നവവധു -3

പൊടാ…. പോയി അവളോട് മിണ്ട്….നിനക്കിപ്പോ അവള് മതിയല്ലോ….ഞാൻ ആരാല്ലേ…..ഓ എന്തൊക്കെയാ…. ചായ കൊടുക്കുന്നു….ഊട്ടുന്നു….ഒറക്കുന്നു……അവളേം കെട്ടിപ്പിടിച്ചോണ്ട് ഇരുന്നോ…. പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു.

ഏ….. എനിക്കൊന്നും മനസിലായില്ല. അവളോ…..ചേച്ചി എന്നാ ചെയ്‌തൂന്നാ????

അവള് നിന്നോട് ഇങ്ങനെ മിണ്ടണതും കൊഞ്ചുന്നതുമൊന്നും എനിക്ക് ഇഷ്ടമല്ലാ…. ഇഷ്ടമല്ലാ…ഇഷ്ടമല്ലാ….അച്ചു നിന്നു ചീറുവാണ്.

നിനക്കെന്നാ വട്ടാണോ?????അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.

അതേ….എനിക്ക് വട്ടാ…..അവളുണ്ടല്ലോ നോർമൽ…. പൊക്കോ അവൾടെ അടുത്തോട്ട്…. എന്നോട് മിണ്ടണ്ട. എനിക്കാരേം വേണ്ട….എന്നോടും ആരും മിണ്ടണ്ട. അച്ചു നിന്നു കരയുവാണ്. എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഒരു പന്ത്രണ്ടാം ക്ലാസ്സുകാരന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എനിക്ക് ചുറ്റും രണ്ട് ദിവസമായി നടക്കുന്നത്.

എന്റച്ചൂ…. എന്നാ നിനക്ക് പറ്റിയെ….

നീ എന്റെയാ….. ഞാനാ നോക്കിയേ….എന്റെ മാത്രവാ…..എന്റെ മാത്രം അനിയനാ…അവൾടെ അല്ല. നിന്നോട് ചോദിക്കാതെ….പറയാതെ….. നീ അറിയാതെ….ഞാൻ ഇതുവരെ ഒന്നും ചിന്തിച്ചിട്ടു കൂടിയില്ല. എന്നിട്ടും നീ എന്നോട്…..

കാര്യങ്ങൾ ഏകദേശം എനിക്ക് മനസിലായി. ചേച്ചിയുടെ കൂടെ ഞാൻ പോകുമെന്നുള്ള പേടി. ഒരു ഡിഗ്രിക്കാരിയുടെ ഏകാന്തത ഫീൽ…..ഇപ്പൊ അതൊക്കെ ആലോചിക്കുമ്പോഴാണ് അതിന്റെ തീവ്രത ഞാൻ മനസ്സിലാക്കുന്നത് തന്നെ.

അന്ന് ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ അച്ചുവിനെ സമാധാനിപ്പിച്ചു. എനിക്ക് അവളെയാണ് കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞു. ശെരിക്കും അതായിരുന്നു സത്യവും. ചേച്ചിയുടെ സ്നേഹത്തിൽ ഞാനൊന്നു മയങ്ങി എന്നേയുള്ളു. എനിക്ക് അതിലും വിഷമം ആയിരുന്നു അച്ചുവിന്റെ പിണക്കം. അവൾ മിണ്ടതിരിക്കുന്നതിനെക്കുറിച് എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അങ്ങിനെ ഏറെക്കുറെ ആ പ്രശ്നം പരിഹരിച്ചു.

ദിവസങ്ങൾ കടന്നു പോയി. പരീക്ഷ കഴിഞ്ഞു. ചേച്ചി നന്നായി സഹായിച്ചതിനാൽ തരക്കേടില്ലാത്ത മാർക്ക് നേടി ഞാൻ പാസ്സായി. ഡിഗ്രിക്ക് കൊള്ളാവുന്ന കോളേജിൽ അഡ്മിഷൻ കിട്ടിയെങ്കിലും നീ വീട്ടിൽ നിന്ന് പോയി പഠിച്ചാൽ മതിയെന്ന അച്ഛന്റെ ഉഗ്ര ശാസന പ്രമാണിച്ച് ഞാൻ അടുത്തുള്ള ഒരു കോളെജിൽ മാനേജ്‌മെന്റ് ക്വൊട്ടയിൽ അഡ്മിഷൻ മേടിച്ചു. അച്ചുവിന് ഇപ്പൊ പഴയ പ്രശ്നം ഒത്തിരിയില്ല. ചേച്ചിയോട് കുറേനേരം ഞാൻ മിണ്ടിയാലൊന്നും ഇപ്പൊ പഴയ കലിപ്പില്ല. എന്തോ ഞാൻ അവളെയാണ് കൂടുതൽ സ്നേഹിക്കുന്നത് എന്നൊരു തോന്നലാവാം. ഏതായാലും വൈകുന്നേരം രണ്ടും കോളേജിൽ നിന്ന് വന്നാൽ പിന്നെ എനിക്ക് കുറെ നേരത്തേക്ക് സ്വൈര്യമില്ല. ക്ലാസിലെ വിശേഷങ്ങൾ എല്ലാം പറയും. പറഞ്ഞു പറഞ്ഞു രണ്ടു പേരുടെയും ക്‌ളാസ് എനിക്ക് കാണാപ്പാടമാണ്. രണ്ടും കൂടി എന്നെ പിടിച്ചിരുത്തി രണ്ടു വശത്തും നിന്ന് മാറിമാറി പ്രസംഗിക്കും. ഇടക്ക് ആരേലും മറ്റെയാളുടെ ഇടക്ക് കേറി എന്തെങ്കിലും കൗണ്ടറടിക്കും. പിന്നെ രണ്ടും കൂടി പൊരിഞ്ഞ അടിയാകും. അവസാനം സീതേച്ചി വന്ന് ഒരു അലർച്ച അലറുമ്പോഴാണ് മിക്കവാറും നിർത്താറു.
ഒരു ദിവസം അമ്മമാരുടെ സംസാരം ഞങ്ങള് കേട്ടു. അന്നും പതിവ് അടി നടത്തുവരുന്നു രണ്ടും കൂടി.

സീതേ…. പിള്ളേര് കാണിക്കണ സ്നേഹം കണ്ടോടീ…..അവനില്ലാതെ അവളുമാർ ഒരു വഴിക്ക് പോകില്ല. അവരോട് പറയാതെ അവനും. ഇനി ഇതിനെയൊക്കെ എങ്ങാനാഡീ നമ്മള് കെട്ടിച്ചു വിടണേ…..????എങ്ങാനാഡീ ഇങ്ങനൊക്കെ സ്‌നേഹിക്കാൻ പറ്റണേ????സ്വന്തം കുടപ്പിറപ്പുകൾക്ക് കാണുവോടി ഇത്ര സ്നേഹം????

ആ….എനിക്കറിയാൻ മേല. ഈ ഒറ്റ കാരണം കൊണ്ടാ കല്യാണം ഒന്നും നോക്കാത്തേ…. ഇനി ഇങ്ങനെ നോക്കിയിരിക്കാൻ പറ്റ്വോ….??? ഒരുത്തിക്ക് പതിരുപതഞ്ചു വയസാകുവാ….

അത് ഞങ്ങൾക്കൊരു ഷോക്ക് ആയിരുന്നു. ഇത്ര നാളും അങ്ങനൊരു കാര്യത്തെക്കുറിച് ഞങ്ങള് ചിന്തിച്ചിട്ടു കൂടിയില്ലാരുന്നു.

ഒരുത്തിനെ പിന്നെ ഇവിടെ നിർത്താം…. ഒരുത്തിനെ കെട്ടിച്ചു വിടതിരിക്കാൻ പറ്റ്വോ…..സീതേച്ചി പറഞ്ഞത് ഒരു തരത്തിൽ ഞങ്ങളുടെ ചങ്കിലാണ് കൊണ്ടത്. ചേച്ചി പെട്ടന്ന് എണീറ്റു പോയി. അച്ചുവും ആകെ കാറ്റുപോയ അവസ്ഥയിലാണ്. ഞാൻ പെട്ടെന്ന് അവിടുന്ന് ഇറങ്ങി. മനസിൽ എന്തോ ഒരു വലിയ പാറക്കല്ലു എടുത്തു വെച്ച ഫീല്. അന്ന് ഞാൻ പിന്നെ അങ്ങോട്ട് പോയതെയില്ല.

ഡിഗ്രി ക്ലാസ് തുടങ്ങാറായി. ഒത്തിരി നാളായുള്ള ആഗ്രഹം ആയിരുന്നു ഒരു മൊബൈൽ. ഒരു സാദാ ഫോൺ ഉണ്ട്. അതൊരു സ്മാർട്ട്ഫോൺ ആക്കണമെന്ന് കുറെ നാളായി വിചാരിക്കുന്നു. അന്ന് അവളുമാർക്ക് രണ്ടും ഓരോ ഫോൺ വാങ്ങാൻ പോയ അച്ഛ (അവളുമാരുടെ അച്ഛനെയും ഞാൻ അങ്ങനാണ് വിളിക്കാറ്) 3 മൊബൈലും കൊണ്ടാണ് വന്നത്. ഒന്നെനിക്കും.അച്ഛ അതു തരാൻ വീട്ടിലെത്തി.

ഇതിപ്പോ എന്നതിനാടാ….അവന് അവിശ്യത്തിന് ഒരെണ്ണം ഒണ്ടല്ലോ…. നീ ഇതു കൊണ്ടോയി തിരിച്ചു കൊടുത്തിട്ട് കാശ് തിരിച്ചു മേടിക്ക്. ചുമ്മാ കാശ് കളയാൻ. ഫോണ് കണ്ടപാടെ എന്റെ അച്ഛൻ അച്ഛയെ ഗുണദോഷിക്കാൻ തുടങ്ങി.

ടാ… ഞാനെന്റെ മൂന്ന് മക്കൾക്കും ഓരോ ഫോൺ മേടിച്ചു. അതിന് നീ എന്നതിനാ ഇത്ര വിഷമിക്കുന്നെ….നിനക്ക് തോന്നുന്നുണ്ടോടാ ഇവന് മേടിച്ചില്ലേല് അവളുമാർ എന്നെ കിടത്തിപ്പൊറുപ്പിക്കുമെന്നു????

അച്ഛൻ പിന്നൊന്നും പറഞ്ഞില്ല. സത്യമാണെന്ന് അച്ഛനും അറിയാം. അത്രയ്ക്ക് ആത്മബന്ധമാണ് ഇപ്പൊ ഞങ്ങള് തമ്മിൽ.

ടാ ഇങ്ങനെ മൂന്ന് മക്കളെ കിട്ടിയത് നമ്മടെ ഭാഗ്യാടാ…ടാ നിനക്കറിയോ ഇവരെ പിരിക്കാൻ പറ്റാത്തോണ്ടാ ഞാൻ എന്റെ മക്കക്ക് ഇത്രേം കലായിട്ടും ചെക്കനെ നോക്കാത്തേ. ഇക്കാലത്ത് ഇങ്ങനെ ആർക്കേലും കിട്ടുവോടാ…. അവളുമാര് ഒന്നു തുമ്മിയാൽ ഇവനറിയും. ഇവൻ ഒന്നു തുമ്മിയാൽ അവരും. പിന്നെ ഞാൻ എന്നാതിനാടാ ധൃതി വെക്കണേ….ചാടിപ്പോകുമെന്നുള്ള പേടി വേണ്ടല്ലോ……അച്ഛ അമ്മ കൊണ്ടക്കൊടുത്ത ചായഗ്ലാസും കയിൽ പിടിച്ചു പൊട്ടിച്ചിരിച്ചു.

വയറ്റിലായാലല്ലേ നമ്മള് പേടിക്കേണ്ടൂ….ഇനിയിപ്പോ അവളുമാർക്ക് അവണേൽ ഇവനെ ഒള്ളു. ഇവൻ പിന്നെ ചെയ്യില്ല എന്നെനിക്കോറപ്പാ…..

ആ ഒറ്റ ഡയലോഗ് എന്റെ നെഞ്ചിലാണ് കൊണ്ടത്. ഞാൻ ഇടിവെട്ടേറ്റത് പോലെയായി. ഇന്നുവരെ അച്ചു പോലും അറിയാത്ത ആ രഹസ്യം…!!! അച്ഛക്ക് ഇത്രയും വിശ്വാസമുള്ള ഈ ഞാൻ അന്ന് ചെയ്തതോ?????

ഛേ…. മിണ്ടാതിരി…. വായിതോന്നിയത് പിള്ളേരുടെ മുന്നില് വെച്ചാണോ വിളിച്ചു പറയണേ…. അമ്മയുടെ ശാസന.

ഓ പിള്ളേർക്കൊന്നും അറിയാത്ത പ്രായമല്ലേ….ആർക്കറിയാം ഇവനൊക്കെ എത്ര കാമുകിമാരൊണ്ടന്നു. അച്ഛൻ അമ്മയോട് പുച്ഛഭാവത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *