ഈശ്വരാ ശിവേട്ടൻ….. ശിവേട്ടനെ ആരെങ്കിലും???? എന്റെ ചിന്തകൾ വീണ്ടും കാടുകയറി. ശിവേട്ടന്റെ ശാന്തസ്വഭാവം കണ്ടതിൽ പിന്നെ അങ്ങനെ ചിന്തിക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ.
ഞങൾ ചാടിയിറങ്ങി. ഗ്രാമത്തിന്റെ ഉള്ള ഐശ്വര്യവും കൂടി കളയാനായി ഗവണ്മെന്റ് കണ്ടുപിടിച്ച പണിയാണിത്. സർവ ഇടത്തുനിന്നുമുള്ള സർവ വെയ്സ്റ്റുകളും കൊണ്ടുവന്ന് ഇവിടെയിട്ട് കത്തിക്കും. മൈരുണ്ടാക്കാനായിട്ടു ഇവിടെ മാത്രമേയുള്ളു പോലും റോഡ് സൗകര്യമുള്ള തരിശുനിലം. ഒരു ഏക്കറോളം സ്ഥലത്ത് മൊത്തം വെയ്സ്റ്റുകള്… ആ ഭാഗത്ത് തന്നെ ഒടുക്കത്തെ നാറ്റമാണ്.
ഇറങ്ങിയപാടെ ഞാൻ വിളിച്ചുകൂവി. വെയ്സ്റ്റു കൂനകൾക്ക് ഇടയിൽ എവിടുന്നു നിന്നോ ശിവേട്ടന്റെ ഒരു മറുപടി കൂവൽ കേട്ടപ്പോളാണ് ഞങ്ങൾക്കൊരു സമാധാനമായത്. അൽപ്പം കാത്തു നിന്നപ്പോഴേക്കും ശിവേട്ടൻ പുറത്തുവന്നു. പുള്ളി ആകെ വിയർത്തു കുളിച്ചിരുന്നു.
നിങ്ങളെന്നാ മനുഷ്യാ ഇവിടാണോ കിടന്നുറങ്ങുന്നെ???? വന്നവരിൽ ഒരാൾ ചോദിച്ചു. മൈരൻ നല്ല വെള്ളമാണ്.
ഞാനാ വീട്ടിലെ വെയ്സ്റ്റുകള് കൊണ്ടു കളയാൻ വന്നതാടാ… ഇന്നലത്തെ അങ്കത്തിന്റെ ബാക്കി. ശിവേട്ടൻ എല്ലാരോടും എന്നവണ്ണം എന്നോട് പറഞ്ഞു.
ഓ ചോരയും കോപ്പുമൊക്കെ ആയിരിക്കും. വീടിനടുത്തുള്ള എവിടെയെങ്കിലും ഇട്ടാൽ പട്ടികൾ അവിടുന്ന് മാറില്ല. അതുകൊണ്ടാവും. ഞാൻ മനസ്സിലോർത്തു.
ശിവേട്ടാ വീട്ടിലൊട്ടാണോ???
?
അതേ….എന്നാ ജോക്കുട്ടാ???
എന്നാപ്പിന്നെ ഇവന്മാരെ പറഞ്ഞുവിടാമല്ലോ….
ആ അപ്പൊ മക്കള് വിട്ടോ…. ഞാനെന്റെ സ്വന്തം വണ്ടിയേല് പൊക്കോളം. ശിവേട്ടനും ഉണ്ടല്ലോ.
അപ്പൊ കാര്യം കഴിഞ്ഞപ്പോ നമ്മള് കറിവേപ്പില… അല്ലെ ????
ആ ഇപ്പൊ അങ്ങനാ…പോയിക്കിടന്നു ഉറങ്ങാൻ നോക്ക്. ദേ അച്ചായന്മാരു പിടിചു റ്റ്ഊതിക്കാതെ നോക്കിക്കോണം.
അങ്ങനെ പിടിച്ചാൽ ഞങ്ങള് ചെയർമാന്റെ പേര് പറഞ്ഞോളാം….
ഉവ്വ്…. നടന്നതുമാ…മക്കള് സന്ധ്യക്ക് മുന്നേ വീട്ടിൽ പോകാൻ നോക്ക്.
ഞാനവനെ പറഞ്ഞുവിട്ടു. സത്യത്തിൽ അവരേം വിളിച്ചോണ്ട് വീട്ടിലോട്ടു പോകാൻ എനിക്കോട്ടും ഇഷ്ടമായിരുന്നില്ല. ഒന്നാമത് എല്ലാം വെള്ളം. അവളുമാർ എങ്ങാനും അവടെ ഉണ്ടെങ്കിൽ തീർന്നു. നോക്കി ഗർഭിണിയാക്കുന്ന ഇനമാ മൊത്തം.
ഞാൻ ചെന്നു ബൈക്കിൽ കയറി. ശിവേട്ടനും കേറി. ഞാനാണ് ഓടിച്ചത്. ആദ്യം കുറേനേരം ശിവേട്ടൻ ഒന്നും പറഞ്ഞില്ല.
ഇലക്ഷൻ എന്തായി ജോക്കുട്ടാ??? ചോദിക്കാൻ മറന്നു….ശിവേട്ടൻ പെട്ടന്നൊർത്തത് പോലെ എന്നോട് ചോദിച്ചു.
നമ്മളല്ലാതെ പിന്നാര്????
സത്യമാണോടാ????
അപ്പോ ശിവേട്ടൻ വീട്ടിലോട്ടു പോയില്ലേ??? ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞരുന്നല്ലോ.
ഇല്ല. ഞാൻ രാവിലെ ഇറങ്ങിയതാ.
അടിപൊളി. വാ കവലയിൽ ഇറങ്ങി എന്തെങ്കിലും വാങ്ങിക്കണം. ഇല്ലങ്കിൽ അവളുമാരു വീട്ടിൽ കേറ്റില്ല.
അതിനു മുന്നേ നമുക്ക് വീട്ടിലൊന്ന് കയറണം.
ലൈറ്റോക്കെ ഇട്ടിട്ട് പോരാനാണ്. എനിക്ക് മനസ്സിലായി. അതോ ഇനി സൗമ്യേച്ചിയെയും കൂട്ടിക്കൊണ്ടു പോന്നോ???ഏയ് സാധ്യതയില്ല. അച്ഛൻ വിടാൻ സാധ്യതയില്ല.
എന്തായാലും ശിവേട്ടന്റെ വീടിനടുത്ത് ഞങ്ങൾ ഇറങ്ങി. ശിവേട്ടൻ വീട്ടിലേക്ക് ഇറങ്ങിപ്പോയി. ഒറ്റക്ക് റോഡിൽ നിന്ന് പോസ്റ്റ് പിടിക്കണ്ടല്ലോ എന്നോർത്ത് ഞാനും പിന്നാലെ ഇറങ്ങിച്ചെന്നു.
നോക്കുമ്പോൾ ശിവേട്ടൻ വീട് തുറന്നു അത് അടിച്ചുവാരുന്നു. കുറെ തുണിയൊക്കെ കൂട്ടിയിട്ടിട്ടുണ്ട്. അവയിലൊക്കെ ചോരപ്പാടുകൾ. അപ്പൊ ഇതൊന്നും ശിവേട്ടൻ കൊണ്ടുപോയി കത്തിച്ചില്ലേ???? ഇങ്ങേരെടെ ഒരു മറവി.
എന്റെ ശിവേട്ടാ നിങ്ങള് ഇതൊന്നും കൊണ്ടോയില്ലേ??? അതിന്റെ കൂടെ ഇതുകൂടി കൊണ്ടോയിരുന്നെ പെട്രോൾ ലഭിക്കാരുന്നു. ഇനിയിപ്പോ ഇതുംകൊണ്ടു വീണ്ടും പോകണ്ടേ….
അതൊക്കെ ആ മിറ്റത്തെങ്ങാനും ഇട്ട് കത്തിക്കാം.
ആഹാ ബെസ്റ്റ്. എന്നാപ്പിന്നെ എല്ലാംകൂടി ഇവിടിട്ടു കത്തിച്ചാൽ പോരായിരുന്നോ????
അത് വേ ഇത് റേ….രണ്ടും കൂടി ഒന്നിച്ചിട്ട് കത്തിച്ചാൽ ശെരിയവൂലാ….ശിവേട്ടൻ ചെറുചിരിയോടെ പറഞ്ഞു.
