നവവധു -3 1

ഇത്രേം നാളും ഏവിടരുന്നു???? ഒറ്റ ദിവസം കൊണ്ട് എവിടുന്നു വന്നു ഇത്ര ചേഹം??? ഇപ്പൊ വന്നേക്കുന്നു. അച്ചു കൊതികുത്തിയപോലെ അകത്തേക്ക് ചവിട്ടിക്കുതിച്ചു പോയി.

എനിക്കൊന്നും പറയാൻ പറ്റിയില്ല. ഞാൻ ഞെട്ടി നിക്കുവാണ്. അച്ചു എന്നതിനാ ഇത്രയും ദേഷ്യപ്പെട്ടത് എന്നെനിക്ക് മനസിലായില്ല. ഞാൻ നോക്കുമ്പോ ചേച്ചിയും സീതേച്ചിയും അതേ അവസ്ഥയിലാണ്.

നീ സ്കൂളിൽ പോണില്ലേ????ചേച്ചിയാണ് മൗനം ഭഞ്ജിച്ചത്.

മ്…. ഞാൻ ഒന്ന് മൂളിയിട്ട് ഇറങ്ങി വീട്ടിലേക്ക് പോന്നു. അന്ന് വൈകിട്ടും പിറ്റേന്നും അച്ചു എന്നോട് ഒരുമാതിരി അകൽച്ച ഭവിച്ചു. അങ്ങോട്ട്‌ എന്തെങ്കിലും ചോദിച്ചാൽ ഉത്തരം പറയും അത്ര തന്നെ.

അച്ചുവെ….എന്നാ എന്നോട് മിണ്ടത്തെ???? മൂന്നാം നാൾ അവളെ ഒറ്റക്ക് കിട്ടിയപ്പോ ഞാൻ നാണംകെട്ടു ചോദിച്ചു. ആദ്യമൊക്കെ അവൾ ഒഴിഞ്ഞു മാറി.ഞാൻ കുറെ നിർബന്ധിച്ചു. ഒറ്റ പൊട്ടിത്തെറി.

പൊടാ…. പോയി അവളോട് മിണ്ട്….നിനക്കിപ്പോ അവള് മതിയല്ലോ….ഞാൻ ആരാല്ലേ…..ഓ എന്തൊക്കെയാ…. ചായ കൊടുക്കുന്നു….ഊട്ടുന്നു….ഒറക്കുന്നു……അവളേം കെട്ടിപ്പിടിച്ചോണ്ട് ഇരുന്നോ…. പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു.

ഏ….. എനിക്കൊന്നും മനസിലായില്ല. അവളോ…..ചേച്ചി എന്നാ ചെയ്‌തൂന്നാ????

അവള് നിന്നോട് ഇങ്ങനെ മിണ്ടണതും കൊഞ്ചുന്നതുമൊന്നും എനിക്ക് ഇഷ്ടമല്ലാ…. ഇഷ്ടമല്ലാ…ഇഷ്ടമല്ലാ….അച്ചു നിന്നു ചീറുവാണ്.

നിനക്കെന്നാ വട്ടാണോ?????അങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്.

അതേ….എനിക്ക് വട്ടാ…..അവളുണ്ടല്ലോ നോർമൽ…. പൊക്കോ അവൾടെ അടുത്തോട്ട്…. എന്നോട് മിണ്ടണ്ട. എനിക്കാരേം വേണ്ട….എന്നോടും ആരും മിണ്ടണ്ട. അച്ചു നിന്നു കരയുവാണ്. എനിക്കൊരെത്തും പിടിയും കിട്ടിയില്ല. ഒരു പന്ത്രണ്ടാം ക്ലാസ്സുകാരന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ് എനിക്ക് ചുറ്റും രണ്ട് ദിവസമായി നടക്കുന്നത്.

എന്റച്ചൂ…. എന്നാ നിനക്ക് പറ്റിയെ….

നീ എന്റെയാ….. ഞാനാ നോക്കിയേ….എന്റെ മാത്രവാ…..എന്റെ മാത്രം അനിയനാ…അവൾടെ അല്ല. നിന്നോട് ചോദിക്കാതെ….പറയാതെ….. നീ അറിയാതെ….ഞാൻ ഇതുവരെ ഒന്നും ചിന്തിച്ചിട്ടു കൂടിയില്ല. എന്നിട്ടും നീ എന്നോട്…..

കാര്യങ്ങൾ ഏകദേശം എനിക്ക് മനസിലായി. ചേച്ചിയുടെ കൂടെ ഞാൻ പോകുമെന്നുള്ള പേടി. ഒരു ഡിഗ്രിക്കാരിയുടെ ഏകാന്തത ഫീൽ…..ഇപ്പൊ അതൊക്കെ ആലോചിക്കുമ്പോഴാണ് അതിന്റെ തീവ്രത ഞാൻ മനസ്സിലാക്കുന്നത് തന്നെ.

അന്ന് ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ അച്ചുവിനെ സമാധാനിപ്പിച്ചു. എനിക്ക് അവളെയാണ് കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞു. ശെരിക്കും അതായിരുന്നു സത്യവും. ചേച്ചിയുടെ സ്നേഹത്തിൽ ഞാനൊന്നു മയങ്ങി എന്നേയുള്ളു. എനിക്ക് അതിലും വിഷമം ആയിരുന്നു അച്ചുവിന്റെ പിണക്കം. അവൾ മിണ്ടതിരിക്കുന്നതിനെക്കുറിച് എനിക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. അങ്ങിനെ ഏറെക്കുറെ ആ പ്രശ്നം പരിഹരിച്ചു.

ദിവസങ്ങൾ കടന്നു പോയി. പരീക്ഷ കഴിഞ്ഞു. ചേച്ചി നന്നായി സഹായിച്ചതിനാൽ തരക്കേടില്ലാത്ത മാർക്ക് നേടി ഞാൻ പാസ്സായി. ഡിഗ്രിക്ക് കൊള്ളാവുന്ന കോളേജിൽ അഡ്മിഷൻ കിട്ടിയെങ്കിലും നീ വീട്ടിൽ നിന്ന് പോയി പഠിച്ചാൽ മതിയെന്ന അച്ഛന്റെ ഉഗ്ര ശാസന പ്രമാണിച്ച് ഞാൻ അടുത്തുള്ള ഒരു കോളെജിൽ മാനേജ്‌മെന്റ് ക്വൊട്ടയിൽ അഡ്മിഷൻ മേടിച്ചു. അച്ചുവിന് ഇപ്പൊ പഴയ പ്രശ്നം ഒത്തിരിയില്ല. ചേച്ചിയോട് കുറേനേരം ഞാൻ മിണ്ടിയാലൊന്നും ഇപ്പൊ പഴയ കലിപ്പില്ല. എന്തോ ഞാൻ അവളെയാണ് കൂടുതൽ സ്നേഹിക്കുന്നത് എന്നൊരു തോന്നലാവാം. ഏതായാലും വൈകുന്നേരം രണ്ടും കോളേജിൽ നിന്ന് വന്നാൽ പിന്നെ എനിക്ക് കുറെ നേരത്തേക്ക് സ്വൈര്യമില്ല. ക്ലാസിലെ വിശേഷങ്ങൾ എല്ലാം പറയും. പറഞ്ഞു പറഞ്ഞു രണ്ടു പേരുടെയും ക്‌ളാസ് എനിക്ക് കാണാപ്പാടമാണ്. രണ്ടും കൂടി എന്നെ പിടിച്ചിരുത്തി രണ്ടു വശത്തും നിന്ന് മാറിമാറി പ്രസംഗിക്കും. ഇടക്ക് ആരേലും മറ്റെയാളുടെ ഇടക്ക് കേറി എന്തെങ്കിലും കൗണ്ടറടിക്കും. പിന്നെ രണ്ടും കൂടി പൊരിഞ്ഞ അടിയാകും. അവസാനം സീതേച്ചി വന്ന് ഒരു അലർച്ച അലറുമ്പോഴാണ് മിക്കവാറും നിർത്താറു.
ഒരു ദിവസം അമ്മമാരുടെ സംസാരം ഞങ്ങള് കേട്ടു. അന്നും പതിവ് അടി നടത്തുവരുന്നു രണ്ടും കൂടി.

Leave a Reply

Your email address will not be published. Required fields are marked *