“നന്ദൂ ഇറങ്ങിക്കെ”
കുറച് ഗൗരവത്തിൽ പറഞ്ഞു..ആരോട് അവളൊന്നും പറയുന്നില്ല
“നന്ദൂ..”
ഒന്നമർത്തി ദേഷ്യസ്വരത്തിൽ വിളിച്ചു
“എനിക്ക് വീട്ടിൽ പോയ മതി”
അവൾ കടുപ്പിച്ചു പറഞ്ഞു
“അത് നീയല്ല തീരുമാനിക്കണേ”
“എറങ്ങടീ…അവൾ കെടന്നു മോങ്ങാൻ നിക്കണു”
ഇപ്രാവശ്യം ഒന്നും മറുത്തുപറഞ്ഞില്ല വേഗമിറങ്ങി നിന്നു ചിലരങ്ങനെയാണ് മര്യാദക്ക് പറഞ്ഞാ കേൾക്കൂല..
“കണ്ണൊക്കെ തൊടച്ചിട്ട് വാടീ”
എന്നെയൊന്നു ദേഷ്യത്തോടെ നോകീട്ടാണേലും കണ്ണ് തുടച്ചു ഞാൻ ആദ്യം നടന്നു അവൾ താഴേക്കും നോക്കി നിക്കുവാണ് “നിന്നോട് ഇനി വരാൻ പ്രത്യേകിച്ച് പറയാനോ”
ഒന്നുകടുപ്പിച്ചു ചോദിച്ചു അപ്പോ കക്ഷി മെല്ലെ ബാക്കിൽ നടന്നുവെന്നു..
ഞാൻ ആദ്യം പോയത് കൈ കഴുകാനായിരുന്നു മടിച്ചു മടിച്ചാണെങ്കിലും പെണ്ണ് ബാക്കിൽ വരുന്നുണ്ട്..
ഞാൻ കയ്യും മുഖവും കഴുകി തിരിഞ്ഞിട്ടും നന്ദൂസ് പൈപ്പും തുറന്നിട്ട് എന്തോ ഭയങ്കര ആലോചനയിലാണ് ..
“എന്റെ നന്ദൂ നീ ആവിഷയം വിട് അവൻ നിന്നോട് എന്തോ അനാവശ്യമായി പറഞ്ഞു നമ്മളത് അപ്പൊ തന്നെ പോയി ചോദിച്ചു അത്രേ ഉള്ളൂ..”
ഒന്നും പറഞ്ഞില്ല കരച്ചിൽ ഒന്നൊതുങ്ങിയ മട്ടുണ്ട് ..
“നന്ദൂസെ ഇനീം നീ മിണ്ടാണ്ടിരിക്കുവാണേൽ ഞാനും മിണ്ടൂലാട്ടോ’
ഞാൻ നൈസായി സെന്റിയടിച്ചു നോക്കി അതിലാള് വീണോ എന്തായാലും കരഞ്ഞു കലങ്ങിയ കണ്ണുകളൊക്കെ കഴുകി മൊത്തത്തിലൊന്നു ഫ്രഷായി. പതിയെ ഞാൻ നടന്നു ഒന്നും മിണ്ടാതെ പൊറകിലവളും..
സാധാരണ ഫേസ് ടു ഫേസ് ആണ് ഇരിക്കാറുള്ളതെങ്കിലും ഇന്നവളിരുന്നത് ഞാനിരുന്ന സെറ്റിയിൽ തന്നെ അവളും എന്റെ തൊട്ടടുത്ത് വന്നിരുന്നു.
വെയിറ്റെർ വന്നപ്പോ രണ്ട് ഫ്രഷ്‌ജ്യൂസും ഓർഡർ ചെയ്തു ചുറ്റുമൊന്നു കണ്ണോടിച്ചു ഒരു ഒരു ഡാർക്ക് കളർ തീമിലാണ് റെസ്റ്റോറെന്റിന്റെ ഡിസൈനിങ്..ഡാർക്ക് കളറുള്ള ലൈറ്റുകളും മറ്റു ഇന്റീരിയൽ വർക്കുമൊക്കെ വളരെ നന്നായിരുന്നു..
“നന്ദൂ…”
വിളിയുടെ മറുപടി എന്റെ തോളിലേക്ക് ചരികൊണ്ടായിരുന്നു ഒന്നും പറഞ്ഞില്ല ആ ഇരുത്തം മാത്രം
അവളിങ്ങനെ മിണ്ടാണ്ടിരിക്കുന്നത് എന്തോ എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു ഒരു കാര്യം ഉറപ്പാണ് വിശാൽ പറഞ്ഞ കാര്യം എന്തായാലും അതവളുടെ മനസ്സിൽ വലിയ മുറിവാണ് ഉണ്ടാക്കിയിട്ടുണ്ട്
“അച്ചൂ..”
അത്രയും നേരത്തെ നിശ്ശബ്ദത കീറിമുറിച്ചുകൊണ്ടുള്ള വിളി
“മ്മ് പറഞ്ഞോ..”
ഞാനും പതിയെ പറഞ്ഞു
“ന്നോട് ദേഷ്യണോ..”
വീണ്ടും കരച്ചിലിനുള്ള പുറപ്പാട് പോലെ തോന്നി
“നന്ദൂ ഇനി നീ കരഞ്ഞാൽ ഞാൻ എണീറ്റു പോവുവേ..നിനക്കെന്താ പറ്റിയെ…ഞാനെന്തിനാ നിന്നോട് ദേശ്യപ്പെടണെ..”
അവളുടെ തോളിൽ കയ്യിട്ടു എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ചോദിച്ചു
“ഞാൻ പറഞ്ഞത് കേട്ടില്ലല്ലോ സത്യം പറ അച്ചൂ നിനക്ക് എന്നോട് ദേഷ്യമില്ലേ…പിന്നെന്തിനാ എന്നെ ചീത്ത പറഞ്ഞെ”
കൊച്ചുകൂട്ടികളെ പോലുള്ള ചോദ്യം എന്നെ കൂടുതൽ തളർത്തി
“നീഏന്റെ നന്ദു തന്നെയാണോടീ”
അവളെ ഒന്ന് സൂക്ഷിച്ചു നോക്കി ഞാൻ കളിയായി ചോദിച്ചു.
അപ്പോഴേക്കും ഓർഡർ ചെയ്ത ജ്യൂസ് വന്നിരുന്നു..കൊണ്ട് വന്ന വെയിറ്റെർ ചെക്കൻ നന്ദൂസിന്റെ തോളിലെ ചാരികിടത്തം കണ്ട് എന്നെയൊന്നാക്കി ചിരിച്ചോ എന്തോ അങ്ങനെ തോന്നി
“അച്ചൂ നീയെന്നെ ഇനി ചീത്ത പറയുവോ”
“ആ പറയും നിന്റെ ഈ കൊണച്ച വർത്താനം കേട്ടാൽ ചീത്ത മാത്രമല്ല ഒന്നു പൊട്ടിക്കേം ചെയ്യും”
തുടയിലൊരു നുള്ള് കൊടുത്തുകൊണ്ട് പറഞ്ഞു
“എന്താച്ചൂ നീ ഇങനെ”
ഈ ചിണുങ്ങലിന് മാത്രം ഒരു കുറവുമില്ല
“പിന്നെ ഞാനെങ്ങെനെ ആവണം നീ ഇങ്ങനെ ആയിരുന്നോടി കുരിപ്പേ ഒന്നുപറഞ്ഞു രണ്ടാമതേന് ടൈപ് ചെയ്തുവെച്ച പോലെ മറുപടി വന്നിരുന്നതാണല്ലോ ഇപ്പോ എന്ത് പറ്റി”
എന്റെ സംശയങ്ങൾക്കൊരു മറുപടി പ്രദീക്ഷിച്ചു അവളെ നോക്കിയിരുന്നു
“അതൊക്കെ ശരിയാ..അത് ഞാൻ തമാശയ്ക് പറയണതല്ലേ”.അവളുടെ ആ പറച്ചിലു കേട്ട് എനിക്ക് ചിരി വരുന്നുണ്ടായിരിരുന്നു അത്കൊണ്ട് തന്നെ ഞാൻ അടിയിലേക്കാണ് നോക്കിയിരുന്നെത്
“.ദേ നോക്കിയേ”
എന്റെ മുഖം അവളുടെ നേരെ തിരിച്ചു
“ ചീത്തയൊന്നും പറയണ്ട എന്റെ കണ്ണിലേക്ക് ദേ ഇങ്ങനെയൊന്നു ദേഷ്യത്തോടെ നോക്കിയാ മതി..ഞാൻ തളർന്നു പോവും നിക്കത് സഹിക്കാൻ പറ്റില്ലച്ചൂ”
ആ ഒറ്റ ഡയലോഗിൽ എന്റെ കിളി പറന്നു. പെണ്ണിന്റടുത്തു നിന്ന് വിഷമത്തോടെയും അതിയായ സ്നേഹത്തോടും കൂടിയൊരു ഡയലോഗ്..കണ്ണിൽ എനിക് വായിച്ചെടുക്കാൻ പറ്റാതൊരു ഭാവം
കാമുകിയുടെയോ നല്ലൊരു സുഹൃത്തിന്റയോ അതോ ഒരു സഹോദരിയുടേതാണോ എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല..എനിക്കതിന് എന്ത് മറുപടികൊടുക്കാൻ കഴിയും അറിയില്ല…അവളുടെ സ്നേഹത്തിനുമുന്നിൽ ഓരോ നിമിഷവും ഞാൻ തോൽക്കുകയായിരുന്നു അല്ലെങ്കിൽ തോല്പിക്കുകയായിരുന്നു
