അതെന്നാ???അതിനെന്നാ കൊമ്പുണ്ടോ???എനിക്ക് ശെരിക്കും കലി വന്നു. മനുഷ്യനെ വട്ടാക്കുന്നതിന് ഇല്ലേ ഒരു പരിധി.
അടിച്ചു വാരിക്കൊണ്ടിരുന്നു ശിവെട്ടൻ പെട്ടന്നെന്റെ അടുത്തേക്ക് വന്നു.
അതോ…അതിത്തിരി പ്രശ്നമുള്ള ഡ്രസ്സ് ഒക്കെയാ….അതിനിത്തിരി കൊമ്പും വാലുമൊക്കെ ഉണ്ട്….ശിവേട്ടന്റെ മുഖത്ത് ഒരു കള്ളച്ചിരി.
ഞാൻ ശിവേട്ടനും വട്ടായോ എന്ന മട്ടിൽ ശിവേട്ടനെ നോക്കി.
മനുഷ്യന് മനസ്സിലാവുന്ന പോലെ പറയുന്നുണ്ടോ??? എനിക്ക് വീണ്ടും ശുണ്ഠികയറി.
അതോ….ഇന്നലെ ഈ വീട്ടിൽക്കേറി ഒരുത്തൻ ഇത്തിരി തമാശ കാണിച്ചില്ലേ…. അവൻ ഇന്ന് നേത്രാവതി എക്സ്പ്രസിന് തലവെച്ചു ചത്തു. അതിന്റെ ഇത്തിരി ചോരയുണ്ടായിരുന്നു ആ ഡ്രെസ്സിൽ. അതൊന്ന് കത്തിക്കാൻ പോയതാ അവിടെ!!!
ഒരു നിമിഷം എനിക്കൊന്നും മനസ്സിലായില്ല. പെട്ടന്നാണ് എന്റെ മനസ്സിലൊരു കൊള്ളിയാൻ പാഞ്ഞത്. ഞാൻ ഞെട്ടിത്തരിച്ചു ശിവേട്ടനെ നോക്കി.
അപ്പോൾ എന്റെ മുന്നിൽ നിന്നത് മറ്റൊരു ശിവേട്ടൻ ആയിരുന്നു. മുഖം കറുത്തു കരുവാളിച്ച വലിഞ്ഞു മുറുകിയ പേശികളുള്ള ചിരിച്ചുകൊണ്ട് പല്ലിറുമ്മുന്ന ശിവേട്ടൻ….!!!!
ജോക്കുട്ടൻ പേടിച്ചോ???? ചോദിച്ചതും ശിവേട്ടൻ ഒരു പൊട്ടിച്ചിരി.
ഞാൻ ബോധംകെട്ടു വീണില്ല എന്നേയുള്ളു. ശിവേട്ടൻ അപ്പോഴും ചിരിക്കുകയാണ്…ഉറക്കെ…. ഉറക്കെയുറക്കെ….ഒരു ഭ്രാന്തനെപ്പോലെ….
ആ ചിരിയിൽ രക്തത്തിന്റെ മണമുണ്ടായിരുന്നു….!!!!
അതൊരു കൊലച്ചിരിയായിരുന്നു….!!!!
അപ്പോൾ ശിവേട്ടന് മറ്റൊരു മുഖമായിരുന്നു…. ചെകുത്താന്റെ മുഖം..!!!!!!
(തുടരും…)
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിഞ്ഞ ശേഷം ബാക്കിഭാഗം
ഹൃദയപൂർവ്വം നിങ്ങളുടെ ജോ
