നന്ദന -3

അത്രയും പറഞ്ഞു നിർത്തിയപ്പോഴാണ് അവൾക്കും എന്തോ കാര്യമുണ്ടെന്നു മനസ്സിലായതെന്നു തോന്നുന്നു പിന്നെയവൾ വാ തുറന്നിട്ടില്ല ഒറ്റ നിപ്പായിരുന്നു ഞാൻ അത്രേം പറഞ്ഞു വണ്ടിമ്മേൽ കേറിയിരുന്നു

“നന്ദൂ നീ കേറിക്കെ”
പിറകിൽ നിൽക്കുന്ന നന്ദുവിനോട്
പറഞ്ഞു നന്ദു മടിച്ചുകൊണ്ട് പിറകിൽ കേറി..
കുറച്ചു നേരംകൂടി അവിടെ നിക്കുവാണേൽ അവളുടെ മുഖത്ത് എന്റെ കൈവീണേനെ എന്നെനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങനെയൊരു നീക്കമെടുത്തത്
“കൂടെ നടക്കുമ്പോ ആണാണെന്നു ഒറപ്പുള്ളോരുടേ കൂടെ നടക്കടീ”
ഞാൻ അത്രയും പറഞ്ഞു അവളെയൊന്നു പുച്ഛത്തോടെ നോക്കി വണ്ടിയെടുത്തു അപ്പോഴും അവളൊന്നും മിണ്ടിയില്ല മുഖത് സങ്കടമാണോ ദേഷ്യമാണോ എന്നൊന്നും തിരിച്ചറിയാവാനാവത്ത ഒരു ഭാവം എന്തായാലും ഒന്നുറപ്പാണ് എന്റടുത്തേക്ക് വന്ന പവർ ആ സമയം പെണ്ണിനില്ലാന്നു മനസ്സിലായി

വണ്ടി എങ്ങോട്ടോ ഓടുന്നുണ്ട് എവിടെക്ക് പോണോന്നു ഒരയ്ഡിയയുമില്ല..നന്ദുവാണേൽ ബാക്കിലിരുന്നു ഇപ്പോഴും സൈലന്റായി കരയുന്നുണ്ട്…
“നന്ദൂസെ…”
മറുപടിയില്ല
“ടീ ഇനിയെന്തിനാ കിടന്നു മോങ്ങണെ”
അവൾ വീണ്ടും കരയുവാണ് ഈ നിലക്ക് വീട്ടിൽ പോയാ ശെരിയാവൂല എന്നെനിക്ക് തോന്നി പിന്നെവിടെക്ക് കോളേജിലേക്ക് തന്നെ ഏയ് വേണ്ട ഇപ്പൊ അങ്ങോട്ട് പോയികഴിഞ്ഞാ വേറെ എന്തേലും പുതിയ പ്രശ്നം ഉണ്ടാവുമെന്നു എനിക്ക് ഉറപ്പായിരുന്നു അങ്ങനെ പൊക്കൊണ്ടിരിക്കുമ്പോഴാണ് കോളേജിലെ മിക്ക കപ്പിൾസം കേറുന്ന റെസ്റ്റോറന്റ് കണ്ണിൽ ഉടക്കുന്നത് പിന്നെയൊന്നും ചിന്തിക്കാൻ നിൽക്കാതെ വണ്ടി അങ്ങോട്ടെടുത്തു വണ്ടി
നിർത്തിയിട്ടും നന്ദൂസിന് എനക്കമൊന്നുമില്ല ഒന്നും മിണ്ടുന്നുമില്ല.

“നന്ദൂ ഇറങ്ങിക്കെ”
കുറച് ഗൗരവത്തിൽ പറഞ്ഞു..ആരോട് അവളൊന്നും പറയുന്നില്ല
“നന്ദൂ..”
ഒന്നമർത്തി ദേഷ്യസ്വരത്തിൽ വിളിച്ചു
“എനിക്ക് വീട്ടിൽ പോയ മതി”
അവൾ കടുപ്പിച്ചു പറഞ്ഞു
“അത് നീയല്ല തീരുമാനിക്കണേ”
“എറങ്ങടീ…അവൾ കെടന്നു മോങ്ങാൻ നിക്കണു”
ഇപ്രാവശ്യം ഒന്നും മറുത്തുപറഞ്ഞില്ല വേഗമിറങ്ങി നിന്നു ചിലരങ്ങനെയാണ് മര്യാദക്ക് പറഞ്ഞാ കേൾക്കൂല..
“കണ്ണൊക്കെ തൊടച്ചിട്ട് വാടീ”
എന്നെയൊന്നു ദേഷ്യത്തോടെ നോകീട്ടാണേലും കണ്ണ് തുടച്ചു ഞാൻ ആദ്യം നടന്നു അവൾ താഴേക്കും നോക്കി നിക്കുവാണ് “നിന്നോട് ഇനി വരാൻ പ്രത്യേകിച്ച് പറയാനോ”
ഒന്നുകടുപ്പിച്ചു ചോദിച്ചു അപ്പോ കക്ഷി മെല്ലെ ബാക്കിൽ നടന്നുവെന്നു..

ഞാൻ ആദ്യം പോയത് കൈ കഴുകാനായിരുന്നു മടിച്ചു മടിച്ചാണെങ്കിലും പെണ്ണ് ബാക്കിൽ വരുന്നുണ്ട്..
ഞാൻ കയ്യും മുഖവും കഴുകി തിരിഞ്ഞിട്ടും നന്ദൂസ് പൈപ്പും തുറന്നിട്ട് എന്തോ ഭയങ്കര ആലോചനയിലാണ് ..
“എന്റെ നന്ദൂ നീ ആവിഷയം വിട് അവൻ നിന്നോട് എന്തോ അനാവശ്യമായി പറഞ്ഞു നമ്മളത് അപ്പൊ തന്നെ പോയി ചോദിച്ചു അത്രേ ഉള്ളൂ..”
ഒന്നും പറഞ്ഞില്ല കരച്ചിൽ ഒന്നൊതുങ്ങിയ മട്ടുണ്ട് ..
“നന്ദൂസെ ഇനീം നീ മിണ്ടാണ്ടിരിക്കുവാണേൽ ഞാനും മിണ്ടൂലാട്ടോ’
ഞാൻ നൈസായി സെന്റിയടിച്ചു നോക്കി അതിലാള് വീണോ എന്തായാലും കരഞ്ഞു കലങ്ങിയ കണ്ണുകളൊക്കെ കഴുകി മൊത്തത്തിലൊന്നു ഫ്രഷായി. പതിയെ ഞാൻ നടന്നു ഒന്നും മിണ്ടാതെ പൊറകിലവളും..

സാധാരണ ഫേസ് ടു ഫേസ് ആണ് ഇരിക്കാറുള്ളതെങ്കിലും ഇന്നവളിരുന്നത് ഞാനിരുന്ന സെറ്റിയിൽ തന്നെ അവളും എന്റെ തൊട്ടടുത്ത് വന്നിരുന്നു.
വെയിറ്റെർ വന്നപ്പോ രണ്ട് ഫ്രഷ്‌ജ്യൂസും ഓർഡർ ചെയ്തു ചുറ്റുമൊന്നു കണ്ണോടിച്ചു ഒരു ഒരു ഡാർക്ക് കളർ തീമിലാണ് റെസ്റ്റോറെന്റിന്റെ ഡിസൈനിങ്..ഡാർക്ക് കളറുള്ള ലൈറ്റുകളും മറ്റു ഇന്റീരിയൽ വർക്കുമൊക്കെ വളരെ നന്നായിരുന്നു..
“നന്ദൂ…”
വിളിയുടെ മറുപടി എന്റെ തോളിലേക്ക് ചരികൊണ്ടായിരുന്നു ഒന്നും പറഞ്ഞില്ല ആ ഇരുത്തം മാത്രം
അവളിങ്ങനെ മിണ്ടാണ്ടിരിക്കുന്നത് എന്തോ എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു ഒരു കാര്യം ഉറപ്പാണ് വിശാൽ പറഞ്ഞ കാര്യം എന്തായാലും അതവളുടെ മനസ്സിൽ വലിയ മുറിവാണ് ഉണ്ടാക്കിയിട്ടുണ്ട്

“അച്ചൂ..”
അത്രയും നേരത്തെ നിശ്ശബ്ദത കീറിമുറിച്ചുകൊണ്ടുള്ള വിളി
“മ്മ്‌ പറഞ്ഞോ..”
ഞാനും പതിയെ പറഞ്ഞു
“ന്നോട് ദേഷ്യണോ..”
വീണ്ടും കരച്ചിലിനുള്ള പുറപ്പാട് പോലെ തോന്നി
“നന്ദൂ ഇനി നീ കരഞ്ഞാൽ ഞാൻ എണീറ്റു പോവുവേ..നിനക്കെന്താ പറ്റിയെ…ഞാനെന്തിനാ നിന്നോട് ദേശ്യപ്പെടണെ..”
അവളുടെ തോളിൽ കയ്യിട്ടു എന്നിലേക്ക് അടുപ്പിച്ചുകൊണ്ട്‌ ചോദിച്ചു
“ഞാൻ പറഞ്ഞത് കേട്ടില്ലല്ലോ സത്യം പറ അച്ചൂ നിനക്ക് എന്നോട് ദേഷ്യമില്ലേ…പിന്നെന്തിനാ എന്നെ ചീത്ത പറഞ്ഞെ”
കൊച്ചുകൂട്ടികളെ പോലുള്ള ചോദ്യം എന്നെ കൂടുതൽ തളർത്തി
“നീഏന്റെ നന്ദു തന്നെയാണോടീ”
അവളെ ഒന്ന് സൂക്ഷിച്ചു നോക്കി ഞാൻ കളിയായി ചോദിച്ചു.
അപ്പോഴേക്കും ഓർഡർ ചെയ്ത ജ്യൂസ് വന്നിരുന്നു..കൊണ്ട് വന്ന വെയിറ്റെർ ചെക്കൻ നന്ദൂസിന്റെ തോളിലെ ചാരികിടത്തം കണ്ട് എന്നെയൊന്നാക്കി ചിരിച്ചോ എന്തോ അങ്ങനെ തോന്നി
“അച്ചൂ നീയെന്നെ ഇനി ചീത്ത പറയുവോ”
“ആ പറയും നിന്റെ ഈ കൊണച്ച വർത്താനം കേട്ടാൽ ചീത്ത മാത്രമല്ല ഒന്നു പൊട്ടിക്കേം ചെയ്യും”
തുടയിലൊരു നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു
“എന്താച്ചൂ നീ ഇങനെ”
ഈ ചിണുങ്ങലിന് മാത്രം ഒരു കുറവുമില്ല
“പിന്നെ ഞാനെങ്ങെനെ ആവണം നീ ഇങ്ങനെ ആയിരുന്നോടി കുരിപ്പേ ഒന്നുപറഞ്ഞു രണ്ടാമതേന് ടൈപ് ചെയ്തുവെച്ച പോലെ മറുപടി വന്നിരുന്നതാണല്ലോ ഇപ്പോ എന്ത് പറ്റി”
എന്റെ സംശയങ്ങൾക്കൊരു മറുപടി പ്രദീക്ഷിച്ചു അവളെ നോക്കിയിരുന്നു
“അതൊക്കെ ശരിയാ..അത് ഞാൻ തമാശയ്ക് പറയണതല്ലേ”.അവളുടെ ആ പറച്ചിലു കേട്ട് എനിക്ക് ചിരി വരുന്നുണ്ടായിരിരുന്നു അത്കൊണ്ട് തന്നെ ഞാൻ അടിയിലേക്കാണ് നോക്കിയിരുന്നെത്
“.ദേ നോക്കിയേ”
എന്റെ മുഖം അവളുടെ നേരെ തിരിച്ചു
“ ചീത്തയൊന്നും പറയണ്ട എന്റെ കണ്ണിലേക്ക് ദേ ഇങ്ങനെയൊന്നു ദേഷ്യത്തോടെ നോക്കിയാ മതി..ഞാൻ തളർന്നു പോവും നിക്കത് സഹിക്കാൻ പറ്റില്ലച്ചൂ”
ആ ഒറ്റ ഡയലോഗിൽ എന്റെ കിളി പറന്നു. പെണ്ണിന്റടുത്തു നിന്ന് വിഷമത്തോടെയും അതിയായ സ്നേഹത്തോടും കൂടിയൊരു ഡയലോഗ്..കണ്ണിൽ എനിക് വായിച്ചെടുക്കാൻ പറ്റാതൊരു ഭാവം
കാമുകിയുടെയോ നല്ലൊരു സുഹൃത്തിന്റയോ അതോ ഒരു സഹോദരിയുടേതാണോ എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല..എനിക്കതിന്‌ എന്ത് മറുപടികൊടുക്കാൻ കഴിയും അറിയില്ല…അവളുടെ സ്നേഹത്തിനുമുന്നിൽ ഓരോ നിമിഷവും ഞാൻ തോൽക്കുകയായിരുന്നു അല്ലെങ്കിൽ തോല്പിക്കുകയായിരുന്നു

“എന്താ നന്ദൂ നീ ഇങ്ങനൊക്കെ പറയണേ…നീയത് കുടിച്ചേ”
ഗ്ളാസവളുടെ അടുത്തേക്നീക്കി വെച്ച് പറഞ്ഞു
“എനിക്ക് കുടിക്കാൻ തോന്നണില്ലടാ”
“എന്നാ എനിക്കും വേണ്ട പുല്ല്”
ദേഷ്യത്തോടെ പറഞ്ഞെണീറ്റു നടക്കുമ്പോഴേക്കും എന്റെ കയ്യിൽ അവളുടെ പിടി വീണിരുന്നു
“ഞാൻ കുടിച്ചോളാ”
എണീറ്റ ഞാൻ അവിടെ തന്നെയിരുന്നു
“അപ്പൊ പേടിയുണ്ടല്ലേ”
“പേടിയെല്ലടാ എനിക്ക് നിന്നെ അത്രക്കിഷ്ട്ടവാ നീ മിണ്ടാതിരുന്നാൽ എനിക്ക് സഹിക്കാൻ കഴിയില്ല”
“ഓ നീ ചുമ്മാ തള്ളല്ലേ”
അവളുടെ ആ മോഡ് ഒന്ന് മാറ്റാൻ വേണ്ടി പറഞ്ഞു ചിരിച്ചു
“തള്ളിയതൊന്നുമല്ല ഞാൻ കാര്യായിട്ടാ”
“എന്നാ നീയെന്നെ കെട്ടികോടീ”
ചിരിച്ചു കൊണ്ട് ഒരു ജ്യൂസ് എടുത്ത് ഒരു സിപ്പടിച്ചു അത് കണ്ടപ്പോ അവളും എടുത്ത് കുടിച്ചു
“അയ്യടാ കെട്ടാൻ പറ്റിയ മുതല്”
നന്ദൂസ് പഴേ പോലെ കുറച്ചെങ്കിലും ചിരിക്കാനൊക്കെ തുടങ്ങി അതൊരു പുതുമയല്ല ലക്ഷ്മിയമ്മയോ മാധവേട്ടനോ വഴക്ക് പറഞാൽ പിന്നെന്റെ ചെവിക്കും വായക്കും റെസ്റ്റുണ്ടാവില്ല അവളുടെ പരാതി മുഴുവനിരുന്നു കേൾക്കണം പിന്നെ സമാധാനിപ്പിക്കണം അങ്ങനെ കുറെ കലാപരിപാടികൾ എന്ത് പ്രശ്നമുണ്ടേലും എന്നോടെ വന്നു പറയു ഞാനൊന്ന് എന്നിലേക്ക് ചേർത്തു പിടിച്ചാൽ തീരവുന്ന പ്രശ്നമേ അവൾകുണ്ടായിരുന്നുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *