ദർശന – 1 1

അമ്മ ചുണ്ട് ചുരുട്ടി ചിരി അടക്കിപിടിച്ചു…

“ഞാൻ ഒന്നും പറഞ്ഞത് അല്ലടാ… നിന്റെ പ്രിൻസി അച്ഛനെ വിളിച്ചായിരുന്നു….. എല്ലാ കാര്യോം പറഞ്ഞു കൊടുത്ത്… നിന്റെ അച്ഛൻ ചാക്കോ മാഷ് ആവാഞ്ഞത് നന്നായി… എന്താ പറഞ്ഞത് എന്ന് അറിയോ??? സാറേ ഇത് കോളേജ് അല്ലേ… നമ്മളും ഈ പ്രായം കഴിഞ്ഞ് തന്നെ അല്ലേ വരുന്നത് ഇതൊക്കെ ഇത്ര കാര്യം ആക്കേണ്ടതുണ്ടോന്ന്….അയാൾ അപ്പം തന്നെ ഫോൺ വെച്ച്… ഇയാളോട് പറഞ്ഞിട്ട് എന്ത് കാര്യം എന്ന് തോന്നിക്കാണും….”

“അല്ലേലും എന്റെ അച്ഛനെ എനിക്ക് അറിഞ്ഞൂടെ… ഭാഗ്യം അപ്പോ അവൾ പറഞ്ഞതൊന്നും അറിഞ്ഞില്ലല്ലോ… ആശ്വാസമായി…” അമ്മേന്റെ മുഖത്ത് ഒരു കള്ള ലക്ഷണം ഞാൻ ശ്രദ്ധിച്ചു….

“ഹേ മിസ്സിസ് പത്മാവതി അതും പറഞ്ഞു കൊടുത്തോ “….

“ഡാ സോറിയെടാ പെട്ടെന്ന് അറിയാതെ പറഞ്ഞു പോയതാ… മൂപ്പര് എന്തൊരു ചിരി ആയിരുന്നെന്നോ ഈ അടുത്തൊന്നും അങ്ങേരു ഇങ്ങനെ ചിരിച്ചിട്ട് ഞാൻ കണ്ടിട്ടില്ല ഹാ ഹാ…”

എനിക്ക് ദേഷ്യം ഇറച്ചു കയറി… അമ്മമാർ എന്ത് അറിഞ്ഞാലും കൊഴപ്പൊല പഷേ അച്ഛൻ അറിഞ്ഞാൽ അതൊരു നാണക്കേട് ആണ്….

“എന്തൊരു അമ്മയാടോ… ഇനി എന്തേലും പറയാൻ വാ… നിങ്ങളുടെയും കുറേ രഹസ്യം ന്റെ കയ്യിൽ ണ്ടെന്ന് ഓർക്കണം….പണി വരുന്നുണ്ട് അവറാച്ചാ…..”

ഞാൻ പിന്നെ ഒന്നും കഴിക്കാൻ നിന്നില്ല… നേരെ പോയി കട്ടിലിലേക്ക് വീണു……ആ അഹങ്കാരി അവള് കാരണമാണ് ഞാൻ ഈ നാണം കെട്ടത്… ഇതിന് നിനക്കൊരു പണി ഞാൻ തരുന്നുണ്ട് മോളെ….
….……… ഇതേ സമയം അവളുടെ വീട്ടിൽ….………

“നീ എന്ത് പണിയാ കാണിച്ചേ മോളെ….. എന്തൊക്കെ ആയാലും ഇങ്ങനെ ആണോ ഒരാളോട് സംസാരിക്കുന്നേ.. ആ കുട്ടി എന്താ വിചാരിച്ചു കാണുവാ….ഒന്നൂലേലും നിന്നെക്കാൾ ഒന്ന് രണ്ട് വയസ്സ് മൂത്തത് അല്ലേ….അതും നിന്റെ കൂട്ടുകാരികളുടെ മുന്നിൽ വെച്ച് കളിയാക്കിയത് തീരെ ശരിയായില്ല…..”

“ഓയ് വീണ ചേച്ചി അപ്പോ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ… അത്രയും ആൾക്കാരുടെ മുന്നിൽ വെച്ചിട്ട് ആണ് അയാൾ പറഞ്ഞത്… എന്റെ മനസിക്കാവസ്ഥ ഒന്ന് മനസ്സിലാക്കിയേ…..”

“മോളെ നിന്നേ എനിക്ക് അറിയില്ലേ.. നിനക്കിതൊന്നും ഒരു പ്രശ്നോം ഇല്ലെന്ന് എനിക്കറിയാം….നീ ഗേൾസ് സ്കൂളിൽ പഠിക്കുമ്പോൾ ചെയ്ത് വെച്ചിരിക്കുന്നത് നോക്കുമ്പോൾ ഇതൊക്കെ നിസ്സാരം…….നീ അത് വിട് മോളെ എന്താ കാര്യം…. ന്താ മോളെ ആരേലും സെറ്റ് ആയോ…”

“ഈ അമ്മയ്ക്ക് എന്താ അങ്ങനെ ആരേലും ണ്ടേൽ ഞാൻ അമ്മേനോട് വന്ന് പറയില്ലേ….എന്തോ അയാൾ കൊറച്ചു ഷോ കാണിച്ചത് പോലെ തോന്നി… ആ ദേഷ്യത്തിന് പറഞ്ഞതാ… എന്തായാലും പുള്ളീടെ ഗിറ്റാർ പ്ലെയിങ് മമ്മാ വേറെ ലെവൽ പറയാതിരിക്കാൻ പറ്റില്ല…… വാരണം ആയിരത്തിലെ ഒരു സോങ്‌ ഇല്ലേ നെഞ്ചുക്കുൾ പെയ്തിടും….സൂര്യ ആ ട്രെയിൻ ഇൽ നിന്ന് പാടുന്ന സോങ്‌ പുള്ളി ആ പാട്ട് പാടി….ഓ മമ്മി it was amazing….പെൺപിള്ളേർ ഒക്കെ എന്നാ നോട്ടം ആന്നോ….പിന്നെ ആ സോങ്‌ ഉള്ള സിനിമേലെ ഡയറക്ടറെ പേരും ഈ ചെക്കന്റെ പേരും ഒന്നാ….ഗൗതം മേനോൻ……”

” ആരതി ഗൗതം മേനോൻ….കൊള്ളാലെ….”

“ഓഹ് അങ്ങനെ ഇപ്പം കൊള്ളണ്ട….. ഹ്മ്മ് “……. ഇതേ ചോദ്യം വരുന്ന വഴിക് കൂട്ടുകാരും ചോദിച്ചു നിനക്ക് എന്തിന്റെ കേടാ ഞാൻ ആണെങ്കിൽ കണ്ണും പൂട്ടി ഓക്കേ പറഞ്ഞേനെ എന്ന്….. ദേ ഇപ്പം അമ്മേം…..

“ഓ വേണ്ടടി….. അച്ഛന് നായർ വിട്ട് ഒരു കളി ഇണ്ടാകില്ല….എന്തിനാ വെറുതെ അവസാനം വിഷമിക്കുന്നേ….ഞാൻ തന്നെ കുറച്ചു താണ നായർ ആന്ന് പറഞ്ഞു നിന്റെ അമ്മൂമ്മ എന്നും പറയുമായിരുന്നു….”

“ഓ കേക്കണ്ട ഈ ജാതി പറച്ചില്….ഹലോ എന്താ പറഞ്ഞെ വിഷമിക്കണ്ടാ എന്നോ…… എന്റെ അച്ഛന്റെ പേര് രാജീവൻ എന്നാണെന്ന് എനിക്ക് ഒരു ഡൗട്ടും ഇല്ല….”
” ഓ ഈ അസത്ത്…….എന്തായാലും ഒരു സോറി പറഞ്ഞേക്ക്….. ഇല്ലെങ്കിൽ മോളെ വളർത്ത് ദോഷം ആണെന്നെ ആ കുട്ടി വിചാരിക്കൂ…… നിന്നേ വാരിക്കോരി ലാളിച്ചതിന്റെ കൊറച്ചു വാശിയും ദേഷ്യവും ഒക്കെ നിനക്ക് ഉണ്ടെങ്കിലും മോള് ആയിട്ട് ഒരാളേം ഇത് വരെ മോശായിട്ട് പറഞിട്ടില്ലല്ലോ…. ”

Leave a Reply

Your email address will not be published. Required fields are marked *