നവവധു -3

ഞാൻ പിന്നെയവിടെ നിന്നില്ല. പതുക്കെ വലിഞ്ഞു. ഇല്ലെങ്കിൽ പഴയ ഓർമ്മകൾ എന്നെ വലിച്ചുകീറുമെന്നെനിക്ക് തോന്നി.ആ ദിവസത്തിനു ശേഷം ഞാൻ ചേച്ചിയെ ആ കണ്ണിലൂടെ നോക്കിയിട്ടില്ല.ഏങ്കിലും ഇടക്കിടക്ക് ആ ഓർമകൾ എന്നെ ചുട്ടുപൊള്ളിക്കാറുണ്ടായിരുന്നു. പെട്ടെന്ന് കേട്ടപ്പോൾ ഒരു അറ്റാക്ക് വന്ന പോലെയാണ് എനിക്ക് തോന്നിയത്. അല്ലെങ്കിലും അച്ഛന്മാർ രണ്ടും കൂടി കൂടിയാൽ പിന്നെ നാക്കിന്‌ ലൈസൻസ് ഇല്ല. അത്രക്ക് ഇണപിരിയാത്ത കൂട്ടുകാരാണ് രണ്ടും. ആ പാരമ്പര്യമല്ലേ ഞങ്ങൾക്കും കിട്ടൂ….

അങ്ങനെ ഡിഗ്രി ക്ലാസ് തുടങ്ങി. ഫസ്റ്റ് ദിവസം. ഞാൻ ഒരു നീല ഷർട്ടും ജീന്സുമാണ് ഇട്ടത്. അതും അവളുമാരുടെ സെലക്ഷൻ ആയിരുന്നു. വന്നുവന്ന് ഇപ്പോൾ ഞങ്ങൾ എതിടണമെന്നു പോലും പരസ്പരം തീരുമാനിക്കാറാണ് പതിവ്. മാനേജ്‌മെന്റ് കോളേജ് ആയതിനാൽ അവര് പിള്ളേരെ നോക്കിയാണ് എടുത്തതെന്ന് എനിക്ക് തോന്നി. സീനിയർ ചേച്ചിമാരൊക്കെ നല്ല ആറ്റൻ പീസുകളാണ്. ഞങ്ങളുടെ വർഷത്തെ പിള്ളേരും മോശമല്ല. റാഗിംഗ് പേടിച്ചു ഞാൻ ക്ലാസ് ടൈമിനു തൊട്ടു മുൻപാണ് കോളേജിൽ എത്തിയത്. ക്ലാസ് കണ്ടെത്തി അങ്ങോട്ട്‌ നടക്കുമ്പോഴുള്ള കാഴ്ച്ചകൾ തന്നെ എന്റെ മനം നിറച്ചു. ഒരുമാതിരി ചോക്ലേറ്റ് സിനിമയിൽ പൃഥ്വിരാജിന്റെ അവസ്ഥ പോലെയാണ് എനിക്ക് തോന്നിയത്. ആണ്പിള്ളേര് തീരെ കുറവുപോലെ. എവിടെ നോക്കിയാലും പീസുകൾ.

അന്ന് പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമുണ്ടായില്ല. ആരും റാഗ് ചെയ്യാനും വന്നില്ല. അഡ്മിഷൻ പൂർത്തിയായില്ലാത്തതിനാൽ 40 സീറ്റ് ഉള്ളതിൽ പകുതിയോളമേ ഫിൽ ആയിട്ടൊള്ളു. പെണ്കുട്ടികളാണ് ക്ലസ്സിൽ കൂടുതൽ. ആറോ ഏഴോ ആണുങ്ങള് മാത്രം. ആദ്യ ദിവസം തന്നെ എല്ലാരേയും പരിചയപ്പെട്ടു. ഒന്നുരണ്ടു പെണ്പിള്ളേര് ഇച്ചിരി ഇളക്കം കൂടിയ ഇനമാണെന്നു തോന്നി. ആണ്പിള്ളേര് ആരും എന്നോട് അത്ര താൽപ്പര്യം കാണിച്ചില്ല. വന്നു പേര് ചോദിച്ചു അത്ര തന്നെ.

പിറ്റേന്ന് അതെന്റെ ജീവിതം മാറ്റിമറിച്ച ഒരു ദിവസമായിരുന്നു. അന്ന് ഞാൻ ക്ലാസ്സിൽ ചെല്ലുമ്പോൾ കോളേജിലെ ഒട്ടുമിക്ക ആണുങ്ങളും അതിനു മുന്നിലുണ്ട്. എന്താണ് സംഭവം എന്നാദ്യമെനിക്ക് മനസിലായില്ല. അവർക്കിടയിലൂടെ നൂണ്ട് ഞാൻ ക്ലാസിൽ കയറി. പെട്ടന്നാണ് ഞാനത് കണ്ടത്. ഞാനിരുന്ന സീറ്റിൽ മറ്റൊരാൾ…..സ്വർഗ്ഗത്തിലാണോ ഞാനെന്ന് തോന്നിപ്പോയി. ഒരപ്സരസ്‌…..അല്ല അങ്ങനെ പറഞ്ഞാൽ കുറഞ്ഞുപോകും. നീണ്ട മിഴികൾ…. നെറ്റിയിൽ ചെറിയൊരു ചന്ദനക്കുറിയും അതിനു തൊട്ടു താഴയായി ഒരു കുഞ്ഞു പൊട്ടും. വിടർന്ന മുഖം.ചെറിയ ചോരചുണ്ടുകൾ….നുണക്കുഴി വിരിയുന്ന തുടുത്ത കവിളുകൾ… ഒരു വെളുത്ത ചുരിദാർ ആണ് വേഷം. അതിൽ ചെറിയ നീല പൂക്കളും…. ഒരു ഷാൾ മാറിനെ മറച്ചിട്ടിട്ടുണ്ട്. ഞാനാ സൗന്ദര്യത്തിൽ മതിമറന്ന് അവിടെ നിന്നു. അവൾ ഇതൊന്നും കാണുന്നില്ല. ഒരു ബുക്കിൽ എന്തോ കുത്തിക്കുറിക്കുന്നു. ആ കൈകൾ പോലും ആരെയും ആകർഷിക്കും. നീണ്ട വിരലുകളും ഇളം ചുവപ്പാർന്ന കൈപ്പത്തിയും.

ടാ…. ആരോ എന്റെ പുറത്ത് തട്ടിയപ്പോളാണ് ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തത്‌.ഞാൻ ഞെട്ടിപ്പോയി. തിരിഞ്ഞ് ആരാണെന്നു നോക്കി. വിശാലാണ്. ഇന്നലെ പരിചയപ്പെട്ടെ ഒള്ളങ്കിലും ക്ലാസിൽ എന്നോട് ഒന്നു ചിരിക്കാൻ അവനെ ഉണ്ടായിരുന്നുള്ളു.

എന്നാ നോട്ടവാടാ ഇത്…ഇന്ന് അവള് പെറുമോ…. തോളിൽ കയ്യിട്ടുകൊണ്ട് അവൻ ചോദിച്ചു. ഞാൻ നിന്നു പരുങ്ങി. ശെരിക്കും ഒരു ആത്മസുഹൃതിനെ പോലെയാണ് അവൻ എന്നോട് പെരുമാറുന്നത്.

ഞാ….അതുപിന്നെ….എന്റെ സീറ്റിൽ ഇരിക്കുന്ന കണ്ടപ്പോ….

ഓ മതി മതി…പുറത്തെ ആൾക്കൂട്ടം മൊത്തം ഈ ഫീലിംഗിലാ….അതോണ്ട് വേണ്ട മോനെ വേണ്ട മോനെ….അവൻ ഒരു പാട്ടിന്റെ ഈണത്തിൽ പറഞ്ഞു.

ഞാനൊന്നും പറഞ്ഞില്ല. എനിക്കു മനസ്സിലായി കോളേജ് മൊത്തം ഒഴുകിയെത്തിയിട്ടുണ്ട്. എന്തെങ്കിലും കാണിച്ചാൽ സീനിയേഴ്സ് നെഞ്ചത്തു കേറി പൊങ്കാലയിടും. അവര് നോക്കി തിരഞ്ഞെടുത്തിട്ട് മിച്ചമുള്ള പെണ്ണുങ്ങളെ നോക്കാനെ ജൂനിയേഴ്സിന് അവകാശമുള്ളൂ. ഞാൻ പതിയെ അവൾക്കടുത്തേക്ക് ചെന്നു. ചെല്ലുമ്പോൾ അകാരണമായി ചങ്ക് പടപടന്നു ഇടിക്കുന്നു.

ആകെമൊത്തം ഒരു വിറയൽ…. അവൾ ഇരിക്കുന്നതിന് തൊട്ടടുത്തെത്തിയതും അവൻ എന്നെ ഒറ്റതള്ള്. ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ ഞാൻ വേച്ചുപോയി ആ ഡെസ്കിൽ തട്ടി നിന്നു. അവൾ ഞെട്ടി തിരിഞ്ഞു നോക്കി. ആ മുഖത്തേക്ക് ഒന്നേ ഞാൻ നോക്കിയൊള്ളു. ഒരു പെണ്ണിന് ഇത്രക്ക് സൗന്ദര്യമോ???? ആദ്യം കണ്ട അതേ പകപ്പ് എന്റെ മുഖത്തുണ്ടായി.

അവൾ പെട്ടന്ന് എന്താ എന്ന അർഥത്തിൽ മുഖം കൊണ്ടാഗ്യം കാണിച്ചു. അതേ നിമിഷത്തിൽ എന്നെ തള്ളിവിട്ട സാമദ്രോഹി എന്റെ തൊട്ടടുത്തെത്തി.

എന്റെ….സീറ്റ്….ഞാൻ വിക്കി വിക്കി പറഞ്ഞു.

അവൾ ഇരിക്കുന്ന സ്ഥലത്തേക്ക് ഒന്നുകൂടി നോക്കി. എന്നിട്ട് അൽപ്പം നീങ്ങിയിരുന്നു. ക്ലാസ്സിൽ ആണുങ്ങൾ ഒരു സീറ്റിലും പെണ്ണുങ്ങൾ ഒരു സീറ്റിൽ അങ്ങനാണ് ഇരിക്കുന്നത്. ഒരു സീറ്റിലും ആണും പെണ്ണും ഒന്നിച്ചു ഇരിക്കുന്നില്ല. എനിക്ക് ആകെമൊത്തം ഒരു ചമ്മൽ…

ഈ സമയം വീണ്ടും ആ സാമദ്രോഹി എന്നെ ചതിച്ചു. അവൻ പിന്നിൽ നിന്നും ഒറ്റ തല്ലുകൂടി. ഞാൻ ആ ബെഞ്ചിന്റെയും ഡെസ്കിന്റെയും ഇടയിലൂടെ കൃത്യമായി അവൾടെ ദേഹത്ത് ചെന്നുവീണു.

കേറങ്ങൊട്ട്….ആ സമദ്രോഹിയുടെ ഡയലോഗ് വീഴുന്നതിനിടയിലും ഞാൻ കേട്ടു. വീണപാടെ ഞാനും അവളും ഒരുപോലെ ചാടിയെണീറ്റു. ഒരടി പ്രതീക്ഷിച്ചതിനാൽ ഞാൻ അത് അവനു കിട്ടാനായി തിരിഞ്ഞുനിന്നലറി.

ആരടെ എവിടെ നോക്കിയാടാ പുല്ലേ തള്ളുന്നത്???? കലിയേക്കാൾ കൂടുതൽ അവളോടുള്ള ആദ്യത്തെ പരിചയപ്പെടൽ തന്നെ ഊമ്പിച്ചു കളഞ്ഞ വിഷമം ആയിരുന്നു മനസു നിറയെ

പിന്നെ ബാക്കിയുള്ളവന് കേറണ്ടേ….അവൻ ഒരു കള്ളച്ചിരി.

അതിന് നീ എന്റെ നെഞ്ഞതാണോ ഇരിക്കുന്നെ….ഞാൻ നിന്ന് കലിതുള്ളി.

ആ ഇന്ന് മുതൽ അങ്ങനാ….അവൻ ഒരറ്റത്ത് ഇരുന്നുകൊണ്ട് മൊഴിഞ്ഞു. കൊല്ലാനുള്ള ദേഷ്യമായിരുന്നു എനിക്ക്.

ടാ ടാ….അങ്ങോട്ട് കൂടുതൽ ഒണ്ടാക്കണ്ട കേട്ടോ….പുറത്തുനിന്ന് കുറച്ചുപേർ ക്ലാസിലേക്ക് കയറി. സീനിയേഴ്സ് ആണെന്നെനിക്ക് മനസ്സിലായി.

വന്നപാടെ അതിൽ ഒരുത്തൻ എന്റെ കോളറിൽ കെറിപ്പിടിച്ചു. എന്നിട്ട് ഞാനെന്തോ അവന്റെ അമ്മയെ പീഡിപ്പിച്ച മട്ടിൽ ഒരഞ്ചു മിനിറ്റ് തെറിയും ഡയലോഗും. ക്ലസ്സിൽ ഞാൻ നിന്നുരുകി. ചുറ്റും നിന്നവരുടെ കണ്ണിൽ പരിഹാസം. വിശാൽ ആകെ അയ്യടാ എന്ന മട്ടിൽ തകർന്നു നിൽപ്പാണ്. അവനാണല്ലോ പ്രശനങ്ങൾക്ക് കാരണം എന്നൊരു കുറ്റബോധം നിറഞ്ഞ മുഖം.

പറയടാ സോറി…. എന്റെ കോളറിൽ പിടിച്ചവൻ നിന്നലറി. ഞാൻ ഒന്നും മിണ്ടിയില്ല…. പേടിയാണോ നാണക്കേടാണോ…. ആ നിമിഷത്തെ എന്റെ ഫീൽ എനിക്കെ അറിയൂ….

Leave a Reply

Your email address will not be published. Required fields are marked *