നന്ദന -3

ഞാൻ അടുക്കളയിൽ നിന്നും ഹാളിലേക്ക് കടക്കുമ്പോഴാണു നന്ദു ബാഗൊക്കെ ഇട്ടിട്ട് റെഡിയായി നിക്കുന്നു..എന്നെ നോക്കി നിൽക്കുകായായിരുന്നെന്നു തോന്നുന്നു വണ്ടിയിരിക്കുന്നിടത്തേക്ക് നോക്കി നിൽക്കുകയായിരുന്നു
“നന്ദൂസ്..”
പിറകിൽ നിന്ന് സർപ്രൈസ് ശൈലിയിൽ വിളിച്ചു
“നീയിതെവിടുന്നാ”
ഞാൻ അടുക്കളയിൽ നിന്ന്‌ വരുന്നത് കണ്ടോണം അവൾ തിരക്കി
“ഞാൻ ചുമ്മാ ലക്ഷ്മിയമ്മേടടുത് പോയതാ”
“മ്മ് എന്നാ ഞാൻ പോയി അമ്മേനോടൊന്നു പറഞ്ഞിട്ട് വരാവേ”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു അടുക്കളയിലേക്ക് ഓടി..ഇന്നലത്തെ ആ ശോകം മോടൊക്കെ മാറിയിരിക്കുന്നു ഇപ്പൊ ആള് പഴേ പോലെയായിട്ടുണ്ട്..
അടുക്കളയിലേക്ക് പോയപോലെയല്ല തിരിച്ചു വന്നത് മോന്തേം കേറ്റിപിടിച്ചു കൊണ്ടാണ് തിരികെ വന്നത് ഞാനപ്പൊ തന്നെ ഊഹിച്ചു ശീബേച്ചിയെ കണ്ടതിന്റെയാണെന്ന്‌.
എന്നോട് അന്നേരം ഒന്നും പറഞ്ഞില്ല..മാധവേട്ടനോടും യാത്ര പറഞ്ഞു ഞങ്ങളിറങ്ങി…
വണ്ടി വീട് കടന്നു റോട്ടിലേക്ക് കയറി…
“ന്റെ നന്ദൂ നീയെന്തിനാ ഈ മോന്തേം കേറ്റിപിടിച്ചിരിക്കണെ ”
അവളുടെ ഇരുത്തം കണ്ടോണം ഞാൻ ചോദിച്ചു
“അതിനാര് മോന്ത കേറ്റിപിടിച്ചിരുന്നു എനിക്കൊരു കുഴപോമില്ല”
ആർക്കോ വേണ്ടി മറുപടി തന്നു
“എന്നിട്ട് മുഖം ഒരു കൊട്ടയിണ്ടല്ലോ’
ഞാൻ ബാക്കിലേക്ക് തിരിഞ്ഞു കൊണ്ട്‌ ചോദിച്ചു
“ആ എനിക്കറിയില്ല”
താല്പര്യമില്ലാത്ത പോലെ വീണ്ടും മറുപടി തന്നു
“സത്യമായും അടുക്കളേൽ ഷീബേചിയാണെന്നു എനിക്കറിയാൻ മേലാരുന്നു…”
ഞാൻ സത്യാവസ്ഥ വെളിപ്പെടുത്തി
“മ്മ്..”ഒന്നമർത്തി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല
“നീയിങ്ങനൊക്കെ കെടന്നു കാട്ടിയാ പിന്നെ ഞാൻ ഷീബേചിയോട് ക്ലോസാവുവേ”
ഞാൻ അവളെ ചൊടിപ്പിക്കാനായി പറഞ്ഞു
“എന്നാ നിന്നെ ഞാൻ കൊല്ലും”
ആ ഡയലോഗിലാണ് വായ ഒന്ന് തുറന്നത്
“മ്മ് നിനക്കിപ്പോ എന്നെ തീരെ വിശ്വാസമില്ല”
ഞാനൊന്നു സെന്റിയടിച്ചു നോക്കി
“അതോണ്ടല്ലടാ എന്നാലും എനിക്കൊരു പേടി”
അവൾ ശങ്കിച്ചു നിർത്തി
“ഒരെന്നാലുമില്ല…നിനക്കെന്നാത്തിനാ പേടിയെന്നു പറഞ്ഞില്ല”
കാര്യം മനസ്സിലായെങ്കിലും അതവളുടെ വായീന്നു കേക്കാനൊരു പൂതി
“അയ്യടാ ഒന്നുമറിയാത്ത ഇള്ളക്കുട്ടി”
നന്ദൂസൊരു കള്ളച്ചിരി പാസ്സാക്കി
“എന്ത് എനിക്കൊന്നും മനസ്സിലാവാണില്ല..”
ഞാൻ ചുമ്മാ പൊട്ടൻ കളിച്ചു
“അതേ.. എന്റാങ്ങള പിഴച്ചുപോവൊന്നു എനിക്ക് നല്ല പേടിയിണ്ട്”
എന്റെ തോളിലേക്ക് മുഖം കയറ്റിവെച്ചു ചിരിച്ചുകൊണ്ടു പറഞ്ഞു..
“അയ്യേ നന്ദൂസിനൊരു നാണോമില്ല”ഞാൻ ഒരു നമ്പറിട്ടു..
“അച്ചോടാ ഒരു പുണ്ണ്യാളാൻ… എന്റെ വായീന്നത് കേൾക്കാൻ വേണ്ടീട്ടല്ലടാ തെണ്ടീ നീ കെടന്നു പൊട്ടങ്കളിച്ചേ”
അവൾ എല്ലാം കണ്ടുപിടിച്ച ഭാവത്തോടെ പറഞ്ഞു
ഞാൻ അതിന് മറുപടിയായി ഒന്ന് ചിരിച്ചു കണ്ണിറുക്കി കാണിച്ചു
“പിന്നെ ഒരു ഹാപ്പി ന്യൂസ് ഉണ്ട്”
“മ്മ് ഞാനറിഞ്ഞു..ഇന്നലെ ഷാനു വിളിച്ചിരുന്നു”
“ഓ..അറിഞ്ഞോ”
ഞാനതത്ര ഇഷ്ടമാവാത്ത പോലെ പറഞ്ഞു
“അറിഞ്ഞു ഞാനേ നിന്നപോലല്ല ഞങ്ങൾ ഡെയ്‌ലി ചാറ്റ് ചെയ്യാറുണ്ട്”
അവളെന്തോ വലിയ കാര്യം പോലെ പറഞ്ഞു
“എന്റമ്മോ അതിനു ഞാൻ എന്തെങ്കിലും പറഞ്ഞാ”
അവളുടെ ആ പറച്ചില് കേട്ട് അങ്ങനെ മറുപടി കൊടുക്കാനാണ് തോന്നിയെ
“മ്മ്..ഇതേതാ ഷൂ”
ഒന്നമർത്തി മൂളികൊണ്ട് ചോദിച്ചു.. അവളതൊക്കെ ശ്രദ്ധിച്ചെന്നു ഞാനപ്പോഴാണ് അറിയുന്നത്
“അത് ഇക്കാടെയാ..”
“മ്മ് കളർ കൊള്ളാം”
അതിന്റെ ബാംഗി ആസ്വതിച്ചെന്നോണം അവൾ പറഞ്ഞു
“താങ്ക്സ്”ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു
“എന്താണ് മോനെ ഉദ്ദേശം”
ഒരു കള്ളച്ചിരിയോടെ കാര്യം തിരക്കി
“അങ്ങനെ പ്രത്യേകിച്ച് ഉദ്ദേശഒന്നുമില്ല എന്റെ നന്ദൂട്ടിയുടെ ഗ്ളാമറിനൊപ്പം പിടിച്ചു നിക്കണ്ടേ””
ഞാനും അതേ ചിരിയിൽ പറഞ്ഞു
“ഓ സുഗിചു..അല്ലാതെ പുതിയ പിള്ളേരെ കാണിക്കാൻ മേണ്ടിയല്ലല്ലോ”
അവളും ചിരിച്ചുകൊണ്ട് ചോദിച്ചു..അതിനു മറുപടിയായി ഞാനും ചിരിച്ചുകാണിച്ചു
കോളേജ് എത്തി പതിവ് പോലെ കളാസ്സിലേക്കു നടക്കുമ്പോഴായിരുന്നു നന്ദൂസിന്റെ ഓർമപ്പെടുത്തൽ
“ടാ ആ കൊച്ചിനോട് സോറി പറയാൻ മറക്കണ്ടാട്ടോ…”
“ഇന്ന് തന്നെ പറയണോ”
എന്തോ നാണം കെടോന്നുള്ള പേടിയാണോ എന്താണാവോ അവളെ ഫേസ് ചെയ്യാനൊരു ബുദ്ധിമുട്ട്
“ഇനി എന്നെ പറ്റിച്ചാലുണ്ടല്ലോ എന്റെ സ്വാഭാവം മാറൂട്ടൊ”
അവൾ ചിണുങ്ങി
“ഇനി അതുമേൽ പിടിച് തൂങ്ങിക്കോ ഞാനിന്നു പറഞ്ഞോളാം പോരെ”
അവളെ കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ തന്നെ ഞാൻ സമ്മതിച്ച
“മ്മ് മതി”
അവളും ചിരിച്ചുകൊണ്ട് തലയാട്ടി ഞങ്ങൾ രണ്ടു ക്ലാസ്സിലേക്കായി തിരിഞ്ഞു

പക്ഷേ അന്ന് പ്രദീക്ഷിച്ചപോലെ അവൾ വന്നില്ല ഞാനും എന്റെ രണ്ട് ചെങ്ങായിമാരും ഉച്ചയായപ്പോ അവളെ അന്വേഷിച്ചു പോയിരുന്നു അവൾ വന്നിട്ടില്ലാന്നാണ് അറിയാൻ കഴിഞ്ഞത്
ആ പോക്കിലാണ് അവളുടെ പേരെനിക്ക് കിട്ടുന്നത് അനഘ രാജശേഖരൻ..പക്ഷെ അവൾ വന്നിട്ടില്ലാന്നായപ്പോ എനിക്കെന്തോ കുറ്റബോധം തോന്നിതുടങ്ങിയിരുന്നു..അവളെ കുറിച് അവളുടെ ക്ലാസ്സിൽ പോയി അന്വേഷിക്കേം ചെയ്തു അപ്പോഴാണി വിശാൽ അവളുടെ ബന്ധുവാണെന്നറിയുന്നത്..ഈ സംഭവമൊക്കെ കോളേജ് കഴിഞ്ഞു വരുന്ന വഴി നന്ദൂസിനോട് പറഞ്ഞപ്പോ “നീയങ്ങനൊന്നും പറയണ്ടായിരുന്നു”
എന്ന് അവളും പറഞ്ഞപ്പോ ഞാൻ ആകെ ഇല്ലാണ്ടായി എന്നുതന്നെ പറയാം. അന്ന് വിശാൽ വന്നിരുന്നു എന്നെയൊന്നു കലിപ്പിച്ചു നോക്കിയതല്ലാതെ വേറെ പ്രശ്നമൊന്നും ഉണ്ടായില്ല..അന്നത്തെ എന്റെ സകല മൂടും പോയിരുന്നു..എന്തോ വല്ലാത്തൊരു സങ്കടം

അങ്ങനെ വീട്ടിൽ ചെല്ലുമ്പോഴാണ് ഉമ്മി അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റ് ആയി എന്ന് പറയുന്നത് അതോടെ കേട്ടപ്പോ എന്തോപോലെ തോന്നി പല ചിന്തകളും എന്നിലൂടെ കടന്നു പോയി ഷീബേചി പറഞ്ഞ കാര്യവും മറന്നു ..അന്നത്തെ ദിവസം ഒന്നും മനസ്സിലാവാതെ എങ്ങെനെയോ കഴിച്ചുകൂട്ടി…
_____________________
തുടരും

Leave a Reply

Your email address will not be published. Required fields are marked *