ഒടുക്കത്തെ ഒരു ഉപദേശം….

Leave a Reply

Your email address will not be published. Required fields are marked *