നന്ദന -3

കോളേജിനു മുന്നിൽ കാത്തു നിന്നിരുന്ന ഞാൻ കാണുന്നത് കരഞ്ഞു കൊണ്ട് മുഖം പൊത്തി ഇറങ്ങിവരുന്ന നന്ദുവിനെയാണ പക്ഷേ അവളെന്നെ
കണ്ടിരുന്നില്ല…

അതിനുശേഷമാണ് വിശാൽ ഇറങ്ങിവരുന്നത് അവൻറെ കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു അത് ആരാണെന്ന് എനിക്ക് അന്നേരം കൃത്യമായി മനസ്സിലായില്ല അടുത്തെത്തിയപോഴാണ് എനിക്ക് ആളെ കത്തിയത് മറ്റാരുമല്ല ഇന്ന് രാവിലെ പോയി കണ്ടിരുന്ന രാജശേഖരന്റെ സന്തതി രണ്ടുപേരും ഒരുമിച്ചു നടന്നു വരുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.. ഇവളെന്താ ഇവൻറെ കൂടെ എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല.

അതെന്തേലുതുമാകട്ടെ…ഞാൻ വേഗത്തിൽ നടന്നുപോകുന്ന നന്ദു വിൻറെ കയ്യിൽ പോയി പിടിച്ചു അവൾ ആരാണെന്നറിയാതെ മുഖമുയർത്തി നോക്കുമ്പോഴാണ് എന്നെ കണ്ടത് കരഞ്ഞത് ഞാൻ കാണാതിരിക്കാൻ വേണ്ടി ചിരിക്കാനാവൾ ഒരു പാഴ്ശ്രമം നടത്തി അത് പൂർണ്ണമായും വിജയിച്ചില്ല എന്നുവേണം പറയാൻ പക്ഷേ എൻറെ മുഖഭാവം കണ്ടിട്ട് അവൾക്ക് ഞാൻ പ്രശ്നങ്ങളെല്ലാം ഞാൻ അറിഞ്ഞിട്ടുണ്ടെന്നു മനസ്സിലായതും അവൾ ചെറുതായി വിതുമ്പി തുടങ്ങിയിരുന്നു

“വേണ്ടച്ചൂ വേണ്ട മ്മക്ക് ക്ലാസീപോവാ”
ഞാൻ അത് വക വെക്കാൻ നിന്നില്ല അവളുടെ കയ്യും പിടിചുവലിച് അവനടുത്തേക്ക് നടന്നു പിള്ളേരൊക്കെ എന്നെയും അവളെയും ആദ്യമായി കാണുന്ന പോലെ നോക്കുന്നുണ്ടായിരുന്നു…
ഞാനെന്തിനാണിവളുടെ കയ്യും പിടിച്ചു പോണതെന്നു അന്നേരം എനിക്കും അറിയില്ലായിരുന്നു…അല്ലെങ്കിലും ഇതെന്താ തെലുഗ് ഫിലിമോ അവനെ ഒറ്റയടിക്ക് കാറ്റിൽ പറത്തി നന്ദൂസിനേം വണ്ടിമേൽ കയറ്റി സ്ഥലം വിടാൻ… പക്ഷെ എന്റെയാ പോക് കണ്ട് ഷംനാദ് ഷെമിക്കു വിളിച്ചറിയിചിരുന്നു…
നന്ദു അതിനിടയിൽ ഏങ്ങലടിച്ചു കരയുന്നുമുണ്ട്
“പ്രശ്നത്തിനൊന്നും പോണ്ട അച്ചൂ”
എന്നൊക്കെ വിളിച്ചുപറയുന്നത് എന്റെ ചെവിയെ കേട്ടൂള്ളൂ… എന്റെ ബോധമനസ്‌ ഒന്നും ഉൾകൊണ്ടില്ല..
വിശാലും മറ്റവളും ഞങ്ങളെ തന്നെ നോക്കി നടന്നുവരുന്നുണ്ട് വിശാലിന് കാര്യം മനസ്സിലായെങ്കിലും അവൾക്ക് കാര്യം അറിയില്ലായിരുന്നു..

ഞാൻ കേറിച്ചെന്നതും നടന്നു വരുന്ന അവന്റെ കോളറിൽ ശക്തിയായി പിടിചുലച്ചു എന്നെക്കാളും ഹയിറ്റും സൈസും ഉണ്ടായിട്ടും അവനെയാന്നു ഞാൻ കയ്യിൽ കോർത്തു അതെങ്ങെനെയാണെന്നു എനിക്കിന്നും അജ്ഞാതം.

“തെണ്ടിത്തരം കാണിചിട്ടാണോടാ പൊലയാടിമോനെ ആണത്തരം കാണിക്കണെ…”
ആ ഡയലോഗ്‌പറഞ്ഞു തീർക്കും മുന്നേ എന്നെയും അവനെയും ആരൊക്കെയോ ചേർന്നു പിടിച്ചു മാറ്റിയിരുന്നു..മറ്റവളിപ്പോഴും വിശാലിന്റെ കയ്യും പിടിച്ചു നിൽക്കുവാണ് വിശാലിന്റർ കണ്ണിലെ പക ഞാൻ കണ്ടു..അതിനിടയിൽ വിശാലും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എന്നെപിടിചു മാറ്റിയത് ഷെമിയും അനന്തുവും തന്നെയായിരുന്നു..

ബസ്റ്റോപിനു മുന്നിലായിരുന്നു ഞങ്ങളുടെ പരാക്രമം റോട്ടിലൂടെ പോകുന്നവരും പിള്ളേരും എല്ലാരും ഞങ്ങളെ തന്നെ നോക്കുന്നുണ്ട് പിന്നെയാണ് നന്ദുവിനെ ഞാൻ തിരയുന്നത്. എന്റെ ഒരു കൈ ഷെമിയും മറ്റെകൈ അനന്തുവും പിടിച്ചുവെച്ചിരുന്നു ഞാൻ ചുറ്റുമൊന്നു കണ്ണോടിച്ചു പുതിയ അഡ്മിഷൻ എടുത്ത പിള്ളേരും സീനിയേഴ്‌സും എല്ലാവരും ഞങ്ങളുടെ ചുറ്റും കൂടി നിപ്പുണ്ട്‌..പുതിയ പിള്ളേരുടെ മുഖത് “ഈ കോളേജിൽ എന്നും ഇങ്ങനെയാണോ” എന്നൊരു ഭാവം.
ഇതൊക്ക മുഴുവൻ വീക്ഷിച്ചു നിക്കുമ്പോഴാണ് എന്റെ തോളിൽ ഒരു നനവ് പടരുന്നത് ഞാനറിഞ്ഞു എനിക്ക് ആരാണെന്ന് ചിന്തികേണ്ട അവശ്യമുണ്ടായിരുന്നില്ല നന്ദുവാണെന്ന് മനസ്സിലായി. ഞാനൊന്നു ഒതുങ്ങി എന്ന് കണ്ടതോടെ അവൾ എന്റെ പിടിവിട്ടിരുന്നു.കരച്ചിലിപ്പോഴും നിർത്തിയിട്ടില്ല… പാവം തോന്നിയെങ്കിലും അവൾ ഞാൻ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവുമായിരുന്നില്ല എന്നാലോചിച്ചപ്പോൾ ആ സമയവും കുറച് ദേഷ്യം തോന്നി അത് ഞാൻ മറച്ചു വെച്ചില്ല..
“അല്ലെങ്കിലും നിന്നോടൊന്നും ഒരു മൈരും പറഞ്ഞിട്ട് കാര്യമില്ല”
എന്നും പറഞ്ഞു എല്ലാവരെയും ഒന്നൂടെ നോക്കി കൈകൾ തട്ടി മാറ്റി വണ്ടിവെച്ചിരുന്ന സ്ഥലത്തേക്ക് നടക്കാൻ തുടങ്ങുമ്പോഴേക്കും നന്ദു അവിടെ നിന്ന് മുഖം പൊത്തി കാരയാൻ തുടങ്ങിയിരുന്നു നേരത്തെ കരഞ്ഞത് നിശബ്ദമായിരുന്നുവെങ്കിലും ഇപ്പോഴവൾ പൊട്ടിപൊട്ടി കരയുന്നുണ്ട് അതെനിക്ക് സഹിക്കാൻ കഴിയുന്നേനു മപ്പുറമായിരുന്നു..

ഞാൻ വേഗം മുഖം പൊത്തികരയുന്ന അവളുടെ കൈ ഞാൻ പിടിച്ചു നടക്കാൻ ഭാവിച്ച എന്റെ കൈ അവൾ തട്ടി മാറ്റി..ഒരു നിമിഷം എല്ലാവരും ഞങ്ങളെ തന്നെ നോകിനിക്കുന്നുണ്ട് പിന്നെയവിടെ ഞാൻ പോലും പ്രദീക്ഷിക്കാത്തതായിരുന്നു അരങ്ങേറിയത്..ഒന്നുമല്ല എന്നെ ഉടലോടെ ചേർത്ത് കെട്ടിപിടിച്ചു എന്റെ നെഞ്ചിലേക്ക് വീണു ഒറ്റ കരച്ചിലയിരുന്നു. കരചിലിനിടയിലും അവ്യക്തമായ ഓരോ ഡയലോഗുകൾ മാപ്പുപറച്ചിൽ എന്നെ കൂടുതൽ വിഷമിപ്പിച്ചു

‘അച്ചൂ നിന്നെ ..നിന്നെ ബുദ്ധിമുട്ടികണ്ടാന്നു വിചാരിച്ചല്ലേ ഞാൻ”

കരച്ചിനിടയും വിക്കി വിക്കി പറഞ്ഞൊപ്പിച്ചു..എന്റെ നെഞ്ചിൽ കിടന്നു കൊച്ചുകുട്ടികളെ പോലെ എന്റർ മുഖത്തേക്ക് നോക്കി ആ നോട്ടം കൂടെ കണ്ടപ്പോൾ എനിക്ക് അങ്ങനെ പറയാൻ തോന്നിയ നിമിശത്തെ ശപിച്ചു…ഞാൻ ഒന്നൂടെ ചേർത്തു പിടിച്ചു.
അന്തരീക്ഷം ഒന്ന് ശാന്തമായിരിക്കുന്നു പിള്ളേരൊക്കെ ഒരു സിനിമ കണ്ടുതീർത്തപോലെ ഞങ്ങളെ തന്നെ നോക്കിക്കൊണ്ട് കോളേജിലേക്ക് നടക്കുന്നുണ്ട് ..

ഷെമിയും അനന്ദുവും എന്നോട് വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു അവരും ഉള്ളിലേക്ക് കയറി

ഇതിനിടയിലാണ് മറ്റവളുടെ വരവ് അവളുടെ
അഹങ്കാരത്തോടെയുള്ള ആവരവ് കണ്ടപ്പോ തന്നെ ഒന്ന് പൊട്ടിക്കാനാണ് തോന്നിയത്..
ആദ്യം കണ്ടപ്പോ തോന്നിയ ഒരു സ്പാർകൊക്കെ വിശാലിന്റെ കൂടെ നടന്നു വരുന്നത് കണ്ടപ്പഴേ എവിടെയോ പോയി പിന്നെ അത് വെറുപ്പായി മാറി എന്നതാണ് സത്യം അവളൊന്നും നമ്മളെ ചെയ്തിട്ടില്ലെങ്കിലും വിശാലിന്റെ കൂടെ വന്നതിൽ എനിക്ക് അങ്ങനെയാണ് തോന്നിയത്

“നീയാരാണെന്നാടാ നിന്റെ വിചാരം നീയെന്തിനാ ഇപ്പോ വിശാലുമായി ചുമ്മാതൊരു ഇഷ്യൂ ഉണ്ടാക്കിയെ?”
അവളും കലിപൂണ്ട് നിന്ന് തുള്ളുവാണ്..അവൾ എന്റെ അടുത്തേക്ക് നടന്നുവരുന്നത് കണ്ടപ്പോ തന്നെ നന്ദു എന്റെ കയ്യിൽ മുറുക്കെ പിടിച്ചു…അവൾ ഇപ്പോഴും കരയുവാണ്..

അതിനിടയിൽ മറ്റവളുടെ കൊണച്ച ചോദ്യം കേട്ടിട്ട് അപ്പോ തന്നെ ഒന്നു പൊട്ടിക്കേണ്ടതാണ് ആ ന്നേരം ഞാൻ ഒന്നും ചെയ്തില്ല അതവളുടെ ഭാഗ്യമാണവോ അതോ എന്റെയാണാവോ..

“ഞാൻ ആരാണെന്നു നിന്നെ പറഞ്ഞു മനസ്സിലാക്കേണ്ട അവശ്യമൊന്നും എനിക്കില്ലെടീ നായിന്റെ മോളെ..പിന്നെ ഞാൻ ആരാണെന്ന് അറിയാൻ നിനക്കത്രക്ക് മുട്ടി നിക്കുവാണേൽ ആ നിക്കണ കഴുവേറിടെ മോനോട് ചോദിച്ചാ മതി…പെൺ കുട്ടികളെ കാണാത്ത നായ..”

Leave a Reply

Your email address will not be published. Required fields are marked *