“ഓ നോക്കാം….” മമ്മിയോട് അത് പറയുമ്പോഴും സോറി എന്റെ പട്ടി പറയും എന്ന മൈൻന്റിൽ ആയിരുന്നു ഞാൻ…..
” നല്ല മോള്….എങ്കി വാ കുഞ്ഞു… എനിക്ക് കുറച്ചു തേങ്ങ ചിരവി താ… മമ്മീടെ കൈക്ക് തീരെ വയ്യ….. ”
“എന്തുവാ അമ്മാ….മ്മ് നടക്ക്……”ഞാൻ അമ്മയുടെ പുറകെ നടന്നു…….
◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️◾️
ഞാൻ രാവിലെ കുറച്ച് നേരത്തെ ഓമുവിന്റെ വീട്ടിലേക് പോയി… ഞാൻ പോവുമ്പോൾ അവൻ നീ എഴുന്നേറ്റ് പോലും ണ്ടായിരുന്നില്ല… മൈരനേം ചവിട്ടി എഴുന്നേൽപ്പിച്ചു അവനേം കൂട്ടി പെട്ടെന്ന് ഇറങ്ങി…….പോകുന്ന വഴി അവനോട് ഞാൻ കാര്യങ്ങൾ പറഞ്ഞു….എന്തോ അവനോട് പറഞ്ഞില്ലെങ്കിൽ അതൊരു വീർപ്പു മുട്ടൽ ആണ്….അതിപ്പോൾ എത്ര നാറിയ കാര്യം ആണെങ്കിലും…
“ഓളോട് പൂവാൻ പറയടാ….ഓളാരാ രമ്പയോ… ഊർവശിയോ….നമ്മടെ ചെക്കന് ഒരു ആഗ്രഹം തോന്നി.. ഇഷ്ടല്ലെങ്കി അതങ്ങ് തുറന്നു പറഞ്ഞാ പൊരേ….. നീ കാര്യാക്കണ്ടടാ….” ഇതാണ് ഈ മൈരൻ….എന്റെ എല്ലാ കാര്യത്തിനും കൂടെ ണ്ടാവും….iam very lucky to have a friend like this…
“എടാ മമ്മീം എന്നെ കളിയാക്കിയെടാ….ഞാൻ തെറ്റ് ചെയ്തത് പോലെയാ മമ്മി പറഞ്ഞെ….എന്തായാലും അവൾക്കിട്ടൊരു പണി കൊടുക്കണം…..” അവളോട് പ്രതികാരം ചെയ്യണം എന്ന് തന്നെ എന്റെ മനസ്സ് എന്നോട് പറഞ്ഞു….
“എന്തിന്??…..നീ ചെയ്തത് ശരി ആണെന്ന് ഞാൻ ഒരിക്കലും പറയില്ല…. നിനിക് അവളോട് പറയായിരുന്നു….. ഇത്രേം ആൾക്കാരുടെ മുന്നിൽ വച്ചല്ല….. ഇതിന്റെ ഒന്നും ആവിശ്യം ഇല്ലടാ….ആത്മാർത്തായിട്ട് ഉള്ളു തുറന്നു ഒന്ന് പറഞ്ഞാൽ ഏത് പെണ്ണിനും മനസ്സിലാവും……”
ഇന്നലെ വരെ പെൻസിലും വായിലിട്ട് നടന്ന ചെക്കനാ.. ഇവന് ഇത്രേം മെച്യുരിറ്റി ഇണ്ടായിരുന്നോ…..
“മൈരേ രാവിലത്തന്നെ കൊണച്ച ഉപദേശം എന്നല്ലേ നീ ഇപ്പോ ആലോയിച്ചേ…..”
“ഏയ്യ് ഞാൻ വേറെ കാര്യം ആലോചിച്ചത് ആട… അവളോടൊരു സോറി പറയണോ….??”
“ഹേയ് അതിന്റെ ആവിശ്യം ഒന്നും ഇല്ല… നീ പറഞ്ഞത് തെറ്റ് തന്നെ….. പക്ഷെ അവൾ നിന്നോട് പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവളാണ് സോറി പറയേണ്ടത്……”
അതെ അവൻ പറഞ്ഞതാണ് ശരി… പ്രായത്തിന്റെ ബഹുമാനം പോലും തരാതെ വളരെ മോശമായാണ് അവൾ പറഞ്ഞത്….
“സോറി പറയാനും നിൽക്കണ്ട… ഇതിന്റെ പേരിൽ ഇനി പ്രശ്നത്തിനും പോവണ്ടാ… അവളായി അവളുടെ പാടായി….കേട്ടല്ലോ…..”
“ഓ ശരി സർ…”
ക്ലാസ്സിൽ ഇരിക്കുമ്പോഴും എന്റെ മനസ്സിൽ അവൾ ആയിരുന്നു…… എന്ത് അഴകാണ് അതിന്… അതിനൊത്ത സ്വഭാവവും ആയിരുന്നെങ്കിൽ എത്ര കഷ്ടപ്പെട്ടിട്ട് ആണേലും അവളെ ഞാൻ എന്റേത് ആക്കിയേനെ….. വേണ്ട ഗൗതം ഇവൾ എന്താലും വേണ്ടാ….അഹങ്കാരി….. ഉച്ചയ്ക്ക് ലഞ്ച് കഴിക്കാനായി ഞാനും ഒമുവും കൂടെ താഴേക്കു നടന്നു……
“ഡാ എനിക്ക് എന്തോ ഒരു ബോറടി… നമുക്ക് ഇനി ക്ലാസ്സ് ഇൽ കേറണോ… മുങ്ങിയാലോ??…”
“പോടാ മൈരേ ഇപ്പൊ തന്നെ 70% അറ്റെൻഡൻസ് ഇല്ല… കണ്ടോണേഷൻ അടച്ചാ തന്നെ പാസ്സ് ആവോന്ന് ഡൗട്ട് ആ അപ്പോഴാ… എന്താലും വന്നില്ലേ….ഇനി കഴിഞ്ഞിട്ട് പോകാ… ഇനി ആകെ രണ്ട് പീരിയഡ് അല്ലേ ഉള്ളൂ….”
അവൻ പറഞ്ഞതും ശരി ആണ്….അറ്റന്റൻസ് ഒരു ഇഷ്യൂ ആണ്….ഞാൻ അവനോട് സംസാരിച്ചു സ്റ്റേയർ ഇറങ്ങുകയായിരുന്നു….. പെട്ടെന്ന് എന്റെ കാലൊന്ന് സ്ലിപ് ആയി…… പുറകോട്ട് നോക്കി ഇറങ്ങുകയായിരുന്നത് കൊണ്ട് എനിക്ക് എന്റെ ബോഡി യെ ബാലൻസ് ചെയ്യാൻ ആയില്ല… താഴെ നിന്നും കയറി വന്ന കുട്ടിയെ ഞാൻ കണ്ടില്ല….ആ വീഴ്ചയിൽ അതൊരു പെൺകുട്ടി ആണെന്ന് മനസിലായി….വീഴ്ചയിൽ എന്റെ കിളി പോയിരുന്നു….ചുറ്റും ആൾക്കൂട്ടം….
“ഡാ… എന്തേലും പറ്റിയോ….ഓയ്.. ഡാ….”
ചുറ്റും കൂടി നിന്നവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….. എന്റെ ബോധം പോവുന്നത് പോലെ തോന്നി….എന്റെ അടുത്തായി ഒരു കുട്ടിയും വീണു കിടപ്പുണ്ട്….ആരാണത്…..പിന്നെയൊന്നും ഓർമയില്ല…….
എന്റെ കണ്ണ് തുറക്കുമ്പോൾ മുകളിൽ ഒരു സീലിംഗ് ഫാൻ കറങ്ങിക്കൊണ്ടിരിക്കുന്നത് ആണ് കാണുന്നത്….തലയിൽ എന്തോ ഒരു കനം പോലെ…….തൊട്ട് നോക്കിയപ്പോൾ ഡ്രസ്സ് ചെയ്തതായി കണ്ടു…… കൈക്കും കേട്ടുണ്ട്….തല അനക്കാൻ ഒന്നും പറ്റുന്നില്ല.. കഷ്ടപ്പെട്ട് ചുറ്റും നോക്കി…… നോക്കുമ്പോൾ എന്നെ ഈർഷയോടെ നോക്കിക്കൊണ്ട് ഒരു കുട്ടി ആപ്പിൾ കടിച്ചു പറിച്ചു തിന്നുകയാണ്….. ദൈവമേ… ആരതി….ഈ നശൂലത്തെയാണോ ഞാൻ വീഴാൻ നേരം പിടിച്ചത്…..
“ഹ്മ്മ് തെണ്ടി….”
