നന്ദന -3 1

“എന്താ നന്ദൂ നീ ഇങ്ങനൊക്കെ പറയണേ…നീയത് കുടിച്ചേ”
ഗ്ളാസവളുടെ അടുത്തേക്നീക്കി വെച്ച് പറഞ്ഞു
“എനിക്ക് കുടിക്കാൻ തോന്നണില്ലടാ”
“എന്നാ എനിക്കും വേണ്ട പുല്ല്”
ദേഷ്യത്തോടെ പറഞ്ഞെണീറ്റു നടക്കുമ്പോഴേക്കും എന്റെ കയ്യിൽ അവളുടെ പിടി വീണിരുന്നു
“ഞാൻ കുടിച്ചോളാ”
എണീറ്റ ഞാൻ അവിടെ തന്നെയിരുന്നു
“അപ്പൊ പേടിയുണ്ടല്ലേ”
“പേടിയെല്ലടാ എനിക്ക് നിന്നെ അത്രക്കിഷ്ട്ടവാ നീ മിണ്ടാതിരുന്നാൽ എനിക്ക് സഹിക്കാൻ കഴിയില്ല”
“ഓ നീ ചുമ്മാ തള്ളല്ലേ”
അവളുടെ ആ മോഡ് ഒന്ന് മാറ്റാൻ വേണ്ടി പറഞ്ഞു ചിരിച്ചു
“തള്ളിയതൊന്നുമല്ല ഞാൻ കാര്യായിട്ടാ”
“എന്നാ നീയെന്നെ കെട്ടികോടീ”
ചിരിച്ചു കൊണ്ട് ഒരു ജ്യൂസ് എടുത്ത് ഒരു സിപ്പടിച്ചു അത് കണ്ടപ്പോ അവളും എടുത്ത് കുടിച്ചു
“അയ്യടാ കെട്ടാൻ പറ്റിയ മുതല്”
നന്ദൂസ് പഴേ പോലെ കുറച്ചെങ്കിലും ചിരിക്കാനൊക്കെ തുടങ്ങി അതൊരു പുതുമയല്ല ലക്ഷ്മിയമ്മയോ മാധവേട്ടനോ വഴക്ക് പറഞാൽ പിന്നെന്റെ ചെവിക്കും വായക്കും റെസ്റ്റുണ്ടാവില്ല അവളുടെ പരാതി മുഴുവനിരുന്നു കേൾക്കണം പിന്നെ സമാധാനിപ്പിക്കണം അങ്ങനെ കുറെ കലാപരിപാടികൾ എന്ത് പ്രശ്നമുണ്ടേലും എന്നോടെ വന്നു പറയു ഞാനൊന്ന് എന്നിലേക്ക് ചേർത്തു പിടിച്ചാൽ തീരവുന്ന പ്രശ്നമേ അവൾകുണ്ടായിരുന്നുള്ളൂ…

“നന്ദൂസേ അവനെന്താ നിന്നോട് പറഞ്ഞെ”
ഞാൻ മെല്ലെ കാര്യം തിരക്കി അത് ചോദിച്ചപ്പോ അവളുടെ മുഖം മാറുന്നത് ശ്രദ്ധിച്ചിരുന്നു
“അച്ചൂ ഞാനത് പറയണോ”
അവളുടെ മുഖം മങ്ങിതുടങ്ങി
“വേണ്ടടീ പറയണ്ട…നമുക്ക് പോയാലോ”
ഞാൻ വിഷയം മാറ്റി
“മ്മ്..”
ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല ആ മൂളൽ അത്ര പന്തിയല്ലാന്നു തോന്നിയപ്പോ ഞാൻ നന്ദൂവിന്റെ അടുത്തേക്ക് ഒന്നൂടെ നീങ്ങിയിരുന്നു
“നന്ദൂസ്‌ നീ ഹാപ്പിയല്ലേ”
“ഹാപ്പിയാണോന്നു ചോദിച്ചാൽ നീയടുത്തുള്ളപ്പോ ഞാൻ ഹാപ്പിയ”
അവൾ ഒന്നുമാലോചിക്കാതെ ചിരിച്ചു കൊണ്ട്‌ പറഞ്ഞു
“ആണല്ലോ അപ്പൊ ഞാൻ ചത്തിട്ടൊന്നുമില്ല നീ കിണുങ്ങാതെ നടന്നെ”
“ദേ വേണ്ടാതീനമൊന്നും പറയണ്ടാട്ടോ”
പരിഭവം നടിച്ചു കൈ ചൂണ്ടി പറഞ്ഞു
“ആ പറയണില്ല നീ വാടി പെണ്ണേ”
അവളുടെ കയ്യും പിടിച്ചു വലിച്ചു നടന്നു കൗണ്ടറിൽ കാശും കൊടുത്തു ഞങ്ങളിറങ്ങി
വണ്ടിയെടുത്തു വീട് ലക്ഷ്യമാക്കി പൊക്കോണ്ടിരിക്കുമ്പോഴാണ് അടുത്ത പ്രശ്നം
“നന്ദൂട്ടീ വീട്ടിൽ എന്നാ പറയും”
ഡ്രൈവിങ്ങിനിടെയിൽ ചോദിച്ചു
“നിയെന്താ പറയണേ’
“ഞാൻ…”
ഒരു നിമിഷം ഒന്നാലോചിച്ചു
“ഫസ്റ്റിയേഴ്‌സ് അഡ്മിഷൻ അയോണ്ട് നേരത്തെ കഴിഞ്ഞൂന്നു പറയും”
“മ്മ് അപ്പൊ ഞാനും”
പതിവ് കള്ളച്ചിരിയിൽ മറുപടി തന്നു ആ ചിരി കണ്ടപ്പോഴാണ് ഞാനും ഒന്ന് കൂളായത്
“അച്ചൂ”
പതിവ് ഈണത്തിൽ
“പറഞ്ഞേ”
ഞാനും പതിവ് പോലെ വിളികേട്ടു
“അവൻ എന്നോട് എന്താന്നോ പറഞ്ഞെ”
ഒന്നൂടെ ചേർന്നിരുന്നു തോളിലേക്കവൾ തല ചായ്ച്ചു
“ അത് വേണ്ട നന്തൂട്ടി നിനക്ക് പറയാൻ നല്ല വെഷമമുണ്ട് നീയത് പറയണ്ടാ”
ഞാൻ അവളുടെ വിഷമം മനസ്സിലാക്കി മറുപടി കൊടുത്തു
“പിന്നേ.. ഞാനിന്നുവരെ നിന്നോടൊന്നും മറച്ചു വെച്ചിട്ടില്ല നിന്നോടിത് പറയാണ്ട് പോയാലേ എനിക്കുറക്കം വരൂല്ലടാ”
അവൾ ചിരിച്ചു കൊണ്ടാണത് പറഞ്ഞത് ഇപ്പൊ അത് പറയാനുള്ള മൂടുണ്ടെന്നു എനിക്ക് തോന്നി പിന്നെ ഞാനൊന്നും പറഞ്ഞില്ല അവൾ തന്നെ പറഞ്ഞു തുടങ്ങി
“ഒന്നുമല്ലടാ അവൻ ചോദിക്കുവാ അവന്റെ കൂടെ നടത്തം മാത്രോ ഉള്ളൂ അതോ കെടത്തോം അവന്റെ കൂടെയാനൊന്നു”
അത് പറഞ്ഞപ്പോ അവളൊന്നു തേങ്ങിയോ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല..ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധയൂന്നി
എനിക്കത് കേട്ടപ്പോ കലിപൊക്കെ തോന്നിയതാണ് പിന്നെ അവളുടെ മൂഡ് മാറേണ്ട എന്ന് വിചാരിച്ചു വേറെ രീതിയിലാണ് അതിനുള്ള മറുപടി കൊടുത്തത്
“ഇതിനാണോ നീ ഇങ്ങനെകിടന്നു മോങ്ങിയെ നിനക്ക് പറയായിരുന്നില്ലേ കിടത്തം മാത്രമല്ല കുളീം നനേം എല്ലാം അവന്റെ കൂടെയാന്ന്”
ഉള്ളിൽ ദേശ്യമുണ്ടായിരുന്നുവെങ്കിലും പുറത്തു കാണിക്കാതെ തമാശയായി തള്ളിവിട്ടു
“അയ്യേ എന്തോന്നാ അച്ചൂ നിനക്കൊരു നാണോമില്ലെടാ”
അവൾ കൊഞ്ചികൊണ്ട് ചോദിച്ചു
“ഓ ഇതിലിത്ര നാണിക്കാൻ എന്തിരിക്കുന്നു”
ഞാനും കാര്യമാക്കാതെ പറഞ്ഞു
അങ്ങനെ മിണ്ടീംപറഞ്ഞും വീടെത്തി വീടെത്തുമ്പോഴേക്കും ഏറെക്കുറെ നന്ദൂസ് ഓക്കേയായിരുന്നു..!
നന്ദൂട്ടിയെ വീട്ടിലാക്കി തിരിചു പോകാൻ പോകുംമ്പോഴായിരുന്നു വീണ്ടുമവളുടെ വിളി

Leave a Reply

Your email address will not be published. Required fields are marked *