ദർശന – 1 1

“അവൾ എന്നെ ഒറ്റയ്ക്ക് ആക്കി പോയല്ലേ….. പോട്ടെ.. അവൾക്ക് അങ്ങനെ പോകാൻ പറ്റുവാണേ അവൾ പോട്ടെ…” എന്നെ നോക്കി ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞവൻ പുറത്തേക്ക് നടന്നു…….

◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️

“ഈശ്വരാ….. ഇന്നവൻ ആറുമണിക്ക് വിളിക്കാൻ പറഞ്ഞതല്ലേ ഞാൻ ആണെകിൽ അത് മറന്നും പോയി….വിളിക്കാൻ മറന്നൂന്ന് പറഞ്ഞാ അവൻ എന്നെ തിന്നാൻ വരും……. “
ഞാൻ അവന്റെ റൂമിലേക്കു നടന്നു….. ഫാനും ഫുൾ സ്പീഡ് ഇൽ ഇട്ട് പുതച്ച് മൂടി ഉറങ്ങുകയാണ് കുട്ടി… “ഡാ എഡിസാ എണീറ്റെ….സമയം എത്ര ആയെന്നാ….ഡാ ചെക്കാ… എഴുന്നേൽക്ക്… ഇതെത്ര നേരായി നിന്നെ വിളിക്കണൂ….” മുഖത്തെ പുതപ്പ് വലിച്ചു മാറ്റി ആ നനഞ്ഞ കൈ അവന്റെ മുഖത്ത് വച്ചപ്പോൾ ചാടി എണീറ്റു കക്ഷി….

” ആറു മണി ആയോ അമ്മേ “…. ഒരു കൊട്ടുവായും ഇട്ട് ഉറക്കച്ചടവോടെ അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു…

“ആറു മണിയോ സമയം ഏഴര ആയി നിന്നെ എത്ര നേരായി ആയി വിളിക്കാണ്‌…”

“ഏഴര മണിയോ എന്താ അമ്മാ ഇത്… ഞാൻ പറഞ്ഞതല്ലേ ആറു മണിക്ക് വിളിക്കണം ന്ന്… ഇന്ന് കോളേജ് ഡേ ആന്ന് അമ്മേനോട് ഞാൻ ഇന്നലെ പറഞ്ഞതല്ലേ…..”

” ആ ഇനി എന്റെ മെക്കിട്ട് കേറ്…വിളിച്ചിട്ട് നീ എഴുന്നേൽക്കാത്തതിന് ഞാൻ എന്ത് ചെയ്യാനാ….പിന്നെ നീ കുറച്ചു ലേറ്റ് ആയീന്ന് വെച്ച് അവിടെ പരിപാടി നടക്കാതിരിക്കാൻ ഒന്നും പോണില്ലല്ലോ….നിന്ന് വാചക കസർത്ത് അടിക്കാതെ പോകാൻ നോക്കടാ… ”

എന്നെ ഒരു ചൂഴ്ന്ന നോട്ടോ നോക്കി ചെക്കൻ ബാത്റൂമിലേക്ക് ഓടി……

“അമ്മാ വേഗം തായോ….. മ്മാ ലേറ്റ് ആവണൂ….”

“കിടന്ന് കാറാതെ ചെക്കാ ഒരു മിനിറ്റ്….”

“ആ അമ്മ സമയം ആവുമ്പോ വന്ന മതി ഞാൻ പോവുവാ….”

“ഡാ, പോവല്ലേ ദാ എത്തി.. നിക്ക്…”

ഞാൻ അടുക്കളയിൽ നിന്ന് ദോശയും എടുത്ത് എത്തുമ്പോഴേക്കും ചെക്കൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി പോയിരിന്നു…..

” ഒരു ചായ പോലും കുടിക്കാതെയാ ചെക്കൻ പോയേക്കുന്നേ…ശെ രാവിലെ വിളിച്ചിരുന്നേ ആ വയറ് കാലിയാക്കി പോകില്ലായിരുന്ന് ചെക്കൻ….”

…………………………………………………………………

“എടാ നാറി നീ എവിടെ പോയി കിടക്കുകയാരുന്നു… എത്ര നേരായി നിന്നെ വിളിക്കണൂ ആ ഫോൺ എന്ത് മൈരിനാ നിനക്ക്…..”

“എടാ മമ്മി ചതിച്ചതാ…6 മണിക്ക് വിളിക്കാൻ പറഞ്ഞിട്ട് ദാ ഇപ്പഴാ വിളിക്കണേ….അലങ്കോല പണിയൊക്കെ എവിടെ വരെ ആയി….”

“എന്തോ….മോൻ ഇല്ലാത്തോണ്ട് ഇത് വരെ എല്ലാം ഗംഭീരം ആയിട്ട് ചെയ്തിട്ടുണ്ട്….. ഇന്നലെ രാത്രി പോവുമ്പോ എന്താ അഭി ഇവൻ പറഞ്ഞെ രാവിലെ വന്നിട്ട് എല്ലാം സെറ്റ് ആക്കണം… നീയൊന്നും കെടന്ന് ഉറങ്ങി പോകരുത്….. നീട്ടിയൊന്ന് തന്നാലിണ്ടല്ലോ….”
“ന്നാ പിന്നെ ഞാൻ അങ്ങോട്ട്…..” ചെവി ചൊറിഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു….

“മ്മ് ചെല്ല് കൃഷ്ണൻ വരാതോണ്ട് രാധമാർ പിണങ്ങി നിക്കുവാ അവിടെ….”

“കൃഷ്ണൻ നിന്റെ തന്ത ഓട്ടു മുരളി….”

“ഡാ മൈരേ….”

അവൻ കൈ വീശുന്നതിന് മുന്നേ ഞാൻ ഓടി കളഞ്ഞു….

“ഹായ് ഡാ നീ വന്നോ ഇതെന്താ ലേറ്റ് ആയെ… എങ്ങനെ ഇണ്ട് ഞങ്ങടെ ഡെക്കറേഷൻ…” പിരികം പൊക്കിക്കൊണ്ട് അഞ്ജലി ചോദിച്ചു…..

” വളരെ ബോർ ആയിട്ടുണ്ട്….😌”

“പ്പാ നായെ നട്ടുച്ചയ്ക്ക് കയറി വന്നിട്ട് അഭിപ്രായം പറയാൻ നിക്കുന്നു… പോയിട്ട് ബാക്കി പരിപാടി നോക്കെടാ.. ഇനിയെല്ലാം സർ നെ ഏൽപ്പിക്കുന്നു…..”

ഓയ് ഞാൻ എന്നെക്കുറിച്ച് പറഞ്ഞില്ലല്ലോ ഞാൻ ഗൗതം…..ഗൗതം മേനോൻ……. എല്ലാരും എന്നെ എഡിസൺ എന്നാണ് വിളിക്കുക അത് എന്ത് കൊണ്ടാണെന്ന് ഞാൻ പിന്നെ പറഞ്ഞു തരാം….. നല്ല വെളുത്തിട്ട് കട്ട താടിയൊക്കെ ഉണ്ട് എനിക്ക്….. ഒരു 6 ഫീറ്റ് ഉയരം കാണും… കണ്ടാൽ എല്ലാവരും ഒന്ന് നോക്കി പോവും…… കുറേ പേർ എന്നോട് ഇഷ്ടാമാണ് എന്ന് പറഞ്ഞിട്ട് ണ്ട് എങ്കിലും അവരെ ഒക്കെ ഞാൻ ഫ്രണ്ട്സ് ആയിട്ട് മാത്രമേ കണ്ടിട്ട് ഉള്ളൂ….പിന്നെ എനിക്ക് ഇഷ്ടം തോന്നിയവർ ആരും എന്നോട് ഇഷ്ടാണെന്ന് പറഞ്ഞിട്ടും ഇല്ല….ഞാൻ ഗിറ്റാർ പ്ലേ ചെയ്യും… അങ്ങനെ ആണ് ഞാൻ ഈ കോളേജിലെ പെൺകുട്ടികളുടെ…… നേരത്തെ ഓട്ടു മുരളീടെ മോൻ പറഞ്ഞത് കേട്ടില്ലേ കണ്ണൻ എന്ന്…… ബ്രണ്ണൻ കോളേജിലെ ഒരു കള്ള കണ്ണൻ തന്നെ ആയിരുന്നു ഞാൻ…… ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗൗതം മേനോൻ – സൂര്യ കൂട്ടുക്കെട്ടിൽ ഉള്ള വാരണം ആയിരം എന്ന സിനിമ റിലീസ് ചെയ്യുന്നത്… അതിൽ സൂര്യ സമീറയെ വളക്കാൻ ട്രെയിൻ ഇൽ നിന്നു ഒരു പാട്ട് പാടുന്നില്ലേ… അത് കണ്ടത് തൊട്ടാണ് എനിക്ക് ഗിറ്റാർ പഠിക്കണമെന്ന് ആശവരുന്നത്… പിറ്റേന്ന് തൊട്ട് ക്ലാസിനു പോകാൻ തുടങ്ങി….. ഗിറ്റാർ പിടിപ്പിച്ചു തന്ന ടീച്ചറെ തന്നെ പ്രേമിച്ചു എന്ന കുറ്റത്തിന് എന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കി….ഇപ്പൊ എന്റെ കേരക്ടർ ഏകദേശം നിങ്ങൾക് പിടി കിട്ടി എന്ന് വിശ്വസിക്കുന്നു…….എന്റെ വീട് തലശ്ശേരി യാണ്….ബ്രണ്ണൻ കോളേജ് ലാണ് ഞാൻ പഠിക്കുന്നത് 3 rd ഇയർ ബി ബി എ…..
“ഡാ …”

Leave a Reply

Your email address will not be published. Required fields are marked *